Email ID:
   

ഉസ്താദ്‌ ഹോട്ടല്‍ : പെണ്‍ തിരക്കഥയും , സുലൈമാനിയിലെ മൊഹബത്തും ! – റോഷന്‍ വി കെ


അഭിനയ കലയില്‍ പെരുംതച്ചനായ തിലകന്‍ തന്റെ റോള്‍ മനോഹരമാക്കിയിരിക്കുന്നു . ഈ പ്രായത്തിലും ഓരോ സൂക്ഷ്മഭാവങ്ങളും , പ്രണയം ഉള്‍പ്പെടെ , ആ മുഖത്ത് മാറി മറിയുന്നത് കാണുമ്പോള്‍ ആശ്ചര്യപ്പെട്ടു പോകും . ഇദ്ദേഹത്തെ ദയവു ചെയ്തു മാന്യന്മാരുടെ തറവാട്ട് ” അമ്മ”യില്‍ മെമ്പര്‍ ആക്കരുത് !!! ,മലയാള സിനിമയുടെ തന്നെ ഉപ്പൂപ്പയായി അദ്ദേഹം ഇങ്ങനെ കഴിഞ്ഞോട്ടെ ……അന്‍വര്‍ റഷീദിന്റെ പുതിയ പടം ഉസ്താദ്‌ ഹോട്ടലിലെ വിശേഷങ്ങള്‍ ചൂടോടെ

നാട്ടില്‍ പോയി തിരികെ വരുമ്പോള്‍ ഒരു ചടങ്ങ് പോലെ പോവുന്ന ചില സ്ഥലങ്ങള്‍ ഉണ്ട കോഴിക്കോട് . മാനാഞ്ചിറ സ്ക്വയറിനു ചുറ്റും തിടുക്കത്തില്‍ ഒന്ന് വലം വച്ചിട്ട് കോര്‍പ്പറേഷന്‍ ലൈബ്രറിയില്‍ .പാളയം ബസാറില്‍ പല നിറത്തിലുള്ള ഹല്‍വ നിരത്തി വച്ചിരിക്കുന കടകള്‍ക്ക്‌ മുന്‍പിലൂടെ രേണു മാരിയമ്മന്‍ കോവിലില്‍ , മിടായി തെരുവിലൂടെ റെയില്‍വേ സ്റെഷനിലെക്ക് അല്ലെങ്കില്‍ ചെറൂട്ടി റോഡ്‌ വഴി ബീച്ചിലേക്ക് .പക്ഷെ എല്ലാ യാത്രയും അവസാനിക്കുക അളകാപുരിയിലോ ,അമ്മ മെസ്സിലോ ,സൈനു താത്തയുടെ ” സെയിന്‍സ്‌” ഹോട്ടലിലെക്കോ ആയിരിക്കും . ഒരു കോഴിക്കോടന്‍ ബിരിയാണി ,കല്ലുംമാകായി നിറച്ചത്‌ , ഇറച്ചി പത്തിരി ,ഒരു മില്‍ക്ക് സര്‍ബത്ത്‌ ,അങ്ങിനെ എന്തെങ്കിലും വയര് നിറയെ കഴിക്കാതെ മടങ്ങിയാല്‍ ഒരു സുഖം കിട്ടാറില്ല .

കോഴിക്കോട് ബീച്ചിനു അടുത്താണ് ” സെയിന്‍സ്‌”. ഇത്താത്തയുടെ ഹോട്ടല്‍ എന്ന് പറഞ്ഞാല്‍ എല്ലാരും അറിയും . ഒന്നാന്തരം കോഴിക്കോടന്‍ ബിരിയാണി, കോഴി അടച്ചിട്ടത്‌ ,ചെമ്മീന്‍ ബിരിയാണി , ഉന്നക്കായി ,പഴം നിറച്ചത്‌ , മുട്ടമാല തുടങ്ങി നാവില്‍ കൊതിയൂറുന്ന ഒട്ടേറെ വിഭവങ്ങള്‍ സൈനു താത്ത ഒരുക്കി വച്ചിട്ടുണ്ടാവും .ഏറെ പരിചയം ഉള്ളവരെ പോലെയാണ് അവിടെ എല്ലാവരും പെരുമാറുക .ഇത്രയും പറഞ്ഞത്‌ മലബാറിലെ രുചി കൂട്ടുകളെയും ,ആതിഥ്യ മര്യാദയും സൂചിപ്പിക്കാനാണ് . ഉസ്താദ്‌ ഹോട്ടല്‍ കണ്ടിറങ്ങിയപ്പോള്‍ ഈ ഒരു അനുഭവം ആണ് ഉണ്ടായത്‌ . ഒട്ടും മുഷിപ്പിക്കുന്നില്ല ഈ സിനിമ . എല്ലാം പാകത്തിന് ചേര്‍ത്തുള്ള ഒരു ഒന്നാന്തരം കോഴിക്കോടന്‍ ധം ബിരിയാണി കഴിച്ച പ്രതീതി .


അഞ്ജലി മേനോന്‍ ആണ് ഉസ്താദ്‌ ഹോട്ടലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് .ചെറുമകനും ഉപ്പൂപ്പയും തമ്മിലുള്ള അഗാധമായ സ്നേഹ ബന്ധത്തിനെ പറ്റിയാണ് അഞ്ജലി മേനോന്‍ ഉസ്താദ്‌ ഹോട്ടലില്‍ പറയുന്നത് . ഒരു മലബാര്‍ മുസ്ലിം കുടുംബത്തിന്റെ ജീവിത രീതിയും കോഴിക്കോടന്‍ സംഭാഷണ ശൈലിയും മനോഹരായി തന്നെ ഒപ്പിയെടുക്കാന്‍ അവര്‍ക്ക്‌ ആയിട്ടുണ്ട് . അടുത്തിടെ പുറത്തിറങ്ങിയ മന്ജാടിക്കുരു എന്നാ ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ അഞ്ജലി മേനോന്‍ ഈ സിനിമയിലും തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു .പെണ് തിരക്കഥകള്‍ പുരുഷ കേന്ദ്രീകൃതമായ സിനിമയില്‍ വരുത്തിയ മാറ്റങ്ങള്‍ നിരവധിയാണ് .

മമ്മൂട്ടിയുടെ മകന്‍ എന്ന ഒരു ലേബലില്‍ മാത്രമായിരിക്കില്ല കേന്ദ്ര കഥാപാത്രമായ ദുല്ഖര്‍ സല്‍മാന്‍ ഇനി അറിയപ്പെടുക . തനതായ ഒരു അഭിനയ ശൈലി രൂപപ്പെടുത്തി എടുക്കാന്‍ അദ്ധേഹത്തിനു സാധിച്ചിരിക്കുന്നു . മുഖത്ത് ഭാവ വത്യാസങ്ങള്‍ വരുത്തുന്നതില്‍ ചിലപ്പോഴൊക്കെ അദ്ദേഹം പരാജയപ്പെട്ടുപോകുന്നുന്ടെന്കിലും പുതുമുഖം എന്നാ നിലയ്ക്ക ഒഴിവാക്കാന്‍ പറ്റുന്ന പോരായ്മയായിട്ടെ അത് തോന്നിയുള്ളൂ .അത് പോലെ നിത്യാ മേനോന്‍ അഭിനയം എന്താണ് എന്ന് സീരിയസ് ആയിട്ട് പഠിക്കുന്നത് നടി എന്ന നിലയില്‍ ആയമ്മയ്ക്ക് ഭാവിയില്‍ ഏറെ ഉപകാരം ചെയ്യും .

എടുത്തു പറയേണ്ട മറ്റൊരു കാര്യം നടന്‍ തിലകനെ കുറിച്ചാണ് . അഭിനയ കലയില്‍ പെരുംതച്ചനായ അദ്ദേഹം തന്റെ റോള്‍ മനോഹരമാക്കിയിരിക്കുന്നു . ഈ പ്രായത്തിലും ഓരോ സൂക്ഷ്മഭാവങ്ങളും , പ്രണയം ഉള്‍പ്പെടെ , ആ മുഖത്ത് മാറി മറിയുന്നത് കാണുമ്പോള്‍ ആശ്ചര്യപ്പെട്ടു പോകും . ഇദ്ദേഹത്തെ ദയവു ചെയ്തു മാന്യന്മാരുടെ തറവാട്ട് ” അമ്മ”യില്‍ മെമ്പര്‍ ആക്കരുത് !!! ,മലയാള സിനിമയുടെ തന്നെ ഉപ്പൂപ്പയായി അദ്ദേഹം ഇങ്ങനെ കഴിഞ്ഞോട്ടെ !

അന്‍വര്‍ റഷീദിന്റെ സംവിധാനം നാനായിരിക്കുന്നു എന്ന് പറയാം പക്ഷെ ഇതിനു ശക്തമായ തിരക്കഥയുടെ പിന്‍ബലം ഉണ്ട് കാണാതെ വയ്യ .നായിക നിത്യാമേനോന്‍. മാമുക്കോയ, ലെന, സിദ്ദിഖ്‌, ഭഗത്‌ മാനുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപീസുന്ദറാണ്‌ സംഗീതം നല്‍കിയിരിക്കുന്നത്‌. ക്യാമറ- ലോക്‌നാഥന്‍, എഡിറ്റിംഗ്‌- മഹേഷ്‌ നാരായണ്‍. `ട്രാഫിക്‌’ എന്ന മികച്ച ചിത്രത്തിലൂടെ ഏറെ നേട്ടമുണ്ടാക്കിയ നിര്‍മ്മാതാവ്‌ ലിസ്‌റ്റിന്‍ സ്‌റ്റീഫനാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. സെന്‍ട്രല്‍ പിക്‌ചേഴ്‌സ്‌ ആണ് ചിത്രം വിതരണം ചെയ്യുന്നത് .

Related posts:

  1. അറബീം ഒട്ടകോം മാധവന്‍ നായരും : മൂര്‍ച്ചയില്ലാത്ത കത്തി കൊണ്ടുള്ള വധം – റോഷന്‍ വി കെ അറബീം ഒട്ടകോം മാധവന്‍ നായരും കണ്ടു രണ്ടര മണിക്കൂറും നൂറു രൂപയും നഷ്ടപ്പെട്ടതിനാല്‍...
  2. സത്യന്‍ അന്തിക്കാടിന്റെ അവലോസുണ്ട -ഫിലിം റിവ്യൂ (സ്നേഹവീട്) – റോഷന്‍ വി കെ അവലോസുണ്ട കഴിച്ചിട്ടുണ്ടോ ? നല്ലതാണോ എന്ന് ചോദിച്ചാല്‍ അതെ , വയറു നിറയുമോ...
  3. ഒരിടത്തൊരു ഗന്ധര്‍വന്‍ – റോഷന്‍ വി കെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ പദ്മരാജന്റെ ഓര്‍മകള്‍ക്ക് ജനുവരി 24 നു ഇരുപതു വര്‍ഷം...
  4. അനുകരണീയം ഈ മാതൃക : പത്മശ്രീ സി കെ മേനോന്‍ കോഴിക്കോട് മുസ്ലിം പള്ളി പണിയുന്നു – റോഷന്‍ വി കെ 1200 വര്‍ഷങ്ങള്‍ക്ക് മുംബ് എട്ടാം നൂറ്റാണ്ടില്‍ ചേരമന്‍ രാജാവ് രാമവര്‍മ്മ കുലശേഖരയാണ് കേരളത്തില്‍...
  5. പൊന്നരിവാള്‍ അമ്പിളിയില്‍ ജ്ഞാനപീഠത്തിന്റെ തിളക്കം : റോഷന്‍ വി കെ റോഷന്‍ വി കെ മനസ്സില്‍ ഗ്രാമത്തിന്റെ വിശുദ്ധിയും മണ്ണും മമതയും ഇത്തിരി കൊന്ന...

Short URL: http://morningbellnews.com/?p=11620

Posted on Jun 29 2012. Filed under Bangalore, Cinema, Featured. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

Leave a Reply


Recent Comments

  • hasgar: super review!!!
  • Olinda Jefferds: Hey got accepted!!!!! And by the way if anyone is reading this…I have a terrible credit...
  • Clips (small): I always visit new blog everyday and i found your blog “-~:
  • twetkwebnnbtkts: Certainly, I preferred your blog, it can be with my bookmarks. I reckon excellent webpage you will...
  • new york knicks: Howdy would you mind sharing which blog platform you’re using? I’m planning to start my...

Photo Gallery

Hello....... fdhgfhj hkfgfjh
Log in | Developed by EnWeb Technologies
Real Time Web Analytics