Email ID:
   
Category archives for: Uncategorized

കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ ഇത് പച്ചക്കറി കൃഷിയുടെ വിജയഗീതം

pachakkarippaadam (1)

കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ ഇത് പച്ചക്കറി കൃഷിയുടെ കാലം. രണ്ടുവിള നെല്‍കൃഷി നടക്കുന്ന പാടങ്ങളിലാണ് അടുത്ത കൃഷിയുടെ ഇടവേളയില്‍ നല്ല നാടന്‍ പച്ചക്കറികള്‍ വിളഞ്ഞു തുടങ്ങിയത്. പിലിക്കോട്‌, കയ്യൂര്‍-ചീമേനി, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെല്ലാം ഇത്തവണ കൃഷിയിറക്കിയവരുടെ എണ്ണം കൂടുതലാണ്. മറുനാടന്‍ പാടങ്ങളില്‍ പച്ചക്കറികള്‍ക്ക് വ്യാപകമായി കീടനാശിനികള്‍ തളിക്കുന്നുവെന്ന വാര്‍ത്തകൂടിയാണ് കൂടുതല്‍ പേരെ ഇത്തവണ പാടങ്ങളിലേക്ക് ഇറക്കിയത്. വിഷമില്ലാത്ത പച്ചക്കറികള്‍ കഴിക്കണം എന്ന ആഗ്രഹത്തില്‍ കര്‍ഷകരെ മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, ബിസിനസ്സുകാരെയുമെല്ലാം ഇപ്പോള്‍ പച്ചക്കറി പാടങ്ങളില്‍ കാണാം. എല്ലാ വര്‍ഷവും [...]

അണ്ണാ ഹസാരെയെ പിന്തുണച്ച് നാളെ മുംബൈ ഡബ്ബാവാലകള്‍ പണിമുടക്കുന്നു ;120 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി

Mumbai - DabbawalasJPG

മുംബൈ നഗരത്തിന്‍റെ ജീവനാഢികള്‍ എന്ന് വിളിക്കപ്പെടുന്ന ഡബ്ബാവാലകള്‍ 120 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യാമായി അണ്ണാ ഹസാരെയെ പിന്തുണച്ച് നാളെ പണിമുടക്കുന്നു മുംബൈയിലെ വ്യവസായികള്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ വീടുകളില്‍ പാചകം ചെയ്യുന്ന ആഹാരം അവരുടെ ഓഫീസുകളില്‍ എത്തിക്കുന്നത് ഡബ്ബാവാലകളാണ്‌. ഡബ്ബാവാലകളുടെ പ്രതിനിധികള്‍ ഇതിനോടകം തന്നെ രാംലീല മൈതാനിയിലേക്ക് തിരിച്ചിട്ടുണ്ട്. ഹസാരെയുടെ പോരാട്ടത്തിന്‌ സാധ്യമായ എല്ലാ പിന്തുണയും നല്‍കാനാണ്‌ ഡബ്ബാവാലകളുടെ തീരുമാനം.

വഞ്ചനാക്കേസില്‍ കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന്‌ മീരാ ജാസ്‌മിനെ ഒഴിവാക്കി

meeerajasmin

വഞ്ചനാക്കേസില്‍ കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന്‌ നടി മീരാ ജാസ്‌മിനെ കോടതി ഒഴിവാക്കി. കോഴിക്കോട്‌ സിജെഎം കോടതിയുടേതാണ്‌ വിധി. സ്വപ്‌നമാളിക എന്ന സിനിമയിലഭിനയിക്കാന്‍ നാലു വര്‍ഷം മുന്‍പ്‌ അഞ്ചുലക്ഷം രൂപ വീതം മീരാ ജാസ്‌മിനും പൃഥ്വിരാജും അഡ്വാന്‍സ്‌ കൈപ്പറ്റി അഭിനയിക്കാന്‍ എത്താതെ വഞ്ചിച്ചുവെന്നാണ്‌ കേസ്‌

പറവൂര്‍ പെണ്‍വാണിഭം: സംവിധായകനടക്കം 3 പേര്‍ പിടിയില്‍

പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഒരു സിനിമാ സംവിധായകന്‍ ഉള്‍പ്പെടെ മൂന്ന്‌ പേരെ കൂടി ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്‌തു. കുട്ടന്‍ ആലപ്പുഴ എന്ന്‌ വിളിക്കുന്ന ടി.എസ്‌ ജസ്‌പാലാണ്‌ അറസ്റ്റിലായ സംവിധായകന്‍. ഇയാള്‍ കുട്ടിയെ `സ്വലൈസ്‌’ എന്ന ടെലിഫിലിമിന്റെ ലൊക്കേഷനില്‍ വെച്ച്‌ പീഡിപ്പിച്ചതായാണ്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിട്ടുള്ളത്‌. ജസ്‌പാലിനെ കൂടാതെ ഫിലിം കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ഇസ്‌മയിലിനെയും ടെലിഫിലിമില്‍ നായകനായി അഭിനയിച്ച ബിജിത്തിനെയും ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്‌തു.

ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും ഗോപി കോട്ടമുറിക്കലിനെ നീക്കി

എറണാകുളം ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും ഗോപി കോട്ടമുറിക്കലിനെ സിപിഎം ജില്ലാകമ്മിറ്റി നീക്കി. വാര്‍ത്താക്കുറിപ്പിലാണു പാര്‍ട്ടി നേതൃത്വം ഇക്കാര്യം അറിയിച്ചത്. ഗോപി കോട്ടമുറിക്കലിനെതിരേ പാര്‍ട്ടിക്കകത്ത് ഉയര്‍ന്ന ചില ആക്ഷേപങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സെക്രട്ടറി ചുമതലയില്‍ നിന്നും ഒഴിവാക്കിയത്. പുതിയ ജില്ലാ സെക്രട്ടറിയായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്ററെ നിശ്ചയിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ഇന്നലെ ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. യോഗത്തില്‍ സി.വി ഔസേഫ് [...]

വാസു പ്രദീപ് നിര്യാതനായി .

പ്രശസ്ത നാടക പ്രവര്‍ത്തകന്‍   വാസു പ്രദീപ്   [81 ]  നിര്യാതനായി .  നടനും ചിത്രകാരനും  നാടക സംവിധായകനുമായിരുന്ന വാസു പ്രദീ പിന്‍റെ  അന്ത്യം  കോഴിക്കോട്  സഹകരണ  ആശുപത്രിയിലായിരുന്നു .മുന്നുതവണ സംഗീത  നാടക അക്കാദമി  അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയ  ഇദ്ദേഹം  150  ഓളം  നാടകങ്ങള്‍ സംവിധാനം  ചെയ്തിട്ടുണ്ട് .മികച്ച നാടകത്തിനുള്ള  കേന്ദ്ര സാഹിത്യ  അക്കാദമി  അവാര്‍ഡു , മികച്ച  നടനുള്ള കേരള സാഹിത്യ അക്കാദമി  പുരസ്ക്കാരം  എന്നിവയും  ലഭിച്ചിട്ടുണ്ട് .                    കണ്ണാടി കഷണങ്ങള്‍, മത്സരം ,മുക്തി ,നിലവിളി ,താഴും താക്കോലും , ഒരു [...]


Recent Comments

  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...
  • gamekeys: Generally I don’t read post on blogs, however I would like to say that this write-up very pressured...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics