ശ്ളോകങ്ങള്‍ : ഭഗവദ്‌ഗീത – മേനക കുമാര്‍
ശ്ളോകങ്ങള്‍ – ഗീതയില്‍ നിന്ന്
ഭഗവദ്‌ഗീത എന്ന ആധ്യാത്മിക ശാസ്ത്രം വളരെ അധികം ജനകീയമായ
വേളയില്‍ ഇവിടെ ഗീതയെക്കുറിച്ച് ആധികാരികമായ ഒരു
പരിചയപ്പെടുത്തല്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇത്രയും
ജനകീയമായ ഈ വേളയിലും ഗീതയെക്കുറിച്ച് പല തെറ്റിധാരണകളും
ഇനിയും നില നില്‍ക്കുന്നുവെന്നത് ദു:ഖകരമായ ഒരു സത്യമാണ്.
ജീവിതത്തിന്റെ സായം സന്ധ്യയില്‍ മാത്രം പ്രാവര്‍ത്തികമാക്കാനുള്ള
ഒരു സാധനയെക്കുറിച്ചാണ് ഗീതയില്‍ പറഞ്ഞിരിക്കുന്നതെന്നാണ്
ഇന്നത്തെ യുവതലമുറയില്‍ വലിയൊരു ശതമാനത്തിന്റെയും ധാരണ
എന്നത് കൂടുതല്‍ ദു:ഖകരമാണ്. ലൌകീക ജീവിത നയിക്കുന്ന
ഏതൊരാള്‍ക്കും പ്രായോഗികമാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍
ഗീതയില്‍ ഉണ്ടെന്നു സമ്മതിക്കാന്‍ ഇന്നും പലര്‍ക്കും വിഷമമുള്ളതായി
തോന്നുന്നു. ഈ കോളത്തിലൂടെ ഗീതയെക്കുറിച്ചുള്ള ഇത്തരം
തെറ്റിധാരണകള്‍ നീക്കാനുള്ള ഒരു എളിയ ശ്രമം നടത്തുന്നു.
ഇതിന്റെ ഭാഗമായി എന്റെ കുറച്ചു പ്രിയപ്പെട്ട ശ്ലോകങ്ങളും
വ്യാഖ്യാനങ്ങളും ഇവിടെ ഉദ്ധരിക്കുന്നു.
എന്താണ് ശ്രദ്ധ:
ഗീത ഒരു സമ്പൂര്‍ണ്ണ ശാസ്ത്രമാകയാല്‍ ഗീതയില്‍
ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ക്ക് അതിന്റേതായ വ്യാഖ്യാങ്ങള്‍
ഉണ്ട്. ഗീത മനസ്സിലാക്കണമെങ്കില്‍ ഒരു സാധകന് ആദ്യം വേണ്ട ഒരു
ഗുണം ശ്രദ്ധയത്രേ.
എന്താണ് ശ്രദ്ധ? ശ്രദ്ധ എന്നാല്‍ വിശ്വാസം എന്ന് വ്യാഖ്യാനിച്ചു
കാണാറുണ്ട്. എന്നാല്‍ വെറുമൊരു വിശ്വാസമല്ല ശ്രദ്ധ. എനിക്ക്
അനുഭവമില്ലാത്ത കാര്യങ്ങളെക്കുറിച്ച് അനുഭവമുള്ള ജ്ഞാനി
പറയുമ്പോള്‍ അത് സത്യമായിരിക്കുമെന്നു വിശ്വസിക്കുകയും അത്
സത്യമോ എന്ന് ഞാന്‍ വിവേക പൂര്‍വ്വം പരീക്ഷിച്ചു നോക്കിയതിന്റെ
ഫലമായി സ്വാനുഭവത്തില്‍ സത്യം തന്നെ എന്ന് തെളിയുന്നുവെങ്കില്‍
ആ വിശ്വാസത്തെ ശ്രദ്ധ എന്ന് പറയാം.
ഈ കഴിവ് വികസിപ്പിക്കുന്ന ഒരു സാധകന് മാത്രമേ ആത്മീയമായ
ഉയര്‍ച്ച കൈവരിക്കുവാനാകൂ..
Related posts:
- ഇന്ത്യാവിഷന്‍ നിന്ന് നികേഷ്‌കുമാര്‍ രാജിവെയ്‌ക്കേണ്ടിവന്നത് എന്തുകൊണ്ട് ? മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനലില്‍ നിന്ന് മുന്‍ സിഇഒ...
- ബി പി ഒ ജീവനക്കാരി പ്രതിഭയുടെ കൊലപാതകം : കാമം, ദാഹം, ക്രൂരം – വിഷ്ണുമംഗലം കുമാര്‍ ഐടി വളര്‍ച്ചയ്ക്ക് അനുബന്ധമായി ബി.പി.ഒകളും കോള്‍സെന്ററുകളും ഉയര്‍ന്നു വന്നതോടെയാണ് ബാംഗ്ളൂരിലെ വ്യവസായ മേഖലയില്‍...
- എലപ്പുള്ളി ഗ്രാമ പഞ്ചായത്ത് കേരളത്തോട് പറയുന്നത് : പ്രകൃതിയെ സ്നേഹിക്കുന്ന യുവതലമുറ ഹരിതവിപ്ളവത്തിന് വഴിയൊരുക്കുകയാണ് – വിഷ്ണുമംഗലം കുമാര്‍ വിഷ്ണുമംഗലം കുമാര്‍ നമ്മുടെ യുവജനങ്ങള്‍ വഴിതെറ്റുന്നു എന്ന പരാതി പൊതുവേ നിലവിലുണ്ട് ....
- മഅദ്നിയുടെ ബാംഗ്ളൂര്‍ നാളുകള്‍ പുതിയ തെളിവുകളുമായി ബാംഗ്ളൂര്‍ പോലീസ് വലമുറുക്കുന്നു- വിഷ്ണുമംഗലം കുമാര്‍ “അറിഞ്ഞോ അറിയാതെയോ ഒരിക്കല്‍ തീവ്രവാദ പ്രശ്നത്തില്‍പെട്ടുപോകുന്ന ഒരാള്‍ക്ക് പിന്നീട് അതില്‍ നിന്നും മോചനം...
- എം വി നികേഷ് കുമാര്‍ നിയമ സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും അടുത്ത് നടക്കാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ സി എം പി സ്ഥാനാര്‍ഥിയായി ഇന്ത്യ...
Short URL: http://morningbellnews.com/?p=10000
















