തമിഴനും മലയാളിയ്ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പെരിയാര്‍ പ്രശ്‌നം സംഗീതരാജാക്കന്മാരായ എആര്‍ റഹ്മാനെയും ഇളയരാജയ്ക്കും പാരയാവുന്നു. തമിഴ്‌നാട് നിരോധിച്ച ‘ഡാം 999′ സിനിമയിലെ ഗാനങ്ങള്‍ ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ആഗ്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചിത്രത്തിലെ സഹ സംഗീത സംവിധായകനും മലയാളിയുമായ ഔസേപ്പച്ചനെ പ്രശ്ംസിച്ചതാണ് റഹ്മാനെ വെട്ടിലാക്കിയത്. ഇതേച്ചൊല്ലി തമിഴ്‌നാട്ടില്‍ എതിര്‍പ്പ് രൂക്ഷമായതോടെ വിശദീകരണവുമായി റഹ്മാന്‍ രംഗത്തേണ്ടി വന്നു. കഴിഞ്ഞ ഒരുമാസമായി അമേരിക്കയില്‍ ഹോളിവുഡ് ചിത്രത്തിന്റെ ജോലികളിലായതിനാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇത്ര ഗുരുതരമായത് അറിഞ്ഞില്ലെന്നും പറഞ്ഞാണ് റഹ്മാന്‍ [...]

കൊള്ളാം…!! നല്ല ഒന്നാന്തരം തട്ട് പൊളപ്പന്‍ പടം… ഒറിജിനല്‍ സിനിമ ദബങ്ങുമായി 100 % നീതിപുലര്‍ത്തി, അതിനെ ധരണി അങ്ങനെ തന്നെ അങ്ങ് തമിഴില്‍ കൊണ്ട് വന്നു എന്ന് പറയാം. ദബങ്ങില്‍ സല്‍മാന്‍ ചെയ്ത അതുപോലെ “പോലീസിലെ റൌഡി” യെ STR ഉം നന്നായി അഭിനയിച്ചു പ്രതിഫലിപ്പിചിട്ടുണ്ട്. മസാല,അടി,റൊമാന്‍സ്,പഞ്ച് ഡയാലോഗുകളും ,ഡാന്‍സും,ചിരിക്കാവുന്ന കോമഡികളും എല്ലാം വളരെ കിറു കൃത്യം നിറച്ച എന്റര്‍ടൈനര്‍ എന്ന് പറയാം ഒസ്തിയെ. സിനിമയുടെ കഥ ഇങ്ങനെ.. ദാബങ്ങ് അത്ര തന്നെ…!! തിരുനെല്‍ വേലി [...]

പുതിയ ചിത്രങ്ങളില്‍ ‘വീട്ടിലേയ്കുള്ള വഴിയാണ്’ കാണാന്‍ ഉദ്ദേശിച്ചിരുന്നത്.പക്ഷെ ചിത്രത്തിന്റെ മഹത്വം കൊണ്ടാകണം അത് സിനിമ കൊട്ടകയില്‍ നിന്നും പോയ വഴിയില്‍ പുല്ലുപോലും ഇല്ല. ഈ ആഴ്ച ‘കഥയിലെ നായിക’ പ്രത്യക്ഷ ആയപ്പോള്‍ തന്നെ തീയെറ്റരിലെയ്ക്ക് വെച്ച് പിടിച്ചു;കഥയിലെ നായിക അപ്രത്യക്ഷമായാല്‍ വീണ്ടും ഒരാഴ്ച കാത്തിരിക്കെണ്ടേ? ദിലീപ് എന്നാ സംവിധായകന്റെ ആദ്യ സംരംഭമാണെന്ന് തോന്നുന്നു ഈ സിനിമ. അച്ചുവിന്റെ അമ്മ,മമ്മി ആന്‍ഡ് മീ,സകുടുംബം ശ്യാമള എന്നീ ചിത്രങ്ങള്‍ക്ക് അണിഞ്ഞ മേക് അപ്പ് ,വസ്ത്രവിധാനങ്ങള്‍ എന്നിവ ഊരി വെക്കാന്‍ പോലും [...]

ഐ.ടി റെയ്‌ഡും പരിപാടികളുമായി ഏറെ തിരക്കിലൂടെ കടന്നുപോയ മലയാളത്തിന്റെ മെഗാസ്‌റ്റാര്‍ മമ്മൂട്ടി ഇതില്‍നിന്നെല്ലാം വിട്ട് ഷുട്ടിംഗ് പരിപാടികളിലേക്ക് തിരിഞ്ഞിരിക്കുന്നു. റെയ്‌ഡുസംഭവങ്ങളെത്തുടര്‍ന്ന് കുറച്ചുദിവസം സിനിമയില്‍നിന്ന് വിട്ടുനിന്ന മമ്മൂട്ടി ഇനി കൂടുതല്‍ സജീവമായി സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണെന്ന് അറിയിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഷാഫി ചിത്രമായ `വെനീസിലെ വ്യാപാരി’യുടെ വര്‍ക്കുകളിലാണ് മമ്മൂട്ടി. ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. കാവ്യ മാധവനാണ് ചിത്രത്തില്‍ നായിക. തിരക്കുപിടിച്ച സിനിമാവര്‍ക്കുകളോടൊപ്പം താരത്തിന്റെ കുടുംബവും ഇനി കൂടുതല്‍ തിരക്കിലേക്ക്. മമ്മൂട്ടിയുടെ പുത്രന്‍ ദില്‍ക്കര്‍ സല്‍മാന്റെ വിവാഹം ഡിസംബറില്‍ നടത്താന്‍ [...]

സിനിമയില്‍ അഭിനിയിക്കാനായി അഞ്ചുലക്ഷം രൂപ വീതം വാങ്ങി കബളിപ്പിച്ചുവെന്ന കേസിന്റെ തുടര്‍നടപടികള്‍ ജൂണ്‍ 20 ലേക്ക് മാറ്റികൊണ്ട് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. താരങ്ങളായ മീരാ ജാസ്‌മിന്‍, പൃഥിരാജ് എന്നിവര്‍ക്കെതിരെയാണ് വഞ്ചനാ കുറ്റത്തിന് കരിമ്പില്‍ ഫിലിംസ് പരാതി നല്‍കിയിരുന്നത്. താന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ ഇരുവരും അഞ്ചുലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്നും എന്നാല്‍ സിനിമയില്‍ അഭിനിയിക്കാന്‍ ഇരുവരും തയ്യാറായില്ലെന്നും കരിമ്പില്‍ ഫിലിംസ് ഉടമയും നിര്‍മാതാവുമായ കെ.ദേവദാസ് പരാതിയില്‍ പറഞ്ഞിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ മീരാജാസ്‌മിന്‍ അമേരിക്കയിലാണെന്ന് [...]

ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയാല്‍ തുണിയുരിയുമെന്ന് പറഞ്ഞ മോഡല്‍ പൂനം പാണ്ഡെ ആശുപത്രിയിലായി. കടുത്ത വയറുവേദനയെ തുടര്‍ന്ന് തിങ്കളാഴ്‌ച രാത്രിയാണ് പൂനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയില്‍ പൂനത്തിന്റെ വൃക്കയില്‍ കല്ലുണ്ടെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ചെറിയ ശസ്‌ത്രക്രിയ നടത്തി കല്ല് നീക്കം ചെയ്‌തു. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന പൂനത്തിനെ ബുധനാഴ്‌ച രാവിലെ ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്യുമെന്ന് അവരുടെ വക്‌താവ് അറിയിച്ചു. അതേസമയം നഗ്‌നതാപ്രദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ നേരിട്ട് അറിയിക്കുമെന്നും പൂനത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി പറഞ്ഞു. [...]
Apr 6 2011 | Posted in
Entertainment |
Read More »

പൂരനഗരി 1005 കലാകാരന്‍മാര്‍ ഒരുക്കുന്ന താളവിസ്‌മയത്തിനു വേദിയാകുന്നു. മുന്നൂറോളം കലാകാരന്മാര്‍ അണിനിരക്കുന്ന ഇലഞ്ഞിത്തറ മേളം തകര്‍ത്താടുന്ന വടക്കുന്നാഥന്റെ മണ്ണില്‍തന്നെയാണ് മേളവിദഗ്‌ധന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഗിന്നസ് ബുക്കിന്റെ താളുകളില്‍ കുറിക്കപ്പെട്ടേക്കാവുന്ന സംരംഭം.101 ഇടന്തല, 351 വലന്തല, 351 ഇലത്താളം, 101 കൊമ്പ്, 101 കുഴല്‍ എന്നിങ്ങനെയുള്ള കലാകാരന്‍മാരാണ് അണിനിരക്കുക. ഇത്രയും ചിട്ടയും കാലപ്രമാണങ്ങളും നിശ്ചയിക്കപ്പെട്ടിട്ടുള്ള മേളങ്ങളില്‍ 1005 കലാകാരന്‍മാര്‍ പങ്കെടുക്കുന്നതു ചരിത്രത്തില്‍തന്നെ ആദ്യസംരംഭമാണെന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ വ്യക്തമാക്കി. ശ്രീശ്രീ രവിശങ്കറിന്റെ തൃശൂര്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പരിപാടി. ഫെബ്രുവരി 13, [...]

കൊച്ചി: ഇന്ത്യയില്‍ തന്നെ ആദ്യത്തെ വെബ് ടിവി ആയ ഇന്ത്യാവൈബ്സിന്റെ ഉദ്‌ഘാടനം മീഡിയാരംഗത്തെ പ്രശസ്‌തനായ കെ.ശശികുമാര്‍ ജനുവരി ഒന്നിന് വൈകിട്ട് നാലുമണിയ്‌ക്ക് ഗോള്‍ഡ് സൂക്കില്‍ വെച്ച് നിര്‍വഹിയ്‌ക്കും. തുടര്‍ന്ന് മാധ്യമരംഗത്ത് ഉയര്‍ന്നുവരുന്ന പുത്തന്‍ ട്രന്‍ഡുകളെ കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചയും ഉണ്ടായിരിക്കും. കൊച്ചി കേന്ദ്രമായ വൈബ്‌സ് വിഷ്വല്‍ & മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ സംരംഭമാണ് ഇന്ത്യാവൈ്‌സ്. പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ അഭിരുചിയ്‌ക്കും താല്‍പര്യത്തിനും ഇണങ്ങുന്ന വിധത്തിലാണ് ഇന്ത്യാവൈ്‌സിന്റെ ഉളളടക്കം രൂപ കല്പന ചെയ്‌തിട്ടുളളത്. മുഖ്യമായി [...]

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഷോബിസ് വീഡിയോ പാരിസ് ഹില്‍ട്ടന്‍ പരിപൂര്‍ണ നഗ്നയായി കുളിക്കുന്ന രംഗമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പാരിസ് ഹില്‍ട്ടന്റെ വീഡിയോ ഏറ്റവും കൂടുതല്‍ ആരാധകരെ ആകര്‍ഷിച്ചത്. ഏകദേശം എട്ട് ലക്ഷം പേരാണ് ഈ വര്‍ഷം പാരിസ് നഗ്നയായി കുളിക്കുന്ന രംഗം കണ്ട് ആസ്വദിച്ചത്. ഇതിനു മുമ്പ് 2007-ല്‍ ‘ പാരിസ് എക്സ്പോസ്ഡ് ’ എന്ന വെബ്‌സൈറ്റ് ഈ വീഡിയോ പ്രസിദ്ധപ്പെടുത്തിയെങ്കിലും പാരിസ് ഹില്‍ട്ടന്‍ അതിനെതിരെ സ്റ്റേ വാങ്ങിയിരുന്നു. അതിനുശേഷം ഈ ചൂടന്‍ വീഡിയോ യൂ ട്യൂബിലും ഉണ്ടായിരുന്നു. ലിന്‍ഡ്സെ ലോഹന്‍ ‘മഷെറ്റെ’ എന്ന സിനിമയുടെ ട്രെയ്‌ലറില്‍ ടോപ്‌ലെസായി [...]
Recent Comments