കണ്ണൂര്‍ലോബിക്ക് പി.സി ജോര്‍ജിന്റെ മറുപടി
സിപിഎമ്മിലെ കണ്ണൂര്‍ ലോബിയെന്ന് ആരോപിക്കുന്നവര്‍ അത് ആരെന്ന് വ്യക്‌തമാക്കണമെന്ന പിണറായി വിജയന്റെ ചോദ്യത്തിന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ മറുപടി. ഫാസിസ്‌റ്റ് പിണറായി വിജയനും ജയരാജന്‍ ത്രയവും എളമരം കരിമും വെറുക്കപ്പെട്ട ചില ഭൂമി കച്ചവടക്കാരും ചേര്‍ന്നതാണു കണ്ണൂര്‍ ലോബിയെന്ന് പി.സി. ജോര്‍ജ്. ദാവൂദ് ഇബ്രഹാമിന്റെ പണം കേരളത്തില്‍ ഒഴുകുന്നുണ്ട്. അതേപ്പറ്റി എന്‍ഐഎ അന്വേഷിച്ചാല്‍ പിണറായി വിജയന്‍ ജയിലിലാകുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. എകെജിയുടെ കമ്യൂണിസത്തെ ഇന്നത്തെ അപചയത്തില്‍നിന്ന് രക്ഷിക്കാന്‍ ഓരോ കമ്യൂണിസ്‌റ്റുകാരനും തീപ്പന്തമാകണമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. വി.എസിന്റെ നേതൃത്വത്തില്‍ സിപിഎം ജനങ്ങളാല്‍ പുനഃസംഘടിപ്പിക്കപ്പെടുമെന്നും, കോടിയേരി മന്ത്രിയായിരുന്ന കാലത്തെ മുഖംമൂടി ആക്രമണങ്ങളെക്കുറിച്ച് പുനരന്വേഷിക്കണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
Related posts:
- ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാതൃകയില്‍ ക്രമീകരിക്കണമെന്ന് പിണറായി വിജയന്‍. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാതൃകയില്‍ ക്രമീകരിക്കണമെന്ന് സി.പി.എം സംസ്ഥാന...
- പാമോലിന്‍ കേസ് : മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പിണറായി വിജയന്‍ പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് കണക്കിലെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി...
- വി എസിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിച്ചെന്ന വാര്‍ത്ത മാധ്യമ സൃഷ്‌ടി : പിണറായി വിജയന്‍ വി എസിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിച്ചെന്ന വാര്‍ത്ത മാധ്യമ സൃഷ്‌ടിയാണെന്ന് പിണറായി വിജയന്‍...
- ചെന്നിത്തലയ്‌ക്ക് ജസ്റ്റിസ് കെ.ടി തോമസിന്റെ മറുപടി ഗാന്ധിജിയുടെ വധത്തില്‍ ആര്‍എസ്‌എസിന് പങ്കുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കേസെടുക്കട്ടെയെന്ന് ജസ്റ്റിസ് കെ.ടി തോമസ്....
- താഴേതട്ടില്‍ വീഴ്‌ചകളുണ്ടായി : പിണറായി വിജയന്‍ താഴേതട്ടില്‍ വീഴ്‌ചകളുണ്ടായിട്ടുണ്ടെന്ന വിമര്‍ശനം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സംഘടനാ...
Short URL: http://morningbellnews.com/?p=11211















