പിടക്കോഴികളും കണക്ക് പുസ്തകം സൂക്ഷിക്കാറുണ്ട് – റോഷന്‍ വി കെ
ഫേസ് ബുക്കില്‍ പുലയാടി നടന്നൊരു
പിടക്കോഴി ഒരിക്കല്‍ തന്റെ വാളില്‍
” എന്റെ കണക്ക് പുസ്തകത്തില്‍
നിങ്ങളുടെ ഓരോരുത്തരുടെയും പേരുണ്ടാകും ”
എന്ന് എഴുതി വച്ചിട്ട് 22 F K കാണാന്‍ പോയി
അത് കണ്ടു വിരണ്ടു പോയ ചില
പൂവന്മാര്‍ നാലുപാടും പാഞ്ഞു
സദാചാരം പുലംബിക്കൊണ്ട് നടക്കുന്ന ചില
നാണം കേട്ടവന്മാര്‍ അത് ലൈക് ചെയ്തു .

പാതിരാത്രിയില്‍ പതുങ്ങി വന്ന്നു
പ്രതിവിപ്ലവം വിസര്‍ജ്ജിക്കുന്നവര്‍
സ്ത്രീ വിമോചനത്തിന്റെ കാലമായെന്നു പറഞ്ഞു
കൂട്ടില്‍ കയറിയോളിച്ചു.
ചില വിരുതന്മാര്‍ അവളുടെ ഡേറ്റ് കിട്ടുമോ
എന്നന്വേഷിച്ചു ഫാം വില്ലവരെ പോയി നോക്കി
മറ്റു ചിലര്‍ അവളുടെ കമന്റിനു
മറു കമന്റ് എഴുതിയതിലെ
ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ വായിച്ചു എരിപിരി കൊണ്ടു
( ഇതില്‍ ചിലര്‍ക്ക തീവണ്ടി കക്കൂസുകളിലെ
രതി സാഹിത്യം വായിച്ചു മൂഡാവാറുണ്ടത്രേ! )
ഇനിയും ചിലര്‍ ചിക്കിയും ചിന്തിയും
അവളുടെ കമ്മന്റിനു ചുറ്റും വട്ടമിട്ടു നടന്നു .
22 F K കണ്ടു തിരിച്ചെത്തിയ പിടക്കോഴി
തന്റെ ഫേസ് ബുക്കില്‍ ഇപ്രകാരം കുറിച്ചിട്ടു
” ഞാന്‍ ഈ സിനിമയെ വെറുക്കുന്നു “!!!
Related posts:
- മാര്‍ക്ക് സ്യുകെര്‍ബര്‍ഗിന്റെ സഹോദരി ഫേസ്‌ബുക്ക് വിട്ടു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രംഗത്തെ വമ്പനായ ഫേസ്‌ബുക്കിന്റെ സി.ഇഒ മാര്‍ക്ക് സ്യുകെര്‍ബര്‍ഗിന്റെ സഹോദരിയും കമ്പനിയുടെ...
- ഒരു നിമിഷം : സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് ???? ഓര്‍ക്കുട്ട് , ഫേസ്ബുക്ക് ഇനി ഗൂഗിള്‍ പ്ലസ്സും! പഴയ സുഹൃത്ത് സഖിയെ ഓര്‍ക്കുട്ടില്‍...
- പൊന്നാറത്ത് ബാലകൃഷ്ണന്‍ മാസ്റ്റര്‍ : ഓര്‍മകളിലെ കണക്കു പുസ്തകം – റോഷന്‍ വി കെ ഓര്‍മകളിലെ കണക്കു പുസ്തകം – റോഷന്‍ വി കെ ഞാന്‍ പഠിക്കുമ്പോള്‍ മേമുണ്ട...
- പ്രണയത്തില്‍ സംഭവിച്ചത് – കവിത – റോഷന്‍ വി കെ പ്രണയത്തില്‍ സംഭവിച്ചത് – റോഷന്‍ വി കെ പ്രണയിക്കുന്നവരുടെ റേഷന്‍ കാര്‍ഡില്‍ നിന്നും...
- മഹാത്മാഗാന്ധിയെ അപമാനിച്ചു കൊണ്ട് ഫേസ് ബുക്കില്‍ ഗ്രൂപ്പ് ; പ്രതിഷേധം വ്യാപകം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് ആയ ഫേസ് ബുക്കില്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗന്ധിക്കെതിരായ...
Short URL: http://morningbellnews.com/?p=11433
















