ഓണ്‍ലൈന്‍ തരംഗവുമായി സോണിയുടെ ‘Yuvvh’ – എന്‍ലിസ്
സോണി BMG മ്യൂസിക് മലയാളത്തില്‍ ആദ്യമായി ചെയ്ത “Yuvvh ” എന്ന ആല്‍ബം ഇതിനകം തന്നെ യുവത്വം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ തെളിവായി , ഇപ്പോള്‍ എല്ലാ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും തീ പോലെ ” നെന്ജോട് ചേര്‍ത്ത് ” എന്ന വരികള്‍ ഇടം പിടിച്ചു കഴിഞ്ഞു.
സോണി ആദ്യമായി മലയാളത്തില്‍ ചെയ്ത ആല്‍ബത്തിന്റെ ടീസര്‍ വിഡീയോ ആയ “നെന്ജോട് ചേര്‍ത്ത്” എന്ന വിഡീയോയില്‍ നെവിന്‍ പൌളിയും, നസ്രിയ നസീം ആണ് അഭിനേതാക്കള്‍.വളരെ ഭംഗിയായി ചിത്രീകരിച്ച ഈ പാട്ടിന്റെ പിന്നില്‍ ഒരു പട്ടം ചെറുപ്പക്കാര്‍ തന്നെ ആണ്. സച്ചിന്‍,ശ്രീജിത്ത് എന്നിവരാണ് ഈ ആല്‍ബത്തിന് പിന്നില്‍ മുഖ്യമായി പ്രവര്‍ത്തിച്ചവര്‍. ഇതില്‍ സച്ചിന്‍ നല്ല ഒരു ക്ലാസ്സിക് ഗായകനും, ശ്രീജിത്ത് ആറ് വര്‍ഷമായി സിനിമയിലും ഉണ്ട്. പല പ്രശസ്ത ഗായകര്‍ക്കും വേണ്ടി മ്യൂസിക് കമ്പോസ് ചെയ്ത പരിചയവും അറിയാം ഈ ഒരൊറ്റ പാട്ടിലൂടെ. നവീന്‍ മാരാരും വിവേക് വഷിസ്തയും കൂടിയാണ് പാട്ടുകളുടെ രചന.സംവിധാനം അല്‍ഫോന്‍സ് പുത്രന്‍. മാറുന്ന മലയാള സിനിമയിലേക്ക് പ്രതീക്ഷയോടെ “Yuvvh”.
Related posts:
- പുല്ലാങ്കുഴല്‍ വിദ്വാന്‍ ഹരിപ്രസാദ് ചൗരസ്യക്ക് ഷെവലിയര്‍ പുരസ്‌കാരം പുല്ലാങ്കുഴല്‍ വിദ്വാന്‍ ഹരിപ്രസാദ് ചൗരസ്യക്ക് ഫ്രഞ്ച് ഉന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പുരസ്‌കാരം....
- ബാംഗ്ലൂര്‍ ടെസ്റ്റ് : സച്ചിന് സെഞ്ച്വറി, മുരളി വിജയിക്ക് അര്‍ദ്ധ സെഞ്ച്വറി ബാംഗ്ലൂര്‍ : ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റില്‍ സച്ചിന് സെഞ്ച്വറി. ഇന്ത്യ ശക്തമായ...
- ക്രിക്കറ്റ് രാജാവ് ഇനിമുതല്‍ വ്യോമസേന ക്യാപ്റ്റന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി നല്‍കി ആദരിച്ചു....
Short URL: http://morningbellnews.com/?p=11150















