നാലുലക്ഷത്തിന് മഹേന്ദ്രയുടെ മിനി-എസ്‌യുവി
മോട്ടോര്‍ വാഹന നിര്‍മ്മാണമേഖലയിലെ ഇന്ത്യന്‍ സ്‌ഥാപനമായ മഹേന്ദ്ര ഒരു മിനി-എസ്‌യുവി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നു. അടുത്തിടെ മഹേന്ദ്രയുമായി കൂട്ടുചേര്‍ന്ന സൗത്ത് കൊറിയന്‍ കമ്പനിയായ സാംങ്‌യങ് മോട്ടേഴ്‌സുമായി ചേര്‍ന്നുകൊണ്ടാണ് പുതിയ സംരംഭം. അടുത്തുതന്നെ പുറത്തെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന വാഹനത്തിന് എസ്101 എന്ന കോഡ് നെയിം ആണ് നല്‍കിയിരിക്കുന്നത്. മഹേന്ദ്രയുടെ ഈ വാഹനം ഇത്തരത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യവാഹനമെന്നാണ് പറയുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍കൊണ്ട് പവര്‍ ചെയ്‌ത ഇവയുടെ നിര്‍മ്മാണത്തിനായി ഒരു വര്‍ഷമത്തിലേറെയായി കമ്പനി ഒരുക്കങ്ങളിലായിരുന്നു. വിലയുടെ കാര്യംതന്നെയാണ് പുതിയ പ്രോജക്‌ടിനെ സംബന്‌ധിച്ചുള്ള വലിയ പ്രത്യേകതയെന്ന് കമ്പനി പറയുന്നു. വെറും 4 ലക്ഷം രൂപമാത്രമാണ് കമ്പനി ഇതിന് വിലയിട്ടിരിക്കുന്നത്. മഹേന്ദ്രയുടെതന്നെ പുനെയിലെ പ്ലാന്റില്‍ നിര്‍മ്മിച്ചിരിക്കുന്ന എസ്‌യുവി (സ്‌പോര്‍ട്‌സ് യുട്ടിലിറ്റി വെഹിക്കിള്‍) ലോകത്തിലെതന്നെ ഏറ്റവും വിലകുറഞ്ഞ എസ്‌യുവിയാണെന്ന് പറയുന്നു.

Related posts:
- മാരുതി 800- പുതിയ മോഡല്‍ വരുന്നു ഇന്ത്യന്‍ നിരത്തിന്റെ സ്വപ്‌ന വാഹനമായിരുന്ന മാരുതി സുസുകി 800 ന്റെ പുതിയ മോഡല്‍...
- ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്ബ് പിടിച്ചെടുത്തു ? ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ റെയ്‌ഡ് മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും ഓഫീസുകളിലും ആദായനികുതിവകുപ്പിന്റെ റെയ്‌ഡ്. സിനിമാ...
- മിനി സ്കര്‍ട്ട് ധരിച്ച യുവതികളുടെ അപ്പ്‌സ്കര്‍ട്ട് വീഡിയോകള്‍ എടുത്തയാള്‍ അറസ്റ്റില്‍ സിങ്കപ്പൂര്‍ : മിനി സ്കര്‍ട്ട് ധരിച്ച യുവതികളുടെ ഇരുനൂറോളം അപ്പ്‌സ്കര്‍ട്ട് വീഡിയോകള്‍ എടുത്ത...
- ജിമെയിലിനും യാഹൂമെയിലിനും വെല്ലുവിളി : ഫേസ്‌ബുക്ക് ഇമെയില്‍ സേവനം ആരംഭിക്കുന്നു ജിമെയിലിനും യാഹൂമെയിലിനും വെല്ലുവിളി ഉയര്‍ത്തി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്‌ബുക്ക് ഇമെയില്‍ സേവനം...
- മാരുതി സുസുക്കിയുടെ അറ്റാദായം ഉയര്‍ന്നു രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മരുതിയുടെ അറ്റാദായം 4.95% ഉയര്‍ന്നു 598.24...
Short URL: http://morningbellnews.com/?p=10126















