
സബ്സിഡികള്‍ ബാധ്യതയാണെന്ന് പറയുന്നുത് ബഹുഭൂരിപക്ഷം സാധാരണക്കാര്‍ താമസിക്കുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും .നിലവിലുള്ള റേഷനിംഗ് സംവിധാനത്തെ തകര്‍ക്കുന്ന രീതിയില്‍ ആണ് പ്രണബ് മുഖര്‍ജി അവതരിച്ച ബില്ലിലെ പല ഭാഗങ്ങളും പറയുന്നത് . സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയത്തിന്റെ പിന്തുടര്‍ച്ച എന്ന് മാത്രമേ ഈ ബജറ്റ് നെ കണക്കാക്കാന്‍ പറ്റുകയുള്ളു യു പി എ സര്‍ക്കാരിന്റെ ഈ വര്‍ഷത്തേക്കുള്ള പൊതു ബജറ്റ് ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു . ഈവര്‍ഷം [...]
Mar 16 2012 | Posted in
Featured,
India |
Read More »

യഥാര്‍ത്ഥത്തില്‍ സച്ചിന്‍ എന്ന ക്രിക്കറ്റര്‍ ഇന്ത്യയില്‍ വിഗ്രഹവത്കരിക്കപ്പെടുകയാണ്. അവിടെയാണ് പ്രശ്നം നിലനില്‍ക്കുന്നത്. ഒരു സെഞ്ച്വറിക്ക് വേണ്ടിയാണ് അദ്ദേഹം ടീമില്‍ നില്‍ക്കുന്നത് എങ്കില്‍ ആ സെഞ്ച്വറി നേടുന്നതുവരെയുള്ള പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ അവസാനകാല കരിയറില്‍ ഇടമ്പിടിക്കുമെന്നത് കൂടി ഓര്‍ക്കേണ്ടതാണ്. ഇതെല്ലാം നമ്മള്‍ ചിന്തിക്കേണ്ടത് അന്ധമായ സച്ചിന്‍ ആരാധനയില്‍ നിന്ന് പുറത്ത് കടന്ന് മാത്രമാണ്. അല്ലാത്ത പക്ഷം എല്ലാം വെറും ജല്പനങ്ങളോ മുരള്‍ച്ചകളോ മാത്രമായി ഒതുങ്ങിപ്പോവും….വിനീത് നായര്‍ എഴുതുന്നു അല്പകാലം മുന്‍പ് ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്ന ഐശ്വര്യാറായിയുടേയും സച്ചിന്റേയും ഒരു ഫോട്ടോ ഉണ്ടായിരുന്നു. [...]
Mar 16 2012 | Posted in
Featured,
India |
Read More »

ഒന്‍പത് വര്‍ഷത്തിന് ശേഷം ഇതാദ്യമായി യാത്രാ നിരക്കുകളില്‍ വര്‍ധന വരുത്തി 2012-2013 വര്‍ഷ·െ റെയില്‍വേ ബജറ്റ് കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. കിലോമീറ്റിന് രണ്ട് പൈസ മുതല്‍ 30 പൈസ വരെയാണ് വര്‍ധന വരുത്തിയിരിക്കുന്നത്. ത്രീടയര്‍ എസിക്ക് കിലോമീറ്റിന് 10 പൈസയും റ്റുടയര്‍ എസിയില്‍ കിലോമീറ്ററിന് 15 പൈസയും ഫസ്റ്റ് ക്ളാസ് എസിയില്‍ കിലോമീറ്റിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ലോകല്‍ , പാസഞ്ചര്‍ ട്രെയിനുകളില്‍ ലോകല്‍ കമ്പാര്‍ട്ട്മെന്‍റില്‍ രണ്ട് പൈസ വര്‍ധിക്കും. സ്ളീപ്പര്‍ [...]
Mar 14 2012 | Posted in
Featured,
India |
Read More »

അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ പുറത്തുവന്നുതുടങ്ങി. എക്‌സിറ്റ് പോള്‍ ഫലങ്ങളെ സാധൂകരിക്കുന്ന രീതിയിലുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തിരിച്ചടിയായി. യു.പിയില്‍ കോണ്‍ഗ്രസിന്റെ നില പരിതാപകരമാണ്. ഇവിടെ മുലായംസിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക് (എസ്‌പി) വന്‍മുന്നേറ്റമാണ്. മായാവതിയുടെ ബിഎസ്‌പി രണ്ടാം സ്‌ഥാനത്താണ്. മൂന്നാം സ്ഥാനത്തിനായി കോണ്‍ഗ്രസും ബിജെപിയും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ആര്‍ക്കും ഒറ്റയ്‌ക്കു ഭൂരിപക്ഷം കിട്ടില്ലെങ്കിലും കോണ്‍ഗ്രസ് പിന്തുണയോടെ എസ്‌പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പഞ്ചാബില്‍ ഭരണം പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗസിന് [...]
Mar 6 2012 | Posted in
Featured,
India |
Read More »

രാജ്യത്തെ ഏറ്റവും വലിയ കാട്ടുപോത്ത് പ്രത്യുല്‍പ്പാദന കേന്ദ്രം മൈസൂരില്‍ സ്ഥാപിക്കുന്നു. നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള യെള്‍വാള്‍ വില്ലേജിലാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പ്രത്യുല്‍പ്പാദന കേന്ദ്രം നിര്‍മിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിയും കര്‍ണാടക മൃഗശാല അതോറിറ്റിയുമാണ് ഈ ബൃഹത് പദ്ധതി നടപ്പാക്കുക. ഇതിനായി 200 ഏക്കര്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ കണ്ടെത്തിക്കഴിഞ്ഞു. പദ്ധതിക്കായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പ്രദേശത്ത് 170 ഏക്കറും വനഭൂമിയാണ്. ഇത് കര്‍ണാടക മൃഗശാല അതോറിറ്റിയുടെ പേരിലേക്ക് മാറ്റാന്‍ വനം വകുപ്പ് സമ്മതം മൂളിയിട്ടുണ്ട്. പദ്ധതി [...]
Jan 18 2012 | Posted in
Featured,
India |
Read More »
തമിഴനും മലയാളിയ്ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പെരിയാര്‍ പ്രശ്‌നം സംഗീതരാജാക്കന്മാരായ എആര്‍ റഹ്മാനെയും ഇളയരാജയ്ക്കും പാരയാവുന്നു. തമിഴ്‌നാട് നിരോധിച്ച ‘ഡാം 999′ സിനിമയിലെ ഗാനങ്ങള്‍ ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ആഗ്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചിത്രത്തിലെ സഹ സംഗീത സംവിധായകനും മലയാളിയുമായ ഔസേപ്പച്ചനെ പ്രശ്ംസിച്ചതാണ് റഹ്മാനെ വെട്ടിലാക്കിയത്. ഇതേച്ചൊല്ലി തമിഴ്‌നാട്ടില്‍ എതിര്‍പ്പ് രൂക്ഷമായതോടെ വിശദീകരണവുമായി റഹ്മാന്‍ രംഗത്തേണ്ടി വന്നു. കഴിഞ്ഞ ഒരുമാസമായി അമേരിക്കയില്‍ ഹോളിവുഡ് ചിത്രത്തിന്റെ ജോലികളിലായതിനാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇത്ര ഗുരുതരമായത് അറിഞ്ഞില്ലെന്നും പറഞ്ഞാണ് റഹ്മാന്‍ [...]
ചെന്നൈ: അഴിമതി തടയാന്‍ സുശക്തമായ ലോക്പാല്‍ ബില്‍ എന്ന ആവശ്യവുമായി സമരം നടത്തുന്ന അണ്ണാ ഹസാരെയ്ക്ക് സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ പിന്തുണ. ഹസാരെയുടെ ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയ്ക്ക് നിരാഹാര സമരം നടത്താനായി കോടാമ്പാക്കത്തെ തന്റെ രാഘവേന്ദ്ര കല്യാണ മണ്ഡപം വിട്ടു നല്‍കിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം. തികച്ചും സൗജന്യമായാണ് രജനീകാന്ത് കല്യാണമണ്ഡപം വിട്ടുനല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച ഹസാരെ മുംബൈയില്‍ നിരാഹാര സമരം തുടങ്ങിയ അതേസമയത്തു തന്നെ സമരാനുകൂലികള്‍ രജനിയുടെ കല്യാണമണ്ഡപത്തിലും നിരാഹാരം തുടങ്ങി. നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ [...]
ഡല്‍ഹി- ലോക്പല്‍ ബില്ലിനെടിരെയുള്ള ഉപവാസത്തില്‍ അന്നഹസരെയ്ക്കെ വയരല്‍ ഫീവര്‍ പിടിപെട്ടു. അദ്ദേഹം ഇപ്പോള്‍ ജെ ജെ ഹോസ്പിറ്റലില്‍ ഉള്ള വിധക്ത ഡോക്ടര്‍മാര്‍ പരിച്ചലനത്തിലാണ്.
Dec 28 2011 | Posted in
India,
Politics |
Read More »
ഗാസിയാബാദ്: ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റു മരിച്ചു. ശാന്തി നഗറില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രഹ്ലാദ് എന്നയാളാണ് ഹോട്ടലുടമയുടെ കുത്തേറ്റ് മരിച്ചത്. കമല സിനിമയുടെ അടുത്തുള്ള ഹോട്ടലില്‍ നിന്ന് പ്രഹ്ലാദും സുഹൃത്തുക്കളായ റിങ്കുവും സോനുവും ചേര്‍ന്ന് ബിരിയാണി കഴിച്ചു. തുടര്‍ന്ന് ഇവര്‍ 200 രൂപ ഹോട്ടലുടമയായ ജയ് വീറിന് നല്‍കി. എന്നാല്‍ 260 രൂപ വേണമെന്ന് ജയ് വീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാവാതിരുന്ന പ്രഹ്ലാദ് ഹോട്ടലുടമയെ ആക്രമിച്ചു. ബഹളത്തെ തുടര്‍ന്ന് ജയ് [...]
Dec 27 2011 | Posted in
Crime,
India |
Read More »
ദില്ലി: ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിലായി. രാം അവതാര്‍(40) എന്നയാളാണ് അറസ്റ്റിലായത്. സ്‌കൂളില്‍ പഠിയ്ക്കുമ്പോള്‍ വിദ്യാര്‍ഥിനിയ്ക്ക് ട്യൂഷന്‍ എടുത്തിരുന്ന അധ്യാപകന്‍ വര്‍ഷങ്ങളോളം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീല എംഎംഎസ് നിര്‍മ്മിച്ചിരുന്നു. ഇതുപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ അശ്ലീല എംഎംഎസ് പുറത്തുവിടുമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. ഒടുവില്‍ പെണ്‍കുട്ടി ഈ വിവരം മാതാപിതാക്കളോട് തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീരുമാനിച്ചു. ഇവരുടെ പരാതിയിന്‍മേല്‍ [...]
Dec 27 2011 | Posted in
Crime,
India,
Kerala |
Read More »
Recent Comments