Email ID:
   
Category archives for: Business

ഉപ്പിലിട്ടവയ്ക്ക് പ്രിയമേറുന്നു- രാഹുല്‍ ഉദിനൂര്‍

uppilittathu

വീടുകള്‍ക്കുള്ളിലെ ചീന ഭരണികളില്‍ നിന്നുമാറി കടകള്‍ക്ക് മുന്നിലെ ചില്ല് ഭരണികള്‍ക്കുള്ളിലേക്കെത്തിയ ഉപ്പിലിട്ടവയ്ക്ക് പ്രിയമേറുന്നു. മാങ്ങ, നെല്ലിക്ക, നാരങ്ങ എന്നിവ മാത്രമല്ല പച്ചക്കറികളില്‍ പലതും ഉപ്പിലിട്ടു കൊണ്ടാണ് കടകളില്‍ കച്ചവടം പൊടി പൊടിക്കുന്നത്. കാരറ്റ്, ബീറ്റ് റൂട്ട്, കക്കിരി എന്ന് വേണ്ട കോവയ്ക്ക പോലും ഉപ്പിലിട്ട് വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. നാട്ടിന്‍ പുറങ്ങളില്‍ കൂടാതെ നഗര പ്രദേശങ്ങളിലും ഉപ്പിലിട്ടത്‌ വില്‍ക്കുന്ന കടകള്‍ ധാരാളമുണ്ട്. ചെറു കഷ്ണങ്ങളായി മുറിച്ചിട്ട ഉപ്പിലിട്ടതിന് ഒരു രൂപയും രണ്ടുരൂപയും ഒക്കെയാണ് വില. കുട്ടികളാണ് ഇതിന്‍റെ പ്രധാന [...]

ബജാജ്‌ ഓട്ടോ ആദ്യ ഫോര്‍ വീലര്‍ പുറത്തെത്തിച്ചു

Bajaj-RE-60-Car-2

ടൂ വീലര്‍ നിര്‍മ്മാതാക്കളില്‍ ഇന്ത്യയില്‍ രണ്ടാമനായ ബജാജ്‌ ഓട്ടോ ആദ്യ ഫോര്‍ വീലര്‍ പുറത്തെത്തിച്ചു. ആര്‍ഇ60. ന്യൂഡല്‍ഹിയില്‍ നടന്ന 2012 ഓട്ടോ എക്‌സ്‌പോ ഷോയിലാണ്‌ ഇതിനെ അവതരിപ്പിച്ചത്‌. 2008 ല്‍ത്തന്നെ ചെറുകാറുകള്‍ വിപണിയിലിറക്കാന്‍ കമ്പനി പ്ലാന്‍ ചെയ്‌തിരുന്നെങ്കിലും ആ പദ്ധതിയുമായി കൂടുതല്‍ മുന്നോട്ടുപോയിരുന്നില്ല. എന്നാലിപ്പോള്‍ കൂടുതല്‍ മൈലേജ്‌ വാഗ്‌ദാനം ചെയ്യുന്ന ചെറുവാഹനം പുറത്തെത്തിച്ചിരിക്കുന്നു. ഇതൊരു ഇന്‍ട്രാ-സിറ്റി പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ടാണെന്ന്‌ കമ്പനി അറിയിച്ചുകഴിഞ്ഞു. ഓട്ടോറിക്ഷയ്‌ക്ക്‌ പകരക്കാരനാവാന്‍ പറ്റിയ ആധുനിക വാഹനമെന്നാണ്‌ ഇതിനെക്കുറിച്ച്‌ കമ്പനിതന്നെ പറയുന്നത്‌. 70 കിലോമീറ്റര്‍ ലിമിറ്റഡ്‌ [...]

പുതുവര്‍ഷത്തില്‍ പുതിയ പെട്രോള്‍ വില

15VBG_PETROL_631706e

ന്യൂ ഡല്‍ഹി – പെട്രോളിന്റെ വില വേണ്ടും കുടുവാന്‍ സാധ്യത, ലിറെറിന് ഒരു രൂപ കുട്ടനാമേന്നാണ് പെട്രോള്‍ കമ്പനികളുടെ തിരുമാനം. ഇ മാസം മുപ്പതിഒന്നിനു ചേരുന്ന പെട്രോള്‍ കമ്പനി ചര്‍ച്ചയില്‍ ഇടെ തുടര്‍ന്ന് തിരുമാനം ഉണ്ടാവുന്നതാണ്. shukoor MP , rubin raza M (virtual reality media company)

കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വണ്‍വേള്‍ഡിന്‍റെ ഭാഗമാവുന്നു

kingfisher-airlines_vijay-mallya

കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ആഗോള എയര്‍ലൈന്‍ സഖ്യമായ വണ്‍വേള്‍ഡിന്‍റെ ഭാഗമാവുന്നു. ഫെബ്രുവരി 10 ന് ഇതു പ്രാബല്യത്തില്‍. ആഗോള എയര്‍ലൈന്‍ സഖ്യത്തിന്‍റെ ഭാഗമാവുന്ന ആദ്യ ഇന്ത്യന്‍ വിമാന കമ്പനിയാണ് കിങ്ഫിഷര്‍. കിങ്ഫിഷറിനൊപ്പം എയര്‍ ബെര്‍ലിന്‍, മലേഷ്യ എയര്‍ലൈന്‍സ് എന്നിവയും അടുത്ത വര്‍ഷം വണ്‍വേള്‍ഡിന്‍റെ ഭാഗമാവും. മറ്റൊരു എയര്‍ലൈന്‍ സഖ്യമായ സ്റ്റാര്‍ അലയന്‍സില്‍ ചേരാനുള്ള എയര്‍ ഇന്ത്യയുടെ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. അംഗമാവുന്നതിനുള്ള നിബന്ധനകള്‍ പാലിക്കുന്നതില്‍ എയര്‍ ഇന്ത്യക്കു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി അംഗത്വം നല്‍കുന്നത് സ്റ്റാര്‍ അലയന്‍സ് നീട്ടിവയ്ക്കുകയായിരുന്നു. വണ്‍വേള്‍ഡിലേക്കുള്ള [...]

സ്വര്‍ണ വില കൂടി

Shriya_Saran

സ്വര്‍ണ വില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2470 രൂപയും പവന് 80 രൂപ കൂടി 19760 രൂപയിലുമെത്തി. ആഗോള വിപണിയിലെ സ്വര്‍ണ വില വര്‍ധനയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. സ്വര്‍ണ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 14.40 ഡോളര്‍ വര്‍ധനവോടെ 1650.20 ഡോളര്‍ നിരക്കിലെത്തി. അതേസമയം സ്വര്‍ണ വിലയിലെ കുതിപ്പിനിടയിലും ഈ വര്‍ഷം രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വര്‍ധന കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 960 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഈ [...]

കോഴിക്കോട് KFC യുടെ വക മാലിന്ന്യവിതരണം ; നാട്ടുകാര്‍ ഒരേ നാണയത്തില്‍ തിരിച്ചടിച്ചു

kfc calicut

കോഴിക്കോട് KFC യുടെ വക മാലിന്ന്യവിതരണം. വെസ്റ്റ് ഹില്‍ മുതല്‍ പുതിയങ്ങാടിവരെ റോഡില്‍ നാറ്റം ഉണ്ടായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് KFC യുടെ മാലിന്ന്യങ്ങലാണ് റോഡില്‍ നിക്ഷേപിച്ചത് എന്ന് മനസ്സിലായത്‌ . ഉടന്‍ തന്നെ ഒരു ലോറി വിളിച്ച് എല്ലാ മാലിന്ന്യങ്ങളും KFC യുടെ മുന്‍പില്‍ തന്നെ നാട്ടുകാര്‍ നിക്ഷേപിച്ചു . അതെ തുടര്‍ന്ന് KFC അധികൃതര്‍ മാലിന്ന്യങ്ങള്‍ രാമനാട്ടുകര ഭാഗത്തുള്ള റോഡുകളില്‍ നിക്ഷേപിച്ചു , നാട്ടുകാര്‍ വിട്ടില്ല അവര്‍ വീണ്ടും ഒരു ലോറി വിളിച്ച് എല്ലാ മാലിന്ന്യങ്ങളും [...]

കേരളത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

petrol-price-hike-300x173

പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടതു തിങ്കളാഴ്ച ഹര്‍ത്താന്‍ ആചരിക്കാന്‍ ഇടതുമുന്നണി ആഹ്വാനം ചെയ്തു. ഇന്നു ചേര്‍ന്ന ഇടതുമുന്നണി അടിയന്തിര യോഗത്തിലാണ്‌ തീരുമാനം. തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുള്ള വാഹന പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ചാണ്‌ ഹര്‍ത്താല്‍.ഇന്നു തിരുവനന്തപുരം ഹര്‍ത്താലാണെങ്കിലും തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ നിന്നും ജില്ലയെ ഒഴിവാക്കിയിട്ടില്ലെന്ന് ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വം അറിയിച്ചു. ബി ജെ പിയും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്തിട്ടുണ്ട്.

സ്വര്‍ണ്ണ വില വീണ്ടും താഴോട്ട് ; പവന് 20,640

gold

ഇന്നലെ രണ്ട് തവണ കുറഞ്ഞ സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. പവന് വില 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്‍ വില 20640 രൂപയിലും ഗ്രാമിന് വില 2580 രൂപയിലുമെത്തി. ഇന്നലെ രണ്ട് തവണയായി പവന്‍ വില 480 രൂപ ഇടിഞ്ഞതോടെയാണ് സ്വര്‍ണം 21000ത്തിന് താഴെയെത്തിയത്. പവന് 21,440 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില. അതേസമയം, ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലെ വിലയിടിവിനു കാരണം.

പാല്‍ വില വര്‍ധിപ്പിക്കാന്‍ മില്‍മക്ക് പൂര്‍ണ്ണമായ അധികാരമുണ്ടെന്ന് ഹൈക്കോടതി.

milma2

പാല്‍ വില വര്‍ധിപ്പിക്കാന്‍ മില്‍മക്ക് പൂര്‍ണ്ണമായ അധികാരമുണ്ടെന്ന് ഹൈക്കോടതി. വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്‌ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പാല്‍ വിലയില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെതിരെ മില്‍മ സമര്‍പ്പിച്ച ഹര്‍ജി കോടതി അനുവദിച്ചു. പാല്‍ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതോടെയാണ്‌ മില്‍മ കോടതിയെ സമീപിച്ചത്.കഴിഞ്ഞ മെയ് ഒമ്പതിനാണ്‌ പാല്‍ വില വര്‍ധിപ്പിക്കാനുള്ള മില്‍മയുടെ തീരുമാനം തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാല്‍ വില ലിറ്ററിന്‌ അഞ്ചു രൂപ വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലകുറുപ്പ് [...]

സ്വര്‍ണ വില താഴോട്ട്

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന്‌ 800 രൂപ കുറഞ്ഞ്‌ 20.000ത്തിലെത്തി. ഗ്രാമിന്‌ 100 രൂപ കുറഞ്ഞ് 2,500 രൂപയായി. അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണ്ണ വില ഔണ്‍സിന്‌ നൂറു ഡോളറിലധികം കുറഞ്ഞതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയിലും ഇത്‌ പ്രതിഫലിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഉയര്‍ന്ന വില കണക്കിലെടുത്ത് നിക്ഷേപകര്‍ സ്വര്‍ണ്ണം വന്‍ തോതില്‍ വില്‍പ്പനക്ക് തയ്യാറായതാണ്‌ വിലയിടിവിന്‌ കാരണം.


Recent Comments

  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...
  • gamekeys: Generally I don’t read post on blogs, however I would like to say that this write-up very pressured...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics