പ്ലയേഴ്‌സ് ഫോറത്തിന്റെ പ്രതിഷേധം ശ്രദ്ധേയമായി
തൃക്കരിപ്പൂര്‍ : ഫുട്‌ബോള്‍ ഗ്രാമമായ തൃക്കരിപ്പൂരില്‍ കായികതാരങ്ങള്‍ റോഡിലിറങ്ങി കളിച്ചത് പ്രതിഷേധത്തിന്റെ പുതിയ രൂപമായി. ഇന്നലെ രാവിലെയാണ് നൂറുകണക്കിനാളുകളെ സാക്ഷികളാക്കി തൃക്കരിപ്പൂര്‍ ബസ്റ്റാന്റില്‍ അമ്പതോളം വരുന്ന ജൂനിയര്‍-സീനിയര്‍-വെറ്റ്‌റന്‍സ് താരങ്ങള്‍ ഫുട്‌ബോള്‍ കളിച്ച് പ്രതിഷേധമറിയിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ പതിനേഴ് വരെ നടക്കുന്ന തൃക്കരിപ്പൂര്‍ മഹോത്സവത്തിനുവേണ്ടി മാസങ്ങള്‍ക്കു മുമ്പേ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്റി സ്‌ക്കൂള്‍ മിനിസ്റ്റേഡിയം വിട്ടുകൊടുത്തിട്ടുണ്ട്. സ്‌കൂള്‍ അവധി തുടങ്ങാനിരിക്കെ പല ക്ലബുകളും നടത്താനിരുന്ന ഫുട്‌ബോള്‍ മേളകളും വിഷന്‍ ഇന്ത്യാ, വൈ.ഡി.പി.,സമ്മര്‍ ക്യാമ്പ് തുടങ്ങി അഞ്ചോളം കോച്ചിങ് ക്യാമ്പുകളും ഈ അവസ്ഥയില്‍ മുടങ്ങിയിരിക്കുകയാണ്. മിനിസ്‌റ്റേഡിയത്തില്‍ പവലിയനുകള്‍ നിര്‍മിക്കുന്നതിനും അഖിലേന്ത്യാ പ്രദര്‍ശനമൊരുക്കുന്നതിനും നിരവധി വാഹനങ്ങളാണ് മൈതാനത്തിലേക്ക് ദിവസവും കയറിയിറങ്ങുന്നത്. മാത്രമല്ല കുഴികളെടുത്ത് മൈതാനം വികൃതമായ അവസ്ഥയിലുമാണിപ്പോള്‍. ഇത് സ്‌റ്റേഡിയത്തിന്റെ ശോച്യാവസ്ഥയ്ക്ക് കാരണമാകുന്നുണ്ടെന്നും പ്ലയേഴ്‌സ് ഫോറം ഭാരവാഹികള്‍ പറഞ്ഞു. ഇതേ സമയം പഞ്ചായത്ത് മിനിസ്റ്റേഡിയം നടക്കാവ് വലിയകൊവ്വലില്‍ ഉണ്ടെങ്കിലും പാതിവഴിയിലായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ക്യാമ്പുകള്‍ നടത്താന്‍ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. തൃക്കരിപ്പൂരിന്റെ ഹൃദയ ഭാഗത്തുള്ള മൈതാനം ഉപേക്ഷിച്ച് കിലോ മീറ്ററുകള്‍ ദൂരമുള്ള ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്റ്‌റി സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കേണ്ട അവസ്ഥയിലാണ് അധികൃതരിപ്പോള്‍.കളിമൈതാനം കയ്യേറ്റം അവസാനിപ്പിക്കുക, തടിയന്‍ കൊവ്വല്‍ മൈതാനം കളിയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയ ബാനറുമായാണ് താരങ്ങള്‍ ബസ് സ്റ്റാന്‍ഡിലെത്തിയത്.
Related posts:
- കപട സദാചാരതോടുള്ള പ്രതിഷേധം – കിരോണ്‍ എം പി യുടെ പെയിന്റിങ്ങ്സ് തൃശ്ശൂര്‍ സ്വദേശിയായ കിരോണ്‍ എം പി ബാംഗ്ലൂരില്‍ ഒരു പ്രമുഖ ഐ ടി...
- അഴിമതിക്കെതിരേ ചൊവ്വാഴ്‌ച രാജ്യവ്യാപക പ്രതിഷേധം അഴിമതിക്കെതിരേ ചൊവ്വാഴ്‌ച രാജ്യവ്യാപക പ്രതിഷേധം നടത്താന്‍ ഇടതു-മതേതര പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു. പ്രതിപക്ഷ...
- പെട്രോളിയം വില; പ്രതിഷേധം ശക്തമാവുന്നു – എടച്ചേരി ദാസന്‍ ജനങ്ങളുടെ നിത്യവൃത്തിയും നിലനില്പുമായി ബന്ധപ്പെട്ട എല്ലാ അവശ്യ വസ്തുക്കളുടേയും സേവനങ്ങളുടേയും വിലകള്‍ കുത്തനെ...
- കൊടുങ്ങല്ലൂര്‍ , ചാവക്കാട് , ഗുരുവായൂര്‍ എല്‍ ഡി എഫിന് ,യു ഡി എഫിന് മുന്‍തൂക്കം തിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം വന്നു തുടങ്ങി . കോഴിക്കോട് ഒഴിച്ചുള്ള ജില്ലകളിലെ...
- ലോട്ടറി കമ്പനിക്ക് വേണ്ടി ഹാജരായത് കോണ്‍ഗ്രസ് വക്താവ് – കെ പി സി സി യില്‍ പ്രതിഷേധം ശക്തം കേരള രാഷ്ട്രീയത്തില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ ആയുധമായിരുന ലോട്ടറി വിവാദത്തില്‍ ആരോപണ വിധേയരായ മേഘ...
Short URL: http://morningbellnews.com/?p=11088















