നെയ്യാറ്റിന്‍ കര ” കൈ ” പിടിയില്‍ – സെല്‍വ രാജിന് അഭിമാന വിജയം
ശക്തമായ ത്രികോണമത്സരം അരങ്ങേറിയ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്‍ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.സെല്‍വരാജ് 6334 വോട്ടുകള്‍ക്ക് വിജയിച്ചു .യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജ്, എല്‍.ഡി.എഫിന്‍്റെ എഫ്. ലോറന്‍സ്, ബി.ജെ.പിയുടെ ഒ. രാജഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടെ 16 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ സെല്‍വരാജ് മൂന്നാംസ്‌ഥാനത്തായിരുന്നു. ഈ സമയം ഒ. രാജഗോപാല്‍ ശക്‌തമായ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ വോട്ടെണ്ണല്‍ അവസാന റൗണ്ടിലെത്തിയപ്പോള്‍ സെല്‍വരാജ് മുന്നിലെത്തുകയും ഭൂരിപക്ഷം കുതിച്ചുയരകയുമായിരുന്നു. ആദ്യ റൗണ്ടില്‍ വോട്ടെണ്ണിയ അതിയന്നൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി ശക്‌തമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കര നഗരസഭയിലാകട്ടെ എല്‍.ഡി.എഫ് സ്‌ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്‌തത്. ചെങ്കല്‍ പഞ്ചായത്തില്‍ വോട്ടെണ്ണിത്തുടങ്ങിയപ്പോളാണ് സെല്‍വരാജ് ലോറന്‍സിനെ മറികടന്ന് മുന്നിലെത്തിയത്. രണ്ട് വോട്ടിന്റെ ലീഡായിരുന്നു അപ്പോള്‍. പിന്നീട് പിറകോട്ടുപോകാതെ സെല്‍വരാജ് കുതിക്കുകയായിരുന്നു. ചെങ്കല്‍, അമരവിള തുടങ്ങിയ പഞ്ചായത്തുകളിലൊക്കെ സെല്‍വരാജിനായിരുന്നു ലീഡ്.
Related posts:
- നെയ്യാറ്റിന്‍കര ആദ്യ ഘട്ടത്തില്‍ രാജഗോപാലിന് ലീഡ് ഇടതുമുന്നണിക്ക് മുന്‍തൂക്കമുള്ള അതിയന്നൂരിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യറൗണ്ടില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന്. രാജഗോപാല്‍...
- ടി പി വധം നിര്‍ണ്ണായക വഴിത്തിരിവ് : കൊടി സുനി പിടിയില്‍ , അന്വേഷണം പി ജയരാജനിലെക്ക് ചെങ്കല്‍ വെട്ടു കേന്ദ്രമായത് കൊണ്ട് പോലീസ് സന്ജരിച്ചത് ചെങ്കല്‍ കൊണ്ട് പോകുന്ന ടിപ്പര്‍...
- റീഡേര്‍സ് ഡയിജസ്റ്റ് നാഷണല്‍ ക്വിസ് മത്സരം – അഭിമാന നേട്ടത്തോടെ ആദീന്‍ എസ് മുരളിയും ജിഷ്ണുവും ജേതാക്കള്‍ റീഡേര്‍സ് ഡയിജസ്ടും സെയിലും (SAIL ) ചേര്‍ന്ന് നടത്തിയ നാഷണല്‍ സ്കൂള്‍ ക്വിസ്...
- പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും എല്‍.ഡി.എഫിന്റെ അടിത്തറ ശക്തം: പിണറായി വിജയന്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും എല്‍.ഡി.എഫിന്റെ അടിത്തറ ശക്തമാണെന്ന് സി.പി.എം...
- കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണല്‍ ആരംഭിച്ചു കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. 15 കേന്ദ്രങ്ങളില്‍ ഞായറാഴ്ച രാവിലെ...
Short URL: http://morningbellnews.com/?p=11531


















