Email ID:
   
Category archives for: Sports

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ദ്രാവിഡ് നയിക്കും.ശ്രീശാന്തും ഹര്‍ഭജനും പുറത്ത്‌

rahuldravid1

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. . ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ‘വന്മതില്‍ ‘ രാഹുല്‍ ദ്രാവിഡ് ഏകദിന ടീമില്‍ തിരിച്ചെത്തിയിട്ടുള്ളത് . ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോഴും രണ്ടു സെഞ്ച്വറികളുമായി ദ്രാവിഡ് തിളക്കമാര്‍ന്ന തിരിച്ചു വരവാണ് നടത്തിയത് .മലയാളി താരം ശ്രീശാന്തും ഹര്‍ഭജനും ടീമിലില്ല. അഞ്ചു മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ടീം: മഹേന്ദ്ര സിംഗ് ധോണി(ക്യാപ്റ്റന്‍), വീരേന്ദര്‍ സേവാഗ്, ഗൌതം ഗംഭീര്‍, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സുരേഷ് റെയ്ന, [...]

കൊച്ചിയില്‍ പിടിയാനകള്‍ ” കൊമ്പ് കുത്തി” : മനോരമയുടെ കലിപ്പ് റൈഫി ഗോമാസിനോടോ ?

11042011018

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരത്തില്‍ കേരളത്തിന്റെ സ്വന്തം ഐ പി എല്‍ ടീം കൊച്ചി ടസ്‌കേഴ്‌സിനു ഏറ്റ പരാജയം മനോരമയെ വല്ലാതെ ചോടിപ്പിച്ച്ചിരിക്കുന്നു . ക്രിക്കറ്റ്‌ പോലൊരു കളിയില്‍ പ്രവചനങ്ങള്‍ അസാധ്യമാണ് . കളി തോറ്റതിന് കേരള രണ്‍ജി ക്യാപ്ടന്‍ ബൌള്‍ ചെയ്തതാണ് എന്ന രീതിയിലാണ് മനോരമയുടെ പരാമര്‍ശം . കൂടാതെ കേമനായ ശ്രീശാന്തിനു പന്തെറിയാന്‍ കൊടുത്തിരുന്നെങ്കില്‍ കളി ജയിച്ചേനെ എന്നൊരു വിലയിരുത്തലും മനോരമ നടത്തുന്നു . ഉണ്ണികള്‍ രണ്ടും ഒരേ ഇല്ലത്തിലെ തന്നെയല്ലേ , ശ്രീ [...]

പതിനേഴു കൊമ്പന്‍മാരുമായി കൊച്ചി ടസ്‌കേഴ്‌സ്‌ ക്രിക്കെറ്റ് പൂരത്തിനിറങ്ങുന്നു

ipl

പതിനേഴു കൊമ്പന്‍മാരുമായി കേരളത്തിന്റെ ഐ പി എല്‍ ടീം കൊച്ചി ടസ്‌കേഴ്‌സ്‌ ക്രിക്കെറ്റ് പൂരത്തിനിറങ്ങുന്നു . ശ്രീലങ്കയുടെ സൂപ്പര്‍താരം മഹേല ജയവര്‍ധനെയാണു കൊച്ചി ടീമിന്റെ നായകന്‍. ട്വന്റി-20യില്‍ മികച്ച റിക്കാര്‍ഡുള്ള രവീന്ദ്ര ജഡേജയും പാര്‍ഥീവ്‌ പട്ടേലും താരങ്ങളില്‍ മുമ്പരാണ്‌. ഓസ്‌ട്രേലിയന്‍ ലെഗ്‌സ്‌പിന്നര്‍ സ്‌റ്റീവന്‍ സ്‌മിത്തും മുത്തയ്യ മുരളീധരനും എസ്‌. ശ്രീശാന്തും ആര്‍.പി. സിംഗുമടങ്ങുന്നതാണ്‌ ബൗളിംഗ്‌ നിര. ജെഫ്‌ ലോസനാണ്‌ കൊച്ചി ടീമിന്റെ പ്രധാന കോച്ച്‌. ഇന്ത്യന്‍ ടീമിന്റെ മുന്‍ പേസ്‌ ബോളറായ വെങ്കിടേഷ്‌ പ്രസാദാണ്‌ ബൗളര്‍മാര്‍ക്ക്‌ പരിശീലനം [...]

കുമാര്‍ സംഗക്കാര ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിന്റെ നായകസ്ഥാനം രാജിവെച്ചു

sangakkara

ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ കുമാര്‍ സംഗക്കാര ഏകദിന, ട്വന്റി-20 ടീമിന്റെ നായകസ്ഥാനം രാജിവെച്ചു. ലോകകപ്പ്‌ ഫൈനലിലെ തോല്‍വിയെ തുടര്‍ന്നാണ്‌ രാജി. അടുത്ത ലോകകപ്പിന്‌ മുമ്പ്‌ പുതിയ നായകന്‌ വേണ്ടത്ര സമയം നല്‍കാനാണ്‌ നായകസ്ഥാനം ഒഴിയുന്നതെന്ന്‌ സംഗക്കാര പറഞ്ഞു. സംഗക്കാരയ്‌ക്ക്‌ പകരം ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷനോ, ഓള്‍ റൗണ്ടര്‍ എയ്‌ഞ്ചലോ മാത്യൂസോ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിന്റെ പുതിയ നായകനാവും.

“മുത്തല്ല” മുരളീധരന്‍ – ഇന്ത്യയില്‍ ലങ്ക ദഹിച്ചു

India-vs-Sri-Lanka-world-cup-2011

ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. 121 കോടി ജനങ്ങളുടെ സ്വപ്നസാഫല്യത്തിനു വിജയമുഹൂര്‍ത്തം നല്‍കി ധോണിപ്പട ലോകകിരീടം മുത്തമണിഞ്ഞു. 50 ഓവറില്‍ 274 റണ്‍സ് പടുത്തുയര്‍ത്തിയ ലങ്കയെ 48.2 ഓവറില്‍ 277 റണ്‍സിന് ഇന്ത്യ മറികടന്നു. നായകന്‍ ധോണി കൂറ്റന്‍ സിക്സര്‍ പായിച്ചാണ് ഇന്ത്യന്‍ വിജയം കുറിച്ചത്. ഇന്ത്യയുടെ രണ്ടാമത്തെ ലോകകിരീടമാണിത്. 1983ലാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം നേടിയത്.മുത്തയ്യ മുരളീധരന് വേണ്ടി ലോക കപ്പ്‌ സ്വന്തമാക്കണമെന്നു ശ്രീലങ്കന്‍ കളിക്കാരോട് പ്രധാനമന്ത്രി രാജപക്ഷെ ആഹ്വാനം ചെയ്തിരുന്നു . ക്രിക്കറ്റ്‌ [...]

ഇന്ത്യന്‍ വിജയ ഗാഥ, ഫൈനലില്‍ ലങ്ക

India-Pak Semi WC 2011

ഹൊ ! ഒടുവില്‍ അത് സംഭവിച്ചു. നീലക്കുപ്പായക്കാര്‍ കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസം കാത്തു. ആദ്യന്തം ആവേശം നിറഞ്ഞു നിന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ 29 റണ്‍സിനു കീഴടക്കി ലോകകപ്പ്‌ ഫൈനലില്‍ കടന്നു. ഏപ്രില്‍ രണ്ടിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്കെതിരെയാണ് കിരീടപ്പോരാട്ടം. ഇത് മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം 1983-ല്‍ ജേതാക്കളായപ്പോള്‍, സൌരവ് ഗാന്ഗുലിയുടെ നേതൃത്വത്തിലുള്ള ടീമിന് 2003-ല്‍ ഓസ്‌ട്രേലിയയോട് തോല്ക്കേണ്ടി വന്നു. കഴിഞ്ഞ [...]

ശ്രീയില്ല ; ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

World-Cup

മൊഹാലിയില്‍ നടക്കുന്ന ലോക കപ്പ്‌ ക്രിക്കറ്റ് നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ കാപ്ടന്‍ ധോനി ബാറ്റിംഗ് തെരഞ്ഞെടുത്തു . മത്സരം ഉടന്‍ തുടങ്ങും

മൊഹാലി മഹോത്സവം : ശ്രീശാന്ത് ഇറങ്ങും

Dhoni, Sreesanth

ശാന്തകുമാരന്‍ ശ്രീശാന്ത്‌ എന്ന എസ് ശ്രീശാന്ത്‌ പാക്കിസ്ഥാന് എതിരെയുള്ള സെമി ഫൈനലില്‍ കളിച്ചേക്കും. മുനാഫ് പട്ടേലിന് പകരമായിരിക്കും ശ്രീയുടെ വരവ് . മൊഹാലിയിലെ പിച്ച് പേസ് ബോളെര്‍ക്ക് അനുകൂലമാണ്. ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ മാത്രമേ ശ്രീശാന്ത് ഇതുവരെ ഈ ലോകകപ്പില്‍ കളിച്ചിട്ടുള്ളൂ.

മഴ ദൈവങ്ങള്‍ കനിയുമോ ? മൊഹാലിയില്‍ കനത്ത മഴ

World-Cup

ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിനു കരിനിഴല്‍ വീഴ്ത്തി മൊഹാലിയില്‍ ഇന്നലെ രാത്രി ഇടി മിന്നലോടു കൂടിയ കനത്ത മഴ പെയ്തു. സ്റ്റേഡിയത്തില്‍ വെള്ളക്കെട്ടുണ്ടായതായും റിപ്പോ ര്‍ട്ട്. രാത്രി വൈകിയും മഴ തുടര്‍ന്നതിനാല്‍ ഇന്നു മത്സരം നടത്തുന്ന കാര്യത്തില്‍ രാവിലെ മാച്ച് ഒഫീഷ്യലുകള്‍ മൈതാനം പരിശോധിച്ചതിനു ശേഷമേ അന്തിമ തീരുമാനമെടുക്കൂ.

ഇന്ത്യന്‍ ടീം സെലക്‌ടര്‍മാര്‍ സെമിഫൈനല്‍ ബഹിഷ്‌കരിച്ചു

World-Cup

ലോകകപ്പ്‌ ക്രിക്കറ്റിലെ ഇന്ത്യാ-പാക്‌ സെമിഫൈനല്‍ മത്സരം കാണാനായി മൊഹാലിയിലെത്തിയ ദേശീയ ടീം സെലക്‌ടര്‍മാര്‍ക്ക്‌ താമസസൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ ചീഫ്‌ സെലക്‌ടര്‍ കൃഷ്‌ണമാചാരി ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിസംഘം സെമിഫൈനല്‍ ഉപേക്ഷിച്ച്‌ ഡല്‍ഹിക്ക്‌ മടങ്ങി. ഇന്നലെ രാത്രിയാണ്‌ സെലക്‌ടര്‍മാര്‍ മൊഹാലിയിലെത്തിയത്‌. ഇവര്‍ക്ക്‌ നേരത്തെ ബുക്ക്‌ ചെയ്‌തിരുന്ന മുറികള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന്‌ ഇന്ന്‌ പുലര്‍ച്ചയോടെ ഇവര്‍ ഡല്‍ഹിക്ക്‌ തിരിച്ചു പോകുകയായിരുന്നു.


Recent Comments

  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...
  • gamekeys: Generally I don’t read post on blogs, however I would like to say that this write-up very pressured...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics