ടീച്ചര്‍ എന്തുകൊണ്ട് ടുലിപ്സ് പുഷ്പങ്ങള്‍ കൊടുത്തില്ല ?- ഷിജിത്ത് പാനൂര്‍
വിലാസിനി ടീച്ചറുടെയും അഴീക്കോട് മാഷിന്റെയും കണ്ടുമുട്ടല്‍..ടീച്ചറെന്തേ ചെമ്പനീര്‍പൂക്കള്‍ മാത്രം നല്‍കിയത്…? സ്ഥിരം പ്രണയപുഷ്പമായി മാത്രമോ…? എന്തേ രോഗക്കിടക്കയില്‍ നിന്ന് വേഗം തിരിച്ച് വരാന്‍ കൊടുക്കുന്ന ടുലിപ്സ് പുഷ്പങ്ങള്‍ കൊടുക്കാതിരുന്നത്….? പ്രണയം ആത്മാവിന്റെ സംയോഗമാണോ അതോ പുറം കാഴ്ചകളോടുള്ള വെറും ഭ്രമമാണോ ? ഷിജിത്ത് പാനൂര്‍ പരിശോധിക്കുന്നു

.
“ചൂടാതെപോയ് ഞാന്‍ നിനക്കായ് ചോരചാറി ചുകപ്പിച്ചൊരാ പനീര്‍പൂക്കള്‍”(പനീര്‍ പൂക്കള്‍ സമര്‍പ്പണം) ഇനിയെങ്കിലും ഉച്ചത്തിലൊന്ന് മൊഴിയുക എന്റെ മനസ്സ് മുഴുവന്‍ ടീച്ചറായിരുന്നെന്ന്..
അങ്ങനെ ടീച്ചര്‍ തന്റെ സ്നേഹത്തിന്റെ പങ്കാളിയെ (കാമുകന്‍ എന്നത് ഒരുനെഗറ്റീവ് ചുവയുള്ളതിനാലാണ് കേട്ടോ)കാണാന്‍ എത്തി…
പക്ഷെ അയാളിപ്പോഴും ഒന്നും വിട്ട് പറയുന്നില്ല, എന്നാലൊട്ട് ഉറച്ച് തിരസ്കരിക്കുന്നിമില്ല. ഇപ്പൊഴും താനുണ്ടാക്കിയെടുത്ത ഇമേജിനെ സമൂഹം പരിഹസിക്കുമോ എന്ന ഭയമാകുന്ന ദുരഭിമാനം ആ മനുഷ്യനെ നയിക്കുന്നുണ്ടൊ? ഇപ്പൊഴല്ലാതെ എപ്പോഴാണയാള്‍ക്കിത് പകരാന്‍ പറ്റിയ സമയം? ഇനിയും ഒന്നും വിടാതെയുള്ള ഈ കളിക്ക് പരിശുദ്ധിയില്ല കേട്ടോ? അല്ലെങ്കില്‍ ഈ പാതി മൗനമാണോ ഉറക്കെയുള്ള മറുപടി? എന്റെ ആത്മാര്‍ത്ഥസ്നേഹം പൂര്‍ണ്ണ ഊര്‍ജ്ജത്തോടെ ഞാനുറക്കെ പറയുന്നുണ്ടല്ലോ…? “എന്റെ മനസ്സില്‍ നിങ്ങളല്ലാതെ മറ്റാരും ഉണ്ടായിട്ടില്ല. സപ്തസാഗരങ്ങള്‍ അലറിവന്നാലും ഞാന്‍ ഇളകില്ല. കാരണം നിങ്ങള്‍ മാത്രമേ എന്റെ മനസിലുണ്ടായിട്ടുള്ളൂ.”
ഇതൊക്കെയാണെങ്കിലും എനിക്കൊരു പരിഭവവുമില്ല കേട്ടോ..? നോക്കാന്‍ ആരുമില്ലെന്ന തോന്നലൊന്നും വേണ്ട., എന്റെ കൂടെ വന്നാല്‍ ഞാന്‍ പൊന്നുപോലെ നോക്കാം..
അപ്പൊ മാഷെന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക..? കാലം പൊറുക്കാത്ത കൊടും തെറ്റല്ലെ ഞാന്‍ ചെയ്തത് എന്നാവുമോ? അതോ, “ഞാനീ ജനലഴി പിടിച്ചൊന്നു നില്‍ക്കട്ടെ നീയെന്നരികത്തുതന്നെ നില്‍ക്കൂ…” എന്ന് കൊതിച്ചിട്ടുണ്ടാവൂമോ? അല്ലെങ്കില്‍ “വെറും ഭ്രമമാണ് പ്രണയം” എന്നാവുമോ? ഹേ… അങ്ങനെയാവാന്‍ വഴിയില്ല. മാഷിന്റെ പ്രണയലേഖലനത്തിന്റെ നൈര്‍മല്യ തീഷ്ണത ടീച്ചര്‍ പറയാറുണ്ടല്ലോ…?
ടീച്ചറെന്തേ ചെമ്പനീര്‍പൂക്കള്‍ മാത്രം നല്‍കിയത്…? സ്ഥിരം പ്രണയപുഷ്പമായി മാത്രമോ…? എന്തേ രോഗക്കിടക്കയില്‍ നിന്ന് വേഗം തിരിച്ച് വരാന്‍ കൊടുക്കുന്ന ടുലിപ്സ് പുഷ്പങ്ങള്‍ കൊടുക്കാതിരുന്നത്….?അത് ഇവിടെ കിട്ടാത്തത് കൊണ്ടുതന്നെയായിരിക്കാം. രോഗം ഭേദമാകാന്‍ തന്റെ ജീവന്‍ കൊടുക്കാന്‍ പോലും തയ്യാറാണെന്ന് ടീച്ചര്‍ പറഞ്ഞൂല്ലോ…?
ടീച്ചര്‍ ഒരു സന്ദര്‍ശനം / യാത്രകൊണ്ട് എന്തൊക്കെയാ പറയാതെ പറഞ്ഞത് അല്ലെ…? ഇതൊക്കെ നമ്മള്‍ മനസിലാക്കണ്ടെ…? പ്രണയം ആത്മാവിന്റെ സംയോഗമാണ്. പ്രണയ സാക്ഷാത്കാരം എന്നത് വൈവാഹികമോ അല്ലാതെയുള്ള ശരീരസാമിപ്യത്തിലൂടെ മാത്രം സാധ്യമാം ഒന്നല്ല. ഒരു തരത്തിലുള്ള സ്പിരിച്വല്‍ ബാന്ധവമാണത്. ഒട്ടും ഭൗതികപരമല്ലത്. നിങ്ങളെന്നെ ഭാര്യയാക്കിയില്ലെങ്കിലും മറ്റൊരാളെയും ഭര്യയാക്കിയില്ലല്ലൊ… എനിക്കറിയാം നിങ്ങളുടെ മനസ്സില്‍ എനിക്ക് മാത്രമായിരുന്നു സ്ഥാനം. എന്റെ മനസ്സിലും നിങ്ങള്‍ മാത്രമേ ഉള്ളൂ നമ്മുടെ ആത്മാവുകള്‍ ഒരുമിച്ചായിരുന്നു.എന്റെ കൂടെ വന്നാല്‍ ഞാന്‍ പൊന്നുപോലെ നോക്കാം… എന്ന് വിഗ്രഹിച്ച് മനസിലാക്കാം.
പ്രണയസഖിയുടെ കൈകളില്‍ മാഷ് അമര്‍ത്തിപിടിച്ചു എന്നല്ലെപറയുന്നത്.. എന്തായിരിക്കും ടീച്ചര്‍ അപ്പോള്‍ കരുതിയിട്ടുണ്ടാവുക “സഫലമീയാത്ര” എന്നായിരിക്കില്ലേ…? പ്രണയിനിയുടെ ചുണ്ടുകള്‍ ചുംബനം കൊതിച്ചിട്ടുണ്ടാവുമോ…? അപ്പോള്‍ നാല് കണ്ണുകളെയും ഈറനണിയിച്ചുന്നല്ലെപറഞ്ഞത്…? ആര്‍ദ്രതയുള്ള മനസ്സുള്ളവര്‍ക്കേ കണ്ണുനനയൂ എന്നാ പറയാറുള്ളത്…നിങ്ങളല്ലെ പറഞ്ഞത് പ്രണയം ആര്‍ദ്രമാണ് എന്ന്..? അങ്ങനെയെങ്കില്‍ പ്രണയമല്ലേ കണ്ണുനീരായി വന്നിട്ടുണ്ടാവുക…? അല്ലേ…? അല്ലല്ലല്ലല്ല… ഇതിതുവരെ കാണാത്ത പ്രണയമാണല്ലൊ?
ആകെയൊരു സംശയം… പ്രണയിച്ചാ കല്ല്യാണം കഴിക്കണ്ടേ? അപ്പൊഴല്ലെ ഈ പ്രണയ സാക്ഷാത്കാരം എന്ന മണ്ണാങ്കട്ട വരിക..? സാക്ഷാത്കരിക്കപ്പെടാത്ത ഓപ്പണ്‍ എന്റഡ് പ്രണയത്തിനാണോ ലോകത്തില്‍ മാധുര്യം കൂടുതല്‍..? അതെന്തെങ്കിലുമാവട്ടെ…, പറഞ്ഞ് പറഞ്ഞ് നമ്മള്‍ വഴിമാറി പോയിത്തൊടങ്ങ്യൊ…? എന്നാ നിര്‍ത്തുന്നതിന് മുമ്പ് പ്രണയ സാഫല്യമണിഞ്ഞവരോടും പ്രണയിച്ചവരോടും പ്രണയിക്കുന്നവരോടും പ്രണയം മനസില്‍ കാത്തു വയ്ക്കുന്നവരോടും ഒരുവാക്ക് …ടീച്ചറുടെ ഉദാത്തമായ ഈ ഹൃദയവികാരം നമ്മളേറ്റു പാടണം…. മാഷ് ഒരു കുറിപ്പിലൂടെയെങ്കിലും ടീച്ചറോടുള്ള തന്റെ പ്രണയം നമ്മോട് കുമ്പസരിക്കാന്‍ ആഫ്രൊഡൈറ്റ് ദേവനോട് നമുക്ക് പ്രാര്‍ത്ഥിക്കാം…
……………………………..
ഉത്തരാഖ്യാനം(Epilogue)
പ്രണയം കാലത്തെ അതിജീവിക്കുന്ന നവചേതസ്സാണ് .ഇത് പ്രായമതഭേദമന്യേ ശരീര കോശങ്ങളില്‍ അനര്‍ഗളമായ നിര്‍വൃതി നിറച്ച് വയ്ക്കൂന്നു. മോഡ് ഗോണുമായുള്ള തീവ്രമായ പ്രമയഭിനിവേശം WB Yeats എന്ന ഐറിഷ് കവിയെ കവിയാക്കി മാറ്റു ന്നതില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട് . കവിത്വത്തെ മാറ്റി നിര്‍ത്തി പ്രണയജീവിതഭാഗം ചുരുക്കിപറയാം. 1865ല്‍ ജനിച്ച യേറ്റ്സ്, 1889ല്‍ (24ആം വയസ്സില്‍) മോഡ്ഗോണ്‍ എന്ന സുന്ദരിയെ കണ്ടുമുട്ടുന്നു. തന്റെ കണ്ണുകളില്‍ കയറിപ്പറ്റി ഹൃദയം മോഷ്ടിച്ച മോസ്ഗോണിനോട് 1891ല്‍ ആദ്യമായി പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. മറുപടി തിരസ്കരണം. പദ്ധതി നടപ്പിലാക്കാന്‍ മൂന്ന് തവണ പിന്നെയും ശ്രമം. അയര്‍ലന്റ് സ്വാതന്ത്ര്യ പോരാട്ടത്തിലേര്‍പ്പെട്ട തീപ്പൊരി നേതാവിന്റെ മറുപടി – നിങ്ങളുടെ പ്രകൃതം എന്റെ പ്രകൃതവുമായി യോജിക്കുന്നതല്ല. തടവി കൊണ്ടുള്ള തിരസ്കരണം. പിന്നീട് മോഡ്ഗോണ്‍ മറ്റൊരു പോരാളി ജോണ്‍ മക്ബ്രൈഡിനെ 1903ല്‍ കല്യാണം കഴിക്കുന്നു. വേഗത്തില്‍ തന്നെ വിവാഹ മോചനം. Yeats ന്റെ പ്രണയ സ് ഫുരണത്തിനുള്ള ശുദ്ധതയുടെ കാഠിന്യം നിങ്ങള്‍ മനസിലാക്കാന്‍ പോകുന്നേയുള്ളു.
1916ല്‍ ഐറിഷ് വിപ്ലവവുമായി ബന്ധപ്പെട്ട് മക്ബ്രൈഡ് മരണശിക്ഷയ്ക്ക് വിധേയനായി.പ്രണയം കൊണ്ട് ആത്മാവില്‍ മുറിവേറ്റ് പിടഞ്ഞ് ജീവിക്കുകയായിരുന്ന ആത്മാവിന്റെ ഉടമ, ഇനിയെങ്കിലും കരുണ കാട്ടണകമെന്ന അഭ്യര്‍ത്ഥനയുമായി നാലാം തവണയും മോഡ്ഗോണിന്റെ മുന്നില്‍ …..നിര്‍ദ്ദാക്ഷിണ്യമുള്ള തിരസ്കരണം തുടര്‍ന്നു…. 24ാംവയസ്സില്‍ മോഡ്ഗോണിനെ കണ്ടുമുട്ടിയ Yeats അവസാനം ലേഡി ഗ്രിഗറി അടക്കമുള്ള പ്രമുഖരുടെ നിര്‍ബന്ധത്തിന് വഴങ്ങി 51ാം വയസ്സില്‍ (27വര്‍ഷത്തിന് ശേഷം) മറ്റൊരു കല്ല്യാണം കഴിച്ചു ജീവിക്കേണ്ടിവന്നു.
.
Related posts:
- മണ്ണുമാന്തിയുടെ വീക്ഷണകോണ്‍ – കവിത – ഷിജിത്ത് പാനൂര്‍ മണ്ണുമാന്തിയുടെ വീക്ഷണകോണ്‍ ഇന്ന് എന്റെ കുലം മുഴുവന്‍ എന്റെ പിതാവിന്റെ നാമധേയത്തിലറിയപ്പെടുന്നു. ഗുണപരമായി...
- വരണ്ടുണങ്ങലും വഴി കണ്ടെത്തലും: ആനുകാലിക സിനിമാ സര്‍ഗാത്മകതയുടെ ഒരു വിചാരണ – ഷിജിത്ത് പാനൂര്‍ ഇന്ത്യന്‍ സിനിമയുടെ, പ്രത്യേകിച്ചും മലയാള സിനിമയുടെ, പ്രതിപാദ്യ വിഷയങ്ങള്‍ നിരീക്ഷണ വിധേയമാക്കിയാല്‍ പ്രത്യക്ഷത്തില്‍...
- ദുരവസ്ഥ – കവിത – ഷിജിത്ത് പാനൂര്‍ ദുരവസ്ഥ – ഷിജിത്ത് പാനൂര്‍ ലൌകികസുഖം വെടിഞ്ഞ് ജീവിതാര്‍ത്ഥ്ം തേടുന്ന- ആനന്ദഭിക്ഷുക്കളില്ലെന്നു തന്നെ...
- ഇന്ത്യാവിഷന്‍ നിന്ന് നികേഷ്‌കുമാര്‍ രാജിവെയ്‌ക്കേണ്ടിവന്നത് എന്തുകൊണ്ട് ? മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനലില്‍ നിന്ന് മുന്‍ സിഇഒ...
- കവിത-പ്രണയത്തിന്റെ നിര്‍വ്വചനങ്ങള്‍(റോഷന്‍ വി കെ ) പ്രണയത്തിന്റെ നിര്‍വ്വചനങ്ങള്‍ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഭാര്യ, ഹൃദയത്തില്‍ നിന്നും മറ്റൊരുത്തന്റെ പ്രണയ...
Short URL: http://morningbellnews.com/?p=10353

















അപ്പൊ മാഷെന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക..? കാലം പൊറുക്കാത്ത കൊടും തെറ്റല്ലെ ഞാന്‍ ചെയ്തത് എന്നാവുമോ? അതോ, “ഞാനീ ജനലഴി പിടിച്ചൊന്നു നില്‍ക്കട്ടെ നീയെന്നരികത്തുതന്നെ നില്‍ക്കൂ…” എന്ന് കൊതിച്ചിട്ടുണ്ടാവൂമോ? അല്ലെങ്കില്‍ “വെറും ഭ്രമമാണ് പ്രണയം” എന്നാവുമോ?