Email ID:
   
Archive for: October, 2011

ഏഴാം അറിവ് (ഏഴാം ഇന്ദ്രിയം )

7m_arivu_b

ഏഴാം അറിവ് (ഏഴാം ഇന്ദ്രിയം ) by RNV റെഡ് ജയന്റ് ഫില്മ്സിന്റെ ബാനറില്‍ ഉദയ നിധി സ്റാലിന്‍ നിര്‍മിച്ചു എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ദീപാവലി ചിത്രമാണ് ഏഴാം അറിവ് (ഏഴാം ഇന്ദ്രിയം ) .ഘജിനി എന്നാ ചിത്രത്തിന് ശേഷം സൂര്യ- മുരുഗദോസ്- ഹാരിസ് ജയരാജ് ടീം ഒന്നിക്കുന്നു എന്നാ പ്രത്യേകത കൂടി ഉള്ള ചിത്രമാണ് ഏഴാം അറിവ്. അത് കൊണ്ട് തന്നെ റിലീസ് ചെയ്യുന്നതിന് മുമ്പ് വമ്പന്‍ പ്രതീക്ഷകള്‍ പുലര്‍ത്തിയ ചിത്രത്തിന് ആ [...]

” ഞരമ്പ്‌ രോഗം ” – കൊയിലാണ്ടിയില്‍ വച്ച് ഗണേഷ് കുമാറിന് നാട്ടുകാരുടെ തല്ലു കൊണ്ടു

ganeshan

വി എസ് അച്യുതാനന്ദനു നേരെ …മൈക്കിലൂടെ അസഭ്യം വിളിച്ചുപറയുന്ന കേരളത്തിന്റെ വനംമന്ത്രിയെ ടിവിയിലൂടെ കണ്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചിലുള്ളവര്‍ ഊറിച്ചിരിക്കുന്നു; “ഞരമ്പുരോഗ”ത്തിന്റെ പേരില്‍ പൊതിരെ തല്ലുകിട്ടുമ്പോള്‍ തങ്ങള്‍ക്കുമുന്നില്‍ കൈകൂപ്പിനിന്ന് യാചിച്ച ഗണേശ്കുമാറിനെയോര്‍ത്ത്. 15 കൊല്ലം മുമ്പാണ് ഈ കടലോരവാസികളുടെ കൈത്തരിപ്പ് ഗണേശ് നേരിട്ടറിഞ്ഞത്. വാഹനത്തില്‍ സഞ്ചരിക്കവെ കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന നിര്‍മലയോടും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളോടും മോശമായി പെരുമാറിയതിനാണ് നടനും മുന്‍ മന്ത്രിപുത്രനുമായ ഗണേശിനെ നാട്ടുകാര്‍ നടുറോഡില്‍ കൈകാര്യം ചെയ്തത്. 1996 സെപ്തംബര്‍ മൂന്നിന് ചൊവ്വാഴ്ച നിര്‍മലയും ബന്ധുക്കളും [...]

കാക്കപ്പുള്ളി – കവിത – റോഷന്‍ വി കെ

There is always hope-251688

ക്ഷണിക്കാതിരിക്കാനാവില്ല നിന്നെയെന്‍ ദുരിതക്കടലിന്റെ തീരത്തിലേക്ക് പെറുക്കിയെടുക്കാന്‍ മുത്തുകളില്ലെങ്കിലും ബാല്യം നഷ്ടമായൊരു ചിപ്പിയുടെ പുറന്തോട് കാത്തുവെയ്ക്കാം ഞാന്‍. സമതാപ രേഖകള്‍ക്കപ്പുറം നിന്റെ ഭൂപടം തേടി അലഞ്ഞു തളര്‍ന്നെങ്കിലും നല്കാതിരിക്കാനാവില്ല , അഗ്നിനഷ്ടമായൊരു ചുംബനം നിന്റെ കവിളിലെ കാക്കപ്പുള്ളിയില്‍ . പക്ഷെ , മറവിതന്നാഴങ്ങളില്‍ ചുവന്ന മഷിയാല്‍ രേഖപ്പെടുത്താന്‍ ഒരു പേര് കൂടി തന്നെങ്കിലും അടച്ചുവയ്ക്കുന്നില്ല ഞാനീ പ്രതീക്ഷതന്‍ പുസ്തകം .

ശ്ളോകങ്ങള്‍ : ഭഗവദ്‌ഗീത – മേനക കുമാര്‍

srimad_bhagavad_gita

രഥ കല്പന തത: ശ്വേതൈര്‍ ഹയൈര്‍ യുക്തേ മഹതി സ്യന്ദനേ സ്ഥിതൌ മാധവ: പാണ്ഡവശ്ചൈവ ദിവ്യൌ ശംഖൌ പ്രദധ്മതു: വാക്യാര്‍ത്ഥം: വെള്ളക്കുതിരകളെ പൂട്ടിയ മഹത്തായ തേരില്‍ ഇരുന്നു കൊണ്ടു അര്‍ജുനനും, കൃഷ്ണനും ദിവ്യങ്ങളായ ശംഖുകള്‍ വിളിച്ചു. തത്ത്വവിചാരം: ഭഗവദ്‌ഗീതയില്‍ രഥത്തിനെ കുറിച്ചു വിവരിക്കുന്നില്ല. എങ്കിലും ഗീത ഉപനിഷത്ത് ക്കളുടെ സാരാംശം ആണെന്ന് മുമ്പെ പറഞ്ഞുവല്ലോ. അതിനാല്‍ ഉപനിഷത്ത്ക്കളിലെ ശ്ലോകങ്ങളെ ആസ്പദമാക്കി മുകളിലത്തെ വരികളെ കൂടുതല്‍ വിവരിക്കനാകുമാത്രേ. അര്‍ജുനനെ സാധാരണ മനുഷ്യനോടു ഉപമിക്കാം. അദ്ദേഹത്തിന്റെ കൊടിയുടെ ചിഹ്നം കപിയാണ്. [...]

നാലുലക്ഷത്തിന്‌ മഹേന്ദ്രയുടെ മിനി-എസ്‌യുവി

xuv1

മോട്ടോര്‍ വാഹന നിര്‍മ്മാണമേഖലയിലെ ഇന്ത്യന്‍ സ്‌ഥാപനമായ മഹേന്ദ്ര ഒരു മിനി-എസ്‌യുവി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നു. അടുത്തിടെ മഹേന്ദ്രയുമായി കൂട്ടുചേര്‍ന്ന സൗത്ത്‌ കൊറിയന്‍ കമ്പനിയായ സാംങ്‌യങ്‌ മോട്ടേഴ്‌സുമായി ചേര്‍ന്നുകൊണ്ടാണ്‌ പുതിയ സംരംഭം. അടുത്തുതന്നെ പുറത്തെത്തുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്ന വാഹനത്തിന്‌ എസ്‌101 എന്ന കോഡ്‌ നെയിം ആണ്‌ നല്‍കിയിരിക്കുന്നത്‌. മഹേന്ദ്രയുടെ ഈ വാഹനം ഇത്തരത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യവാഹനമെന്നാണ്‌ പറയുന്നത്‌. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍കൊണ്ട്‌ പവര്‍ ചെയ്‌ത ഇവയുടെ നിര്‍മ്മാണത്തിനായി ഒരു വര്‍ഷമത്തിലേറെയായി കമ്പനി ഒരുക്കങ്ങളിലായിരുന്നു. [...]

ഭ്രമാത്മക കവിതകളുടെ അപ്പോസ്തലന്‍ – കവി എ അയ്യപ്പന്‍ കവിതയുടെ തെരുവിറങ്ങി പോയിട്ട് ഒരു വര്‍ഷം

ayyapan

മലയാള കവിതയുടെ തെരുവില്‍ നിന്നും അയ്യപ്പന്‍ പടിയിറങ്ങിയിട്റ്റ് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു . അയ്യപ്പന്‍റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ മോര്‍ണിംഗ് ബെല്‍ ന്യൂസ്‌ ന്റെ ആദരാഞ്ജലികള്‍ . ഒപ്പം അയ്യപ്പന്‍ മരിച്ചപ്പോള്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം വീണ്ടും പ്രസിദ്ധീകരിക്കുന്നു ആചാര വെടികള്‍ മുഴക്കരുത് ! മലയാള കവിതയുടെ തിണ്ണയില്‍ എ അയ്യപ്പന്‍ ഉറങ്ങുന്നുണ്ട്. – റോഷന്‍ വി കെ “എന്റെ ഉടലിനെച്ചൊല്ലി ഉന്മാദിയാകരുത്.. എന്റെ പേരില്‍ ഒന്നും അടയാളപ്പെടുത്തരുത് ഇന്നലെകളെയും ഇന്നിനെയും മറക്കൂ ചുരം കഴിഞ്ഞു ഇതാ വാതായനം [...]

ഇന്ത്യന്‍ പനോരമയില്‍ മലയാള സിനിമയ്ക്ക് ഏഴഴക്

indian_panorama_2011

ഇന്ത്യന്‍ പനോരമയിലേക്ക് മലയാളത്തില്‍ ഇന്ന് ഏഴ് സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഉറുമി, ട്രാഫിക്, മേല്‍വിലാസം, കര്‍മ്മയോഗി, ചാപ്പക്കുരിശ്, ബോംബെ മാര്‍ച്ച് 12, ആദാമിന്റെ മകന്‍ അബു എന്നീ സിനിമകളാണ് പനോരമയിലേക്ക് തിരഞ്ഞെടുത്തത് . പ്രശസ്ത ചായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയാണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രം. 2008-നു ശേഷമാണ് കേരളത്തില്‍ നിന്നും ഏഴ് സിനിമകള്‍ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കുന്നത്. കഥേതര വിഭാഗത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ ആസ്പദമാക്കി കെ.ആര്‍. മനോജ് സംവിധാനം ചെയ്ത [...]

പ്രശസ്‌ത സാഹിത്യകാരന്‍ കാക്കനാടന്‍ അന്തരിച്ചു

kakkanadan

ഇന്നു രാവിലെ എട്ടിന്‌ കാക്കനാടന്‍ (ജോര്‍ജ്ജ്‌ വര്‍ഗീസ്‌) കാക്കനാടന്‍ അന്തരിച്ചപ്പോള്‍ മലയാള സാഹിത്യത്തിലെ ഒരു വീറുറ്റ ഏടുതന്നെയാണ്‌ അടഞ്ഞത്‌. കലഹിച്ചുകൊണ്ട്‌ എഴുതുകയും സ്‌നേഹിച്ചുകൊണ്ട്‌ ജീവിക്കുകയുമാണ്‌ അദ്ദേഹം ചെയ്‌തത്‌. മദ്യം ആരോഗ്യത്തെ തകര്‍ത്തയാളായിരുന്നു കാക്കനാടന്‍. അതുകൊണ്ടുതന്നെ കുറച്ചുകാലമായി അദ്ദേഹം രചനാ രംഗത്ത്‌ സജീവമായിരുന്നില്ല. പക്ഷേ, അതിന്റെ പേരില്‍ കാക്കനാടന്‍ വിസ്‌മൃതിയിലൊന്നുമായില്ല. അങ്ങനെ മറന്നു കളയാന്‍ കഴിയുന്നതല്ല അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകള്‍ എന്നതുതന്നെ കാരണം. പ്രശസ്‌ത സാഹിത്യകാരന്‍ കാക്കനാടന്‍(76) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി [...]

ശ്ളോകങ്ങള്‍ : ഭഗവദ്‌ഗീത – മേനക കുമാര്‍

srimad_bhagavad_gita

ഒന്നാം അദ്ധ്യായം: അര്‍ജ്ജുനവിഷാദ യോഗം: ശ്ളോകങ്ങള്‍ താഴെ: 12-13 തസ്യ സന്ജനയന്‍ ഹര്‍ഷം കുരുവൃദ്ധ: പിതാ മഹാ: സിംഹനാദം വിനദ്യോച്ചൈ: ശംഖം ദദ് മൌ പ്രതാപവാന്‍ തത ശംഖാശ്ച്ച ഭേര്യശ്ച്ച പണവാനകഗോമുഖാ: സഹസൈവാഭ്യ ഹന്യന്ത സ ശബ്ദ സ്തുമുലോഭവതു 15-18 പാന്ജജന്യം ഹൃഷീകേശോ ദേവദത്തം ധനന്ജയ പൌണ്ഡ്രം ദധ് മൌ മഹാശംഖം ഭീമ കര്‍മാ വൃകോദര: അനന്ത വിജയം രാജാ കുന്തീ പുത്രോ യുധിഷ്‌ ഠിര : നകുല: സഹദേവശ്ച : സുഘോഷമണി പുഷ്പകൌ കാശ്യശ്ച പരമേഷ്വാസ: [...]

വരണ്ടുണങ്ങലും വഴി കണ്ടെത്തലും: ആനുകാലിക സിനിമാ സര്‍ഗാത്മകതയുടെ ഒരു വിചാരണ – ഷിജിത്ത് പാനൂര്‍

Malayalam_filmtitles

ഇന്ത്യന്‍ സിനിമയുടെ, പ്രത്യേകിച്ചും മലയാള സിനിമയുടെ, പ്രതിപാദ്യ വിഷയങ്ങള്‍ നിരീക്ഷണ വിധേയമാക്കിയാല്‍ പ്രത്യക്ഷത്തില്‍ തന്നെ കാണാന്‍ കഴിയുന്ന രണ്ട് കാര്യങ്ങള്‍: എല്ലാ കാര്യങ്ങളും പറഞ്ഞു കഴിഞ്ഞിരിക്കുന്നു എന്ന തോന്നല്‍ ഒരു വശത്ത്. ജീവന്റെ തുടിപ്പുള്ള, പ്രേക്ഷകരിഷ്ടപ്പെടുന്ന, വിജയിക്കുന്ന സിനിമകള്‍ക്ക് അതിബൌദ്ധികതയോ, പണത്തിന്റെ വാരിയെറിയലുകളോ അല്ല മറിച്ച് നമുക്ക് ചുറ്റും അനുദിനം നടന്നുകൊണ്ടിരിക്കുന്ന ചെറിയ കാര്യങ്ങള്‍ ഹൃദയസ്പര്‍ശിയായി പറഞ്ഞുപോയാല്‍ തന്നെ ധാരാളമെന്ന കാര്യം മറുവശത്ത്.നീലത്താമര, രതിനിര്‍വേദം, ഷോലെ2, ദേവദാസ് തുടങ്ങിയ പുനര്‍നിര്‍മിത ചിത്രങ്ങള്‍ ചന്ദ്ര്മുഖി, ബോഡി ഗാര്‍ഡ്( ഹിന്ദി, [...]


Recent Comments

  • AMA: Enthada padathinu oru kuzhappam
  • MorningBellNews.com: അപ്പൊ മാഷെന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക..? കാലം പൊറുക്കാത്ത കൊടും തെറ്റല്ലെ...
  • moopz: enda chetta…vayichatt budhimut thonnanundo.?valare manyamayi ettavum churukki karyangal...
  • Hareesh: Correct review !!
  • shaji: 2.30 manikur full entertainment aki mati…allathe thadi thadavikond ithra azhnu abiprayam...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics