Email ID:
   
Archive for: November, 2011

ചില ദാമ്പത്യ പ്രശ്നങ്ങള്‍ – കഥ – റോഷന്‍ വി കെ

PoochaKutti

മനുഷ്യാ ..ദേ ഒന്നിങ്ങോട്ടു വന്നേ….. നല്ലൊരു ഹര്‍ത്താല്‍ ദിവസം , ടി വി യില്‍ മമ്മൂട്ടിയും സീമയും ഉള്ള ഏതോ ഒരു പഴയ കുടുംബ ചിത്രം .മമ്മൂട്ടി സീമയെ സ്നേഹിച്ചു സ്നേഹിച്ചു ശ്വാസം മുട്ടിക്കുന്നു , ഭാരത്‌ സ്ത്രീയുടെ ഭാവ ശുദ്ധിയുടെ നേര്‍ പര്യായമായി സീമ, അവരുടെ ഒരു മകന്‍ ( പേര് ബാബു മോന്‍ എന്നാവും ഊഹിക്കാമല്ലോ ) എല്ലാം കൊണ്ടും നന്മ നിറഞ്ഞ ഒരു ദാമ്പത്യം . കയ്യില്‍ റിമോട്ടും പിടിച്ചു രാവിലെ മുതല്‍ [...]

കവിത : നേരം എത്രയെന്നറിയാത്തൊരു – ലിഡിയ നാരായണന്‍

നേരം എത്രയെന്നറിയാത്തൊരു…. ഇടിവെട്ടിപ്പെയ്യുന്ന നേരം കാട്ടിലെ മരങ്ങളെയെന്നപോലെ നനഞ്ഞ്; ആഹ്ലാദിച്ച്; ഏത് ആഴത്തിൽ വെച്ചാണ്‌ വേരുകൾ കോർത്തുപിടിച്ചതെന്ന്, ആദ്യമായ് ഏത് ആകാശത്തിലേക്കാണ്‌ ഉമ്മകൾ കൊണ്ട് ഉയർന്നുപൊങ്ങിയതെന്ന്, കാലദേശഭേദങ്ങളില്ലാത്ത സ്നേഹം മേഘങ്ങൾ പോലെ വന്നു നിറഞ്ഞതെന്ന് അറിഞ്ഞ്; അനുഭവിച്ച്; നീയും പെയ്തു തുടങ്ങി: ‘നിനക്ക് ഞാൻ മാത്രമെന്ന ഒറ്റവാചകത്തിൽ ഒതുങ്ങിപ്പോകാനല്ല; തങ്ങളേക്കാളേറേ സ്നേഹിക്കപ്പെടാൻ അർഹതയുള്ളവരിലേക്ക്, ഭാഗ്യം ചെയ്തവരിലേക്ക് എത്തിപ്പെടുകയാണ്‌ നമ്മളെന്ന്… സങ്കടങ്ങളിൽ നിന്ന് വഴിമാറി പോകണമെന്നാഗ്രഹിക്കാനല്ല; സങ്കടങ്ങളിലൂടെ, പരിഭവങ്ങളേതുമില്ലാതെ ആഹ്ലാദഭരിതരായ് കടന്നുപോകാൻ പഠിക്കുകയാണ്‌ നമ്മളെന്ന്…’ നേരം എത്രയെന്നറിയാത്തൊരു പെയ്ത്ത്! [...]

ഭഗവദ്‌ ഗീതയില്‍ നിന്ന് – വിഗ്രഹവും, ഫോട്ടോയും ഈശ്വരനാണോ? – മേനക കുമാര്‍

srimad_bhagavad_gita

ഈശ്വര വാദിക്കും നിരീശ്വരവാദിക്കും ഒരു പോലെയുള്ള ഒരു സംശയമാണിതെന്നു തോന്നുന്നു. ഗീതയില്‍ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. പന്ത്രണ്ടാം അദ്ധ്യായമായ ഭക്തിയോഗത്തില്‍. സാകാരാരാധനയും (രൂപത്തോട് കൂടിയ ആരാധന) നിരാകാരാരാധാനയും (രൂപമില്ലാത്ത ആരാധനയും) എന്തെന്ന് ഈ അദ്ധ്യായം എടുത്ത് പറയുന്നു. ഇനി നമ്മുടെ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് കടക്കാം. ദേഹാഭിമാനികള്‍ ആയ സാധാരണ ജനങ്ങള്‍ക്ക്‌ നിര്‍ഗ്ഗുണോപാസകന്റെ നിഷ്ഠ വളരെ പ്രയാസപ്പെട്ടാല്‍ മാത്രമേ കിട്ടുകയുള്ളൂ. അതിനാലാണ് സാകാരാരാധന അനുഷ്ഠിക്കപ്പെടുന്നത്.


Recent Comments

  • AMA: Enthada padathinu oru kuzhappam
  • MorningBellNews.com: അപ്പൊ മാഷെന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക..? കാലം പൊറുക്കാത്ത കൊടും തെറ്റല്ലെ...
  • moopz: enda chetta…vayichatt budhimut thonnanundo.?valare manyamayi ettavum churukki karyangal...
  • Hareesh: Correct review !!
  • shaji: 2.30 manikur full entertainment aki mati…allathe thadi thadavikond ithra azhnu abiprayam...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics