
കേരള സന്ദര്‍ശനത്തിനു എത്തിയ രാഷ്ട്രപതി പ്രതിഭ പാട്ടീലിന് താമസിക്കാന്‍ കൊല്ലത്തെ ആഡംബര ഹോട്ടല്‍ ഏര്‍പ്പെടുതയിതിനെ കുറിച്ച് വിവാദങ്ങള്‍ ഉയരുന്നു . രാഷ്ട്രപതി നേരിട്ട് ഇടപെട്ടല്ല താമസ സ്ഥലവും മറ്റും നിശ്ചയിക്കുന്നത്. എന്നാല്‍, ഈ മാസം 19ന് ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ഉദഘാടനം ചെയ്‌ത ഹോട്ടലിലെ ആദ്യ താമസക്കാരി രാഷ്‌ട്രപതിയാണ്. ഉദഘാടനം കഴിഞ്ഞിട്ടു ദിവസങ്ങളായെങ്കിലും ഇതുവരെ മറ്റാര്‍ക്കും മുറികളൊന്നും താമസത്തിനു കൊടുത്തിട്ടില്ല. രാഷ്‌ട്രപതിയുടെ സന്ദര്‍ശനവേളകളിലെല്ലാം താമസിക്കുന്നത് രാജ്‌ഭവനിലാണ്. ഇതിനു വിരുദ്ധമായാണ് ഇത്തവണ സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നത്. [...]
Aug 30 2011 | Posted in
Featured,
Politics |
Read More »

വയനാട് ചെമ്പ്ര പീക് എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്‌തു. എസ്റ്റേറ്റിലെ 388 ഏക്കര്‍ സ്ഥലം അഗ്രോ പാര്‍ക്കിന് വേണ്ടിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കാനിരുന്നത്. എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഡിവിഷന്‍ ബെഞ്ചാണ് ഏറ്റെടുക്കല്‍ നടപടി സ്റ്റേ ചെയ്‌തത്.

കിരണ്‍ ബേദിക്കും നടന്‍ ഓംപുരിക്കുമെതിരേ അവകാശലംഘനത്തിന് പാര്‍ലമെന്റില്‍ നോട്ടീസ്. അന്നാ ഹസാരെയുടെ സമരവേദിയില്‍ പാര്‍ലമെന്റ് അംഗങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചെന്നാണ് ആരോപണം. നോട്ടീസ് തുടര്‍നടപടികള്‍ക്കായി സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് വിട്ടു. ലോക്‌സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്.
Aug 29 2011 | Posted in
Crime,
India,
Politics |
Read More »

ഷൂട്ടിംഗിനിടെ യുവതാരം ആസിഫ് അലിക്ക് പരിക്കേറ്റു. വില്ലിംഗ്‌ടണ്‍ ഐലന്റില്‍ അവസാനഘട്ട ചിത്രീകരണം നടക്കുന്ന `അസുരവിത്ത്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ആസിഫിനു പരിക്കേറ്റത്. എ.കെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഘട്ടനരംഗത്തിനിടെ റോപ്പില്‍ നിന്നും വീണാണ് ആസിഫിന് പരിക്കേറ്റത്. ഡ്യൂപ്പ് വേണ്ടെന്ന ആസിഫ് അലിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റോപ്പില്‍ നിന്നും ചാടുമ്പോള്‍ ആസിഫ് താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Aug 29 2011 | Posted in
Cinema,
Featured |
Read More »

ഒറിയ സ്വദേശിയായ പെണ്‍കുട്ടിയെ ട്രാക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവായ ജിത്തു അറസ്റ്റിലായി. പെണ്‍കുട്ടി വീടുവിട്ടിറങ്ങിയപ്പോള്‍ കൈവശമുണ്ടായിരുന്ന 14,000 രൂപ കൈക്കലാക്കാനുള്ള ശ്രമത്തിനിടയിലാണ് പെണ്‍കുട്ടി ട്രാക്കില്‍ വീണതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ സ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Aug 27 2011 | Posted in
Crime,
Kerala |
Read More »

വിജിലന്‍സ് ഡയറക്‌ടര്‍ സ്ഥാനത്തു നിന്നും ഡെസ്മണ്ട് നെറ്റോയെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പാമോലിന്‍ , ടൈറ്റാനിയം കേസുകള്‍ അട്ടിമറിക്കാന്‍ നെറ്റോ ശ്രമിച്ചതായും വി എസ് കുറ്റപ്പെടുത്തി. പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് വിജിലന്‍സ് ഡയറക്‌ടറുടെ ശ്രമം. ടെറ്റാനിയം കേസ് അട്ടിമറിക്കാന്‍ നെറ്റോ നടത്തിയ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Aug 27 2011 | Posted in
Kerala,
Politics |
Read More »

സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്‌ടപ്പെട്ട ഒരു സാഹചര്യ്യമാണ് ഇന്നുള്ളത് എന്ന് പ്രതിരോധ മന്ത്രി എ കെ ആന്‍റണി അഭിപ്രായപ്പെട്ടു . പോത്തന്‍കോട് ശാന്തിഗിരി ആശ്രമ ഗ്രൌണ്ടില്‍ ബി പി എല്‍ കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ 25 കിലോ അരി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്‍റെ ചുവപ്പുനാടയില്‍ കുടുങ്ങാതെ കാര്യങ്ങള്‍ നടക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത്തരം സമീപനങ്ങളാണ് അഴിമതിക്കെതിരായ സമരത്തിന് നേതൃത്വം നല്‍കാന്‍ ജനങ്ങളെ പ്രേറിപ്പിക്കുന്നത്. സര്‍ക്കാറുകള്‍ [...]

ലോക്‌പാല്‍ ബില്‍ സംബന്ധിച്ച് അണ്ണാ ഹസാരെ ഇന്നലെ കേന്ദ്രത്തിന് സമര്‍പ്പിച്ച മൂന്ന് നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന. മൂന്ന് നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയുള്ള പ്രമേയം ഇന്ന് ലോക്‌സഭ അംഗീകരിക്കാനാണ് സാധ്യത. ധനമന്ത്രി പ്രണബ് മുഖര്‍ജി ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്ലിയുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ തീരുമാനം വ്യക്തമായത്.പ്രമേയത്തിന്‍റെ കരട് രാഷ്‌ട്രീയ കക്ഷികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് അണ്ണാ ഹസാരെ ഇന്നു വൈകുന്നേരം സമരം അവസാനിപ്പിക്കുമെന്നാണ് സൂചന. അതേസമയം പാര്‍ലമെന്‍റില്‍ നടക്കുന്ന ചര്‍ച്ചക്കു ശേഷം സംയുക്ത പ്രമേയം [...]
Aug 27 2011 | Posted in
India,
Politics |
Read More »

നിരവധി ന്യൂനതകളുള്ളതിനാല്‍ ജന്‍ലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ പാസാക്കുന്നതിന് തടസ്സമുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പറഞ്ഞു. ബില്ലിലുള്ള പിഴവുകളെക്കുറിച്ച് അണ്ണാ ഹസാരെ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.ഐ.ടി വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് അദ്വാനി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഭേദഗതികള്‍ക്കുശേഷം മാത്രമെ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കാവൂയെന്നും അദ്വാനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Aug 26 2011 | Posted in
India,
Politics |
Read More »

അണ്ണ ഹസാരെയുടെ ജനലോക്പാല്‍ ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യും .ലോക്പാലിനെ കുറിച്ച് ഇതുവരെ ലഭിച്ച എല്ലാ നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ സ്റ്റാന്‍ഡിംഗ് മക്കിറ്റിക്ക് വിടാനാണ് തീരുമനം. ശക്തമായ ലോക്‌പാല്‍ സംബന്ധിച്ച ഒരു പ്രമേയവും സഭ പാസാക്കും. അണ്ണാ ഹസാരെ ഇന്നലെ മുന്നോട്ടുവച്ച മൂന്നു നിര്‍ദ്ദേശങ്ങളും ചര്‍ച്ചയ്ക്ക് വിഷയമാകും. ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേന്ദ്ര മന്ത്രി വിലാസ്റാവുദേശ്മുഖ് ഹസരെയെ നേരില്‍ അറിയിക്കുമെന്നാണ് സൂചന. എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ [...]
Aug 26 2011 | Posted in
India,
Politics |
Read More »
Recent Comments