Email ID:
   

Category archives for: Literature

അക്ബര്‍ കക്കട്ടിലിന്ടെ “2011-ലെ ‘ആണ്‍കുട്ടി” പ്രകാശനം ചെയ്തു

akabr1

ഷാര്‍ജാ എക്സ്പോ സെന്ററില്‍ ഷാര്‍ജാ സര്‍ക്കാര്‍  സംഘടിപ്പിച്ച ബുക്ക് ഫെയറില‍ ‘മീറ്റ്‌ ദ ഓദര്’ പരിപാടിയില്‍ അക്ബര്‍ കക്കട്ടിലിന്ടെ “2011-ലെ ‘ആണ്‍’ കുട്ടി” എന്ന ചെറുകഥാ സമാഹാരം നോവലിസ്റ്റ് ബന്യാമിന്‍ ഷാര്‍ജ സാംസ്കാരിക വകുപ്പിലെ വിദേശഭാഷാവിഭാഗം കോര്‍ഡിനേറ്റര്‍ മോഹന്‍ കുമാറിനു നല്‍കികൊണ്ട് പ്രകാശനം ചെയ്തു. അക്ബര്‍ മാഷിനെപ്പോലെ എഴുത്തിന്ടെ വഴിയിലേക്ക് നമ്മളെ പിടിച്ചു നടത്തിയ, നമ്മെക്കൊണ്ട് ഗൌരവമായി കഥകള്‍ വായിപ്പിച്ച ഒരാളുടെ പുസ്തകം വളരെ യാദൃച്ഛികമായി ഷാര്‍ജയിലെ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യാന്‍ കഴിഞ്ഞത് താന്‍ ഒരു ഭാഗ്യമായി [...]

മണ്ണുമാന്തിയുടെ വീക്ഷണകോണ്‍ – കവിത – ഷിജിത്ത് പാനൂര്‍

jcb

മണ്ണുമാന്തിയുടെ വീക്ഷണകോണ്‍ ഇന്ന് എന്റെ കുലം മുഴുവന്‍ എന്റെ പിതാവിന്റെ നാമധേയത്തിലറിയപ്പെടുന്നു. ഗുണപരമായി നോക്കിയാല്‍ ഞാന്‍ അമ്മയുടെ മാറിടം വെട്ടിപ്പൊളിക്കുന്നവന്‍. അമ്മയുടെ തുലനനില തകര്‍ത്ത് കൊടും ഭ്രാന്തിയാക്കുന്നവന്‍. ആാശയപരമായി നോക്കിയാല്‍ ആളൊരു സോഷ്യലിസ്റ്റാണ്; ഉച്ചനീചത്വമില്ലാതാക്കി തുല്യതക്ക് നിലകൊള്ളുന്നു. കുന്നിടിച്ച് വയല്‍ നികത്തുന്നവന്‍. എങ്കിലും കമ്യൂണിസ്റ്റുകാര്‍ ‘വെട്ടിനിരത്താന്‍’ തുനിഞ്ഞു. സോഷ്യലിസ്റ്റ് സ്വഭാവം ഉള്ളതു കൊണ്ടോ എന്തോ- എന്നറിയില്ല, പിന്നെ ഞാന്‍ അച്ചുവേട്ടന്റെ പ്രിയ വാഹനമായി. ഞാന്‍ മാറ്റത്തിന്റെ ,അല്ല, നാശത്തിന്റെ യന്ത്രരൂപമാണ്. പക്ഷേ ഞാനില്ലായിരുന്നുവെങ്കിലുള്ള അവസ്ഥ നിങ്ങല്‍ ചിന്തിച്ചിട്ടുണ്ടോ? [...]

ഡോ: സുകുമാര്‍അഴികൊടിനെ അമല ആശുപത്രിയിലേക്കു മാറ്റി

Sukumar-Azhikode

ഡോ: സുകുമാര്‍അഴികൊടിനെ തൃശ്ശൂര്‍ അമലമെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. അര്‍ബുദബാധ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നു തൃശ്ശൂര് ‍ഹാര്‍ട്ട്ആശുപത്രിയില്‍ കഴിയുകയായിരുന്ന അഴി കൊടിനെ അമലആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗനിലയില്‍ കാര്യമായ പുരോഗതി പറയാറായിട്ടില്ലെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി .അഴികോടിന്‍റെ ചികിത്സചെലവു മുഴുവന്‍ സര്‍കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.സി.ജോസെഫ് അറിയിച്ചു

വ്രജഭൂമിയിലെ ദൈവം – ലിഡിയ നാരായണന്‍

krishna-radha

പുനരാഖ്യാനം നിയമങ്ങള്‍കൊണ്ട് നിശ്ചയിക്കപ്പെട്ട യുദ്ധത്തിലെ ആദ്യദിവസം, ശിബിരത്തിലേക്കുള്ള മടക്കയാത്രയില്‍, മനസ്സിലെ യുദ്ധം അവസാനിച്ചുവോ എന്നാലോചിക്കുകയായിരുന്നു. പാര്‍ത്ഥനില്‍ വാക്കുകള്‍ ഊര്‍ജ്ജമായി നിറയ്ക്കുമ്പോള്‍ ഒരു സമസ്യയ്ക്ക് സ്വയം ഉത്തരം കണ്ടെത്തിയ ശാന്തിയില്‍ മനസ്സ് സ്നാനം ചെയ്യുന്നത് തിരിച്ചറിയുന്നുണ്ടായിരുന്നു. ധര്‍മ്മം ഒരു കാലഘട്ടത്തിന്റെ മാത്രം ന്യായീകരണമാണോ എന്നതായിരുന്നു സമസ്യ- ഇന്നത്തെ ധര്‍മ്മം നാളെ എങ്ങനെ പ്രായോഗികം ആകും എന്നത്, ഒരു വാക്ക് കൊണ്ടുപോലും തടവിലാക്കാനുള്ളതല്ല പിറക്കാനിരിക്കുന്ന തലമുറയുടെ ചിന്ത എന്നിരിക്കെ… നാളത്തെ ധര്‍മ്മം എന്തായിരിക്കും? ഏത് പടച്ചട്ടകൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചാലും, കാലത്തിന്റെ [...]

ഡോ. എം. അബ്‌ദുള്‍ സലാം കാലിക്കറ്റ്‌ സര്‍വകലാശാലയുടെ പുതിയ വിസി

university-of-calicut

കാലിക്കറ്റ്‌ സര്‍വകലാശാലയുടെ പുതിയ വിസിയായി ഡോ. എം. അബ്‌ദുള്‍ സലാമിനെ നിര്‍ദേശിച്ചു. നേരത്തെ മതിയായ അക്കാദമിക്‌ യോഗ്യതകളില്ലാത്ത വി.പി. അബ്‌ദുള്‍ ഹമീദിനെ ഈ സ്ഥാനത്തേക്ക്‌ നിയോഗിക്കാനുള്ള മുസ്‌ലീം ലീഗ്‌ തീരുമാനം വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ലീഗ്‌ പുതിയ ആളെ തെരഞ്ഞെടുത്തത്‌.

ദോഹാബ്ലോഗ്ഗേഴ്സിന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ദോഹ:തല ഉയര്‍ത്തി നില്‍ക്കുന്ന വലിയ ഗോപുരങ്ങളേക്കാള്‍ വലിയ വലിയ ഉയരങ്ങളെക്കുറിച്ചും ആഴങ്ങളേക്കാള്‍ വലിയ ആഴങ്ങളെക്കുറിച്ചും ശക്തമായ തൂലികകൊണ്ട് അടയാളപ്പെടുത്തലുകള്‍ നടത്തിയ ‘ദൈവം ഒഴിച്ചിട്ടയിടം’ എന്ന രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ കവിതാ സമാഹാരം സോമന്‍ പൂക്കാടില്‍ നിന്ന് അശറഫ് തുണേരി പുസ്‌തകം സ്വീകരിച്ച്‌ കൊണ്ട്‌ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പ്രവാസ ജീവിത്ത്തിന്റെ ഉഷ്‌ണം മണക്കുന്ന മണല്‍ക്കാറ്റുകള്‍ക്കും പ്രണയ തീര്‍ഥമൊഴുകുന്ന മനസ്സുകള്‍ക്കും അനുഭവത്തിന്റെ തീര്‍ത്ഥ ജലം ഒഴുക്കിയ ബിജു കുമാര്‍ ആലക്കോടിന്റെ ‘ഒട്ടകമായും ആടായും മനുഷ്യനായും ജീവിതം’ എന്ന കൃതി എ.വി.എം [...]

കമല സുറയ്യ ട്രസ്റ്റ് പുരസ്‌കാരം കുഞ്ഞബ്ദുള്ളക്കും കെ.ജി.ശങ്കരപ്പിള്ളക്കും

punathil

കമല സുറയ്യ ട്രസ്റ്റിന്റെ ഇത്തവണത്തെ പുരസ്‌കാരം കഥാ വിഭാഗത്തില്‍ ഡോ.പുനത്തില്‍ കുഞ്ഞബ്ദുളളയുടെ ‘എന്റെ കാമുകിമാരും മറ്റ് കഥകളും’ എന്ന പുസ്തകത്തിനും കവിതാ വിഭാഗത്തില്‍ പ്രഫ.കെ.ജി.ശങ്കരപ്പിള്ളയുടെ ‘ഓര്‍മകൊണ്ട് തുറക്കാവുന്ന വാതിലുകള്‍’ എന്ന പുസ്തകത്തിനും നല്‍കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.സുകുമാര്‍ അഴീക്കോടാണ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ട്രസ്റ്റിന്റെ രണ്ടാമത്തെ അവാര്‍ഡാണിത്. 51,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഈമാസം 30ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. കഥാവിഭാഗത്തില്‍ വൈശാഖന്‍, കെ.പി.രാമനുണ്ണി എന്നിവരും കവിതാ വിഭാഗത്തില്‍ ആലങ്കോട് ലീലാകൃഷ്ണനും, [...]

ഇന്ന്‌ നിരവധി വിമാനങ്ങളുടെ പരിപൂര്‍ണ നിയന്ത്രണം വനിതകള്‍ക്ക്‌: എയര്‍ ഇന്ത്യ

air

ഇന്ന്‌ സാര്‍വ ദേശീയ വനിതാദിനം. രാജ്യാന്തര വനിതാദിനം പ്രമാണിച്ച്‌ ഇന്ന്‌ നിരവധി വിമാനങ്ങളുടെ പരിപൂര്‍ണ നിയന്ത്രണം വനിതകള്‍ക്കായിരിക്കുമെന്ന്‌ എയര്‍ ഇന്ത്യ അറിയിച്ചു. ദില്ലിയില്‍ നിന്നും കാനഡയിലെ ടൊറാന്റോയിലേക്ക്‌ 15 മണിക്കൂര്‍ നിര്‍ത്താതെ പറക്കുന്ന വിമാനത്തിന്റെ പരിപൂര്‍ണ നിയന്ത്രണം 11 പേരടങ്ങുന്ന വനിതാ സംഘത്തിനായിരിക്കും. ആഭ്യന്തര വിമാന സര്‍വീസുകളില്‍ ദില്ലിയിലേക്കും പട്‌ന, ലഖ്‌നൗ, നാഗ്‌പൂര്‍ എന്നിവിടങ്ങളിലേക്കും മുംബൈ-ബാംഗ്ലൂര്‍, ചെന്നൈ-മുംബൈ, മംഗലാപുരം-ദില്ലി എന്നീ വിമാന സര്‍വീസുകളിലെ മുഴുവന്‍ നിയന്ത്രണവും വനിതകള്‍ക്കാവുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ഓ എന്‍ വിയുടെ കാവ്യ പ്രപഞ്ചം – വികാസ് സാംസ്കാരിക വേദി ചര്‍ച്ച സംഘടിപ്പിക്കുന്നു

ONV Kurup

ആറു പതിറ്റാണ്ടുകളായി മലയാളിയുടെ കാവ്യ – ഗാന ഭാവുകത്വങ്ങളില്‍ സര്ഗാത്മകയുടെ നവമായ ഓളങ്ങള്‍ തീരത്ത് മലയാളത്തിനു ഗണ്യമായ സംഭാവനകള്‍ നല്‍കിയ ഓ എന്‍ വി ജ്ഞാനപീഠം കയറുകയാണ് .ഓ എന്‍ വിയുടെ കാവ്യ പ്രപഞ്ചത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വികാസ് സാംസ്കാരിക വേദി അവസരമൊരുക്കുന്നു . വിധ്യാരണ്യ പുരം വികാസ് ഹാളില്‍ ഫെബ്രുവരി പന്ത്രണ്ടാം തീയതി ഞായര്‍ ആഴ്ചയാണ് പരിപാടി . കൂടുതല്‍ വിവരങ്ങള്‍ക്ക് : 99926 31217

കഥ : ലോട്ടറി ടിക്കറ്റ് – മഹേഷ്‌ വിജയന്‍

bumper-lottery

ലോട്ടറി ടിക്കറ്റ് അവ്യക്തമായ ഭാഷയില്‍ ആരോ സ്വയം ഉറക്കെ സംസാരിക്കുന്നത് കേട്ട് മുഖം തിരിച്ചു നോക്കിയപ്പോഴാണ്, ബസിന്റെ സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്യുന്ന അയാളെ ഞാന്‍ കാണുന്നത്. പോളിയോ ബാധിച്ച മാതിരിയുള്ള അയാളുടെ വികലമായ കൈകളാണ് ആദ്യം എന്റെ ശ്രദ്ധയില്‍ പെട്ടത്. മെലിഞ്ഞതും ശോഷിച്ചതുമായ ആ കൈകളിലെ ചലന സ്വാതത്ര്യം നഷ്ടപ്പെട്ട വിരൂപങ്ങളായ വിരലുകള്‍ ബയോളജി ലാബില്‍ ഫോര്‍മാലിനില്‍ ഇട്ട് സൂക്ഷിച്ചിട്ടുള്ള, കാലപ്പഴക്കം ചെന്ന മനുഷ്യ ശവശരീരത്തിന്റെ സ്മരണകള്‍ ഉണര്ത്തുന്നവയായിരുന്നു. എങ്ങനെയോ അകത്തേക്ക് മടക്കിയ വലം കയ്യിലെ [...]


Recent Comments

  • hasgar: super review!!!
  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics

Fatal error: Allowed memory size of 67108864 bytes exhausted (tried to allocate 1048576 bytes) in /home/morningb/public_html/wp-includes/functions.php on line 1007