
കോഴിക്കോട് KFC യുടെ വക മാലിന്ന്യവിതരണം. വെസ്റ്റ് ഹില്‍ മുതല്‍ പുതിയങ്ങാടിവരെ റോഡില്‍ നാറ്റം ഉണ്ടായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് KFC യുടെ മാലിന്ന്യങ്ങലാണ് റോഡില്‍ നിക്ഷേപിച്ചത് എന്ന് മനസ്സിലായത് . ഉടന്‍ തന്നെ ഒരു ലോറി വിളിച്ച് എല്ലാ മാലിന്ന്യങ്ങളും KFC യുടെ മുന്‍പില്‍ തന്നെ നാട്ടുകാര്‍ നിക്ഷേപിച്ചു . അതെ തുടര്‍ന്ന് KFC അധികൃതര്‍ മാലിന്ന്യങ്ങള്‍ രാമനാട്ടുകര ഭാഗത്തുള്ള റോഡുകളില്‍ നിക്ഷേപിച്ചു , നാട്ടുകാര്‍ വിട്ടില്ല അവര്‍ വീണ്ടും ഒരു ലോറി വിളിച്ച് എല്ലാ മാലിന്ന്യങ്ങളും [...]

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്‌ണപ്പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകന്‍ ആക്രമിപ്പിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അതേ സമയം ആക്രമണത്തിനു പിന്നില്‍ തീവ്രവാദ സംഘടനക്ക് ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടു. ആക്രമണത്തിന്‍റെ രീതിയാണ് ഇത്തരമൊരു സംശയത്തിലേക്ക് പൊലീസിനെ നയിച്ച് ഇട്ടുള്ളത്. ഈ രീതിയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ആക്രമിക്കപ്പെട്ട അധ്യാപകനെ ചുറ്റിപറ്റിയും ചില ദുരൂഹതകള്‍ അവശേഷിക്കുന്നതായാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ആക്രമിക്കപ്പെടുന്നതിന് മുമ്പ് ഇദ്ദേഹം കടയ്ക്കലിലേക്ക് പോയിരുന്നു. ഒരു സുഹൃത്തിനെ കാണാനാണ് പോയതെന്ന് ഭാര്യ ഗീത പറയുന്നുണ്ടെങ്കിലും മറ്റ് [...]

മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകനെ മലദ്വാരത്തില്‍ കമ്പിപ്പാര ഇടിച്ചുകയറ്റിയ നിലയില്‍ കണ്ടെത്തി. വാളകം രാമവിലാസം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ വാളകം വൃന്ദാവനത്തില്‍ കൃഷ്ണകുമാറിനെയാണ് (48)ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെ നിലമേല്‍ ജംഗ്ഷനില്‍ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൃഷ്ണകുമാറിന്റെ ഭാര്യ ഗീത മുഖ്യ അധ്യാപികയാണ്. ഇവരുടെ നിയമനവും സ്ഥാനക്കയറ്റവും സംബന്ധിച്ച് കേസുണ്ടായിരുന്നു. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഭീഷണിയുണ്ടായിരുന്നതായി ഗീത പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ്മാനേജറായ ആര്‍. ബാലകൃഷ്ണപിള്ളയും ഭീഷണിപ്പെടുത്തിയിരുന്നതായി ഗീത പറയുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. അതീവ [...]
Sep 28 2011 | Posted in
Crime,
Kerala |
Read More »

സന്തോഷ് പണ്‌ഡിന്റെ `കൃഷ്‌ണനും രാധയും’ റിലീസിന് തയാറായി. അടുത്തിടെ സന്തോഷ് ഈ ചിത്രത്തിന്റെ ട്രെയ്‌ലറും അവതരിപ്പിച്ചിരുന്നു. ഓണത്തിന് ചിത്രം എത്തുമെന്ന രീതിയിലാണ് ട്രെയ്‌ലര്‍ നല്‍കിയതെങ്കിലും ഇപ്പോള്‍ അറിയുന്നത് ദീവാലി പ്രമാണിച്ച് ചിത്രം റിലീസ് ചെയ്യുമെന്നാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം ചെയ്‌തിരിക്കുന്നത് സന്തോഷ് തന്നെയാണ്. ‘അപ്രിയഗാനങ്ങളു’ടെ അവതാരകനായ സന്തോഷ് ചിത്രത്തിനുവേണ്ടി ഗാനങ്ങളെഴുതുകയും അവയ്‌ക്ക് സംഗീതം നല്‍കുക കൂടി ചെയ്‌തിരിക്കുകയാണ്. എഡിറ്റിംഗും ഈ മഹാന്‍ തന്നെയാണ് ചെയ്‌തിരിക്കുന്നത്. അങ്ങനെ എല്ലാ മേഖലകളിലും സന്തോഷിന്റെ കരസ്‌പര്‍ശം. വ്യത്യസ്‌ത [...]

വിതുര പെണ്‍വാണിഭക്കേസിലെ പെണ്‍കുട്ടിക്ക് ഇല്ലാത്ത വധഭീഷണി ഉണ്ടെന്നു വരുത്തി കേസ് അട്ടിമറിക്കാന്‍ സുഗതകുമാരി ശ്രമിക്കുന്നുവെന്ന പരാമര്‍ശങ്ങളുമായി മുന്‍ സഹപ്രവര്‍ത്തക ഗീത ടീച്ചറുടെ പുസ്‌തകം. പ്രമുഖ കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരിക്കെതിരേ രൂക്ഷ പരാമര്‍ശങ്ങളാണ് സാമൂഹിക പ്രവര്‍ത്തകയും ഫെമിനിസ്റ്റുമായ പ്രൊഫ. ഗീതയുടെ പുസ്‌തകത്തിലുള്ളത്. മാവേലിക്കരയിലെ ഫേബിയന്‍ ബുക്‌സാണ് പ്രസാധകര്‍. അന്യായങ്ങള്‍- അരാഷ്‌ട്രീയ കേരളത്തെ രൂപപ്പെടുത്തിയ സ്‌ത്രീ പീഡനക്കേസുകളെക്കുറിച്ച് ഒരു സമഗ്രാന്വേഷണം എന്നപുസ്‌തകം അടുത്ത ദിവസം പുറത്തിറങ്ങും എന്നറിയുന്നു . കിളിരൂര്‍ കേസില്‍ ഇരയായ ശാരിക്ക് അനുകൂലമായി ആദ്യം നിലപാടു [...]

2007 മാര്‍ച്ച് മാസം മൂന്നാം തീയതിയാണ് കെ.എസ്.ആര്‍.ടി.സി തിരുവല്ലയില്‍ നിന്നും ആദ്യമായി ഒരു ബസ് സര്‍വ്വീസ് ബാംഗ്ലൂരിലേക്ക് തുടങ്ങുന്നത്. അന്നത്തെ ഗതാഗത മന്ത്രിയും തിരുവല്ലയുടെ എം.എല്‍ എ കൂടിയായിരുന്ന ശ്രീ മാത്യു ടി തോമസിന്റെ ശ്രമഫലമായിട്ടാണ് തിരുവല്ലയില്‍ നിന്നും ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ്സ് സര്‍വ്വീസ് തുടങ്ങിയത്. തുടക്കം മുതല്‍ തന്നെ നല്ല രീതിയിലുള്ള പ്രതികരണമായിരുന്നു ഈ സര്‍വ്വീസിന് നാട്ടുകാരില്‍ നിന്നും ലഭിച്ചിരുന്നത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം, ഹൊസൂര്‍ വഴി സര്‍വ്വീസ് നടത്തിയിരുന്ന [...]
Sep 27 2011 | Posted in
Bangalore,
Featured |
Read More »

തീരുവനന്തപുരത്ത് കഠിനംകുളം ചാന്നാങ്കരയില്‍ സ്‌കൂള്‍ വാന്‍ പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞു. കഴക്കൂട്ടം മിഷന്‍ ആശുപത്രിയിലെത്തിച്ച 10 വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. നാലാം ക്ലാസ് വിദ്യാര്‍ത്ഥി ആരോമല്‍ എസ് നായര്‍, അശ്വിന്‍, കനിഹ സന്തോഷ് എന്നിവരാണ് മരിച്ചത് . മൂന്നു പേരെ കാണാതായി. 13 കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞു. കഴക്കൂട്ടം പുതുക്കുറിച്ചി സെന്റ് ആന്‍ഡ്രൂസ് ജ്യോതി നിലയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത് . വാനില്‍ 23 കുട്ടികള്‍ ഉണ്ടായിരുന്നെന്നാണ് പ്രഥമിക വിവരം. തിരുവനന്തപുരം നഗരത്തില്‍ നിന്ന് [...]
Sep 26 2011 | Posted in
Featured,
Kerala |
Read More »

തമ്പായിക്കാവ് – റോഷന്‍ വി കെ അഴക്ക് വെളിച്ചെണ്ണയും , പൂവന്‍ കോഴിയും , ഒരു കുപ്പി റാക്കും ഗുരുതി തറയില്‍ വച്ചു താണ് തൊഴുതപ്പോള്‍ കുട്ടിരാമന്‍ ഉറഞ്ഞെങ്കിലും ചീകൂര്‍മ്പ കാവിലെ ഭഗവതി കനിഞ്ഞില്ല . പണ്ടെങ്ങോ പത്തായത്തില്‍ നിന്നും വീണു മരിച്ച ഉണ്ണിയെ തേടി തമ്പായി കാവില്‍ ചെന്നെങ്കിലും പൊട്ടക്കിണറില്‍ നിന്നും വന്ന രണ്ടു കൈകള്‍ അച്ഛമ്മയെ കൂടെ കൂട്ടി പൊയ്ക്കളഞ്ഞു ! മൂന്നും കൂടിയ മുക്കില്‍ ബസ് ഇറങ്ങി കേളപ്പച്ചന്റെ ചായ പീടികയും കഴിഞ്ഞു [...]

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും നര്‍ത്തകിയുമായ മല്ലിക സാരാഭായിയേയും മുകുള്‍ സിന്‍ഹയേയും ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തു. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളെ അണി നിരത്തി മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നിരാഹാര പന്തലിലേക്ക് മാര്‍ച്ചു നടത്തുവാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. താന്‍ അറസ്റ്റിലായത് എന്തിനാണെന്ന് അറിയില്ലെന്നും, മുഖ്യമന്ത്രിക്ക് ഒരു കത്തു നല്‍കുവാന്‍ പുറപ്പെട്ടതെന്നാണ് തങ്ങളെന്നുമായിരുന്നു മല്ലിക അറസ്റ്റിനു ശേഷം പ്രതികരിച്ചത്. എന്നാല്‍ അനുമതിയില്ലാതെ പ്രകടനം നയിച്ചതിനാണ് അറസ്റ്റെന്നാണ് പോലീസ് ഭാഷ്യം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിക്കെതിരായി നല്‍കിയ കേസില്‍ തന്റെ [...]
Sep 19 2011 | Posted in
India,
Politics |
Read More »

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാതൃകയില്‍ ക്രമീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഭരണത്തിന്റെ മേല്‍നോട്ടം രാജകുടുംബത്തില്‍ നിന്ന് മാറ്റി പ്രത്യേക സമിതിയുടെ കീഴിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര സമ്പത്തിനെക്കുറിച്ചുള്ള പാര്‍ട്ടി തീരുമാനം വിശദീകരിക്കുകയായിരുന്നു പിണറായി. രാജകുടുംബത്തിനും ഭരണത്തില്‍ പ്രാതിനിധ്യം വേണം. രാജകുടുംബത്തിന്റെ സ്വത്ത് രാജ്യത്തിന്റെ സ്വത്താണ്. അറകളിലുള്ളത് രാഷ്ട്രത്തിന്റെ പൊതുസമ്പത്താണ്. ക്ഷേത്രസ്വത്ത് എന്ത് ചെയ്യണമെന്നത് ജനാധിപത്യപരമായി തീരുമാനിക്കണം.
Recent Comments