Email ID:
   
Category archives for: Business

ബസ്‌ ചാര്‍ജ്‌ കുറയ്‌ക്കാന്‍ സാധ്യത

OLYMPUS DIGITAL CAMERA

ബസ്‌ ചാര്‍ജ്‌ കുറയ്‌ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന്‌ ബന്ധപ്പെട്ടവരുമായി ആലോചിച്ച്‌ തീരുമാനമെടുക്കാന്‍ ഗതാഗതമന്ത്രി വി.എസ്‌ ശിവകുമാറിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഇതേക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തശേഷമായിരുന്നു മന്ത്രിസഭായോഗത്തിന്റെ തീരുമാനം. അടുത്തിടെ നടപ്പില്‍വരുത്തിയ ബസ്‌ ചാര്‍ജ്‌ വര്‍ദ്ധനയില്‍ വന്‍ പാകപിഴകള്‍ കണ്ടതിനെത്തുടര്‍ന്നാണ്‌ പുതിയ തീരുമാനംവന്നിരിക്കുന്നത്‌. 10 കിലോമീറ്റര്‍ ദൂരംവരുന്ന ബസ്‌ചാര്‍ജില്‍ കുറവുവരുത്താനാണ്‌ ആലോചിക്കുന്നത്‌. കഴിഞ്ഞ ദിവസമുണ്ടായ വര്‍ധനയില്‍ ഈ നിരക്ക്‌ 5.50 രൂപയില്‍ നിന്ന്‌ 8 രൂപയായിരുന്നു ഉയര്‍ന്നിരുന്നു. ദീര്‍ഘദൂരയാത്രയ്‌ക്ക്‌ അമിതമായി നിരക്കുയര്‍ന്നെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ ഇക്കാര്യം പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചത്‌.

മാര്‍ക്കറ്റില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ സാധാരണം , അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകരില്ല; ഒബാമ

barack_obama

മാര്‍ക്കറ്റില്‍ ഉയര്‍ച്ച താഴ്ച്ചകളെല്ലാം സര്‍വസാധാരണമാണ്. യു.എസ് ധനശേഷിക്ക് തിരിച്ചടിയുണ്ടെന്ന് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പൂവേഴ്‌സ് വെളിപ്പെടുത്തിയതിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിടെന്റ്റ് ബരാക് ഒബാമ. ഒരു ഏജന്‍സി ക്രെഡിറ്റ് റേറ്റിങ്ങില്‍ തരം താഴ്ത്തിയെന്നുവച്ച് അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു കുലുക്കവും സംഭവിക്കില്ലെന്നും അദേഹം പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതി വിശേഷം മറിക്കടക്കാന്‍ രാജ്യത്തെ സാമ്പത്തിക വിദഗ്ധരുടെ കൂട്ടായ ശ്രമത്തിലൂടെ കഴിയും. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അമേരിക്കയെ പഴയപാതയില്‍ എത്തിക്കാന്‍ കഴിയും. ഇതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും [...]

പെട്രോള്‍ വില കുറച്ചേക്കും

petrol-price-hike1

രാജ്യത്ത്‌ പെട്രോള്‍ വില കുറച്ചേക്കും. പെട്രോളിന്റെ വിലയില്‍ ഒന്നര രൂപയുടെ കുറവ്‌ വരും. ഇത്‌ സംബന്ധിച്ച്‌ ഈ മാസം 15 ന്‌ അന്തിമ തീരുമാനമുണ്ടാവും. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്‌ക്ക്‌ വില കുറഞ്ഞതാണ്‌ രാജ്യാന്തര വിപണിയിലും ഇത്തരമൊരു നടപടിയ്‌ക്ക്‌ സാധ്യത തെളിഞ്ഞത്‌.

ഇന്ത്യന്‍ ഐ ടി കമ്പനികളുടെ ഓഹരികള്‍ക്ക് കനത്ത തിരിച്ചടി – ഐ ടി ലോകം ആശങ്കയില്‍

US credit rating on verge of plunge a

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. സെന്‍സെക്സ് 432 പോയിന്‍റും നിഫ്റ്റി 180 പോയിന്‍റും ഇടിഞ്ഞു. 14 മാസത്തിനിടെയുളള ഏറ്റവും കുറഞ്ഞ പോയിന്‍റാണിത്. ഏഷ്യന്‍ വിപണികളും തകര്‍ച്ചയിലാണ്. യുഎസ് വിപണിയിലുണ്ടായ പ്രതിസന്ധി തന്നെയാണ് ആഗോള ഓഹരി വിപണികളെ ബാധിച്ചിരിക്കുന്നത്.പുതിയൊരു സാമ്പത്തിക മാന്ദ്യം കൂടെ താങ്ങേണ്ടി വരുമോ എന്ന ആശങ്കയില്‍ ആണ് ഇപ്പോള്‍ ഏഷ്യന്‍ ഐ ടി കമ്പനികള്‍ ശനിയാഴ്ചയാണു യുഎസ് ക്രഡിറ്റ് റേറ്റിങ് ചരിത്രത്തില്‍ ആദ്യമായി താഴ്ന്നത്. ഇതേത്തുടര്‍ന്നുണ്ടായ ആശങ്കകളാണ് ഇപ്പോഴും തുടരുന്നത്. യുഎസ് ഓഹരി വിപണിയും കൂപ്പുകുത്തുന്ന [...]

സ്വര്‍ണ്ണ വില പവന്‌ 120 രൂപ വര്‍ധിച്ച് 18,080 രൂപയായി

gold-jewellery-bangles

സ്വര്‍ണ്ണ വില ആദ്യമായി 18,000 കടന്നു. പവന്‌ 120 രൂപ വര്‍ധിച്ച് 18,080 രൂപയാണ്‌ ഇന്നത്തെ വില. ഗ്രാമിന്‌ 15 രൂപയുടെ വര്‍ധനവാണ്‌ ഇന്ന് ഉണ്ടായത്. ഈ ആഴ്ച തന്നെ ഒരു ദിവസം ഇരട്ട വര്‍ധനയോടെ പവന്‌ 17,960 രൂപയില്‍ വില എത്തിയിരുന്നു. ആഗോള വിപണിയിലെ വിലക്കയറ്റം ആഭ്യന്തര വിപണിയിലും നിഴലിക്കുന്നതാണ്‌ വര്‍ധനക്ക് കാരണമെന്നാണ്‌ വിലയിരുത്തല്‍. വരും ദിനങ്ങളില്‍ സ്വര്‍ണ്ണവില കൂടുതല്‍ ഉയരാനുള്ള സാധ്യതയാണ്‌ കാണുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സ്വര്‍ണം: പവന്‌ 400 രൂപ കൂടി

സ്വര്‍ണത്തിന്‌ റെക്കോഡ്‌ വില വര്‍ധന. പവന്‌ 400 രൂപയാണ്‌ ഇന്നുയര്‍ന്നത്‌. ഒറ്റ ദിവസത്തിനുളളില്‍ സ്വര്‍ണത്തിന്‌ ഇത്രയും വില ഉയരുന്നത്‌ ഇത്‌ ആദ്യമാണ്‌. 17,800 രൂപയാണ്‌ പവന്‌ വില. ഗ്രാമിന്‌ 50 രൂപ വര്‍ധിച്ച്‌ 2,225 രൂപയിലെത്തി.

മാരുതി 800- പുതിയ മോഡല്‍ വരുന്നു

maruthi800new

ഇന്ത്യന്‍ നിരത്തിന്റെ സ്വപ്‌ന വാഹനമായിരുന്ന മാരുതി സുസുകി 800 ന്റെ പുതിയ മോഡല്‍ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നു. അകവും പുറവും ഒരുപോലെ മാറ്റം വരുത്തിയതാണ്‌ പുതിയ മോഡല്‍. വിശാലമായ കാബിന്‍ സൗകര്യമാണ്‌ മറ്റൊരു പ്രത്യേകത. പരിസ്ഥിതി നിബന്ധനകളുടെ പേരില്‍ രാജ്യത്തെ 13 വന്‍കിട നഗരങ്ങളില്‍ നിന്ന്‌ കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ പഴയ 800 മോഡല്‍ പിന്‍വലിച്ചിരുന്നു. ഈ നഗരത്തില്‍ ബി എസ്‌ 4 നിര്‍ഗമന നിബന്ധനകള്‍ പാലിക്കുന്ന വാഹനങ്ങള്‍ മാത്രമെ പാടുള്ളൂവെന്ന്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ്‌ 800 പിന്‍വാങ്ങാന്‍ തുടങ്ങിയത്‌. [...]

കൊതിയൂറും നാടന്‍ രുചിയുടെ തനിമയുമായി “ട്രാവന്‍കൂര്‍ കറി ” ബംഗളൂരില്‍

travancore

മറുനാടന്‍ മലയാളിയുടെ രസമുകുളങ്ങള്‍ക്ക് നാടന്‍ വിഭവങ്ങളുടെ തനിമയേകാന്‍ “ട്രാവന്‍കൂര്‍ കറി ” ബംഗാളൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു . മധ്യ തിരുവിതാംകൂര്‍ ശൈലിയിലുള്ള നാടന്‍ ഭക്ഷണം നിങ്ങളുടെ ഓഫീസുകളില്‍ എത്താന്‍ “ട്രാവന്‍കൂര്‍ കറി ” യിലേക്ക് ഒന്ന് വിളിക്കുകയെ വേണ്ടൂ . ഇന്ദിര നഗര്‍ , ഇ ജി എല്‍ , മുരുകേഷ് പാളയ , ഓള്‍ഡ്‌ എയര്‍ പോര്‍ട്ട്‌ റോഡ്‌ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി മള്‍ടി നാഷണല്‍ കമ്പനികളില്‍ “ട്രാവന്‍കൂര്‍ കറി ” യുടെ സേവനം ലഭ്യമാണ് [...]

സബ്സിഡി എടുത്തു കളയുന്നു : പാചക വാതക വില മൂന്നിരട്ടിയാവും

fuel-lpg-08397

രാജ്യത്തെ സാധാരണക്കാരുടെ ജീവിത ബജറ്റ് താളം തെറ്റിച്ച് എല്‍.പി.ജി, മണ്ണെണ്ണ സബ്‌സിഡി എടുത്തുമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. 2011 മാര്‍ച്ച് 31ഓടെ സബ്‌സിഡിയില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍തിരിയാനാണ് ഇപ്പോഴുള്ള തീരുമാനം. ഇതോടെ മണ്ണെണ്ണയുടെ വില മൂന്നിരട്ടിയിയായും പാചക വാതക വില രണ്ടിരട്ടിയായും വര്‍ധിക്കും.സബ്‌സിഡി നിര്‍ത്തലാക്കുന്നതോടെ മണ്ണെണ്ണയുടെ വില നിലവിലെ മാര്‍ക്കറ്റ് അനുസരിച്ച് 50 രൂപയായും പാചക വാതക സിലിണ്ടറിന്റെ വില 675 രൂപയായും വര്‍ദ്ധിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രം പ്രതിമാസം 2 ലിറ്റര്‍ മണ്ണെണ്ണ സബ്‌സിഡി നിരക്കില്‍ [...]

പെട്രോളിയം വില; പ്രതിഷേധം ശക്തമാവുന്നു – എടച്ചേരി ദാസന്‍

petrol

ജനങ്ങളുടെ നിത്യവൃത്തിയും നിലനില്പുമായി ബന്ധപ്പെട്ട എല്ലാ അവശ്യ വസ്തുക്കളുടേയും സേവനങ്ങളുടേയും വിലകള്‍ കുത്തനെ ഉയര്‍ ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന സന്ദര്‍ഭത്തില്‍ പെട്രോളിയം വിലയുടെ നിയന്ത്രണ സംവിധാനം എടുത്തു കളഞ്ഞതും അതിന്റെ ഭാഗമായി മാസംതോറും വില കൂടിക്കൊണ്ടിരിക്കുന്നതുമായ ഒരു അവസ്ഥ രാജ്യത്ത് നില നില്‍ക്കുകയുമാണ്. സ്വകാര്യ മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും റിലയന്‍സ് പോലുള്ള ഊഹ കുത്തകകളുടെ സമ്മര്‍ദ്ദത്തിന്ന് വഴങ്ങി കഴിഞ്ഞ ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് ശേഷം എട്ടാമത്തെ വര്‍ദ്ധനവാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഈ എട്ടുപ്രാവശ്യവും രാജ്യത്ത് [...]


Recent Comments

  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...
  • gamekeys: Generally I don’t read post on blogs, however I would like to say that this write-up very pressured...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics