ഗ്യാലക്‌സി എസ് 3 മെയ് 31ന് ഇന്ത്യയില്‍
സ്‌മാര്‍ട്ട്‌ഫോണ്‍ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സാംസങിന്റെ ഗ്യാലക്‌സി എസ്3 മെയ് 31 ന് ഇന്ത്യയില്‍ എത്തും. ഇതുസംബന്‌ധിച്ച വിവരം കമ്പനി ഔദ്യേകമായി അറിയിച്ചുകഴിഞ്ഞു. മെയ് 31ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന പുറത്തിറക്കല്‍ ചടങ്ങിലേക്ക് വേണ്ടപ്പെട്ടവരെ കമ്പനി ക്ഷണിച്ചുകഴിഞ്ഞു. `പ്രവര്‍ത്തനത്തില്‍ സ്‌മാര്‍ട്ടും സിംപിളും ആയ ഗ്യാലക്‌സി എസ്3 എത്ര ബുദ്ധിമാനാണെന്ന് കണ്ടുമനസിലാക്കാന്‍ ഞങ്ങളോടൊപ്പം ചേരു’വെന്ന് കമ്പനി ഇന്‍വിറ്റേഷന്‍ അയച്ചു. സെറ്റിന് 42,500 രൂപ വിലയാണ് ഇതുമായി ബന്‌ധമുള്ളവരില്‍നിന്നുള്ള വിവരമെങ്കിലും കമ്പനി വിലയെപ്പറ്റി ഒരു കാര്യവും പുറത്തുവിട്ടിട്ടില്ല. മെയ് 3ന് സാംസങ് ഗ്യാലക്‌സി എസ്3യെ അവതരിപ്പിച്ച അവസരത്തില്‍ മൂന്ന് തരത്തിലുള്ള എസ്3 സ്‌മാര്‍ട്ട്‌ഫോണിനെക്കുറിച്ചുള്ള വിവരങ്ങളാണ് കമ്പനി നല്‍കിയിരുന്നത്. 16ജിബി, 32 ജിബി, 64 ജിബി എന്നിങ്ങനെ കപ്പാസിറ്റിയുള്ളവ. അതിനാല്‍ ഇപ്പോള്‍ ചോര്‍ന്നുകിട്ടിയ വിലയനുസരിച്ച് ഇത് ബേസ് മോഡലിനാണോ അതോ കൂടിയ മോഡലിനാണോയെന്ന് വ്യക്‌തമായിട്ടില്ല. ഏതായാലും 2000 രൂപയ്‌ക്ക് കമ്പനി സെറ്റിന്റെ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
4.8 ഇഞ്ച് എച്ച്‌ഡി സൂപ്പര്‍ എഎംഒ ലെഡ് ഡിസ്‌പ്ലേ, 1280 x 720 പിക്‌സല്‍, 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 1.9 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, ക്യാമറ സവിശേഷതകള്‍ നിരവധിയായി ഉള്‍പ്പെടുത്തിയിട്ടുള്ള സെറ്റാണിത്. 133 ഗ്രാം ഭാരം, 8.6 തിങ്ക്‌നസ്. ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് ഓപ്പറേറ്റിംഗ് സിസ്‌റ്റമാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. സാംസങിന്റെതന്നെ ക്വാഡ്-കോര്‍ മൈക്രോ പ്രോസസര്‍.
Related posts:
- ഇന്ത്യയില്‍ സാംസംഗ് ഗാലക്സി ടാബിന്റെ വില കുറഞ്ഞു , വില്പന കൂടുന്നു ബാംഗ്ലൂര്‍ : ആപ്പിള്‍ ഐ പാഡ് അടക്കി വാഴുന്ന ടാബ്ലെറ്റ് പി സി...
- പാകിസ്താനില്‍ നിന്നും 27 ഹിന്ദുകുടുംബങ്ങള്‍ ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടി ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനില്‍നിന്നുള്ള 27 ഹിന്ദുകുടുംബങ്ങള്‍ ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടി. ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോകുന്നതും...
- വിക്കിലീക്ക്‌സ്: പുറത്തുവിട്ടവയില്‍ 3,038 രേഖകള്‍ ഇന്ത്യയില്‍ നിന്നുള്ളത് വാഷിംഗ്ടണ്‍: അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങളുമായി ബന്ധപ്പെട്ട് വിക്കിലീക്‌സ് പുറത്തുവിട്ട 251287 രേഖകളില്‍ 3,038...
- വോള്‍വോ എക്‌സ്‌സി 60 ഇന്ത്യയില്‍ – എന്‍ലിസ് വോള്‍വോ എക്‌സ്‌സി 60 എസ് യു വി ഇന്ത്യയിലെത്തി. സുരക്ഷിതമായ ഡ്രൈവിങ്ങിനു ഉപകരിക്കുന്ന...
- ബ്ലാക്ക് ബെറി വരുന്നു, പ്ലേ ബുക്കുമായി പ്രശസ്ത സെല്‍ ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്ക് ബെറി ‘ പ്ലേ ബുക്ക് ‘...
Short URL: http://morningbellnews.com/?p=11282















