Email ID:
   

Category archives for: Spiritual

റവ.ഫാദര്‍ പ്രിന്‍സ് മണ്ണത്തൂരിന് ഡോക്ടെരട്റ്റ്

achen

മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തോഡോക്സ് സഭയിലെ യുറോപ്യന്‍ ഭദ്രാസനത്തിലെ വൈദീകനും സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, ഹോളണ്ട് എന്നീ രാജ്യങ്ങളിലെ വിവിധ ഇടവകകളുടെ വികാരിയുമായ ഫാദര്‍ പ്രിന്‍സ് മണ്ണത്തൂരിന് സഭാചരിത്രത്തില്‍ ഡോക്ടെരട്റ്റ് ലഭിച്ചു. റോമിലെ പ്രശസ്തമായ പൊന്തിഫിക്കല്‍ ഓറിയെന്റല്‍ യുനിവേര്സിറ്റിയില്‍ നിന്നാണ് ഡോക്ടെരട്റ്റ് ലഭിച്ചത്. മലങ്കര സഭാചരിത്രത്തില്‍ ആകമാന സുറിയാനി സഭയിലെ ആദ്യത്തെ വ്യക്തിയാണ് ഡോക്ടെരട്റ്റ് നേടിയ ഫാദര്‍ പ്രിന്‍സ് മണ്ണത്തൂര്‍. ലോകപ്രശസ്ത എഴുത്തുകാരനും മതകാര്യ സംവാദങ്ങളിലെ വത്തിക്കാന്‍ പ്രതിനിധിയുമായ റവ.ഡോ.ഫിലിപ്പ് ലുയിസറിന്റെ കീഴിലായിരുന്നു ബഹു.അച്ചന്‍ പ്രബന്ധ പഠനം നടത്തിയത്. [...]

ക്ഷേത്രപാലക ക്ഷേത്ര കൊട്ടാരം ഇനി സംരക്ഷിത സ്മാരകം

kshethrapalaka-palace

ഉദിനൂര്‍ : ചിരപുരാതനവും ചരിത്ര പ്രസദ്ധവുമായ ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടാരം ഇനി മുതല്‍ സംരക്ഷിത സ്മാരകം. നാശോന്മുഖമായ കൊട്ടാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2007 ല്‍ ടൂറിസം വകുപ്പ് ഏറ്റെടുത്ത് പുനര്‍ നിര്‍മ്മിച്ച ക്ഷേത്രത്തിലെ ചെന്താമരക്കുളത്തിന്റെ ഉദ്ഘാടനത്തിനെത്തിയ സ്പീക്കര്‍ രാധാകൃഷ്ണന്‍ കൊട്ടാരം സന്ദര്‍ശിക്കുകയും സംരക്ഷിത സ്മാരകമായി കൊട്ടാരം മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സാംസ്‌കാരിക വകുപ്പ്, പുരാവസ്തു വകുപ്പ് എന്നിവയ്ക്കു നല്‍കുകയും ചെയ്തിരുന്നു. ഇരു വകുപ്പുകളും ഇതു സംബന്ധിച്ച് തുടര്‍ നടപടികള്‍ [...]

ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം പാട്ടുല്‍സവം: ഓലകൊത്തല്‍ ചടങ്ങ്

udinoor kshethrapalaka kshethram

ഉദിനൂര്‍ : ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ പന്ത്രണ്ട് നാള്‍ നീണ്ടുനില്‍ക്കുന്ന പാട്ടുത്സവം കല്‍പിച്ചു. ഉത്സവത്തിന് നാന്ദി കുറിച്ചുകൊണ്ടുള്ള ഓലകൊത്തല്‍ ചടങ്ങും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ക്ഷേത്രം ജന്മ കണിശന്മാരായ ചന്തേര പുരുഷോത്തമന്‍ ജോത്സ്യര്‍ , ഇളമ്പച്ചി മാധവന്‍ ജോത്സ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുഭമുഹൂര്‍ത്തം കുറിച്ച് പാട്ടിന് കല്പിച്ചത്. പിന്നീട് ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ ക്ഷേത്രം സ്ഥാനികരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ അനുഷ്ഠാന ചടങ്ങുകളോടെ ഓല കൊത്തി. മുറിഞ്ഞ് വീണ ഓലയുടെ ലക്ഷണം ശുഭമെന്ന് കണ്ടശേഷം വി.വി അമ്പു [...]

ഭഗവദ്‌ ഗീതയില്‍ നിന്ന് – വിഗ്രഹവും, ഫോട്ടോയും ഈശ്വരനാണോ? – മേനക കുമാര്‍

srimad_bhagavad_gita

ഈശ്വര വാദിക്കും നിരീശ്വരവാദിക്കും ഒരു പോലെയുള്ള ഒരു സംശയമാണിതെന്നു തോന്നുന്നു. ഗീതയില്‍ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. പന്ത്രണ്ടാം അദ്ധ്യായമായ ഭക്തിയോഗത്തില്‍. സാകാരാരാധനയും (രൂപത്തോട് കൂടിയ ആരാധന) നിരാകാരാരാധാനയും (രൂപമില്ലാത്ത ആരാധനയും) എന്തെന്ന് ഈ അദ്ധ്യായം എടുത്ത് പറയുന്നു. ഇനി നമ്മുടെ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് കടക്കാം. ദേഹാഭിമാനികള്‍ ആയ സാധാരണ ജനങ്ങള്‍ക്ക്‌ നിര്‍ഗ്ഗുണോപാസകന്റെ നിഷ്ഠ വളരെ പ്രയാസപ്പെട്ടാല്‍ മാത്രമേ കിട്ടുകയുള്ളൂ. അതിനാലാണ് സാകാരാരാധന അനുഷ്ഠിക്കപ്പെടുന്നത്.

ശ്ളോകങ്ങള്‍ : ഭഗവദ്‌ഗീത – മേനക കുമാര്‍

srimad_bhagavad_gita

രഥ കല്പന തത: ശ്വേതൈര്‍ ഹയൈര്‍ യുക്തേ മഹതി സ്യന്ദനേ സ്ഥിതൌ മാധവ: പാണ്ഡവശ്ചൈവ ദിവ്യൌ ശംഖൌ പ്രദധ്മതു: വാക്യാര്‍ത്ഥം: വെള്ളക്കുതിരകളെ പൂട്ടിയ മഹത്തായ തേരില്‍ ഇരുന്നു കൊണ്ടു അര്‍ജുനനും, കൃഷ്ണനും ദിവ്യങ്ങളായ ശംഖുകള്‍ വിളിച്ചു. തത്ത്വവിചാരം: ഭഗവദ്‌ഗീതയില്‍ രഥത്തിനെ കുറിച്ചു വിവരിക്കുന്നില്ല. എങ്കിലും ഗീത ഉപനിഷത്ത് ക്കളുടെ സാരാംശം ആണെന്ന് മുമ്പെ പറഞ്ഞുവല്ലോ. അതിനാല്‍ ഉപനിഷത്ത്ക്കളിലെ ശ്ലോകങ്ങളെ ആസ്പദമാക്കി മുകളിലത്തെ വരികളെ കൂടുതല്‍ വിവരിക്കനാകുമാത്രേ. അര്‍ജുനനെ സാധാരണ മനുഷ്യനോടു ഉപമിക്കാം. അദ്ദേഹത്തിന്റെ കൊടിയുടെ ചിഹ്നം കപിയാണ്. [...]

ശ്ളോകങ്ങള്‍ : ഭഗവദ്‌ഗീത – മേനക കുമാര്‍

srimad_bhagavad_gita

ഒന്നാം അദ്ധ്യായം: അര്‍ജ്ജുനവിഷാദ യോഗം: ശ്ളോകങ്ങള്‍ താഴെ: 12-13 തസ്യ സന്ജനയന്‍ ഹര്‍ഷം കുരുവൃദ്ധ: പിതാ മഹാ: സിംഹനാദം വിനദ്യോച്ചൈ: ശംഖം ദദ് മൌ പ്രതാപവാന്‍ തത ശംഖാശ്ച്ച ഭേര്യശ്ച്ച പണവാനകഗോമുഖാ: സഹസൈവാഭ്യ ഹന്യന്ത സ ശബ്ദ സ്തുമുലോഭവതു 15-18 പാന്ജജന്യം ഹൃഷീകേശോ ദേവദത്തം ധനന്ജയ പൌണ്ഡ്രം ദധ് മൌ മഹാശംഖം ഭീമ കര്‍മാ വൃകോദര: അനന്ത വിജയം രാജാ കുന്തീ പുത്രോ യുധിഷ്‌ ഠിര : നകുല: സഹദേവശ്ച : സുഘോഷമണി പുഷ്പകൌ കാശ്യശ്ച പരമേഷ്വാസ: [...]

ശ്ളോകങ്ങള്‍ : ഭഗവദ്‌ഗീത – മേനക കുമാര്‍

srimad_bhagavad_gita

ഗീതാ ധ്യാനത്തിലെ ഒരു ശ്ലോകമാവട്ടെ ഇന്നത്തെ വിഷയം : സര്‍വ്വോപനിഷദോ ഗാവോ ദോഗ് ദ്‌ധാ ഗോപാല നന്ദന പാര്‍ത്‌ ഥോവത്സ സുധീര്‍ ഭോക്താ ദുഗ്ദ്ധം ഗീതാമൃതം മഹത്. ഭഗവദ്‌ ഗീതയെന്ത് എന്നതിന്റെ ഒരു രത്നച്ചുരുക്കമാണ് ഈ ശ്ലോകം: ഗീത ഒരു വേറിട്ട ശാസ്ത്രമല്ല. ഉപനിഷത്തുക്കളുടെ സത്ത് വ്യാസന്‍ വീണ്ടും മഹാഭാരത കഥയിലൂടെ കൃഷ്ണാര്‍ജ്ജുന സംവാദമായി അവതരിപ്പിച്ചിരിക്കുകയാണ് . ഗീതാ ധ്യാനത്തിന്റെ രചയിതാവ് ആരാണെന്ന് അറിയില്ല. പക്ഷെ, എല്ല ഉപനിഷത്തുകളെയും ഗോമാതാവ് എന്നും അര്‍ജുനനെ പശുക്കിടാവ് എന്നും ഭഗവാനെ കറവക്കാരനെന്നും [...]

ശ്ളോകങ്ങള്‍ : ഭഗവദ്‌ഗീത – മേനക കുമാര്‍

srimad_bhagavad_gita

ആമുഖം ശ്ളോകങ്ങള്‍ – ഗീതയില്‍ നിന്ന് ഭഗവദ്‌ഗീത എന്ന ആധ്യാത്മിക ശാസ്ത്രം വളരെ അധികം ജനകീയമായ വേളയില്‍ ഇവിടെ ഗീതയെക്കുറിച്ച് ആധികാരികമായ ഒരു പരിചയപ്പെടുത്തല്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇത്രയും ജനകീയമായ ഈ വേളയിലും ഗീതയെക്കുറിച്ച് പല തെറ്റിധാരണകളും ഇനിയും നില നില്‍ക്കുന്നുവെന്നത് ദു:ഖകരമായ ഒരു സത്യമാണ്. ജീവിതത്തിന്റെ സായം സന്ധ്യയില്‍ മാത്രം പ്രാവര്‍ത്തികമാക്കാനുള്ള ഒരു സാധനയെക്കുറിച്ചാണ് ഗീതയില്‍ പറഞ്ഞിരിക്കുന്നതെന്നാണ് ഇന്നത്തെ യുവതലമുറയില്‍ വലിയൊരു ശതമാനത്തിന്റെയും ധാരണ എന്നത് കൂടുതല്‍ ദു:ഖകരമാണ്. ലൌകീക ജീവിത നയിക്കുന്ന ഏതൊരാള്‍ക്കും പ്രായോഗികമാക്കാന്‍ [...]

ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു

കുറുപ്പന്തറ: ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി അന്തരിച്ചു. 91 വയസായിരുന്നു. കോട്ടയം കുറുപ്പന്തറയിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. പുലര്‍ച്ചെ ആറരയോടെയാണ്‌ മരണം സംഭവിച്ചത്‌. സംസ്‌കാരം പിന്നീട്‌. മരണകാരണം ഹൃദയാഘാതമാണെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന വിവരം. അന്താരാഷ്‌ട്രതലത്തില്‍ അറിയപ്പെടുന്ന ഭാഗവത പണ്‌ഡിതന്‍മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം.

റമദാനിലെ വ്രതത്തിന്‌ ഇന്നു തുടക്കം

റമദാനിലെ വ്രതത്തിന്‌ ഇന്നു തുടക്കം. ഇന്നലെ കോഴിക്കോട്‌ കാപ്പാട്‌ മാസപ്പിറവി കണ്ടതിന്റെ അടിസ്‌ഥാനത്തില്‍ ഇന്നു റമദാന്‍ വ്രതമാരംഭിക്കുമെന്നു പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, കോഴിക്കോട്‌ ഖാസി സയ്യിദ്‌ അഹമ്മദ്‌ കോയ തങ്ങള്‍, ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട്‌ വലിയ ഖാസി സയ്യിദ്‌ നസീര്‍ ഹയ്യ്‌ ശിഹാബുദ്ദീന്‍ തങ്ങള്‍, സംയുക്‌ത മഹല്ല്‌ ജമാഅത്ത്‌ ഖാസി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍, പൊന്മള അബ്‌ദുല്‍ ഖാദര്‍ മുസ്ല്യാര്‍ എന്നിവര്‍ അറിയിച്ചു. ഇനി ഒരുമാസം പകലിരവുകള്‍ പ്രാര്‍ഥനയുടേയും ആത്മസമര്‍പ്പണത്തിന്റേതുമാകും. റമദാന്‍ വ്രതാരംഭവും [...]


Recent Comments

  • hasgar: super review!!!
  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

viagra online generic Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics

Fatal error: Allowed memory size of 67108864 bytes exhausted (tried to allocate 1048576 bytes) in /home/morningb/public_html/wp-includes/functions.php on line 1007