തമ്പായിക്കാവ് – കവിത – റോഷന്‍ വി കെ
തമ്പായിക്കാവ് – റോഷന്‍ വി കെ
അഴക്ക് വെളിച്ചെണ്ണയും , പൂവന്‍ കോഴിയും ,
ഒരു കുപ്പി റാക്കും ഗുരുതി തറയില്‍ വച്ചു
താണ് തൊഴുതപ്പോള്‍ കുട്ടിരാമന്‍ ഉറഞ്ഞെങ്കിലും
ചീകൂര്‍മ്പ കാവിലെ ഭഗവതി കനിഞ്ഞില്ല .
പണ്ടെങ്ങോ പത്തായത്തില്‍ നിന്നും വീണു മരിച്ച
ഉണ്ണിയെ തേടി തമ്പായി കാവില്‍ ചെന്നെങ്കിലും
പൊട്ടക്കിണറില്‍ നിന്നും വന്ന രണ്ടു കൈകള്‍
അച്ഛമ്മയെ കൂടെ കൂട്ടി പൊയ്ക്കളഞ്ഞു !
മൂന്നും കൂടിയ മുക്കില്‍ ബസ് ഇറങ്ങി
കേളപ്പച്ചന്റെ ചായ പീടികയും കഴിഞ്ഞു
ഇടവഴിയിലൂടെ മുമ്പോട്ട് നടന്നെങ്കിലും
വീട്ടിലേക്കുള്ള വഴി വീണ്ടും തെറ്റി പോയി !
ഒടുവില്‍ പഴയ ട്രങ്ക് പെട്ടിയില്‍ നിന്നും
നിന്റെ മേല്‍വിലാസം തപ്പിയെടുത്തു
അയച്ചതെല്ലാം ഏതോ തപാല്‍ പെട്ടിവിഴുങ്ങി കളഞ്ഞപ്പോള്‍
മേല്‍വിലാസം നഷ്ടമായത് ആര്‍ക്കാണ് ?
Related posts:
- നീല ലിട്മസ് പേപ്പറുകള്‍ ചുവക്കുമ്പോള്‍ – കവിത – റോഷന്‍ വി കെ നീല ലിട്മസ് പേപ്പറുകള്‍ ചുവക്കുമ്പോള്‍ – റോഷന്‍ വി കെ എന്റെ പ്രണയം...
- ജൂണ്‍ മാസം – കവിത – റോഷന്‍ വി കെ ജൂണ്‍ മാസം ഇടവ മാസപ്പാതിയില്‍ ഒടുവിലത്തെ തെയ്യവും മുടിയഴിച്ചീടവേ – വഴി പിഴച്ചിടാതെ...
- പ്രണയത്തില്‍ സംഭവിച്ചത് – കവിത – റോഷന്‍ വി കെ പ്രണയത്തില്‍ സംഭവിച്ചത് – റോഷന്‍ വി കെ പ്രണയിക്കുന്നവരുടെ റേഷന്‍ കാര്‍ഡില്‍ നിന്നും...
- കണ്ണുകളില്‍ നിന്നും ചുണ്ടിലെക്കുള്ള ദൂരം ( കവിത ) – റോഷന്‍ വി കെ കണ്ണുകളില്‍ നിന്നും ചുണ്ടിലെക്കുള്ള ദൂരം ഇനി നീ , ഈ മയില്‍ പീലിയില്‍...
- കവിത-പ്രണയത്തിന്റെ നിര്‍വ്വചനങ്ങള്‍(റോഷന്‍ വി കെ ) പ്രണയത്തിന്റെ നിര്‍വ്വചനങ്ങള്‍ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഭാര്യ, ഹൃദയത്തില്‍ നിന്നും മറ്റൊരുത്തന്റെ പ്രണയ...
Short URL: http://morningbellnews.com/?p=9951



![297691_10150427965557519_702922518_10912251_1573781_n[1]](http://morningbellnews.com/wp-content/uploads/2011/09/297691_10150427965557519_702922518_10912251_1573781_n1-150x150.jpg)













