സുവര്‍ണ മയൂരം നേടിയ ‘ബ്യാരി’ ബംഗളൂരില്‍ പ്രദര്‍ശിപ്പിച്ചു
ബ്യാരി ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരിയുടെ പ്രദര്‍ശനം ഇന്ഫാന്ട്രി റോഡിലെ സുലോചന ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു . ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്‍പില്‍ നടന്ന പ്രദര്‍ശനം കാണാന്‍ പ്രമുഖ സംവിധായകന്‍ ഗിരീഷ് കാസറവള്ളി ,നടിമാരായ താര , രൂപശ്രീ , ബ്യാരിയില്‍ പ്രധാന വേഷം അവതരിപ്പിച്ച നടന്‍ മാമുക്കോയ എന്നിവര്‍ എത്തിയിരുന്നു . 2011-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രമാണ് ബ്യാരി . മലയാളിയായ കെ.പി. സുവീരനാണ് 2011-ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ മലയാളത്തിലാണ് തയാറാക്കിയത്. ബ്യാരി ജനവിഭാഗത്തിലെ ഒരു പെൺകുട്ടി അഭിമുഖീകരിക്കുന്ന വിവാഹമോചന പ്രശ്നത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്, മലയാള അഭിനേത്രി മല്ലികയാണ് ഇതിലെ പ്രധാന കഥാപാത്രമായ നാദിറയെ അവതരിപ്പിച്ചിരിക്കുന്നത്. നാദിറയുടെ ഭര്‍ത്താവിനെ നിര്‍മ്മാതാവായ അല്‍ത്താഫ് ടി.എച്ച്. അവതരിപ്പിച്ചിരിക്കുന്നു.പ്രശസ്ത കന്നട എഴുത്തുകാരിയായ സാറാ അബൂബക്കര്‍ തന്റെ പ്രഥമ നോവലായ ചന്ദ്രഗിരി തീരദല്ലിയുടെ കഥാ ചോരണമാണ് ബ്യാരി എന്ന് ആരോപിച്ചിരുന്നു
Related posts:
- ഇക്കിളിപ്പെടുത്തുന്ന സിനിമകളുടെ റീമേക് വസന്തം വീണ്ടും – പഴയ കാല ഹിറ്റ് ” രാസലീല ” തിരിച്ചു വരുന്നു ഹിറ്റായ `നീലത്താമര’ റീമേക്കിനെത്തുടര്‍ന്ന് ഭരതന്റെ `രതിനിര്‍വേദം’ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമെത്തി സൗന്ദര്യ ആസ്വാദകരായ പ്രേക്ഷകരെ...
- തോമസ് കുട്ടീ ……വിട്ടോടാ ……. ...
- “ചുവരെഴുത്തുകള്‍” – ഫോട്ടോ അയച്ചു തന്നത് ഷബിന്‍ എം പി വാതിലുകള്‍ അടച്ചെങ്കിലും തുറന്നിട്ട ജാലകങ്ങള്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു...
- കാര്‍ട്ടൂണ്‍ – വി സി അഭിലാഷ് ...
- കാര്‍ട്ടൂണ്‍ – വി സി അഭിലാഷ് ...
Short URL: http://morningbellnews.com/?p=11019
















