ബോബ് മൂഗിന് ഗൂഗിള്‍ സംഗീത ആദരവ് നല്‍കുന്നു
ലോകപ്രശസ്‌ത ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ അമേരിക്കന്‍
ഇലക്‌ട്രിക് എഞ്ചിനീയര്‍ ബോബ് മൂഗിന് ഇന്ന് സംഗീത ആദരവ് നല്‍കുന്നു.
റോബര്‍ട്ട് ആര്‍തര്‍ ബോബ് മൂഗിന്റെ എഴുപത്തിയെട്ടാം ജന്മദിനം
പ്രമാണിച്ച് ഗൂഗിള്‍ ഇന്ന് പ്ലേയബിള്‍ റെക്കോര്‍ഡബിള്‍ മൂഗ്
സിന്തനൈസസ്- കീബോര്‍ഡ്- നല്‍കിക്കൊണ്ടാണ് ഡൂഡിള്‍ ആദരവ്
പ്രകടിപ്പിച്ചത്. ഇന്ന് ഗൂഗിള്‍ സെര്‍ച്ചില്‍ കയറുന്നവര്‍ക്ക് ഈ
സിന്തസൈസറിലൂടെ തങ്ങളുടെ കംപ്യുട്ടര്‍ മൗസ് അല്ലെങ്കില്‍ ടച്ചപാഡ്, കീ
എന്നിവ ഉപയോഗിച്ച് മ്യൂസിക് പ്ലേ ചെയ്യുകയും ആസ്വദിക്കുകയും ചെയ്യാം.
അതോടൊപ്പം ഇത് റെക്കോര്‍ഡും ചെയ്യാം. സംഗീതപ്രേമികള്‍ക്കും സംഗീത
ആസ്വദിക്കുന്നവര്‍ക്കും ഇതിലൂടെ മ്യുസിക് ക്രിയേറ്റ് ചെയ്‌ത്
ഫ്രണ്ട്‌സുകള്‍ക്ക് അയയ്‌ക്കാം. നേരത്തെയും ഗൂഗിള്‍ ഇതുപോലെ പ്ലേയബിള്‍
ഡൂഡില്‍ നല്‍കിയിട്ടുണ്ട്. പ്രശസ്‌ത അമേരിക്കന്‍ ഗിറ്റാറിസ്‌റ്റും
ഗായരചയിതാവുമായ ലിസ് പോളിന്റെ തൊണ്ണൂറ്റിയാറാം ജന്മദിനം പ്രമാണിച്ച്
2011 ജൂണ്‍ 9നും പ്ലേയബിള്‍ ഡൂഡില്‍ നല്‍കിയിരുന്നു. ഇന്ന് റോബര്‍ട്ട്
മൂഗിന്റെ പേരില്‍ പ്ലേയബിള്‍ ഡൂഡില്‍. മൂഗ് സിന്തനര്‍
കണ്ടുപിടിച്ചതിനാണ് ഇദ്ദേഹത്തെ ഇന്ന് ആദരിക്കുന്നത്. ഇദ്ദേഹം
കണ്ടുപിടിച്ച ഇലക്‌ട്രോണിക് സിന്തനൈസര്‍ ആണ് സംഗീതജ്‌ഞര്‍ക്ക്
ആദ്യമായി തങ്ങളുടെ സംഗീത ഉപകരണങ്ങളും ശബ്‌ദങ്ങളുമെല്ലാം ഒരു സ്വിച്ചിലൂടെ
ഇലക്‌ട്രിക് ആയിമാറ്റാന്‍ സാധ്യമാക്കിയത്. മൂഗ് മ്യുസിക്ക്
കണ്ടുപിടിച്ചയാള്‍ എന്നപേരിലാണ് റോബര്‍ട്ട് ആര്‍തര്‍ അറിയപ്പെടുന്നത്.
1934ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച റോബര്‍ട്ട് ആര്‍തര്‍
ചെറുപ്പത്തിലെതന്നെ പിയാനോ അഭ്യസിച്ചിരുന്നു. അതോടൊപ്പം തന്റെ
പിതാവിനോടൊപ്പം ഇലക്‌ട്രോണിക് ജോലികളിലും സഹായിച്ചിരുന്നു. പിന്നീട്
ചെറുപ്പക്കാരനായി മാറിയ സമയത്ത് മ്യൂസിക് ഒരു ഹോബിയായി
മാറുകയായിരുന്നു. ഇതിന്റെ ഫലമായി പലപല പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും
നടത്തി. അതോടൊപ്പം ഇതിനുവേണ്ടി ഇലക്‌ട്രോണിക് എഞ്ചിനീയറിംഗും
സ്വായത്തമാക്കി. പിന്നീട് 1963 ലാണ് ഒരു പുതിയ സര്‍ക്യുട്ട്
കണ്ടുപിടിച്ച് അതിലൂടെ ഇലക്‌ട്രോണിക് സൗണ്ട് നിര്‍മ്മിക്കാന്‍
കഴിയുമെന്ന് അദ്ദേഹം കണ്ടുപിടിച്ചത്. തന്റെ ഹോബിയിലൂടെയാണ്
ഇലക്‌ട്രോണിക് ഉപകരണങ്ങളെ സഹായിക്കുന്ന സിന്തനര്‍ രൂപകല്‌പന ചെയ്‌തത്.
പിന്നീടും നിരവധി പരീക്ഷണങ്ങളിലൂടെ ഇലക്‌ട്രോണിക് മ്യൂസിക്കില്‍ നിരവധി
സംഭാവനകള്‍ നല്‍കി. ഇത്തരത്തില്‍ മൂഗിന്റെ ഏറ്റവും പുതിയതായി
അറിയപ്പെടുന്നത് ഇന്ററാക്‌ടീവ് പിയാനോയാണ്. ഇത് ഒരു ലാപ്‌ടോപ്പ്
മോഡലിലൂള്ളതാണ്. ഇതില്‍ 128 സൗണ്ടുകളും റെക്കോര്‍ഡിംഗിനായി 256
ട്രാക്കുമുള്ളതാണ്. ഫിസിക്‌സ് ബാച്ചിലര്‍ ഡിഗ്രി, പിഎച്ച്‌ഡി തുടങ്ങിയവ
നേടിയ റോബര്‍ട്ട് ആര്‍തറിന് സ്‌പെഷല്‍ ടെക്‌നിക്കല്‍ ഗ്രാമി അവാര്‍ഡ്
ബെര്‍ക്‌ലി കോളജ് ഓഫ് മ്യുസികില്‍നിന്ന് ഡോക്‌ടറേറ്റ് തുടങ്ങിയവ
ലഭിച്ചിട്ടുണ്ട്. 2005 ആഗസ്‌റ്റ് 21ന് തന്റെ എഴുപത്തിയൊന്നാമത്തെ
വയസില്‍ ഈ ലോകത്തോട് വിടവാങ്ങി..
Related posts:
- അസുര വിത്ത് – ആസിഫ് അലി പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ പ്രേമവും നര്‍മ്മവുമെല്ലാം ആഘോഷിച്ച ആസിഫ് ഇനി `അസുരവിത്തി’ലൂടെ കുറച്ച്...
- “ദേവാങ്കണങ്ങള്‍….താരകം കൈയ്യൊഴിഞ്ഞു ” സംഗീത സംവിധായകന്‍ ജോണ്‍സന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ജോൺസൺ പാശ്ചാത്യ...
- അന്നമൂട്ടാന്‍ ഒരു കൈ സഹായം സംതൃപ്തി നല്‍കുന്നു ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ തോറ്റെങ്കിലും...
- മിനി സ്കര്‍ട്ട് ധരിച്ച യുവതികളുടെ അപ്പ്‌സ്കര്‍ട്ട് വീഡിയോകള്‍ എടുത്തയാള്‍ അറസ്റ്റില്‍ സിങ്കപ്പൂര്‍ : മിനി സ്കര്‍ട്ട് ധരിച്ച യുവതികളുടെ ഇരുനൂറോളം അപ്പ്‌സ്കര്‍ട്ട് വീഡിയോകള്‍ എടുത്ത...
- ഭക്തിയുടെ നിറവില്‍ ” ത്രിമധുരം ഈ ഗാഥ ” സംഗീത ആല്‍ബം ഈ മാസം 21 നു പുറത്തിറങ്ങും ബാംഗ്ലൂരിലെ ഐ ടി ഉദ്യോഗസ്ഥനായ ഷിജു കെ കെ നിര്‍മിച്ചു സുരേഷ് സംവിധാനം...
Short URL: http://morningbellnews.com/?p=11231















