Email ID:
   

Category archives for: Kerala

ഈ കൈകള്‍ പരിശുദ്ധം – വിഎസിനെതിരായ എഫ്ഐആര്‍ റദ്ദാക്കി

VS poster

ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. ഇതോടെ വിഎസ് പ്രതിസ്ഥാനത്തു നിന്ന് ഒഴിവായി. ജസ്റ്റിസ് എസ്.എസ്. വിജയകുമാറിന്‍റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിഎസിനെതിരായ തുടര്‍നടപടികളും നിര്‍ത്തിവയ്ക്കാനും കോടതി നിര്‍ദേശം. കേസില്‍ വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തിയതായി സംശയമുണ്ടെന്നു കോടതി. വിഎസിനെതിരായ കുറ്റങ്ങള്‍ നിലനല്‍ക്കന്നതല്ല. വിഎസ് ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയതായി തെളിവില്ല. കേസുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്നും കോടതി ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. ഇതോടെ വിഎസ് പ്രതിസ്ഥാനത്തു നിന്ന് [...]

മണിയുടെ ജാമ്യാപേക്ഷ തള്ളി

mm mani

അഞ്ചേരി ബേബി വധക്കേസിലെ മണിയുടെ ജാമ്യാപേക്ഷ തൊടുപുഴ സെഷന്‍സ് കോടതി തള്ളി

വെള്ളാപ്പള്ളി നടേശനെതിരേ പിണറായി വിജയന്‍

pinarayi

എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രൂക്ഷവിമര്‍ശനം. വിദേശമദ്യം വില്‍ക്കരുതെന്ന്‌ ഗുരുദേവന്‍ പറഞ്ഞിട്ടില്ലെന്നാണ്‌ മദ്യവില്‍പനയ്‌ക്ക്‌ ചിലര്‍ പറയുന്ന ന്യായമെന്ന്‌ പറഞ്ഞ്‌ പിണറായി വിജയന്‍ വെള്ളാപ്പള്ളിയെ പരോക്ഷമായി വിമര്‍ശിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്‌എഫ്‌ഐ സംഘടിപ്പിച്ച മദ്യാസക്തിക്കെതിരേ മാനവജാഗ്രത കാമ്പെയ്‌ന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു പിണറായി. മദ്യത്തെക്കുറിച്ച്‌ ശ്രീനാരായണ ഗുരുവിന്റെ അഭിപ്രായം അനുയായികള്‍ മദ്യവില്‍പന കൂട്ടാന്‍ വളച്ചൊടിക്കുകയാണെന്നും പിണറായി പറഞ്ഞു.

ആര്‍.എം.പി.പ്രവര്‍ത്തകന്‍ ടി.കെ.കുഞ്ഞിരാമന്‍ (85 ) നിര്യാതനായി.

TK kunjiraman

ആര്‍.എം.പി.പ്രവര്‍ത്തകന്‍ വള്ളിക്കാട്‌ തയ്യില്‍കുനി ടി.കെ.കുഞ്ഞിരാമന്‍ (85 ) നിര്യാതനായി. വടകരയിലെ ആദ്യ കമ്മ്യുണിസ്റ്റ് സെല്ലിലെ മെമ്പര്‍ ആയിരുന്നു .. ദീര്‍ഗകാലം സിപിഎം പ്രവര്‍ത്തകന്‍ ആയിരുന്ന ഇദ്ദേഹം RMP ഉണ്ടായതിനു ശേഷം RMP യോടോപ്പംയിരുന്നു . പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടയില്‍ കുഞാട്ടന്‍ കുഞ്ഞിരാമന്‍ എന്നാണ് അറിയാപെട്ടിരുന്നത് .. ഭാര്യ: ദേവി. മക്കള്‍: പ്രേമന്‍, പ്രമോദ്‌, പ്രസീദ, പ്രസാദ്‌ സംസ്‌കാരം ബുധനാഴ്‌ച ഉച്ചക്ക്‌ 12 ന്‌

ഭൂമി ദാന കേസില്‍ കുറ്റപത്രം ഉടന്‍ – വി എസ് രാജിയിലേക്ക് ?

VS-acuthananthan

സി പി എമ്മിന്റെ ജനപ്രിയ മുഖമായ വി എസ് പ്രതിപക്ഷ നേതാവിന്റെ പദവി രാജിവെക്കാനുള്ള നീക്കം തുടങ്ങിയതായി സൂചന .ഭൂമിദാനക്കേസില്‍ അടുത്തയാഴ്‌ച കോടതിയില്‍ വിജിലന്‍സ്‌ കുറ്റപത്രം സമര്‍പ്പിച്ചാലുടന്‍ രാജിയുണ്ടാകുമെന്നാണു റിപ്പോര്‍ട്ട്‌ .രാജിയുണ്ടായാല്‍ പൊളിറ്റ്‌ ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണനായിരിക്കും വി എസിനു പകരം പ്രതിപക്ഷ നേതാവാകുന്നത്‌. കോടിയേരി ഇപ്പോള്‍ വഹിക്കുന്ന ഉപനേതാവിന്റെ സ്ഥാനം എം എ ബേബിക്കോ ടി em തോമസ്‌ ഐസക്കിനോ നല്‍കും . വി എസ്‌ മുഖ്യമന്ത്രിയായിരിക്കെ ബന്ധു ടി [...]

വെള്ളാപ്പള്ളി നടേശനെതിരേ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌

vellappally

അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചുവെന്ന പരാതിയില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വിജിലന്‍സ്‌ അന്വേഷണം. തൃശൂര്‍ വിജിലന്‍സ്‌ കോടതിയാണ്‌ ഉത്തരവിട്ടത്‌. ആലപ്പുഴ അരൂരുള്ള ജെഎസ്‌എസിന്റെ മണ്‌ഡലം സെക്രട്ടറി സിപി ബാബു നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ്‌ കോടതിയുടെ നടപടി. മകന്റെയും മകളുടെയും പേരില്‍ 35 കോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചുവെന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍കിട ഹോട്ടലുകള്‍ വെള്ളാപ്പള്ളി വാങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതിനായി എസ്‌എന്‍ഡിപി യോഗത്തിന്റെ പണവും ദുരുപയോഗം ചെയ്‌തിട്ടുണ്ടെന്ന്‌ ആരോപിക്കുന്നു. എന്നാല്‍ അന്വേഷണം [...]

പി. ഗോവിന്ദപിള്ള അന്തരിച്ചു

PG

മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും വൈജ്ഞാനിക സാഹിത്യകാരനും വാഗ്മിയും മുതിര്‍ന്ന സി.പി.എം നേതാവുമായ പി. ഗോവിന്ദപിള്ള അന്തരിച്ചു. 86 വയസായിരുന്നു. കുറച്ച് മാസങ്ങളായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹം നവംബര്‍ 14 മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 11.15ഓടെയായിരുന്നു അന്ത്യം. പടിഞ്ഞാറെകോട്ട സുഭാഷ് നഗറിലെ വസതിയായ ‘മുളവളയ്ക്കലില്‍’ കൊണ്ടു വരുന്ന മൃതദേഹം വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് തൈക്കാട് ശ്മശാനത്തില്‍ നടക്കും. ഭാര്യ: കേരള സര്‍വ്വകലാശാല റിട്ട. ഫിലോസഫി പ്രൊഫസര്‍ [...]

ലോകനാര്‍ കാവ് ക്ഷേത്രത്തില്‍ മണ്ഡല വിളക്ക് ആഘോഷങ്ങള്‍ തുടങ്ങി

lokanarkavu

ചരിത്ര പ്രസിദ്ധമായ കോഴിക്കോട് വടകര ലോകനാര്‍കാവ് ക്ഷേത്രത്തിലെ ഇരുപതാം മണ്ഡല വിളക്ക് ആഘോഷം ഡിസംബര്‍ അഞ്ചാം തീയതി നടക്കും .ഇരിങ്ങപ്പുരം ബാബു ആന്‍ഡ്‌ പാര്‍ടിയുടെ നേതൃത്വത്തില്‍ ഇരട്ട തായമ്പക , അന്നദാനം , വൈകിട്ട വമ്പിച്ച കരിമരുന്നു പ്രയോഗം ,മറ്റു കലാ പരിപാടികള്‍ എന്നിവ ഉണ്ടാകും .ലോകനാര്‍ കാവ്‌ അയ്യപ്പ ഭജന മഡത്തിന്റെ  നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുക .

അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസില്‍ എംഎം മണി അറസ്റ്റില്‍

mani mm 1

യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയെ അറസ്‌റ്റ്‌ ചെയ്‌തു. പുലര്‍ച്ചെ 5.50ന്‌ മണിയുടെ കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ നടത്തിയത്‌. പിന്നീട്‌ നെടുങ്കണ്ടം പൊലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന്‌ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ എംഎം മണിയെ ഡിസംബര്‍ നാലു വരെ റിമാന്‍ഡ്‌ ചെയ്‌ത്‌ പീരുമേട്‌ സബ്‌ ജയിലിലേയ്‌ക്കു മാറ്റി. അഞ്ചേരി ബേബി വധക്കേസില്‍ നുണപരിശോധനയ്‌ക്കു വിധേയനാകാന്‍ തയാറല്ലെന്ന്‌ മണി വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ്‌ അറസ്റ്റ്‌. ഐഎന്‍ടിയുസി നേതാവായിരുന്ന [...]

ഇന്‍ഡക്ഷന്‍ കുക്കര്‍ നിയന്ത്രണ പദ്ധതി സ്വകാര്യ കമ്പനികള്‍ അട്ടിമറിച്ചു ?

induction-cooker

സംസ്ഥാനത്ത്‌ വൈദ്യുതി ഉപഭോഗം കുറയ്‌ക്കുന്നതിന്‌ ഇന്‍ഡക്ഷന്‍ കുക്കര്‍ നിയന്ത്രണത്തിന്‌ കെ എസ്‌ ഇ ബി തയ്യാറാക്കിയ മൂന്നിന പദ്ധതി ഫ്രീസറില്‍. ഇന്‍ഡക്ഷന്‍ കുക്കര്‍ നിര്‍മാണ, വിതരണ മേഖലയിലെ സ്വകാര്യ കമ്പനികളുടെ ശക്തമായ ഇടപെടലാണ്‌ ഇതിനു പിന്നിലെന്ന ആരോപണം വൈദ്യുതി ബോര്‍ഡിലും കോണ്‍ഗ്രസിലും സജീവം. ഇത്‌ വൈകാതെ ബോര്‍ഡിന്റെയും പാര്‍ട്ടിയുടെ പുറത്തേയ്‌ക്ക്‌ വരും. എന്നാല്‍ അഴിമതി ആരോപണം തടയാന്‍ ചില കേന്ദ്രങ്ങളില്‍ തിരക്കിട്ട നീക്കങ്ങളുമുണ്ട്‌. ഭരണ പക്ഷത്തെ തന്നെ ചില നേതാക്കള്‍ ഇതുസംബന്ധിച്ച വിവര ശേഖരണം നടത്തിക്കഴിഞ്ഞു. നേരിട്ട്‌ [...]


Recent Comments

  • hasgar: super review!!!
  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics

Fatal error: Allowed memory size of 67108864 bytes exhausted (tried to allocate 1048576 bytes) in /home/morningb/public_html/wp-includes/functions.php on line 1007