
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സഹോദരനുമായ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ താന്‍ സജീവ രാഷ്‌ട്രീയത്തിലിറങ്ങുമെന്ന് പ്രിയങ്കാഗാന്ധി വധേര. ഉത്തര്‍പ്രദേശിലെ റായ്‌ബറേലി, അമേഠി മണ്‌ഡലങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പര്യടനം നടത്തുന്നതിനിടെയാണ് സജീവ രാഷ്‌ട്രീയത്തിലിറങ്ങുമെന്ന കാര്യം പ്രിയങ്ക വ്യക്തമാക്കിയത്. ഇപ്പോള്‍ റായ്‌ബറേലിയിലും അമേഠിയിലും മാത്രമാണ് പ്രചാരണം നടത്തുന്നത്. സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എന്നാല്‍ രാഹുല്‍ ആവശ്യപ്പെട്ടാല്‍ സജീവരാഷ്‌ട്രീയത്തിലിറങ്ങുമെന്നും ഉത്തര്‍പ്രദേശില്‍ എല്ലാ മണ്‌ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നും പ്രിയങ്ക പറഞ്ഞു.
Jan 18 2012 | Posted in
Featured,
Politics |
Read More »

ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനവരി 26-ന് നടക്കുന്ന വൈവാഹിക സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ 20 വരെ നീട്ടി. ഇന്ദിരാനഗര്‍ ഇ.സി.എ. ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഇതിനകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ രജിസ്റ്റര്‍ ചെയ്തു. അനുയോജ്യ ജീവിത പങ്കാളിയെ കണ്ടെത്താന്‍ ബയോഡാറ്റ, ഫോട്ടോ, മറ്റ് വിശദാംശങ്ങള്‍ എന്നിവ ആധുനിക സംവിധാനങ്ങളോടെ പ്രൊജക്ടറില്‍ പ്രദര്‍ശിപ്പിക്കും. താത്പര്യപ്പെടുന്നവര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള സൗകര്യം ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 25510277, 25548133.
Jan 18 2012 | Posted in
Bangalore,
Featured |
Read More »

കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ ഇത് പച്ചക്കറി കൃഷിയുടെ കാലം. രണ്ടുവിള നെല്‍കൃഷി നടക്കുന്ന പാടങ്ങളിലാണ് അടുത്ത കൃഷിയുടെ ഇടവേളയില്‍ നല്ല നാടന്‍ പച്ചക്കറികള്‍ വിളഞ്ഞു തുടങ്ങിയത്. പിലിക്കോട്, കയ്യൂര്‍-ചീമേനി, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെല്ലാം ഇത്തവണ കൃഷിയിറക്കിയവരുടെ എണ്ണം കൂടുതലാണ്. മറുനാടന്‍ പാടങ്ങളില്‍ പച്ചക്കറികള്‍ക്ക് വ്യാപകമായി കീടനാശിനികള്‍ തളിക്കുന്നുവെന്ന വാര്‍ത്തകൂടിയാണ് കൂടുതല്‍ പേരെ ഇത്തവണ പാടങ്ങളിലേക്ക് ഇറക്കിയത്. വിഷമില്ലാത്ത പച്ചക്കറികള്‍ കഴിക്കണം എന്ന ആഗ്രഹത്തില്‍ കര്‍ഷകരെ മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, ബിസിനസ്സുകാരെയുമെല്ലാം ഇപ്പോള്‍ പച്ചക്കറി പാടങ്ങളില്‍ കാണാം. എല്ലാ വര്‍ഷവും [...]

മറുനാടന്‍ പാടങ്ങളില്‍ വിളഞ്ഞെത്തുന്ന തണ്ണി മത്തന് മലയാള നാട്ടില്‍ പ്രിയമേറെ. വഴിയോരങ്ങളില്‍ നിന്നാണ് തണ്ണി മത്തനുകള്‍ കൂടുതലായി വിറ്റ് പോകുന്നത്. പ്രധാനമായും കര്‍ണ്ണാടകയില്‍ നിന്നാണ് ഇവിടേയ്ക്ക് തണ്ണി മത്തനുകള്‍ എത്തുന്നത്. ലോറികളില്‍ എത്തിക്കുന്ന തണ്ണി മത്തനുകള്‍ വഴിയരികുകളില്‍ നിരത്തിവച്ച് വില്പന നടത്തുന്ന നിരവധി സംഘങ്ങള്‍ ഇപ്പോള്‍ ദേശീയ പാതയ്ക്ക് ഇരുവശത്തും കാണാം. സാധാരണയായി ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഇതിന്‍റെ സീസണ്‍. എന്നാല്‍ ഇത്തവണ ഡിസംബറില്‍ തന്നെ കര്‍ണ്ണാടകയില്‍ തണ്ണി മത്തനുകള്‍ വിളഞ്ഞു കഴിഞ്ഞെന്നു വില്പനക്കാര്‍ പറയുന്നു. [...]
Jan 17 2012 | Posted in
Stories |
Read More »

പഴമയുടെ ഓര്‍മ്മ നിലനിര്‍ത്തി കാസര്‍ഗോഡ് ജില്ലയില്‍ കൊയോങ്കരയിലെ ചക്ക് ആല(ചക്കാല) കൗതുകമാകുന്നു. കൊയോങ്കരയിലെ ഇടയിലവീട് തറവാട്ടിലെ നൂറ്റാണ്ടുകളായുള്ള ഈ ചക്കാല തറവാട്ടുകൂട്ടായ്മയില്‍ ഇന്നും സംരക്ഷിച്ചു പോരുകയാണ്. വാണിയ സമുദായത്തിന്റെ കുലത്തൊഴിലായിരുന്ന എണ്ണ ആട്ടലിന്റെ ഭാഗമായണ് ഇവിടെ ചക്കാല സ്ഥാപിച്ചത്. ആദ്യ കാലത്ത് മനുഷ്യരെ ഉപയോഗിച്ചായിരുന്നു ഇത് പ്രവര്‍ത്തിപ്പിച്ചിരുന്നത്. തിരി തണ്ടിന്റെ മുകളില്‍ വലിയ കല്ലുകള്‍ ഉറപ്പിച്ചു നിര്‍ത്തി മനുഷ്യ ശക്തി ഉപയോഗിച്ച് കറക്കിയാണ് കൊപ്ര ആട്ടി എണ്ണ എടുത്തിരുന്നത്. കാലക്രമേണ ചക്കാലകളില്‍ മനുഷ്യര്‍ക്കു പകരം കാളകളെ ഉപയോഗിച്ചുതുടങ്ങി. കാളകള്‍ [...]
Jan 17 2012 | Posted in
Kerala |
Read More »

കാസനോവ – മോഹന്‍ലാലിന്റെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും കാസനോവയിലേത് എന്ന് റോഷന്‍ ആണ്ട്രൂസ്. മറ്റൊരു “റോക്ക് ആന്‍ഡ് റോള് ” ആവില്ല ഈ പടം എന്ന് തല്‍ക്കാലം വിശ്വസിക്കാം. സിനിമയെ കുറിച്ചുള്ള റോഷന്‍ അണ്ട്രൂസിന്റെ വിവരണത്തില്‍ നിന്ന് അങ്ങനെ ഒരു സൂചന ഇല്ലാതില്ല. പന്ത്രണ്ടു കോടി വെള്ളത്തിലാവുമോ, കണ്ടു തന്നെ അറിയാം… പ്യാരി സിംഗ്
Jan 16 2012 | Posted in
Cinema |
Read More »

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ മുഖംനോക്കാതെ നടപടി ശുപാര്‍ശ ചെയ്യുകയും ജനങ്ങളുമായി സൗഹൃദം വളര്‍ത്തുകയും ചെയ്യുന്ന ഹോംഗാര്‍ഡുകളുടെ ജീവിതത്തിന് സുരക്ഷയോ സംരക്ഷണമോ ഇല്ല. സമൂഹത്തിലും പ്രത്യേകിച്ച് പൊലീസിലും ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത ഇവര്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായുള്ള ജനകീയ സേവനത്തിലൂടെ ജനപിന്തുണ ആര്‍ജിച്ചുകഴിഞ്ഞു.തിരക്കേറിയ ടൗണുകളില്‍ വാഹനഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള തൊഴില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ചെയ്യുന്ന ഇവര്‍ക്ക് പ്രതിദിനം 350 രൂപ വേതനം മാത്രമാണ് ലഭിക്കുന്നത്. തൊഴില്‍ സുരക്ഷയോ, ഇന്‍ഷൂറന്‍സ് പരിരക്ഷയോ ഇവര്‍ക്കില്ല. 2008 ല്‍ ഹോംഗാര്‍ഡുകളെ വിവിധ സേവനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ [...]
Jan 16 2012 | Posted in
Kerala |
Read More »

തൃക്കരിപ്പൂര്‍ : കര്‍ണാടകത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ചേരുന്ന നാട്ടുകൂട്ടം തൃക്കരിപ്പൂരില്‍ നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. പതിറ്റാണ്ടുകളായി കര്‍ണാടകത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തി തൃക്കരിപ്പൂരിലും പരിസരങ്ങളിലും താമസിച്ച് വിവിധ തൊഴിലുകളിലേര്‍പ്പെട്ടവരാണ് തങ്ങളുടെ നാട്ടിലെ നാട്ടുകൂട്ടത്തിന്റെ ചിട്ടവട്ടങ്ങളുമായി തൃക്കരിപ്പൂരിലും ഒത്തുചേരുന്നത്. കര്‍ണാടകത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ചെറിയകുട്ടികളൊഴിച്ച് മറ്റെല്ലാ കുടുംബാംഗങ്ങളും നാട്ടുകൂട്ടത്തിന് മാസത്തിലൊരിക്കല്‍ ഒത്തുകൂടാറുണ്ട്. ഇതേ രീതിയിലാണ് നടക്കാവ് കൊവ്വല്‍ മുണ്ട്യയ്ക്കടുത്ത് മൈതാനിയില്‍ ഇവരുടെയും നാട്ടുകൂട്ടം. ഒരുമാസത്തിനിടയിലുണ്ടായ പ്രശ്‌നങ്ങളും പരിഹരിക്കേണ്ട മറ്റു കാര്യങ്ങളുമാണ് നാട്ടുകൂട്ടത്തിനെടുക്കുന്നത്. കുടുംബാംഗങ്ങളും പുറത്തുനിന്നുള്ളവരും തമ്മിലുള്ള പ്രശ്‌നം ചര്‍ച്ച ചെയ്ത് [...]
Jan 16 2012 | Posted in
Kerala |
Read More »

തൃക്കരിപ്പൂര്‍ : കാലവര്‍ഷ കെടുതികളും സുനാമി അടക്കമുള്ള ദുരന്തങ്ങളും മുന്‍കൂട്ടി അറിഞ്ഞ് ജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്ഥാപിക്കപ്പെട്ട റഡാര്‍ സംവിധാനമായ ഏര്‍ലി വാണിങ് സിസ്റ്റം പല സ്ഥലങ്ങളിലും ഉപയോഗ ശൂന്യമായിക്കിടക്കുന്നു. പടന്ന വില്ലേജ് ഓഫീസില്‍ സ്ഥാപിച്ച റഡാര്‍ സംവിധാനം താറുമാറായിക്കിടക്കുകയാണ്. കരാറുകാരന്റെ അനാസ്ഥ മൂലം ഇവിടെ സ്ഥാപിച്ച ഉച്ചഭാഷിണികള്‍ തകര്‍ന്നുകിടക്കുന്നു. ഇവയുടെ കേബിളുകള്‍ മുറിഞ്ഞ നിലയിലാണ്. മൂന്ന് ബാറ്ററികളാണ് ഇതിനുള്ളത്. ഇതും ഉപയോഗൂന്യമായ നിലയിലാണ്. റഡാര്‍ സംവിധാനം കൃത്യമായി പരിശോധിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്. [...]
Jan 13 2012 | Posted in
Kerala |
Read More »

ഉദിനൂര്‍ : ചിരപുരാതനവും ചരിത്ര പ്രസദ്ധവുമായ ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടാരം ഇനി മുതല്‍ സംരക്ഷിത സ്മാരകം. നാശോന്മുഖമായ കൊട്ടാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2007 ല്‍ ടൂറിസം വകുപ്പ് ഏറ്റെടുത്ത് പുനര്‍ നിര്‍മ്മിച്ച ക്ഷേത്രത്തിലെ ചെന്താമരക്കുളത്തിന്റെ ഉദ്ഘാടനത്തിനെത്തിയ സ്പീക്കര്‍ രാധാകൃഷ്ണന്‍ കൊട്ടാരം സന്ദര്‍ശിക്കുകയും സംരക്ഷിത സ്മാരകമായി കൊട്ടാരം മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സാംസ്‌കാരിക വകുപ്പ്, പുരാവസ്തു വകുപ്പ് എന്നിവയ്ക്കു നല്‍കുകയും ചെയ്തിരുന്നു. ഇരു വകുപ്പുകളും ഇതു സംബന്ധിച്ച് തുടര്‍ നടപടികള്‍ [...]
Jan 13 2012 | Posted in
Kerala,
Spiritual |
Read More »
Recent Comments