Email ID:
   

Category archives for: Cinema

ആന്‍ അഗസ്‌റ്റിന്‍ വിവാഹിതയാകുന്നു

ann augustine

ലാല്‍ ജോസിന്റെ `എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലെത്തിയ പെണ്‍കുട്ടി ആന്‍ അഗസ്‌റ്റിന്‍ വിവാഹിതയാകുന്നു. ക്യാമറാമാന്‍ ജോമോന്‍ ടി. ജോണ്‍ ആണ്‌ ആന്‍ അഗസ്‌റ്റിനെ ജീവിതത്തിലേക്ക്‌ കൂട്ടുന്നത്‌. ഇവരുടെ മനസ്സമ്മതം 2013 ജനുവരിയില്‍ നടത്താനും തുടര്‍ന്ന്‌ താമസിയാതെ വിവാഹിതരാകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മുതിര്‍ന്ന നടന്‍ അഗസിറ്റിന്റെ മകളായ ആന്‍ എല്‍സമ്മ എന്ന ആണ്‍കുട്ടിയെത്തുടര്‍ന്ന്‌ `അര്‍ജുനന്‍ സാക്ഷി’, `ത്രീ കിംഗ്‌സ്‌’, വാധ്യാര്‍’, `ഓര്‍ഡിനറി’, `ഫ്രൈഡേ’ തുടങ്ങിയ മലയാള ചിത്രങ്ങളിലും ഒന്ന്‌ രണ്ട്‌ അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചുകഴിഞ്ഞു. ഇപ്പോള്‍ സുന്ദര്‍ [...]

ലൈഫ് ഓഫ് പൈ – ജീവന്‍ തുടിക്കുന്ന സിനിമ – ടോണി മാത്യു

life of pi

അവതാര്‍ പോലുള്ള സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലുപയോഗിച്ചതു പോലുള്ള 3 ഡിയുടെ അമിതമായ ഉപയോഗം ഈ ചിത്രത്തിലില്ല. ജയിംസ് കാമറൂണ്‍ അവതാറില്‍ സാങ്കല്‍പ്പികമായൊരു ലോകമാണ് സൃഷ്ടിച്ചതെങ്കില്‍ ആങ് ലീ നമ്മുടെ ലോകത്തെ തന്നെ പുനഃസൃഷ്ടിക്കുകയാണ് ചെയ്തത്. ഇത്രയും മനോഹരമായ ലോകം അതു 3 ഡിയില്‍ കാണുമ്പോള്‍ അതിലും മനോഹരമാകുന്നു. ഈ കഥയ്‌ക്കൊരു ആകൃതിയുണ്ട്, ആരംഭമുണ്ട്, പകുതിയുണ്ട് , അവസാനമുണ്ട്.. നന്മയുണ്ട്…ലൈഫ് ഓഫ് പൈ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തെ കുറിച്ച് ടോണി മാത്യു എഴുതുന്നു . റിപ്പോര്‍ട്ടര്‍ ടി [...]

അര്‍ദ്ധ നാരി : ഹിജടയായി തിലകനും മനോജ്‌ കെ ജയനും

ardhanari

അനശ്വര നടന്‍ തിലകന്‍ അവസാനമായി അഭിനിയിച്ച `അര്‍ദ്ധനാരീ’ റിലീസ്‌ ചെയ്‌തു . ചിത്രത്തില്‍ വ്യത്യസ്‌തമായ വേഷത്തിലാണ്‌ തിലകന്‍ അഭിനയിച്ചിരിക്കുന്നത്‌. ഹിജഡ തലവന്റെ വേഷമാണ്‌ തിലകന്‌. ഡോ. സന്തോഷ്‌ സൗപര്‍ണികയാണ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനോജ്‌ കെ. ജയന്‍ ആണ്‌ പ്രധാനതാരം. ശക്തമായ കഥാപാത്രത്തെയാണ്‌ മനോജ്‌ കെ. ജയന്‍ അവതരിപ്പിക്കുന്നത്‌. പുരുഷനായി ജനിച്ചിട്ടും സ്‌ത്രീയായി ജീവിക്കേണ്ടിവരുന്ന കഥാപാത്രമായാണ്‌ മനോജ്‌ എത്തുന്നത്‌. ഹിജഡയുടെ വേഷം. വിനയന്‍ എന്ന തിരുവനന്തപുരത്തുകാരന്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസം സഹിക്കവയ്യാതെ തെങ്കാശിയിലെത്തുന്നതും അവിടെ സമാനമനസ്‌കരുമായി മഞ്‌ജുളന്‍ [...]

മദ്യപിച്ചെത്തിയ ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്ചു

urv1

മകള്‍ കുഞ്ഞാറ്റയുടെ സംരക്ഷണമാവശ്യപ്പെട്ട്‌ താരദമ്പതികളായ ഉര്‍വശിയും മനോജ്‌ കെ. ജയനും കോടതിയിലെത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍. ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്ചു. കുഞ്ഞാറ്റയെ ഇന്ന്‌ ഉര്‍വശിക്കൊപ്പം വിടാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച്‌ മനോജ്‌.കെ. ജയന്‍ മകളുമായി രാവിലെ കുടുംബകോടതിയിലെത്തിയെങ്കിലും ഉര്‍വശി മദ്യപിച്ചിരുന്നുവെന്ന്‌ മനോജ്‌ പരാതിപ്പെട്ടതിനെത്തുടര്‍ന്ന്‌ കുഞ്ഞിനെ താല്‍ക്കാലികമായി മനോജിനൊപ്പം വിട്ടു. അമ്മയ്‌ക്കൊപ്പം പോകാന്‍ തയാറല്ലെന്ന്‌ കുഞ്ഞാറ്റ കോടതിയില്‍ എഴുതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലിരിക്കുന്ന കാര്യത്തില്‍ കുടുംബകോടതിക്ക്‌ തന്നെ തീരുമാനമെടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

ഉസ്താദ്‌ ഹോട്ടല്‍ : പെണ്‍ തിരക്കഥയും , സുലൈമാനിയിലെ മൊഹബത്തും ! – റോഷന്‍ വി കെ

usthad hotel

അഭിനയ കലയില്‍ പെരുംതച്ചനായ തിലകന്‍ തന്റെ റോള്‍ മനോഹരമാക്കിയിരിക്കുന്നു . ഈ പ്രായത്തിലും ഓരോ സൂക്ഷ്മഭാവങ്ങളും , പ്രണയം ഉള്‍പ്പെടെ , ആ മുഖത്ത് മാറി മറിയുന്നത് കാണുമ്പോള്‍ ആശ്ചര്യപ്പെട്ടു പോകും . ഇദ്ദേഹത്തെ ദയവു ചെയ്തു മാന്യന്മാരുടെ തറവാട്ട് ” അമ്മ”യില്‍ മെമ്പര്‍ ആക്കരുത് !!! ,മലയാള സിനിമയുടെ തന്നെ ഉപ്പൂപ്പയായി അദ്ദേഹം ഇങ്ങനെ കഴിഞ്ഞോട്ടെ ……അന്‍വര്‍ റഷീദിന്റെ പുതിയ പടം ഉസ്താദ്‌ ഹോട്ടലിലെ വിശേഷങ്ങള്‍ ചൂടോടെ നാട്ടില്‍ പോയി തിരികെ വരുമ്പോള്‍ ഒരു ചടങ്ങ് [...]

സന്തോഷ്‌ പണ്ഡിറ്റ്‌ നോവല്‍ എഴുതുകയാണ് – `നീലിമ നല്ല കുട്ടിയാണ്‌‌’ ഉടന്‍ പ്രസിദ്ധീകരിക്കും

santhosh pandit

സ്വയം സിനിമ നിര്‍മിച്ച്‌ നായകനാവുകയും നിര്‍മാതാക്കളുടെ സംഘടനയില്‍ അംഗത്വം നേടുകയും ചെയ്‌ത പിന്നാലെ സന്തോഷ്‌ പണ്ഡിറ്റ്‌ നോവല്‍ എഴുതുന്നു. വൈകാതെ മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങും. പേര്‌, നീലിമ നല്ല കുട്ടിയാണ്‌. പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും ലക്ഷ്യമിട്ട്‌ എഴുതിയ കുടുംബകഥയാണ്‌ ഇതത്രേ. ഉടന്‍തന്നെ മംഗളം ഈ നോവലിന്റെ വരവ്‌ അറിയിച്ച്‌ പരസ്യം ചെയ്‌തു തുടങ്ങും. കൃഷ്‌ണനും രാധയും എന്ന സിനിമ നിര്‍മിച്ച്‌, സംവിധാനം ചെയ്‌ത്‌ അഭിനയിച്ചു ശ്രദ്ധ നേടിയ സന്തോഷ്‌ പണ്ഡിറ്റ്‌ സമീപകാലത്ത്‌ മലയാള സിനിമാരംഗത്തും മാധ്യമങ്ങളിലും ഏറെ [...]

മമ്മൂട്ടിയെ കരകയറ്റാന്‍ രഞ്ജിത്തിന്റെ ‘ മലബാര്‍ ‘

malabar_mammootty_ranjit

മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ‘സ്പിരിററ്’ പൂര്‍ത്തിയായി. സ്പിരിറ്റിന് ശേഷം രഞ്ജിത്തിന്റെ ശിഷ്യന്‍ ശങ്കര്‍ രാമകൃഷ്ണന്‍ നായകനാവുന്ന ‘ലീല’ എന്ന ചിത്രം ഒരുക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ എല്ലാ തിരക്കുകളും മാറ്റിവച്ച് മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിലാണ് രഞ്ജിത്ത്. മമ്മൂട്ടി ചിത്രങ്ങള്‍ ഈയിടയായി വേണ്ടത്ര ജനശ്രദ്ധ നേടാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിനു വീണ്ടും ഒരു ഹിറ്റ്‌ സമ്മാനിക്കാനൊരുങ്ങുകയാണ് രഞ്ജിത്ത്. മമ്മൂട്ടി – രഞ്ജിത്ത് കൂട്ടുകെട്ടിന്റെ ചിത്രത്തിന് ‘മലബാര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. മലബാര്‍ പശ്ചാത്തലമാകുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഒരു പ്രധാന വേഷം [...]

ജഗതി ഇനി വെള്ളിത്തിരയിലേയ്ക്ക് തിരിച്ചു വരുമോ?

Sreekumar_To_Un3839

ജഗതിയ്ക്‌ ആള്‍ക്കാരെ തിരിച്ചറിയാന്‍ ഇപ്പോഴും കഴിയുന്നില്ലെന്ന് അദ്ധേഹത്തെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. മാര്‍ച്ച്‌ പത്താം തിയ്യതി അക്സിടെന്റില്‍ പെട്ട് ചികില്‍സയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന് ഇപ്പോഴും അദ്ധേഹത്തിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ തിരിച്ചറിയാന്‍ ആവുന്നില്ലെന്നു വെല്ലോര്‍ സി എം സി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

“സ്പിരിറ്റ്‌” വില്‍ക്കാന്‍ മമ്മൂട്ടി എത്തുന്നു

Spirit

മോഹന്‍ലാല്‍ നായകനാകുന്ന രഞ്‌ജിത്ത്‌ ചിത്രം `സ്‌പിരിറ്റി’ന്റെ മാര്‍ക്കറ്റിംഗ്‌ കൂട്ടാന്‍ മമ്മൂട്ടി നേരിട്ടിറങ്ങുന്നു. അതിനാല്‍ത്തന്നെ ചിത്രത്തിന്റെ റിലീസിംഗ്‌ വൈകുന്നു. ജൂണ്‍ ആദ്യവാരം തീയറ്ററിലെത്തുമെന്ന്‌ അറിയിച്ചിരുന്ന സ്‌പിരിറ്റ്‌ പത്തുദിവസംകൂടി വൈകുമെന്ന്‌ ചിത്രവുമായി ബന്‌ധപ്പെട്ടവരില്‍നിന്നും അറിയുന്നു. `മമ്മൂട്ടിയെ ഉള്‍പ്പെടുത്തിയ പ്രമോ ഷൂട്ടിംഗ്‌ ചെയ്യുന്നതിനുവേണ്ടി ചിത്രം കുറച്ച്‌ വൈകും. മമ്മൂട്ടിയിപ്പോള്‍ യൂറോപിലാണ്‌. ഉടനെതന്നെ തിരികെയെത്തും. അദ്ദേഹം തിരിച്ചുവന്നാലുടന്‍ മോഹന്‍ലാല്‍ ചിത്രത്തിനുവേണ്ടി പ്രമോയുടെ ഷുട്ടിംഗില്‍ പങ്കെടുക്കും. ആല്‍ക്കഹോളിന്റെ ഉപയോഗത്തിനെതിരെയുള്ള ചിത്രമാണിത്‌’- രഞ്‌ജിത്തുമായി അടുപ്പമുള്ളവര്‍ സൂചിപ്പിച്ചു. 2007 ല്‍ ഇറങ്ങിയ `റോക്ക്‌ എന്‍ റോള്‍’ എന്ന [...]

മോഹന്‍ലാലില്‍നിന്ന്‌ ഞാന്‍ അഭിനയം പഠിക്കുന്നു: അമല പോള്‍

Run Baby Run Mohanlal Stills (1)

മലയാളത്തിന്റെ പ്രിയതാരവും മികച്ച നടനുമായ മോഹന്‍ലാലില്‍നിന്ന്‌ താന്‍ അഭിനയം പഠിക്കുകയാണെന്ന്‌ യുവനായിക അമലാപോള്‍. തെലുങ്കുതാരം രാംചരണ്‍ തേജയോടൊപ്പം ലണ്ടനില്‍ തെലുങ്ക്‌ ചിത്രത്തിന്റെ ഗാനചിത്രീകരണം പൂര്‍ത്തിയാക്കിയ അമലാപോള്‍ തന്റെ പുതിയ മലയാളചിത്രത്തെക്കുറിച്ച്‌ പറയുന്നു. മലയാളത്തിലെ ബിഗ്‌ ഡയറക്‌ടറായ ജോഷിയുടെ ചിത്രം `റണ്‍ ബേബി റണ്ണി’ല്‍ മോഹന്‍ലാലിന്റെ നായികയായി അമല അഭിനയിക്കുകയാണ്‌. ആക്‌ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ കൊച്ചിയില്‍ പുരോഗമിക്കുന്നു. `മോഹന്‍ലാല്‍ സാറിനൊപ്പം തുല്യവേഷത്തിലാണ്‌ ഞാന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. ലാലേട്ടനോടൊപ്പം അഭിനയിക്കാനായത്‌ വളരെ സന്തോഷമുള്ളകാര്യമാണ്‌. ശരിക്കുപറഞ്ഞാല്‍ അദ്ദേഹത്തില്‍നിന്നും അഭിനയം [...]


Recent Comments

  • hasgar: super review!!!
  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics

Fatal error: Allowed memory size of 67108864 bytes exhausted (tried to allocate 1048576 bytes) in /home/morningb/public_html/wp-includes/functions.php on line 1007