ദേശീയ ചലച്ചിത്ര അവാര്‍ഡ് 2010 : സലിം കുമാര്‍ മികച്ച നടന്‍
2010 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മലയാളത്തിനു നേട്ടം. മികച്ച നടനുള്ള ദേശീയ പുരസ്കാരം സലിം കുമാറിന്. ആദാമിന്റെ അബു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. സലിം മഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ അബു മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും നേടി. സലിം കുമാറിനൊപ്പം ധനുഷും മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനായി. ആടുകളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ധനുഷിന് അവാര്‍ഡ് ലഭിച്ചത്. ഈ ചിത്രം ഒരുക്കിയ വെട്രിമാരനാണ് മികച്ച സംവിധായകന്‍. മികച്ച നടിക്കുള്ള പുരസ്കാരങ്ങള്‍ മറാഠി നടി മഥാലിയും തമിഴ് നടി ശരണ്യ പ്രിയവര്‍ണനും നേടി. സുകുമാരിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. സിനിമാ നിരൂപണത്തിനുള്ള പുരസ്‌കാരം മലയാളി കൂടിയായ ജോഷി ജോസഫിനാണ്. സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ്. തോമസ് കൊട്ടുകപ്പള്ളി ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തസംഗീതത്തിന് പുരസ്‌കാരം നേടി. ഗാനരചയിതാവിനുള്ള പുരസ്‌കാരം വൈരമുത്തുവിനാണ്. ഛായാഗ്രാഹകനുള്ള പുരസ്‌കാരം മലയാളിയായ മധു അമ്പാട്ട് നേടി. കലാസംവിധാനം മലയാളിയായ സാബു സിറില്‍ യന്തിരന്‍ എന്ന ചിത്രത്തിന് നേടി. മികച്ച നൃത്തസംവിധാനം-ദിനേശ്കുമാര്‍-ചിത്രം ആടുംകളം. മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം-ദ ജെം, കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട് ഫിലിം-ലീവിംഗ് ഹോം, എഡ്യുക്കേഷന്‍ ഫിലിം-അദ്വൈതം, സംവിധാനം-അരുണിമ ശര്‍മ്മ
Related posts:
- ഓസ്കാര്‍ – ദ കിങ്‌സ് സ്പീച്ച് മികച്ച ചിത്രം, കോളിന്‍ ഫിര്‍ത്ത് നടന്‍, നതാലി നടി 83-മത് ലെ ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് ബ്രിട്ടീഷ്...
- മികച്ച കുട്ടികളുടെ ചിത്രത്തിനു ദേശീയ അവാര്‍ഡ് ലഭിച്ച ‘കേശു’വിനു നിലവാരമില്ല : ഹരികുമാര്‍ മികച്ച കുട്ടികളുടെ ചിത്രത്തിനു ദേശീയ അവാര്‍ഡ് ലഭിച്ച ‘കേശു’വിനു നിലവാരമില്ലെന്നു ജൂറി അംഗം...
- കുട്ടിസ്രാങ്ക് മികച്ച ചിത്രം,അമിതാഭ് ബച്ചന്‍ മികച്ച നടന്‍ ബംഗാളി നടി അനന്യ മികച്ച നടി 2009 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാള സിനിമയുടെ വന്‍തിരിച്ചുവരവ്. ഷാജി എന്‍....
- നോര്‍ത്ത് ഇന്ത്യന്‍ ലോബ്ബി വീണ്ടും ശക്തം : അമിതാഭ് ബച്ചന്‍ മികച്ച നടന്‍ നോര്‍ത്ത് ഇന്ത്യന്‍ ലോബ്ബി വീണ്ടും ശക്തം : അമിതാഭ് ബച്ചന്‍ മികച്ച നടന്‍...
- മലയാളത്തില്‍നിന്ന് കുട്ടിസ്രാങ്ക്, പഴശ്ശിരാജ, പത്താം നിലയിലെ തീവണ്ടി :ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും ന്യൂഡല്‍ഹി: 2009 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മലയാളത്തില്‍നിന്ന് കുട്ടിസ്രാങ്ക്,...
Short URL: http://morningbellnews.com/?p=8795
















So, Salim Kumar is now on "Bharath Salim Kumar"!!!