
ഫാഷന്‍ ഇന്ദ്രനീലം ഒരു വിലപിടിപ്പുള്ള കല്ലായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ അവനും വാങ്ങുമായിരുന്നു. എന്നിട്ട് മോതിരവിരലിലണിഞ്ഞ് അവനാള്‍ക്കൂട്ടത്തെ കാണിക്കും. അപ്പോഴവര്‍ പറയും; “ഇതു വെറും ഒാര്‍ഡിനറിക്കല്ലെന്ന്.” അവന്റെ ഇല്ലായ്മ അവനെ കീറപ്പാന്റുടുപ്പിച്ചു. കീറില്ലാത്ത ഒരു പാന്റും അതിന്റെ അന്തസ്സും അവന്റെ ആ•ഹത്തില്‍ വിരാജിച്ചൂ. പാടുപെട്ട്, കഷ്ടപ്പെട്ട് അവനും ഒരു നല്ല പാന്റിനുടമയായി! അപ്പോള്‍ അവന്‍ കണ്ടത്- ഫാഷനെന്നുപറഞ്ഞ് അവര്‍ കീറപ്പാന്റുമുടുത്ത് നടക്കുന്നു!!!
Aug 8 2011 | Posted in
Featured,
Poems |
Read More »

ബ ഭ്രാന്തന്‍ ചിഹ്നശാസ്ത്രനിബദ്ധമല്ലാത്ത കുറേ നിറം വാരിത്തേപ്പുകള്‍. കുട്ടിത്തമുണര്‍ത്തുന്ന, കൃത്രിമ റബ്ബറിന്റെ പ്രകൃതിദത്ത ഗൃഹാതുരഗന്ധം. എപ്പോള്‍ തകരുമെന്നറിയില്ല. നേര്‍ത്ത വഴിത്താരകളാണ്. മുള്ളുണ്ട്, വക്ക് മൂര്‍ച്ചിച്ച നാവുണ്ട്, തുളച്ച് കീറാന്‍ തുനിയുന്ന കൂര്‍ത്ത നോട്ടങ്ങളുണ്ട്. തട്ടാതെ എത്ര നാള്‍…? അകത്തുള്ളവന്റെ കാട്ടായങ്ങള്‍ക്കൊത്ത് തുള്ളേണ്ട കളിപ്പാവ. ഹൈഡ്രജനെങ്കില്‍ മേലോട്ട്. ഓക്സിജനെങ്കില്‍ പക്ഷപാതമില്ല, വിലക്കപ്പെട്ട തറകളിലും കാല്‍ വിറയ്ക്കാതെ നിലയുറപ്പിക്കാം. മൃദുവിരലുകളുടെ കരവിരുത് മെനഞ്ഞെടുത്ത വികലാംഗത്വം. പിതൃത്വമില്ലാത്ത സയാമീസ് കുഞ്ഞുങ്ങള്‍. ഉല്‍സവങ്ങളില്‍ നിന്നും ഉല്‍സവങ്ങളിലേക്ക്… കാറ്റ് നിറച്ചും കളഞ്ഞും, കഴുത്തഴിച്ചും മുറുക്കിയും, [...]
Aug 6 2011 | Posted in
Bangalore,
Poems |
Read More »

ഓര്‍മയില്‍ എന്ടെ കൌമാരം അന്ധകാരതാല്‍ തുന്നിക്കെട്ടിയ ഭാണ്ടക്കെട്ടില്‍ അഴുക്കു പിടിച്ചും കീറി പറിഞും കിടന്ന കുറച്ചു സ്വപ്നങള്‍ മാത്രം. ആ ഭാണ്ടക്കെട്ടില്‍ സ്വപ്നങ്ങളേയും മാറിലണച്ച് യാത്ര വന്നപ്പോള്‍ ബോധവും നഷ്ട്ടപ്പെട്ട് വഴിയരികില്‍ എവിടെയോ വീണു ഞാന്‍. കണ്ണ് തുറന്നു തിരഞ്ഞതും എന്ടെ നെഞ്ചോട് ചേര്‍തതെന്തോ അതെനിക്ക് നഷ്ടമായി ആ നഷ്ടം അന്നാദ്യമായി എന്നെ വിരഹത്തിന്ടെ ആത്മാവിലെ രൂപത്തെ കാണിച്ചു. ആ ദിനം മുതല്‍ വിരഹം നിഴല്‍ രൂപവും പൂണ്ടു എന്നെ പിന്തുടര്ന്നു ഇരുട്ടിലേക്ക് ഓടിയൊളിച്ചു ഞാന്‍ ഇരുട്ടില്‍ [...]
Aug 5 2011 | Posted in
Bangalore,
Poems |
Read More »

Futility or Mad Truth – (Shijith T Panoor) Oh! My1 Libral followers, What are these…? Co-operative bourgeoisie….? Cold capital wind, rapturous comrades, Revolution of capital. World is hungry –Das Capital. Thee2 marching towards death, Castro3 is alone and even falls down! Weep weep weep what else the soul can do? Oh! My4 mother… what do [...]
Aug 1 2011 | Posted in
Featured,
Poems |
Read More »
ദൈവം വിഡ്ഡിയാണ് ചീറിപ്പാഞ്ഞെന്റെ ചിറകു പറിയ്ക്കുവാന്‍ ആര്‍ത്തിയോടടുക്കുന്ന യന്ത്രക്കാറ്റ്. ഇരിയ്ക്കുന്നിടത്തെന്നെ അരച്ചുതേയ്ക്കുവാന്‍ പുളഞ്ഞ് പാഞ്ഞടുക്കുന്ന കൈകള്‍. എന്നെയൊരഗ്നിസ്ഫുലിംഗമാക്കുവാന്‍ വല നെയ്ത് വ്യഗ്രതയോടെ വൈദ്യുതി. കണ്ണ് നീറ്റിപ്പുകച്ച് മസ്തിഷ്കം തരിപ്പിയ്ക്കാന്‍ ആത്മാഹുതി ചെയ്യുന്ന തിരി. അഴുകിയ പഴംതുണിക്കെട്ടിനിടയില്‍ ചെളിമണ്ണ് പുണര്‍ന്ന് ദിനരാത്രങ്ങള്‍ കഴിച്ച് ഞാന്‍. ചോരയുണ്ണാനെന്നെ സൃഷ്ടിച്ചവനെന്തിന് ദാഹമകറ്റുന്നേരം കൊല്ലാനവര്‍ക്ക് ചോദന നല്‍കി? അനിയന്റെ കഴുത്തറുത്ത് ചോരയൂറ്റിയ കിരാതനും, മകളെപ്പിഴപ്പിച്ച നികൃഷ്ടപിതാവിനും, ഒരുത്തന്നംഗോപാംഗം നുറുക്കിപ്പൂഴ്ത്തിയോനും, ഇരുമ്പഴിക്കൂടവര്‍ ‘നിഷ്കരുണം’ നിഷ്കര്‍ഷിച്ചു.? പറന്ന് മൂളിയ സംശയങ്ങള്‍ കാതടപ്പിയ്ക്കുന്ന പെരുമ്പറഘോഷമായി, മിന്നല്‍പ്പിണരും ഇടിമുഴക്കവുമായി, [...]
Jul 29 2011 | Posted in
Poems |
Read More »

നീല ലിട്മസ് പേപ്പറുകള്‍ ചുവക്കുമ്പോള്‍ – റോഷന്‍ വി കെ എന്റെ പ്രണയം ആസിഡ് പോലെ ആണ് ഇറ്റു വീഴുമ്പോള്‍ നിന്റെ നീല ലിട്മസ് പേപ്പറുകള്‍ ചോര ചുവപ്പായി മാറിപ്പോകും അത് കൊണ്ട് , പ്രിയ ചെമ്പരത്തീ – ഇനി നീ കരയരുത് ! മഴ ചാറ്റലില്‍ ഓടി വന്നെന്റെ ഇടം കയ്യില്‍ പിടിക്കരുത് ! എന്റെ തൊണ്ടയില്‍ ഒരു നിലവിളി ശ്വാസം കിട്ടാതെ പിടയുന്നുണ്ട് !. മധുശാലകളില്‍ പ്രണയത്തിന്റെ തൊലിയുരിക്കപ്പെടുമ്പോള്‍ അശാന്തിയുടെ കൊടിക്കൂറകളില്‍ കലാപം [...]

സ്വപ്നശൂന്യന്‍ – അരുണ്‍ മേനോന്‍ മഞ്ഞപ്ര എനിക്കൊരുപാട് സുന്ദര സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്‍റെ മാത്രമായവ .. അവയെ ഞാന്‍ എന്നെക്കാളും എന്‍റെ ബോധമനസ്സിനെക്കാളും സ്നേഹിച്ചു എന്‍റെ മനസ്സിന്റെ സ്വര്‍ണ്ണകൂട്ടിലിട്ടു വളര്‍ത്തി അവയ്ക്ക് ഞാന്‍ എന്റെ ഭാവനയുടെ , ഭാവിയുടെ വര്‍ണച്ചിറകുകള്‍ നല്‍കി .. ഒരിക്കല്‍ ..ഒരുനാള്‍ .. എന്നെ നോക്കി പല്ലിളിച്ചു കൊണ്ടു , ഞാന്‍ നല്‍കിയ വര്‍ണച്ചിറകുകള്‍ വീശി , അവ എന്നില്‍ നിന്നും പറന്നകന്നു എന്നെന്നേക്കുമായ് … ഞാന്‍ ഇന്നു സ്വപ്നശൂന്യന്‍ !!
Jun 22 2011 | Posted in
Featured,
Poems |
Read More »

ലാവണ്യ – ഒരു ‘മധുരൈ ‘ മല്ലികപ്പൂവിന്‍ ഓര്‍മ്മയ്ക്കായ് .. തമിഴ്തുടിക്കുന്ന നറുചോലത്തിന്‍ – മാറാത്തോരുടയാടായണിഞ്ഞവളേ… നിന്‍റെ തിരുനെറ്റിയിലെ ഇനിയും – മായത്തോരാ ശൈവവിഭൂതി… നോക്കിലെ അളവോഴിയാത്ത – തമോഗര്‍ത്ത ഗോളങ്ങള്‍ … സഹ്യാദ്രിയിലെ കാട്ടുചോലപോല്‍ – ആര്ദ്രമായോഴുകുന്ന നിന്‍റെ കണ്പുരികങ്ങള്‍ … നൃത്തം വയ്ക്കുന്ന നയന മയൂരത്തിന്റെ – പീലികള്‍.. ആഹാ എന്തൊരു വശ്യത … ഏതോ ദേവ ശില്പ്പിതന്‍ മാസ്മര – കരങ്ങളാല്‍ ജാതരൂപതേ… നിന്റേതു ഉരുകിയോലിക്കാത്ത – ഹിമാദ്രിയുടെ ലാവണ്യം … നീയല്ലു [...]
Jun 20 2011 | Posted in
Featured,
Poems |
Read More »

അനുരാഗിയുടെ ശവകുടീരം കത്തിജ്വലിക്കും കണ്ണുകളി- ലിത്തിരി തീയുടെ പ്രണയജ്വാല! അനുരാഗിയാകുന്നു ഞാനറിയാതെ- എരിതീയിലെങ്കിലും തേങ്ങലോടെ.. അഗ്നിവെട്ടത്തില്‍ എന്‍റെ തേങ്ങലും, കണ്ണീരും നോവും കുളിര്‍മഴയാകുന്നു. മഴയിലൊരു തുള്ളിക്ക്, വന്‍തിരയുടെ ശക്തിയും ആവേശവും. എന്നിലുണരുന്ന ദിവ്യപ്രണയത്തിന്‍- തെളിവായി, സത്യമായി- ഞാനിന്നൊരു ഭ്രൂണവാഹിനി! വെറും പാപവാഹിനി! അന്ധകാരത്തിന്റെ, ആരോമപ്പൈതലായ്- എന്റെ ആത്മാവും പിറന്നു വീണു! പിന്നെയൊരു തേങ്ങല്‍! തേങ്ങിക്കരച്ചില്‍!
Jun 18 2011 | Posted in
Featured,
Poems |
Read More »

ജൂണ്‍ മാസം ഇടവ മാസപ്പാതിയില്‍ ഒടുവിലത്തെ തെയ്യവും മുടിയഴിച്ചീടവേ – വഴി പിഴച്ചിടാതെ ആര്‍ത്തു വിളിച്ചെന്‍ ഇടനെഞ്ചിലെ ചേമ്പില തുമ്പില്‍ ഇറ്റു വീഴുന്നു ജൂണ്‍ മാസം ഇരുള്‍ വഴിത്താരയില്‍ മിന്നല്‍ പിണരുകള്‍ ഇണ ചേര്‍ന്നീടവേ ഇമ വെട്ടാതിരുന്നെന്‍ ഇടം കണ്ണു ചൂഴ്നെടുക്കുന്നു ജൂണ്‍ മാസം പ്രണയ ഹിന്ദോളം നിറച്ചൊരീ – ചഷകത്തില്‍ കനല്‍ മഴത്തുള്ളിയായ് വീണെന്നെ പൊള്ളിച്ച ജൂണ്‍ മാസം വറുതിയുടെ നാനാര്‍ഥങ്ങള്‍ അറിയാതെ ഒരു കുഞ്ഞുകിളി , കൂട്ടില്‍ കൊക്ക് പിളര്‍ത്തി – കരഞ്ഞീടവേ – [...]
Jun 16 2011 | Posted in
Featured,
Poems |
Read More »
Recent Comments