Email ID:
   

Category archives for: Crime

നാണക്കേട് : മുന്‍ മന്ത്രി ജോസ് തെറ്റയിലും മകനും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി

Thettayil

മുന്‍ മന്ത്രിയും ജനതാ ദള്‍ നേതാവുമായ ജോസ് തെറ്റയിലിനും മകന്‍ ആദര്‍ശ്‌ നും എതിരെ യുവതിയുടെ ലൈംഗിക ആരോപണം .പരാതിയുടെ നിജസ്ഥിതി പോലീസ് പരിശോധിക്കുന്നുണ്ട്. മൊഴിയെടുത്തശേഷം യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജോസ് തെറ്റയിലിനെതിരെ പോലീസ് കേസെടുക്കും. തെറ്റയിലിനൊപ്പം മകനെതിരെയും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ജോസ്‌ തെറ്റയില്‍ ഒന്നാം പ്രതിയും മകന്‍ രണ്ടാം പ്രതിയുമായി ജാമ്യമില്ല വകുപ്പ്‌ പ്രകാരമാണ്‌് കേസെടുത്തത്‌. കഴിഞ്ഞ എല്‍ ഡി എഫ മന്ത്രി സഭയില്‍ കുറച്ചു കാലം ഗതാഗത വകുപ്പ്‌ മന്ത്രിയായിരുന്നു തെറ്റയില്‍ [...]

കോഴിക്കോട് കലക്ടര്‍ കെ.വി മോഹന്‍കുമാറിന് നേരെ മണല്‍മാഫിയയുടെ ആക്രമണം

k.v-mohan-kumar

അനധികൃത മണല്‍കടത്ത് പിടികൂടാനെത്തിയ കോഴിക്കോട് ജില്ലാ കലക്ടര്‍ കെ.വി മോഹന്‍കുമാറിന് നേരെ മണല്‍മാഫിയയുടെ ആക്രമണം. മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറിയെ പിന്തുടരുന്നതിനിടെ അക്രമികള്‍ ലോറിയിലുണ്ടായിരുന്ന മണല്‍ കളക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് തട്ടുകയായിരുന്നു. ഔദ്യോഗിക വാഹനത്തിലായിരുന്നില്ല കളക്ടര്‍. വാഹനത്തിന് മുകളിലും മുന്നിലുമായി മണല്‍ നിറഞ്ഞതോടെ കളക്ടറുടെ മുന്നോട്ടുള്ള യാത്ര തടസ്സപ്പെട്ടു. ഈ സമയം അക്രമികള്‍ രക്ഷപെടുകയും ചെയ്തു. ചെറുവണ്ണൂര്‍ – കണ്ണാടിക്കുളം റോഡില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. മൂന്ന് ടാക്‌സി ഇന്നോവ കാറുകളിലാണ് കളക്ടറും സംഘവും റെയ്ഡിന് [...]

നടി അല്‍ഫോന്‍സ ആത്മഹത്യക്ക് ശ്രമിച്ചു

thirupachi-aruva

നടിയും ഐറ്റം നമ്പര്‍താരവുമായ അല്‍ഫോണ്‍സ ആത്‌മഹത്യയ്‌ക്കുശ്രമിച്ചു. അമിതമായി ഉറക്കഗുളികകഴിച്ച്‌ അബോധാവസ്‌ഥയില്‍ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതാരവസ്‌ഥയില്‍ കഴിയുകയാണ്‌ അല്‍ഫോണ്‍സ.കാമുകനായിരുന്ന വിനോദ്‌കുമാര്‍ ആത്‌മഹത്യ ചെയ്‌തതിനു പിന്നാലെയാണ്‌ അല്‍ഫോണ്‍സ അമിതമായി ഉറക്കഗുളികകഴിച്ചത്‌. വിദേശത്തായിരുന്ന അല്‍ഫോണ്‍സ കഴിഞ്ഞ ഞായറാഴ്‌ച ചെന്നൈയില്‍ മടങ്ങിയെത്തിയതേയുള്ളൂ. ഇവിടെ വിനോദ്‌ കുമാറിനൊപ്പമാണ്‌ അല്‍ഫോണ്‍സ കഴിഞ്ഞുവന്നത്‌. സ്‌റ്റേജ്‌ ഷോ കഴിഞ്ഞ്‌ ദുബായില്‍നിന്ന്‌ മടങ്ങിയെത്തിയ ദിവസം ഇവര്‍ തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്ന്‌ വിനോദ്‌കുമാര്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഡോക്‌ടറെയും പൊലീസിനെയും അല്‍ഫോണ്‍സ വിവരം അറിയിച്ചിരുന്നു. അതേസമയം വിനോദ്‌കുമാറിന്റെ [...]

കള്ളന്മാരുടെ പുതിയ ട്രെന്‍ഡ്

സാവോപോളോ: ബ്രസീലിയന്‍ നഗരമായ സാവോപോളയിലെ ബ്യൂട്ടി സലൂണുകളില്‍ മോഷണ പരമ്പര. പക്ഷേ, കള്ളന്മാര്‍ക്ക് കംപ്യൂട്ടറോ പണമോ ആഭരണങ്ങളോ ഒന്നും വേണ്ട. അവിടെയുള്ള മുടി മാത്രം മതി. കഴിഞ്ഞ രണ്ടു മാസങ്ങള്‍ കൊണ്ട് നഗരത്തിലെ ആറ് സലൂണുകളില്‍ നിന്നായി ഏകദേശം 80000 ഡോളറിന്റെ മുടിയാണ് കള്ളന്മാര്‍ അടിച്ചുകൊണ്ടു പോയത്. മോഷണവാര്‍ത്തകള്‍ പുറത്തുവന്നതോടെ ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. മുടി വളരെ ഭദ്രമായി സൂക്ഷിക്കാന്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ചില കൊള്ളസംഘങ്ങള്‍ നേരിട്ടുള്ള ആക്രമണം തുടങ്ങി. കസ്റ്റമേഴ്‌സ് എന്ന വ്യാജേന [...]

ബിരിയാണിയില്‍ തുടങ്ങി കൊലയില്‍ അവസാനിച്ചു

ഗാസിയാബാദ്: ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റു മരിച്ചു. ശാന്തി നഗറില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രഹ്ലാദ് എന്നയാളാണ് ഹോട്ടലുടമയുടെ കുത്തേറ്റ് മരിച്ചത്. കമല സിനിമയുടെ അടുത്തുള്ള ഹോട്ടലില്‍ നിന്ന് പ്രഹ്ലാദും സുഹൃത്തുക്കളായ റിങ്കുവും സോനുവും ചേര്‍ന്ന് ബിരിയാണി കഴിച്ചു. തുടര്‍ന്ന് ഇവര്‍ 200 രൂപ ഹോട്ടലുടമയായ ജയ് വീറിന് നല്‍കി. എന്നാല്‍ 260 രൂപ വേണമെന്ന് ജയ് വീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാവാതിരുന്ന പ്രഹ്ലാദ് ഹോട്ടലുടമയെ ആക്രമിച്ചു. ബഹളത്തെ തുടര്‍ന്ന് ജയ് [...]

എം എം എസ് ഭീഷണി – അധ്യാപകന്‍ അറസ്റ്റില്‍

ദില്ലി: ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിലായി. രാം അവതാര്‍(40) എന്നയാളാണ് അറസ്റ്റിലായത്. സ്‌കൂളില്‍ പഠിയ്ക്കുമ്പോള്‍ വിദ്യാര്‍ഥിനിയ്ക്ക് ട്യൂഷന്‍ എടുത്തിരുന്ന അധ്യാപകന്‍ വര്‍ഷങ്ങളോളം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീല എംഎംഎസ് നിര്‍മ്മിച്ചിരുന്നു. ഇതുപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ അശ്ലീല എംഎംഎസ് പുറത്തുവിടുമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. ഒടുവില്‍ പെണ്‍കുട്ടി ഈ വിവരം മാതാപിതാക്കളോട് തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീരുമാനിച്ചു. ഇവരുടെ പരാതിയിന്‍മേല്‍ [...]

കൗമാരക്കാരുമായി സെക്‌സ്; അധ്യാപിക ജയിലിലാവും

f

മോസ്‌ക്കോ: പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട റഷ്യന്‍ സ്‌ക്കൂള്‍ അധ്യാപ വിചാരണ നേരിടുന്നു. സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് പാഠഭാഗങ്ങള്‍ പഠിപ്പിയ്ക്കുന്നതിനിടെയാണ് ടീച്ചര്‍ കൗമാരാക്കാരായ മൂന്ന് വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. കേസില്‍ കുറ്റം തെളിഞ്ഞാല്‍ ഇവര്‍ നാല് വര്‍ഷം ജയില്‍ ശിക്ഷയനുഭവിയ്‌ക്കേണ്ടി വരും. കഴിഞ്ഞ ഒക്ടോബറിലാണ് മുപ്പത്തിയാറുകാരിയായ അധ്യാപിക 14ഉം15ഉം വയസ്സുള്ള വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് സംഭവത്തെക്കുറിച്ച അന്വേഷിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. തന്റെ ലാപ്‌ടോപ്പ് മോഷണം പോയെന്ന് അധ്യാപിക പരാതിപ്പെട്ടതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്.

അരുണ്‍കുമാറിനെതിരേ തെളിവില്ല : വിജിലന്‍സ്

Untitled-1

സന്തോഷ് മാധവനില്‍ നിന്നു പണം കൈപ്പറ്റിയെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരേ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു വിജിലന്‍സ്. വൈക്കത്തു ഭൂമി നികത്താനായി അരുണ്‍കുമാറിനു 70 ലക്ഷം രൂപ നല്‍കിയെന്നു സന്തോഷ് മാധവന്‍റെ ആരോപണത്തെത്തുടര്‍ന്നായിരുന്നു അന്വേഷണം. ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് വി.കെ.രാജു നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണു വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയത്. വിജിലന്‍സ് എസ് പി: പി. രാധാകൃഷ്ണനാണു സത്യവാങ്മൂലം സമര്‍പ്പിച്ചത്. സന്തോഷ് മാധവന്‍റെ അക്കൗണ്ടില്‍ നിന്ന് 80 ലക്ഷം രൂപ പണം പിന്‍വലിച്ചതിനു [...]

യാത്രക്കാരനെ കൊലപ്പെടുത്തിയ സംഭവം: കെ സുധാകരന്റെ ഗണ്‍മാന്‍ ഒന്നാം പ്രതി

ksrtc perum

പോക്കറ്റടിക്കാരനെന്ന്‌ ആരോപിച്ചു പെരുമ്പാവൂരില്‍ യാത്രക്കാരനെ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ പൊലീസ്‌ കേസെടുത്തു. കെ.സുധാകരന്‍ എംപിയുടെ ഗണ്‍മാനാണ്‌ ഒന്നാം പ്രതി. ഇയാളെയും മൂവാറ്റുപുഴ സ്വദേശി സന്തോഷിനെയും ഇന്നലെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന്‌ ശേഷം കാണാതായ മൂന്നാമത്തെ പ്രതിക്കായുള്ള തെരച്ചില്‍ തുടരുകയാണ്‌. ഇന്നലെ രാത്രി പെരുമ്പാവൂര്‍ കെഎസ്‌ആര്‍ടി ബസ്‌ സ്‌റ്റാന്‍ഡില്‍ വെച്ചാണ്‌ മോഷ്‌ടാവെന്ന്‌ ആരോപിച്ച്‌ യാത്രക്കാരനായ രഘുവിനെ മറ്റ്‌ യാത്രക്കാര്‍ചേര്‍ന്ന്‌ മര്‍ദിച്ചു കൊലപ്പെടുത്തിയത്‌. എന്നാല്‍ രഘുവിന്റെ കൈവശമുണ്ടായിരുന്നത്‌ മോഷ്‌ടിച്ച പണമല്ലെന്ന്‌ ബന്ധുക്കള്‍ പറയുന്നു. സ്വര്‍ണം പണയംവച്ചതും ശമ്പളം [...]

അധ്യാപകന്‍ ആക്രമിപ്പിക്കപ്പെട്ട സംഭവം ; തീവ്രവാദ ബന്ധo സംശയിക്കുന്നു

krishnakumar

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്‌ണപ്പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകന്‍ ആക്രമിപ്പിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിച്ചു. അതേ സമയം ആക്രമണത്തിനു പിന്നില്‍ തീവ്രവാദ സംഘടനക്ക്‌ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടു. ആക്രമണത്തിന്‍റെ രീതിയാണ്‌ ഇത്തരമൊരു സംശയത്തിലേക്ക് പൊലീസിനെ നയിച്ച് ഇട്ടുള്ളത്. ഈ രീതിയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ആക്രമിക്കപ്പെട്ട അധ്യാപകനെ ചുറ്റിപറ്റിയും ചില ദുരൂഹതകള്‍ അവശേഷിക്കുന്നതായാണ്‌ പൊലീസിന്‍റെ വിലയിരുത്തല്‍. ആക്രമിക്കപ്പെടുന്നതിന്‌ മുമ്പ് ഇദ്ദേഹം കടയ്ക്കലിലേക്ക് പോയിരുന്നു. ഒരു സുഹൃത്തിനെ കാണാനാണ്‌ പോയതെന്ന് ഭാര്യ ഗീത പറയുന്നുണ്ടെങ്കിലും മറ്റ് [...]


Recent Comments

  • hasgar: super review!!!
  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics

Fatal error: Allowed memory size of 67108864 bytes exhausted (tried to allocate 1048576 bytes) in /home/morningb/public_html/wp-includes/functions.php on line 1007