Email ID:
   
Archive for: July, 2011

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം – ബിഷപ്പിനു മാര്‍ത്തോമാ സഭയുടെ വിലക്ക്‌

mar-thoma-church_4

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന ബിഷപ്പിനു മാര്‍ത്തോമാ സഭയുടെ വിലക്ക്‌. മാര്‍ത്തോമ്മ സഭയുടെ കോട്ടയം കൊച്ചി ഭദ്രാസന എപ്പിസ്‌കോപ്പയ്‌ക്കെതിരെ അദ്ദേഹത്തിന്റെ മുന്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ പൊലീസ്‌ കേസെടുത്ത സാഹചര്യത്തിലാണ്‌ വിലക്ക്‌. ഓഗസ്‌റ്റ്‌ 13ന്‌ സഭയുടെ പുതിയ മൂന്നു ബിഷപ്പുമാരുടെ സ്ഥാനാരോഹണച്ചടങ്ങ്‌ നടക്കുകയാണ്‌. അതില്‍ പങ്കെടുക്കാന്‍ അനുവാദമില്ലെന്നാണ്‌ സൂചന. കൂടാതെ ഒരു വര്‍ഷത്തേയ്‌ക്ക്‌ നിര്‍ബന്ധിത അവധി എടുക്കാന്‍ നിര്‍ദേശിച്ചതായും അറിയുന്നു. പത്തനംതിട്ട ജില്ലയിലെ കോയിപ്പുറം പൊലീസാണ്‌ കഴിഞ്ഞ ദിവസം ബിഷപ്പിനെതിരേ കേസെടുത്തത്‌. പത്തനംതിട്ട ഫസ്റ്റ്‌ക്ലാസ്‌ [...]

രഞ്ജിത്ത് കലിംഗപുരത്തിന്‍റെ കവിത – ‘ദൈവം വിഡ്ഡിയാണ്’

ദൈവം വിഡ്ഡിയാണ് ചീറിപ്പാഞ്ഞെന്റെ ചിറകു പറിയ്ക്കുവാന്‍ ആര്‍ത്തിയോടടുക്കുന്ന യന്ത്രക്കാറ്റ്. ഇരിയ്ക്കുന്നിടത്തെന്നെ അരച്ചുതേയ്ക്കുവാന്‍ പുളഞ്ഞ് പാഞ്ഞടുക്കുന്ന കൈകള്‍. എന്നെയൊരഗ്നിസ്ഫുലിംഗമാക്കുവാന്‍ വല നെയ്ത് വ്യഗ്രതയോടെ വൈദ്യുതി. കണ്ണ് നീറ്റിപ്പുകച്ച് മസ്തിഷ്കം തരിപ്പിയ്ക്കാന്‍ ആത്മാഹുതി ചെയ്യുന്ന തിരി. അഴുകിയ പഴംതുണിക്കെട്ടിനിടയില്‍ ചെളിമണ്ണ് പുണര്‍ന്ന് ദിനരാത്രങ്ങള്‍ കഴിച്ച് ഞാന്‍. ചോരയുണ്ണാനെന്നെ സൃഷ്ടിച്ചവനെന്തിന് ദാഹമകറ്റുന്നേരം കൊല്ലാനവര്‍ക്ക് ചോദന നല്‍കി? അനിയന്റെ കഴുത്തറുത്ത് ചോരയൂറ്റിയ കിരാതനും, മകളെപ്പിഴപ്പിച്ച നികൃഷ്ടപിതാവിനും, ഒരുത്തന്നംഗോപാംഗം നുറുക്കിപ്പൂഴ്ത്തിയോനും, ഇരുമ്പഴിക്കൂടവര്‍ ‘നിഷ്കരുണം’ നിഷ്കര്‍ഷിച്ചു.? പറന്ന് മൂളിയ സംശയങ്ങള്‍ കാതടപ്പിയ്ക്കുന്ന പെരുമ്പറഘോഷമായി, മിന്നല്‍പ്പിണരും ഇടിമുഴക്കവുമായി, [...]

എ ഡി ബി യുടെ ധനസഹായം തേടും ; മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങല്‍ക്കായ്  ഏഷ്യന്‍ ഡെവലെപ്പ്മെന്‍ര്‍ ബാങ്കിന്‍റെ ധനസഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു . ദേശീയ ജലപാതാ വികസനം, ഉള്‍നാടന്‍ ജലഗതാഗത നിയന്ത്രണം , കുടിവെള്ള വിതരണം എന്നിവക്കാണ്‌ എ ഡി ബി വായ്പ അനിവാര്യമായിട്ടുള്ളത്. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും എ ഡി ബി അവലോകന യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

കര്‍ണാടക: തര്‍ക്കം മൂലം നിയമസഭാകക്ഷിയോഗം മാറ്റിവെച്ചു

മുഖ്യമന്ത്രി യെദിയൂരപ്പ രാജി നന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ കര്‍ണാടകയിലെ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കൂടിയ നിയമസഭാകക്ഷിയോഗം മാറ്റിവെച്ചു. എംഎല്‍എമാര്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസത്തില്‍ ഉടലെടുത്ത തര്‍ക്കമാണ്‌ യോഗം തടസ്സപ്പെടുത്തിയത്‌. ഒരു കൂട്ടം എംഎല്‍എമാര്‍ യെദിയൂരപ്പ രാജി വെക്കേണ്ട ആവശ്യമില്ലെന്ന അഭിപ്രായത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ്‌. മുഖ്യമന്ത്രിയെ കാര്യമറിയാതെ ക്രൂശിക്കുകയാണെന്നാണ്‌ ഇവരുടെ വാദം. ചര്‍ച്ചകള്‍ക്കായി ബിജെപി ദേശീയ നേതാക്കളായ അരുണ്‍ ജെയ്‌റ്റ്‌ലിയും രാജ്‌നാഥ്‌ സിംഗും ഇന്ന്‌ ഉച്ചയോടെ ബാംഗ്ലൂരിലെത്തിയിരുന്നു.

വിലക്കവഗണിച്ച് വി.എസ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിക്കുന്നതിന്‌ പാര്‍ട്ടി ഏര്‍പ്പെടുത്തിയ വിലക്കവഗണിച്ച് വിഎസ് നാറാത്തെ കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെത്തി. കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിക്കുന്നതിന്‌ വിലക്കില്ലെന്നും അവിടുന്ന്‌ ഭക്ഷണം കഴിക്കുന്നതിനാണ്‌ പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്നും മറ്റൊരു ദിവസം ഭക്ഷണം കഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളം കുടിക്കരുതെന്ന്‌ വിലക്കിയതിനാല്‍ അവിടുന്ന്‌ ഇളനീര്‍ കുടിച്ചുവെന്നും വിഎസ് അറിയിച്ചു. പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിക്കുന്നതില്‍ [...]

മമ്മൂട്ടിക്ക് റിപ്പോര്‍ട്ടര്‍ ചാനലില്‍ ബിനാമി ഇടപാട് എന്ന് ആരോപണം – രാജ്യസഭാ മോഹം നടക്കില്ല

mammootty_1

നടന്‍ മമ്മൂട്ടിയുടെ സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങള്‍ തേടുന്നതിന്റെ ഭാഗമായി നഗരത്തിലെ ഒരു പ്രമുഖ ഷെഡ്യൂള്‍ഡ്‌ ബാങ്കിന്റെ ശാഖയില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളുടെ തുടര്‍ച്ചയായിട്ടായിരുന്നു നടപടി. ഈ ബാങ്കിലെ മമ്മൂട്ടിയുടെ അക്കൗണ്ട്‌ മരവിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടത്തെ ലോക്കറുകളും അധികൃതര്‍ തുറന്നു പരിശോധിച്ചു. മമ്മൂട്ടിയുടെ പനമ്പള്ളിനഗറിലെ വീട്ടിലും പരിശോധന നടത്തി. ഭൂമി സംബന്ധിച്ച രേഖകളും പരിശോധിച്ചു. മമ്മൂട്ടിയുടെ വ്യവസായ പങ്കാളിയായ ആന്റോ ജോസഫിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധനകള്‍. മമ്മൂട്ടിയുടെ ഏതാനും ബാങ്കുകളിലെ അക്കൗണ്ടുകള്‍കൂടി പരിശോധിക്കാനുണ്ട്‌. ഇതു വരും ദിവസങ്ങളില്‍ ഉണ്ടാകും. [...]

രൂപയുടെ മൂല്യം കുറയുന്നത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കു തിരിച്ചടി

bangalore-itpl-itpark

രൂപയുടെ മൂല്യം കുറയുന്നത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കു തിരിച്ചടിയായേക്കും. മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമാണ് ഇപ്പോള്‍ ഇന്ത്യന്‍ രൂപയ്ക്ക്. കയറ്റുമതി വരുമാനം കുറയാന്‍ ഇതു കാരണമാകുന്നതിനാല്‍ ഇന്ത്യന്‍ ഐടി കമ്പനികളുടെ ലാഭം കുറയാന്‍ ഇതു വഴിതെളിക്കും. യുഎസിലെ വായ്പാ തിരിച്ചടവ് സംബന്ധിച്ച പ്രശ്നങ്ങളാണു ഡോളറിന്‍റെ മൂല്യച്യുതിക്കു കാരണം. പൊതുവേ ദുര്‍ബല കറന്‍സികളുടെ ശ്രേണിയില്‍പ്പെടുത്താവുന്ന രൂപയുള്‍പ്പെടെ 15ലധികം കറന്‍സികള്‍ക്കെതിരേ ഡോളറിന്‍റെ മൂല്യം കുറയുകയാണ്. ഇത് ഇന്ത്യന്‍ ഐടി മേഖലയ്ക്കു വന്‍ തിരിച്ചടിയാകുമെന്നു നാസ്കോം പ്രസിഡന്‍റ് സോം മിത്തല്‍ [...]

സി. ആര്‍ പി എഫ് വെബ്‌ സൈറ്റില്‍ പാക് സൈബര്‍ ആക്രമണം

കേന്ദ്ര ദ്രുത കര്‍മ്മ സേനയുടെ വെബ്‌  സൈറ്റില്‍ പാക് ഹാക്കര്‍ ഗ്രൂപ്പ്‌ ആയ  പാക് സൈബര്‍ ആര്മ്മിയിലെ ‘ ‘Shadow008 & BanneD’  ആക്രമണം  നടത്തുകയും ഡാറ്റാബേസ് ചോര്‍ത്തിയതായും പ്രസ്തുത പാക് സൈബര്‍ ആര്മ്മി അവകാശവാദം ഉന്നയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല .പകരം ഒരു ഡാറ്റാബേസ് പേജിന്റെ സ്ക്രീന്‍ ഷോട്ട് അവര്‍ പുറത്തുവിട്ടു.

ആഗോള ഭീകരതയ്ക്കെതിരെ സംയുക്ത നടപടിയെന്ന് ഇന്ത്യയും പാകിസ്ഥാനും

hina rabbani khar with Krishna

വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ  പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനിയുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും സംയുക്തമായി  ആഗോള ഭീകരതയ്ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന്  പ്രസ്താവിച്ചു . ഇന്ത്യ – പാക് നയതന്ത്ര ബന്ധം എത്രയും വേഗത്തില്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പുതിയ തലമുറയുടെ പ്രതിനിധിയാണ് താന്‍ എന്ന് ഊന്നിപ്പറഞ്ഞാണ് ഹിന റബ്ബാനി  മാധ്യമ പ്രവര്‍ത്തകരെ സമീപിച്ചത് . ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനും തീരുമാനമായി. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരും അടുത്ത വര്‍ഷം ആദ്യം ഇസ്ലാമബാദില്‍ കൂടികാഴ്ച നടത്തും. അതോടൊപ്പം തന്നെ ശ്രീനഗറിനും മുസഫറാബാദിനുമിടയിലും പൂഞ്ചിനും റാവല്‍ക്കോട്ടിനുമിടയിലുള്ള ബസ് സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാനും തീരുമാനമായി.

ഫാരിസ്‌ വെറുക്കപ്പെട്ടവനല്ല: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഫാരിസ്‌ അബുബക്കര്‍ വെറുക്കപ്പെട്ടവനാണെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ മാത്രം അഭിപ്രായമാണെന്ന്‌ വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. വി.എസ്‌ അച്യുതാനന്ദന്‍ ആര്‍ക്കൊക്കെ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുണ്ടെന്ന്‌ എനിക്ക്‌ നോക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Recent Comments

  • AMA: Enthada padathinu oru kuzhappam
  • MorningBellNews.com: അപ്പൊ മാഷെന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക..? കാലം പൊറുക്കാത്ത കൊടും തെറ്റല്ലെ...
  • moopz: enda chetta…vayichatt budhimut thonnanundo.?valare manyamayi ettavum churukki karyangal...
  • Hareesh: Correct review !!
  • shaji: 2.30 manikur full entertainment aki mati…allathe thadi thadavikond ithra azhnu abiprayam...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics