Email ID:
   
Category archives for: Poems

മൌനം – കവിത – റെജിന റാഷിദ്

Alone2

കേള്‍ക്കാന്‍ ഒരു ചെവിയില്ലാതെ …. എന്‍റെ ശബ്ദം, ചുവരുകളില്‍ തട്ടി ചിതറി .. സുഗന്ധം. ചേക്കേറാന്‍ ഒരു…. തുരുത്ത് ഇല്ലാതെ തേങ്ങി .. കാഴ്ച പകരാന്‍ ഒരു .. കണ്ണില്ലാതെ മങ്ങി . അറിയാന്‍ അക്ഷരങ്ങളുടെ തീ ഇല്ലാതെ ഇരുട്ടില്‍ .. ഞാന്‍ തനിച്ചായി… നീ അറിഞ്ഞുവോ….. ഒടുവില്‍ ….ഒടുവില്‍… ഞാന്‍ … എന്‍റെ പേന തേടി ഇറങ്ങി … കയ്യില്‍ ചിന്തകളുടെ ടോര്ച്ചുണ്ട് . കണ്ടു കിട്ടിയില്ല ഇത് വരെ … അവന്‍ നിസ്സന്ഘതയുടെ ഇരുട്ടില്‍ [...]

മണ്ണുമാന്തിയുടെ വീക്ഷണകോണ്‍ – കവിത – ഷിജിത്ത് പാനൂര്‍

jcb

മണ്ണുമാന്തിയുടെ വീക്ഷണകോണ്‍ ഇന്ന് എന്റെ കുലം മുഴുവന്‍ എന്റെ പിതാവിന്റെ നാമധേയത്തിലറിയപ്പെടുന്നു. ഗുണപരമായി നോക്കിയാല്‍ ഞാന്‍ അമ്മയുടെ മാറിടം വെട്ടിപ്പൊളിക്കുന്നവന്‍. അമ്മയുടെ തുലനനില തകര്‍ത്ത് കൊടും ഭ്രാന്തിയാക്കുന്നവന്‍. ആാശയപരമായി നോക്കിയാല്‍ ആളൊരു സോഷ്യലിസ്റ്റാണ്; ഉച്ചനീചത്വമില്ലാതാക്കി തുല്യതക്ക് നിലകൊള്ളുന്നു. കുന്നിടിച്ച് വയല്‍ നികത്തുന്നവന്‍. എങ്കിലും കമ്യൂണിസ്റ്റുകാര്‍ ‘വെട്ടിനിരത്താന്‍’ തുനിഞ്ഞു. സോഷ്യലിസ്റ്റ് സ്വഭാവം ഉള്ളതു കൊണ്ടോ എന്തോ- എന്നറിയില്ല, പിന്നെ ഞാന്‍ അച്ചുവേട്ടന്റെ പ്രിയ വാഹനമായി. ഞാന്‍ മാറ്റത്തിന്റെ ,അല്ല, നാശത്തിന്റെ യന്ത്രരൂപമാണ്. പക്ഷേ ഞാനില്ലായിരുന്നുവെങ്കിലുള്ള അവസ്ഥ നിങ്ങല്‍ ചിന്തിച്ചിട്ടുണ്ടോ? [...]

കവിത : നേരം എത്രയെന്നറിയാത്തൊരു – ലിഡിയ നാരായണന്‍

നേരം എത്രയെന്നറിയാത്തൊരു…. ഇടിവെട്ടിപ്പെയ്യുന്ന നേരം കാട്ടിലെ മരങ്ങളെയെന്നപോലെ നനഞ്ഞ്; ആഹ്ലാദിച്ച്; ഏത് ആഴത്തിൽ വെച്ചാണ്‌ വേരുകൾ കോർത്തുപിടിച്ചതെന്ന്, ആദ്യമായ് ഏത് ആകാശത്തിലേക്കാണ്‌ ഉമ്മകൾ കൊണ്ട് ഉയർന്നുപൊങ്ങിയതെന്ന്, കാലദേശഭേദങ്ങളില്ലാത്ത സ്നേഹം മേഘങ്ങൾ പോലെ വന്നു നിറഞ്ഞതെന്ന് അറിഞ്ഞ്; അനുഭവിച്ച്; നീയും പെയ്തു തുടങ്ങി: ‘നിനക്ക് ഞാൻ മാത്രമെന്ന ഒറ്റവാചകത്തിൽ ഒതുങ്ങിപ്പോകാനല്ല; തങ്ങളേക്കാളേറേ സ്നേഹിക്കപ്പെടാൻ അർഹതയുള്ളവരിലേക്ക്, ഭാഗ്യം ചെയ്തവരിലേക്ക് എത്തിപ്പെടുകയാണ്‌ നമ്മളെന്ന്… സങ്കടങ്ങളിൽ നിന്ന് വഴിമാറി പോകണമെന്നാഗ്രഹിക്കാനല്ല; സങ്കടങ്ങളിലൂടെ, പരിഭവങ്ങളേതുമില്ലാതെ ആഹ്ലാദഭരിതരായ് കടന്നുപോകാൻ പഠിക്കുകയാണ്‌ നമ്മളെന്ന്…’ നേരം എത്രയെന്നറിയാത്തൊരു പെയ്ത്ത്! [...]

കാക്കപ്പുള്ളി – കവിത – റോഷന്‍ വി കെ

There is always hope-251688

ക്ഷണിക്കാതിരിക്കാനാവില്ല നിന്നെയെന്‍ ദുരിതക്കടലിന്റെ തീരത്തിലേക്ക് പെറുക്കിയെടുക്കാന്‍ മുത്തുകളില്ലെങ്കിലും ബാല്യം നഷ്ടമായൊരു ചിപ്പിയുടെ പുറന്തോട് കാത്തുവെയ്ക്കാം ഞാന്‍. സമതാപ രേഖകള്‍ക്കപ്പുറം നിന്റെ ഭൂപടം തേടി അലഞ്ഞു തളര്‍ന്നെങ്കിലും നല്കാതിരിക്കാനാവില്ല , അഗ്നിനഷ്ടമായൊരു ചുംബനം നിന്റെ കവിളിലെ കാക്കപ്പുള്ളിയില്‍ . പക്ഷെ , മറവിതന്നാഴങ്ങളില്‍ ചുവന്ന മഷിയാല്‍ രേഖപ്പെടുത്താന്‍ ഒരു പേര് കൂടി തന്നെങ്കിലും അടച്ചുവയ്ക്കുന്നില്ല ഞാനീ പ്രതീക്ഷതന്‍ പുസ്തകം .

ഒരു കിഴക്കന്‍ പാട്ട് ; An eastern strain ! – കവിത -അമര്‍നാഥ് ശങ്കര്‍

dark-princess-lovely-woman-31000

വെയില്സിന്റെയും[Wales] , പോര്‍ട്മെരിയന്റെയും[Portmeirion] താഴ്വാരങ്ങളില്‍ ഉല്ലസിച്ച രാജകുമാരിയ്ക്ക് ! ഒരു കിഴക്കന്‍ പാട്ട് ; പാടുക ഡയാന , ഈ രാവില്‍ .. എന്റെ ആത്മാവിലോരുപിടി – സാന്ത്വന സ്പര്‍ശമായ് പെയ്ത, നിന്‍ – ഹൃദയാദ്രമാം വരികള്‍ .. കാലമിത് കൈവഴികള്‍ പിരിഞ്ഞത് ! തടയണകള്‍ ഇല്ലാതെ ഒഴുകുന്ന – നിനവിന്റെ വരളുന്ന സിരകളില്‍ ‘മുഗ്ദ്ധെ’ ഒരു തുള്ളി ശോണിതം നീ തരൂ നനവാര്‍ന്ന നാളേറെയായ് പൂത്ത് – പൂത്തുല്ലസിച്ചോരെന്‍ “മൂന്നക്ഷരമുണ്ട് ” ഈ ഇടനെഞ്ചിന്‍ പാര്‍ശ്വത്തിലെവിടെയോ [...]

ദുരവസ്ഥ – കവിത – ഷിജിത്ത് പാനൂര്‍

anand

ദുരവസ്ഥ – ഷിജിത്ത് പാനൂര്‍ ലൌകികസുഖം വെടിഞ്ഞ് ജീവിതാര്‍ത്ഥ്ം തേടുന്ന- ആനന്ദഭിക്ഷുക്കളില്ലെന്നു തന്നെ പറയാം. ചണ്ഡാലപെണ്‍കുട്ടികളും എണ്ണത്തില്‍ കുറവ്. പക്ഷേ,ദാഹമുണ്ട് വകഭേദമുണ്ടെന്നുമാത്രം ആനന്ദമന്വേഷിക്കുന്നവരില്‍ എല്ലാവരുമുണ്ട്- സന്യാസിമാരും. \”ദാഹം ശമിപ്പിക്കുന്ന ഏതുജലവും ശുദ്ധം \” എന്ന് ഭിക്ഷു. ഏതു ശരീരവും (ശിശു,മകള്‍,അമ്മ,ശവക്കല്ലറയിലേക്ക് നീങ്ങുന്നവര്‍ എന്തിന്! ശവം തന്നെയും!!)- \’ശ്രേഷ്ഠ\’മെന്ന് ഇരുകാലി മൃഗങ്ങള്‍ വര്‍ഗമില്ല ,ജാതിയില്ല, നിറമില്ല വെറിമാത്രം…

തമ്പായിക്കാവ് – കവിത – റോഷന്‍ വി കെ

mannarsala

തമ്പായിക്കാവ് – റോഷന്‍ വി കെ അഴക്ക് വെളിച്ചെണ്ണയും , പൂവന്‍ കോഴിയും , ഒരു കുപ്പി റാക്കും ഗുരുതി തറയില്‍ വച്ചു താണ് തൊഴുതപ്പോള്‍ കുട്ടിരാമന്‍ ഉറഞ്ഞെങ്കിലും ചീകൂര്‍മ്പ കാവിലെ ഭഗവതി കനിഞ്ഞില്ല . പണ്ടെങ്ങോ പത്തായത്തില്‍ നിന്നും വീണു മരിച്ച ഉണ്ണിയെ തേടി തമ്പായി കാവില്‍ ചെന്നെങ്കിലും പൊട്ടക്കിണറില്‍ നിന്നും വന്ന രണ്ടു കൈകള്‍ അച്ഛമ്മയെ കൂടെ കൂട്ടി പൊയ്ക്കളഞ്ഞു ! മൂന്നും കൂടിയ മുക്കില്‍ ബസ്‌ ഇറങ്ങി കേളപ്പച്ചന്റെ ചായ പീടികയും കഴിഞ്ഞു [...]

മാറ്റം – (കവിത )- ബിന്ദിയ രവീന്ദ്രന്‍

janus

മാറ്റം – ബിന്ദിയ രവീന്ദ്രന്‍ ഞാനും ചതിക്കാന്‍ പഠിച്ചു! ചിരിച്ച്കൊണ്ട് ചതിക്കാന്‍ മാറ്റം അത്യാവശ്യമായിരുന്നു കാരണം- ഇതു ജാനസ് ദേവന്മാരുടെ ലോകം ഇനി ബ്രഹ്മാവാകുക തന്നെ. തെളിഞ്ഞ പുഴകളിലേക്കല്ല, കറുത്ത ആഴങ്ങളിലാണെന്റെ കാഴ്ച. അടിയൊഴുക്കുകളെ ഇപ്പൊഴെനിക്ക് ഭയമില്ല ഭയമാണു! ചിരിക്കുന്ന വെളുത്ത പല്ലുകളെ. സ്നേഹം ഏറ്റവും വലിയ അവസരവാദി മൂര്‍ച്ചയേറിയ ഇരുതല വാള്‍… ഇല്ല എനിക്കിനി മുറിയില്ല കാരണം വികാരങ്ങലെയെല്ലാം നുള്ളിപ്പെറുക്കിയെടുത്ത് ഇന്നലെ ഞാനങ്ങ് വിറ്റു. ഒടുവില്‍ തിരിച്ചറിഞ്ഞത്- വികാരങ്ങളേക്കാള്‍ നല്ലത് വിചാരങ്ങളാണ് ഇതെന്റെ പുതിയമുഖം.! മാറ്റം [...]

ഫാഷന്‍ – കവിത – ഷിജിത്ത് പാനൂര്‍

pants

ഫാഷന്‍ ഇന്ദ്രനീലം ഒരു വിലപിടിപ്പുള്ള കല്ലായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ അവനും വാങ്ങുമായിരുന്നു. എന്നിട്ട് മോതിരവിരലിലണിഞ്ഞ് അവനാള്‍ക്കൂട്ടത്തെ കാണിക്കും. അപ്പോഴവര്‍ പറയും; “ഇതു വെറും ഒാര്‍ഡിനറിക്കല്ലെന്ന്.” അവന്റെ ഇല്ലായ്മ അവനെ കീറപ്പാന്റുടുപ്പിച്ചു. കീറില്ലാത്ത ഒരു പാന്റും അതിന്റെ അന്തസ്സും അവന്റെ ആ•ഹത്തില്‍ വിരാജിച്ചൂ. പാടുപെട്ട്, കഷ്ടപ്പെട്ട് അവനും ഒരു നല്ല പാന്റിനുടമയായി! അപ്പോള്‍ അവന്‍ കണ്ടത്- ഫാഷനെന്നുപറഞ്ഞ് അവര്‍ കീറപ്പാന്റുമുടുത്ത് നടക്കുന്നു!!!

രഞ്ജിത്ത് കലിംഗപുരത്തിന്‍റെ കവിത ‘ബ ഭ്രാന്തന്‍ ‘

balloon

ബ ഭ്രാന്തന്‍ ചിഹ്നശാസ്ത്രനിബദ്ധമല്ലാത്ത കുറേ നിറം വാരിത്തേപ്പുകള്‍. കുട്ടിത്തമുണര്‍ത്തുന്ന, കൃത്രിമ റബ്ബറിന്റെ പ്രകൃതിദത്ത ഗൃഹാതുരഗന്ധം. എപ്പോള്‍ തകരുമെന്നറിയില്ല. നേര്‍ത്ത വഴിത്താരകളാണ്. മുള്ളുണ്ട്, വക്ക് മൂര്‍ച്ചിച്ച നാവുണ്ട്, തുളച്ച് കീറാന്‍ തുനിയുന്ന കൂര്‍ത്ത നോട്ടങ്ങളുണ്ട്. തട്ടാതെ എത്ര നാള്‍…? അകത്തുള്ളവന്റെ കാട്ടായങ്ങള്‍ക്കൊത്ത് തുള്ളേണ്ട കളിപ്പാവ. ഹൈഡ്രജനെങ്കില്‍ മേലോട്ട്. ഓക്സിജനെങ്കില്‍ പക്ഷപാതമില്ല, വിലക്കപ്പെട്ട തറകളിലും കാല്‍ വിറയ്ക്കാതെ നിലയുറപ്പിക്കാം. മൃദുവിരലുകളുടെ കരവിരുത് മെനഞ്ഞെടുത്ത വികലാംഗത്വം. പിതൃത്വമില്ലാത്ത സയാമീസ് കുഞ്ഞുങ്ങള്‍. ഉല്‍സവങ്ങളില്‍ നിന്നും ഉല്‍സവങ്ങളിലേക്ക്… കാറ്റ് നിറച്ചും കളഞ്ഞും, കഴുത്തഴിച്ചും മുറുക്കിയും, [...]


Recent Comments

  • AMA: Enthada padathinu oru kuzhappam
  • MorningBellNews.com: അപ്പൊ മാഷെന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക..? കാലം പൊറുക്കാത്ത കൊടും തെറ്റല്ലെ...
  • moopz: enda chetta…vayichatt budhimut thonnanundo.?valare manyamayi ettavum churukki karyangal...
  • Hareesh: Correct review !!
  • shaji: 2.30 manikur full entertainment aki mati…allathe thadi thadavikond ithra azhnu abiprayam...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics