
പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുടെ പുത്രന്‍ അജിത് ആന്റണി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കുകള്‍ ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും. `ഒബ്‌റോയ്’ എന്ന ചിത്രവുമായി അജിത് ആന്റണി വെള്ളിത്തിരയില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നു. ഒരേസമയം മലയാളത്തിലും തമിഴിലും ഇറക്കുന്ന ചിത്രത്തിന്റെ മലയാളംപതിപ്പ് തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. തമിഴ്‌തിരക്കഥാരചനയ്‌ക്കായുള്ള ഒരു ഏഴുത്തുകാരനെ തരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനാലാണ് ചിത്രത്തിന്റെ വര്‍ക്കുകള്‍ നീണ്ടുപോകുന്നതെന്ന് സംവിധായകന്‍ അജി ജോണ്‍ പറയുന്നു. `ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കുകള്‍ ആഗസ്‌റ്റ് ആദ്യവാരം ആരംഭിക്കും. ചിലകാര്യങ്ങള്‍ കൂടി ശരിയാകേണ്ടതുണ്ട്. മലയാളം, തമിഴ് പതിപ്പുകള്‍ ഒരേ സമയം ഷൂട്ട് [...]

.ഭോഗപരതയില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള ഒരു മധ്യ വര്‍ഗം മുംബെങ്ങുമില്ലാത്ത വിധത്തില്‍ വളരുകയും ,നല്ല കലാ സൃഷ്ടികളും അതിനു വേണ്ടിയുള്ള കൂട്ടായ്മകളും വിരളമായി മാറുകയും ചെയ്യുന്ന സമീപകാല ചരിത്രത്തില്‍ , ആശയ പാപ്പരത്തം പലരും നേരിടുന്ന ഒരു പ്രതിസന്ധിയാണ് . ഇതിനുള്ള നല്ലൊരു മറുപടി കൂടെയാണ് ബ്ലൂ ഓഷ്യന്‍ തിയെടരിന്റെ ഈ പുതിയ സംരംഭം . പ്രേക്ഷകനുമായി നേരിട്ട് സംവേദിക്കുന്ന പ്രമേയങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് ഏതു കലാ സൃഷ്ടിയും അതിന്റെ സത്ത നിലനിര്‍ത്തുന്നത് . സംവേദന ക്ഷമതയുള്ള പ്രമേയങ്ങള്‍ കണ്ടെത്തി [...]

ഹിറ്റായ `നീലത്താമര’ റീമേക്കിനെത്തുടര്‍ന്ന് ഭരതന്റെ `രതിനിര്‍വേദം’ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമെത്തി സൗന്ദര്യ ആസ്വാദകരായ പ്രേക്ഷകരെ നേടിയതിനെ പിന്തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ അണിയറയില്‍ പുരോഗിക്കുകയാണ്. `നിദ്ര’, `ഇണ’, `അവളുടെ രാവുകള്‍’ തുടങ്ങിയവ റീമേക്ക് ലിസ്‌റ്റിലുള്ള ചിത്രങ്ങളാണ്. അതോടൊപ്പം മുന്‍കാല ഹിറ്റായ `രാസലീല’യും വരുന്നു. സലില്‍ ചൗധരി – വയലാര്‍ – യേശുദാസ് കൂട്ടുകെട്ടില്‍ പിറന്ന മികച്ച ഗാനങ്ങളോടെയെത്തിയ ചിത്രമാണ് `രാസലീല’.ഇതിലെ ഹിറ്റ്‌ഗാനങ്ങളായ `ആയില്യം പാടത്തെ`മനയ്‌ക്കലെ തത്തേ…’, `നിശാസുരഭികള്‍…’ തുടങ്ങിയ ഗാനങ്ങള്‍ ഏറെ ആസ്വാദിക്കപ്പെട്ടതും പെടുന്നതുമാണ്. മൂന്ന് പ്രശസ്‌തരായ വ്യക്‌തികളുടെ കൂട്ടുചേരലോടെ [...]

മുന്‍ മന്ത്രി ടി.എം ജേക്കബിന്‍െറ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പിറവം നിയോജക മണ്ഡലത്തില്‍ മാര്‍ച്ച് 18ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതോടെ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഫെബ്രുവരി 22ന് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നു മുതല്‍ 29 വരെ നാമനിര്‍ദേശ പത്രിക നല്‍കാം.സൂക്ഷമ പരിശോധന മാര്‍ച്ച് ഒന്നിന് പൂര്‍ത്തിയാക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് മൂന്നിനാണ്. മാര്‍ച്ച് 21നാണ് വോട്ടെണ്ണല്‍. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി എം.ജെ ജേക്കബും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ടി.എം ജേക്കബിന്‍െറ മകനായ അഡ്വ. [...]
Feb 16 2012 | Posted in
Featured,
Kerala |
Read More »

പ്രമുഖ വ്യവസായിയും , പ്രവാസിയുമായ എം എ യുസഫലിക്ക് നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാന്‍ എന്നാ പേരില്‍ തന്റെ വാഹനത്തില്‍ ബീക്കന്‍ ലൈറ്റ് ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കിയത് വിവാദമാകുന്നു . ഇതിനെതിരെ ഒരു വിഭാഗം ആളുകള്‍ കോടതിയെ സമീപിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട് എന്നാണു അറിഞ്ഞത് .ഗവര്‍ണര്‍ക്കും ക്യാബിനറ്റ് റാങ്കുള്ളവര്‍ക്കും മറ്റും നല്‍കിയിരിക്കുന്ന പദവിയാണ് ഇതോടെ അദ്ദേഹത്തിനു കൈവന്നത്. ഹൈക്കോടതി ജഡ്‌ജിമാര്‍, ഉന്നത ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കും നിലവിലെ മാനദണ്ഡ പ്രകാരം കാറില്‍ ബീക്കണ്‍ ലൈറ്റ് വെയ്‌ക്കാം. [...]
Feb 11 2012 | Posted in
Featured,
Kerala |
Read More »

മലയാളി മനസുകളില്‍ മുന്നാഴി ചെങ്കനലായി ഉരുകുകയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ വിയോഗം . ഒരു പദ നിസ്വനം കേള്‍പ്പിച്ചു കൊണ്ട് , നിലാവല കയ്യോടെ ഗിരീഷ് വീണ്ടും എത്തും എന്നുതന്നെ വിശ്വസിച്ചു കൊണ്ട് ആദരാഞ്ജലികള്‍
Feb 10 2012 | Posted in
Featured,
Kerala |
Read More »

പ്രതിപക്ഷ നേതാവായിരികാന്‍ തനിക്കിനി വയ്യെന്ന് വി എസ് അച്ചുതാനന്ദന്‍ സി പി എം സംസ്ഥാന സമ്മേളനത്തില്‍ പറഞ്ഞതായി സൂചന . പ്രവര്‍ത്തന റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ അതൃപ്തി അറിയിച്ച വി എസ് തനിക്കെതെരിയെ ഉണ്ടായ ഔദ്യോഗിക പക്ഷത്തിന്റെ നീക്കങ്ങളില്‍ അസ്വസ്ഥനായിരുന്നു .എസ് എഫ് ഐ നേതാവ് സ്വരാജ് വി എസിന് വധ ശിക്ഷ നല്‍കണം എന്ന് വരെ പറഞ്ഞിരുന്നു .പ്രതിപക്ഷ നേതൃ സ്ഥാനം ഒഴിയുന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല .എന്നാല്‍ ഇനി വരുന്ന മൂന്നു വര്‍ഷക്കാലം സി [...]
Feb 10 2012 | Posted in
Featured,
Kerala |
Read More »

സ്വകാര്യ മേഖലയ്‌ക്ക് യാതൊരുവിധ സ്വീധീനവുമില്ലാത്ത പൊലീസ് ഹൈടെക് സെല്ലില്‍ നിന്ന് പോലും സുപ്രധാന വിവരങ്ങള്‍ ചോര്‍ന്ന ഇ മെയില്‍ വിവാദം കത്തിനില്‍ക്കെയാണ്, അതിലും പ്രധാന വിവരങ്ങളുടെമേല്‍ സ്വകാര്യ കമ്പനിക്ക് നിന്ത്രണാധികാരം നല്‍കുന്നത്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെയും പൊലീസ് ആസ്ഥാനമുള്‍പ്പെടെയുളള ഉന്നത കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് സിസ്റ്റം ( സി സി ടി-എന്‍എസ് ) (The Crime and Criminal Tracking Network and System (CCT-NS) സജ്ജീകരിക്കാനുള്ള ചുമതല സ്വകാര്യ കമ്പനിയായ [...]
Feb 7 2012 | Posted in
Featured,
Kerala |
Read More »

തനിക്ക് അഭിവാദ്യമര്‍പ്പിച്ച് കണ്ണൂരില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് എടുത്തുമാറ്റിയ കണ്ണൂര്‍ എസ്‌പിയുടെ നടപടി പ്രതികാരമാണെന്ന് കെ. സുധാകരന്‍ എംപി. പൊലീസ് പരേഡ് ഗ്രൗണ്ടിന് പുറത്ത് റോഡിന്റെ അരികിലാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. 22 ദിവസമായി അവിടെയിരുന്ന ബോര്‍ഡ് തന്റെ മുന്നില്‍ വച്ച് എടുത്തുമാറ്റിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കെ. സുധാകരന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Jan 31 2012 | Posted in
Kerala |
Read More »

അഴീക്കോട് മാഷിനു മോര്‍ണിംഗ് ബെല്‍ ന്യൂസ് ടീം ന്റെ ആദരം സാംസ്‌കാരിക നായകന്‍ ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു. 85 വയസുണ്ടായിരുന്നു. തൃശൂരിലെ വിമലാ ആശുപത്രിയില്‍ രാവിലെ 6-30നായിരുന്നു അന്ത്യം. പ്രഭാഷകന്‍, സാഹിത്യകാരന്‍, ഗാന്ധിയന്‍, അധ്യാപകന്‍, പത്രാധിപര്‍, വിമര്‍ശകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അഴീക്കോട് കാലങ്ങളായി മലയാളത്തിന്റെ ശബ്‌ദമായിരുന്നു. ആശുപത്രിയില്‍നിന്ന് ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം പത്തുമണിയോടെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനുവയ്‌ക്കും. ഉച്ചയ്‌ക്ക് കോഴിക്കോട് ടൗണ്‍ഹാളിലും വൈകിട്ട് കണ്ണൂര്‍ അഴീക്കോട്ടെ കുടുംബവീട്ടില്‍ എത്തിക്കും. ഔദ്യോഗിക [...]
Jan 22 2012 | Posted in
Featured,
Kerala |
Read More »
Recent Comments