ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും ഗോപി കോട്ടമുറിക്കലിനെ നീക്കി
എറണാകുളം ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും ഗോപി കോട്ടമുറിക്കലിനെ സിപിഎം ജില്ലാകമ്മിറ്റി നീക്കി. വാര്‍ത്താക്കുറിപ്പിലാണു പാര്‍ട്ടി നേതൃത്വം ഇക്കാര്യം അറിയിച്ചത്. ഗോപി കോട്ടമുറിക്കലിനെതിരേ പാര്‍ട്ടിക്കകത്ത് ഉയര്‍ന്ന ചില ആക്ഷേപങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സെക്രട്ടറി ചുമതലയില്‍ നിന്നും ഒഴിവാക്കിയത്.
പുതിയ ജില്ലാ സെക്രട്ടറിയായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്ററെ നിശ്ചയിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ഇന്നലെ ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. യോഗത്തില്‍ സി.വി ഔസേഫ് അധ്യക്ഷനായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍, എം.സി. ജോസഫൈന്‍, എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
Related posts:
- ശശിക്ക് ഇനി അന്വേഷണം തിരുവനന്തപുരം : സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ ഉയര്‍ന്ന...
- അണികളറിയാത്ത ഉള്‍പ്പോര് ; സി പി എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ശശിയെ മാറ്റി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പി ശശിയെ മാറ്റി....
- പി.പി. അബ്ദുള്‍ ഗഫൂര്‍ മൗലവി (80) അന്തരിച്ചു മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും പ്രമുഖ മത വിദ്യാഭ്യാസ വിചക്ഷണനുമായ പി.പി....
- സിപിഐ സംസ്ഥാന സെക്രട്ടറിയായി സി.കെ. ചന്ദ്രപ്പനെ തെരഞ്ഞെടുത്തു സിപിഐ സംസ്ഥാന സെക്രട്ടറിയായി സി.കെ. ചന്ദ്രപ്പനെ തെരഞ്ഞെടുത്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഏകകണ്ഠേനയാണു...
- പി ഡി പി നേതൃയോഗത്തിനു വിലക്ക് മദനി അറസ്റ്റിന് വഴങ്ങണോ കീഴടങ്ങണോ എന്ന കാര്യം ചര്‍ച്ച ചെയ്യാനായി കൊല്ലം അര്‍ന്‍വാര്‍ശേരിയില്‍...
Short URL: http://morningbellnews.com/?p=9206















