Email ID:
   

Category archives for: Sports

നാണക്കേട് : ഒത്തുകളിച്ചതിനു ശ്രീശാന്ത്‌ അറസ്റ്റില്‍

sreesanth-slapped

ഊണും ഉറക്കവും ഉപേക്ഷിച്ചു ഐ പി എല്‍ മാമാങ്കം കാണാന്‍ ഇരിക്കുക്കുന്ന ക്രിക്കറ്റ്‌ ആരാധകരെ നിരാശയിലാക്കി മലയാളി താരം ശ്രീശാന്തിന്റെ ഒത്തു കളി . രാജസ്ഥാന്‍ റോയല്‍സ്‌ കളിക്കാരനായ ശ്രീശാന്തും മറ്റു രണ്ടു കളിക്കാരും ഒത്തു കളിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് ആരെസ്റ്റ്‌ ചെയ്തു . അംഗിത് ചവാന്‍, അജിത് ചന്ദാല്‌യ എന്നിവരാണ് അറസ്റ്റിലായ മറ്റു താരങ്ങള്‍. ഇന്നു രാവിലെയായിരുന്നു അറസ്റ്റ്. മൂന്ന് ഇടനിലക്കാരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് ഇടനിലക്കാരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ [...]

കളി ബോറാകുമ്പോള്‍ സച്ചിന്‍ പാട്ട് നിര്‍ത്തുമോ ? – റോഷന്‍ വി കെ

sachin4

ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം സ്പോന്‍സര്‍ഷിപ്പുള്ള കളിക്കാരന്‍ സച്ചിന്‍ ആണ്‌. 1995-ല്‍ വേള്‍ഡ്ടെലുമായി 5 വര്‍ഷത്തേക്ക് 30 കോടി രൂപക്കുണ്ടാക്കിയ കരാറിലൂടെ അക്കാലത്ത് സച്ചിന്‍ ഏറ്റവും കൂടുതല്‍ കരാറു തുക ഒപ്പിട്ട കളിക്കാരന്‍ ആയി സച്ചിന്‍ മാറിയിരുന്നു വേള്‍ഡ്ടെലുമായി 2001-ല്‍ ഉണ്ടാക്കിയ കരാര്‍ 5 വര്‍ഷത്തേക്ക് 80 കോടി രൂപക്കായിരുന്നു. 2006-ല്‍ സാച്ചി ആന്റ് സാച്ചിയുടെ ഐക്കോണിക്സുമായി 3 വര്‍ഷത്തേക്ക് 180 കോടി രൂപക്കാണ്‌ സച്ചിന്‍ ഒപ്പിട്ടത് സച്ചിന്‍ എന്നും ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകര്‍ക്ക് ഒരു വികാരമാണ് . [...]

‘ചിത്ര’പതംഗം – സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പി.യു. ചിത്രയ്ക്ക് നാലാം സ്വര്‍ണം

chitra

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിന്റെ പി.യു. ചിത്രയ്ക്ക് നാലാം സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രി വിഭാഗത്തില്‍ നാലാം ദിനം ഒന്നാമത് ഫിനിഷ് ചെയ്തതോടെയാണ് ചിത്ര നാലാം സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യന്‍ഷിപ്പും ചിത്ര ഉറപ്പിച്ചു. നേരത്തെ 3000, 5000, 1500 മീറ്ററുകളിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. അതേസമയം പാലക്കാടിന്റെ തന്നെ മുഹമ്മദ് അഫ്‌സല്‍ മേളയില്‍ മൂന്നാം സ്വര്‍ണം നേടി. ജൂണിയര്‍ ആണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രിയിലാണ് സ്വര്‍ണം. [...]

ആരവങ്ങള്‍ നിലച്ച 25 വര്‍ഷം : മരിക്കാത്ത ഓര്‍മകളില്‍ ജിമ്മിയുടെ സ്മാഷ്

jimmyvolley.jpg.crop_display

ചാടിയയുര്‍ന്നുള്ള മിന്നും സ്മാഷുകളിലൂടെ വോളിബോള്‍ കോര്‍ട്ടുകളുടെ ഹരമായി മാറിയ ജിമ്മി ജോര്‍ജ് ഓര്‍മയായിട്ട് ഇന്നേക്ക് 25 വര്‍ഷം. ലോകത്തിനു മുന്‍പില്‍ ഇന്ത്യന്‍ വോളിബോളിന്‍റെ കരുത്തറിയിച്ചാണ് കണ്ണൂര്‍ പേരാവൂരിലെ അഡ്വ. ജോര്‍ജ് ജോസഫിന്‍റെ മകന്‍ വിട പറഞ്ഞത്. ഇറ്റലിയിലെ ക്ലബ്ബില്‍ കളിക്കാന്‍ പോയ ജിമ്മി 1987 നവംബര്‍ 30ന് അപകടത്തില്‍ മരിക്കുകയായിരുന്നു. ജിമ്മിയുടെ സ്മരണ പുതുക്കി ഇന്ന് പേരാവൂരില്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് നടക്കും. അനുസ്മരണച്ചടങ്ങില്‍ ജിമ്മി ജോര്‍ജ് പുരസ്കാരം അത്ലറ്റ് പ്രീജ ശ്രീധരനു സമ്മാനിക്കും. എഷ്യാഡിലെ വോളിബോള്‍ കോര്‍ട്ടുകളില്‍നിന്ന്‌ [...]

സാനിയ-ഭൂപതി സഖ്യത്തിന്‌ ഫ്രഞ്ച്‌ ഓപ്പണ്‍ മിക്‌സഡ്‌ ഡബിള്‍സ്‌ കിരീടം

normal_sania-bhupathi

പാരീസ്‌: ഫ്രഞ്ച്‌ ഓപ്പണ്‍ മിക്‌സഡ്‌ ഡബിള്‍സ്‌ കിരീടം ഇന്ത്യയുടെ മഹേഷ് ഭൂപതി-സാനിയ മിര്‍സ ജോഡി സഖ്യത്തിന്‌. വ്യാഴാഴ്ച രാത്രി നടന്ന ഫൈനലില്‍ സീഡില്ലാ ജോഡികളായ സാന്റിയാഗോ ഗോണ്‍സാലസിനെയും (മെക്‌സിക്കോ) ക്ലോഡിയ യാന്‍സ് ഇഗ്‌നാസി(പോളണ്ട്)ക്കിനെയുമാണ് ഇന്ത്യന്‍ സഖ്യം നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയത് (7-6, 6-1). വനിതാ വിഭാഗം സിംഗിള്‍സ് കിരീടത്തിനായി രണ്ടാം സീഡ് റഷ്യക്കാരി മരിയ ഷറപ്പോവയും 21-ാം സീഡ് ഇറ്റലിയുടെ സാറ എറാനിയും മാറ്റുരയ്ക്കും. ഭൂപതി-സാനിയ സഖ്യത്തിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാമാണിത്. ഭൂപതിയുടെ പിറന്നാള്‍ ദിനത്തിലാണ്‌ സഖ്യം ഫ്രഞ്ച്‌ [...]

ഭൂപതി-സാനിയ സഖ്യം ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനലില്‍

mir.jpg.crop_display

പാരീസ്‌: ഇന്ത്യയുടെ മഹേഷ്‌ ഭൂപതി-സാനിയ മിര്‍സ സഖ്യം ഫ്രഞ്ച്‌ ഓപ്പണ്‍ മിക്‌സ്‌ഡ്‌ ഡബിള്‍സ്‌ ഫൈനലില്‍. സെമിയില്‍ കസാഖിസ്ഥാന്റെ ഗലീന വോസ്‌കോബോയേവ ഇറ്റലിയുടെ ഡാനിയേലെ ബ്രാസിയാലി സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ്‌ ഇന്ത്യന്‍ സഖ്യം ഫൈനലില്‍ കടന്നത്‌. സ്‌കോര്‍: (6-4, 6-2). രണ്ടാം സെമിയില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്‌ – റഷ്യയുടെ എലേന വെസ്‌നീന സഖ്യവും പോളണ്ടിന്റെ ക്ലോഡിയ ജാന്‍ ഇഗ്നാസിക്‌ – മെക്‌സിക്കയുടെ സാന്റിയാഗോ ഗോണ്‍സാലോസ്‌ സഖ്യവും തമ്മിലുള്ള മത്‌സരത്തിലെ വിജയികളുമായി ഫൈനലില്‍ ഭൂപതി-സാനിയ സഖ്യം ഏറ്റുമുട്ടും.

വിശ്വനാഥന്‍ ആനന്ദ്‌ ലോക കിരീടം നിലനിര്‍ത്തി

anand-championship300

ഇന്ത്യന്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ്‌  ടൈ ബ്രെയ്ക്കരില്‍ ഇസ്രായേല്‍ താരം ബോറിസ്  ജല്‍ഫാനെ പരാജയപെടുത്തി ലോക ചെസ്സ്‌ കിരീടം നിലനിര്‍ത്തി. ഇത് അഞ്ചാം തവണയാണ് ആനന്ദ്‌ ലോക കിരീടം നേടുന്നത് .

സന്തോഷ്‌ ട്രോഫി: സെമിയില്‍ കേരളം പുറത്ത്‌

സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ സെമിഫൈനലില്‍ സര്‍വീസസ്‌ കേരളത്തെ പുറത്താക്കി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ്‌ കേരളത്തിന്റെ തോല്‍വി. അഞ്ചാം മിനിട്ടില്‍ സുബ്രതാ സര്‍ക്കാര്‍ സര്‍വീസസിനെ മുന്നിലെത്തിച്ചു. അന്‍പതാം മിനിട്ടില്‍ കേരളത്തിന്റെ മര്‍സൂകിന്‍െറ സെല്‍ഫ്‌ ഗോള്‍ സര്‍വീസസിന്റെ ലീഡ്‌ ഉയര്‍ത്തി. സര്‍വീസസ്‌ ഗോളി നാനാവോ സിംഗ്‌, ഉസ്‌മാനെ പെനല്‍റ്റി ബോക്‌സില്‍ വീഴ്‌ത്തിയതിന്‌ ലഭിച്ച പെനാല്‍റ്റിയിലൂടെ ബോള്‍ വലയിലാക്കി വിനീത്‌ ആന്റണി കേരളത്തിനുവേണ്ടി ഒരു ഗോള്‍ മടക്കി. കളി തുടങ്ങി അധികംവൈകുംമുമ്പേ വീണ ഗോള്‍ കേരളത്തെ തളര്‍ത്തിയെങ്കിലും ഗോള്‍ ഉറപ്പാക്കാമായിരുന്ന നിരവധി [...]

കേരളം സന്തോഷ് ട്രോഫി സെമിയില്‍

20120510-1-650x291

കട്ടക്ക്:  കേരളം സന്തോഷ് ട്രോഫി സെമി ഫൈനലില്‍. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമിയില്‍ കടന്നത്.. 2006-നുശേഷം ആദ്യമായാണ് കേരളം സന്തോഷ് ട്രോഫി സെമി ഫൈനലില്‍ ഇടം നേടുന്നത്.

പ്ലയേഴ്‌സ് ഫോറത്തിന്റെ പ്രതിഷേധം ശ്രദ്ധേയമായി

Football Players Protest

തൃക്കരിപ്പൂര്‍ : ഫുട്‌ബോള്‍ ഗ്രാമമായ തൃക്കരിപ്പൂരില്‍ കായികതാരങ്ങള്‍ റോഡിലിറങ്ങി കളിച്ചത് പ്രതിഷേധത്തിന്റെ പുതിയ രൂപമായി. ഇന്നലെ രാവിലെയാണ് നൂറുകണക്കിനാളുകളെ സാക്ഷികളാക്കി തൃക്കരിപ്പൂര്‍ ബസ്റ്റാന്റില്‍ അമ്പതോളം വരുന്ന ജൂനിയര്‍-സീനിയര്‍-വെറ്റ്‌റന്‍സ് താരങ്ങള്‍ ഫുട്‌ബോള്‍ കളിച്ച് പ്രതിഷേധമറിയിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ പതിനേഴ് വരെ നടക്കുന്ന തൃക്കരിപ്പൂര്‍ മഹോത്സവത്തിനുവേണ്ടി മാസങ്ങള്‍ക്കു മുമ്പേ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്റി സ്‌ക്കൂള്‍ മിനിസ്റ്റേഡിയം വിട്ടുകൊടുത്തിട്ടുണ്ട്. സ്‌കൂള്‍ അവധി തുടങ്ങാനിരിക്കെ പല ക്ലബുകളും നടത്താനിരുന്ന ഫുട്‌ബോള്‍ മേളകളും വിഷന്‍ ഇന്ത്യാ, വൈ.ഡി.പി.,സമ്മര്‍ ക്യാമ്പ് തുടങ്ങി അഞ്ചോളം കോച്ചിങ് [...]


Recent Comments

  • hasgar: super review!!!
  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics