Email ID:
   
Category archives for: Stories

ഇപ്പെണ്ണുങ്ങളെന്തിനാണ് മാറ് മറയ്ക്കുന്നത് ? – ലിജീഷ്കുമാര്‍

erotic-cabinet

പട്ടാളത്തില്‍ ചേരാന്‍ പോയ സദാശിവേട്ടന്‍ അച്ഛന്‍ തുണി അളക്കുന്ന ടേപ്പ്കൊണ്ട് നെഞ്ചളന്ന് പേപ്പറിലെഴുതുന്നത് അമ്മിണിയേട്ടത്തി ഒരു നെടുവീര്‍പ്പോടെ നോക്കി നില്‍ക്കാറുണ്ടായിരുന്നു. വസ്ത്രങ്ങളോരോന്നായി ഊരിയൂരിയെറിഞ്ഞ് ആകാരവടിവുകാട്ടിയ ഈജിപ്ഷ്യന്‍ തനുറാനര്‍ത്തകന്‍ മിഷേല്‍ മുഹമ്മദിനെ നോക്കി കയ്യടിക്കുകയും കൂക്കിവിളിക്കുകയും ചെയ്ത നാട്ടിലെ പെണ്‍കൂട്ടങ്ങള്‍, തീയേറ്ററിലെ നിയോണ്‍ വെളിച്ചത്തില്‍ ആടുതോമയെ നെഞ്ചുവിരിച്ച് കണ്ടപ്പോള്‍ വലതുകൈത്തണ്ടയില്‍ നുള്ളിനോവിച്ച ബീനാന്റി, ആട്ടുകട്ടിലിലിരുന്ന് നെഞ്ചിലെരോമങ്ങളിലൂടെ വിരലോട്ടിയ നന്ദഗോപാല്‍മാരാറെ ശ്വാസമടക്കിപ്പിടിച്ച് നോക്കിനില്‍ക്കാന്‍ പ്രയാസപ്പെട്ട കാമുകി, അങ്ങനെയങ്ങനെ ഓര്‍മ്മകളില്‍ പെണ്ണുങ്ങളുടെ ആണുങ്ങള്‍ നെഞ്ചളവുകൊണ്ട് മാത്രം ധീരരും പ്രതാപശാലികളുമായിത്തീരുന്നതിന്റെ അനുഭവ സാക്ഷ്യം [...]

സൂര്യനെ പ്രണയിച്ച സുന്ദരി : കഥ – വൈശാഖ് കുറുപ്പ്

മാസത്തിലൊരിക്കൽ വിരുന്നുകാരനെപ്പോലെ വന്നുപോകുന്ന പൂർണ്ണചന്ദ്രനോടൊത്തുള്ള രാസലീലയും കഴിഞ്ഞ് രാത്രിയുടെ അവസാനയാമം നൽകിയ കറുത്ത ചേലയും ധരിച്ചുനിന്ന ഭൂമി അന്ന് മകരക്കുളിരിൽ നനഞ്ഞിരുന്നു. പതിവുകാരനായ സൂര്യൻ കിഴക്കേ ചക്രവാളത്തിലൂടെ ചുവന്നരഥത്തിലേറി വരുന്നതുംകാത്തുനിന്ന അവളുടെ അധരത്തിൽ വീണ്ടുമൊരു ചുവന്ന പുഷ്പം വിടർന്നു. അവളുടെ പേര് പനിനീർ. ഭൂമി അവളുടെ വിശ്വസ്തരായ മക്കളായി കരുതിയിരുന്ന ചലനശേഷിയില്ലാത്ത വൃക്ഷലതാദികളിൽ ചിലരെ പനിനീർപ്പെൺകൊടിയുടെ സംരക്ഷണച്ചുമതലയേൽപ്പിച്ചു. കാമദാഹിയായ സൂരന്റെ ദൃഷ്ടിയിൽപ്പെടാതെ , അവന്റെ കരാളഹസ്തങ്ങളിൽപ്പെടാതെ തന്റെ പ്രിയപുത്രിയെ സംരക്ഷിച്ചുകൊള്ളാമെന്നവർ ഭൂമിക്ക് വാഗ്ദാനം നൽകി. ഒരുദിവസം മാത്രം [...]

തേങ്ങല്‍ – (സംസ്ഥാന യുവജനോത്സവം ഹൈസ്കൂള്‍ വിഭാഗം കഥാ രചന മത്സരത്തില്‍ ഒന്നാസ്ഥാനം നേടിയ കഥ) – ആഷിക് ബാബു

crying-mother

കഴിഞ്ഞ സംസ്ഥാന യുവജനോത്സവം ഹൈസ്കൂള്‍ വിഭാഗം കഥാ രചന മത്സരത്തില്‍ ഒന്നാസ്ഥാനം നേടിയ കഥ . വടകര മടപ്പള്ളി ജി വി എച് എസ്സി ലെ ആഷിക് ബാബുവിന്റെതാണ് സമ്മാനാര്‍ഹമായ കഥ . ആ ഇരുട്ടില്‍ അവള്‍ ധൃതിയില്‍ നടന്നു. എങ്ങോട്ടെന്നില്ലാതെ. അവളുടെ മനസ്സ് മുഴുവന്‍ അമ്മയോടുള്ള ദേഷ്യമായിരുന്നു. അല്ലെങ്കില്‍ തന്നെ താനെന്ത് തെറ്റാണ് ചെയ്തത്?. കുറച്ച് സമയം ടിവി കണ്ടുകൊണ്ടിരിക്കുന്നത് ഇത്ര വലിയ തെറ്റാണോ? എസ്.എസ്.എല്‍.സിയാണെന്ന് കരുതി ഒന്ന് ടിവി കാണാന്‍ പോലും സമ്മതിക്കാന്‍ പാടില്ലെന്നുണ്ടോ? [...]

കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ ഇത് പച്ചക്കറി കൃഷിയുടെ വിജയഗീതം

pachakkarippaadam (1)

കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ ഇത് പച്ചക്കറി കൃഷിയുടെ കാലം. രണ്ടുവിള നെല്‍കൃഷി നടക്കുന്ന പാടങ്ങളിലാണ് അടുത്ത കൃഷിയുടെ ഇടവേളയില്‍ നല്ല നാടന്‍ പച്ചക്കറികള്‍ വിളഞ്ഞു തുടങ്ങിയത്. പിലിക്കോട്‌, കയ്യൂര്‍-ചീമേനി, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെല്ലാം ഇത്തവണ കൃഷിയിറക്കിയവരുടെ എണ്ണം കൂടുതലാണ്. മറുനാടന്‍ പാടങ്ങളില്‍ പച്ചക്കറികള്‍ക്ക് വ്യാപകമായി കീടനാശിനികള്‍ തളിക്കുന്നുവെന്ന വാര്‍ത്തകൂടിയാണ് കൂടുതല്‍ പേരെ ഇത്തവണ പാടങ്ങളിലേക്ക് ഇറക്കിയത്. വിഷമില്ലാത്ത പച്ചക്കറികള്‍ കഴിക്കണം എന്ന ആഗ്രഹത്തില്‍ കര്‍ഷകരെ മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, ബിസിനസ്സുകാരെയുമെല്ലാം ഇപ്പോള്‍ പച്ചക്കറി പാടങ്ങളില്‍ കാണാം. എല്ലാ വര്‍ഷവും [...]

കുളിരുകാലത്തും സജീവമായി തണ്ണി മത്തന്‍ വിപണി

Watermelon(27)

മറുനാടന്‍ പാടങ്ങളില്‍ വിളഞ്ഞെത്തുന്ന തണ്ണി മത്തന് മലയാള നാട്ടില്‍ പ്രിയമേറെ. വഴിയോരങ്ങളില്‍ നിന്നാണ് തണ്ണി മത്തനുകള്‍ കൂടുതലായി വിറ്റ് പോകുന്നത്. പ്രധാനമായും കര്‍ണ്ണാടകയില്‍ നിന്നാണ് ഇവിടേയ്ക്ക് തണ്ണി മത്തനുകള്‍ എത്തുന്നത്. ലോറികളില്‍ എത്തിക്കുന്ന തണ്ണി മത്തനുകള്‍ വഴിയരികുകളില്‍ നിരത്തിവച്ച് വില്പന നടത്തുന്ന നിരവധി സംഘങ്ങള്‍ ഇപ്പോള്‍ ദേശീയ പാതയ്ക്ക് ഇരുവശത്തും കാണാം. സാധാരണയായി ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഇതിന്‍റെ സീസണ്‍. എന്നാല്‍ ഇത്തവണ ഡിസംബറില്‍ തന്നെ കര്‍ണ്ണാടകയില്‍ തണ്ണി മത്തനുകള്‍ വിളഞ്ഞു കഴിഞ്ഞെന്നു വില്പനക്കാര്‍ പറയുന്നു. [...]

റീകാപ് (Recap ) – കഥ – അമര്‍നാഥ് ശങ്കര്‍

recap-

ട്രെയിന്‍ പതിയെ മയ്യഴിപ്പാലത്തിന് മേലെ കയറിയ കുലുക്കത്തിലാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത് … മഴ തോര്‍ന്നിരിക്കുന്നു … പുറത്ത് പിന്നിലേക്കോടിമറയുന്നവയ്ക്കൊപ്പം ഓര്‍മ്മകളും . മയക്കത്തില്‍ ഞാന്‍ കേട്ട ഗിറ്റാറിന്റെ ശബ്ദം.. ആരാണ് അത് വായിച്ചത് ? ഒരു പിന്‍വിളി പോലെ.. ഭൂതകാലത്തിന്റെ മുനകളില്‍ കുരുങ്ങിയ തന്ദ്രികള്‍… . . . . …… ബന്ജാര ഹില്‍സിലെ ഒരു സായാഹ്നം.. “ഞങ്ങള്‍ വന്നിട്ട് ഒരുപാട് നേരമായി ” എന്തൊരത്ഭുതം ! ഇവന് എന്റെയതേ മുഖച്ഛായ ! “ഇരിക്കൂ ” ഞാന്‍ [...]

ഗംഗോത്രി ബാറിലെ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ – (കഥയില്ലായ്മ) – റോഷന്‍ വി കെ

warning

ഗംഗോത്രി ബാറിലെ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ – റോഷന്‍ വി കെ ഉച്ചയ്ക്ക് ഒരു പന്ത്രണ്ട് പന്ത്രണ്ടാരയാവുംബോഴേക്കും അടുത്ത കുബിക്കിളില്‍ നിന്നും ബിനോയ്‌ പിംഗ് ചെയ്യും . ” അളിയാ…ഫുഡ്‌ കഴിക്കേണ്ടെ ” ” പിന്നേ ..ഇന്നെവിടെക്കാ പോവുന്നെ ” ? ” മുരുഗേഷ് പാളയ പുതിയൊരു മലയാളി മെസ്സ് തുടങ്ങിയിട്ടുണ്ടത്രേ , റൂം മേറ്റ്‌ പറഞ്ഞതാ , ചെന്ന് നോക്ക്യാലോ ” ? ” നീ വണ്ടിയെട് , ഇപ്പൊ തന്നെ പോവാം , ശുഭസ്യ [...]

ആംസ്റ്റര്‍ഡാമിലെ സുന്ദരി – കഥ (മഹേഷ്‌ വിജയന്‍)

amsterdam-girl-1

ആംസ്റ്റര്‍ഡാം സെന്ട്രലിനു സമീപം , കനാലിനു ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ചെറിയ തെരുവില്‍ , ചുവന്ന സന്ധ്യാ വിളക്കുകള്‍ തെളിഞ്ഞു തുടങ്ങിയ സമയം ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. ക്യാമറ കൂടെ കരുതുന്നത് അപകടകരമാണ് എന്ന് തോന്നിയതിനാല്‍ , ഒരു നിമിഷം ശങ്കിച്ചശേഷമാണ് രണ്ടും കല്‍പ്പിച്ചു ക്യാമറ എടുത്തു ജാക്കറ്റിനുള്ളില്‍ വെച്ചത്. പുറത്തു നല്ല തണുപ്പുണ്ടായിരുന്നു .. രാത്രിയില്‍ ഒരുപക്ഷേ മഞ്ഞു പെയ്തേക്കുമെന്ന് തോന്നി .. റോഡിന്റെ നടുക്കുള്ള പാലങ്ങളിലൂടൊഴുകി നീങ്ങുന്ന ട്രാമുകളും അവയെ കടന്നു പോകുന്ന [...]

കഥ : ലോട്ടറി ടിക്കറ്റ് – മഹേഷ്‌ വിജയന്‍

bumper-lottery

ലോട്ടറി ടിക്കറ്റ് അവ്യക്തമായ ഭാഷയില്‍ ആരോ സ്വയം ഉറക്കെ സംസാരിക്കുന്നത് കേട്ട് മുഖം തിരിച്ചു നോക്കിയപ്പോഴാണ്, ബസിന്റെ സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്യുന്ന അയാളെ ഞാന്‍ കാണുന്നത്. പോളിയോ ബാധിച്ച മാതിരിയുള്ള അയാളുടെ വികലമായ കൈകളാണ് ആദ്യം എന്റെ ശ്രദ്ധയില്‍ പെട്ടത്. മെലിഞ്ഞതും ശോഷിച്ചതുമായ ആ കൈകളിലെ ചലന സ്വാതത്ര്യം നഷ്ടപ്പെട്ട വിരൂപങ്ങളായ വിരലുകള്‍ ബയോളജി ലാബില്‍ ഫോര്‍മാലിനില്‍ ഇട്ട് സൂക്ഷിച്ചിട്ടുള്ള, കാലപ്പഴക്കം ചെന്ന മനുഷ്യ ശവശരീരത്തിന്റെ സ്മരണകള്‍ ഉണര്ത്തുന്നവയായിരുന്നു. എങ്ങനെയോ അകത്തേക്ക് മടക്കിയ വലം കയ്യിലെ [...]

കഥ : ദാമ്പത്യ പര്‍വ്വം – പ്യാരി സിംഗ്

ദാമ്പത്യ പര്‍വ്വം – പ്യാരി സിംഗ് അഞ്ചു വയസ്സ്കാരന്‍ കണ്ണനാണ് ഇന്ന് പ്രിയതമയെ മുത്തം കൊടുത്തുണര്‍ത്തിയത്. ആ വീട്ടില്‍ പ്രിയതമയേക്കാള്‍ നേരത്തെ ആരെങ്കിലും ഉണരുന്ന പതിവ് ഏതെങ്കിലും യാത്ര പോകുന്ന ദിവസങ്ങളില്‍ മാത്രമാണ്. കണ്ണന്‍ കുളിച്ചു നല്ല വസ്ത്രങ്ങളൊക്കെ ധരിച്ച് അവന്റെ കുഞ്ഞു ബാക്ക് പാക്കും തോളിലിട്ടു കൊണ്ടാണ് തന്നെ ഉണര്‍ത്തിയത്. കുഞ്ഞിക്കാലില്‍ ഇനിയൊരു ഷൂസിന്‍റെ കുറവ് മാത്രമേ ഉള്ളൂ. സോക്സു പോലും ധരിച്ചിരിക്കുന്നു! നാല് വയസ്സ്കാരി പാറൂട്ടിയുടെ വകയാണ് ഗുഡ് മോര്‍ണിംഗ് ഉം, ബെഡ് കോഫിയും. [...]


Recent Comments

  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...
  • gamekeys: Generally I don’t read post on blogs, however I would like to say that this write-up very pressured...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics