
എല്‍ഡിഎഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് സംസ്ഥാനത്തു ബിവറേജസ് കോര്‍പറേഷന്‍ 12 ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനെടുത്ത തീരുമാനം റദ്ദാക്കുന്നതിനു പിന്നില്‍ വന്‍ അഴിമതി. മീനാക്ഷിപുരം, മാലൂര്‍, ചെറുതോണി, പണിക്കാട്, പനത്തടി, കുമളി, ഏനാത്ത്, അടിമാലി, കല്ലാച്ചി, നെല്ലാട്, ചാലക്കുടി, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനായിരുന്നു തീരുമാനം.ഇവിടങ്ങളിലെ സ്വകാര്യ ബാറുടമകള്‍ക്കു വേണ്ടിയാണ് ഇതു റദ്ദാക്കുന്നത് എന്നാ ആരോപണം ശക്തമായി ഉയര്‍ന്നിട്ടും എല്‍ ഡി എഫ് ഇക്കാര്യത്തില്‍ മൌനം പാലിക്കുകയാണ് .കുറഞ്ഞ വിലയ്‌ക്ക് സാധാരണ ഉപഭോക്താക്കള്‍ക്ക് മദ്യം ലഭിക്കാനുള്ള സൗകര്യം വിപുലപ്പെടുത്താനാണ് 12 [...]
May 30 2011 | Posted in
Featured,
Kerala |
Read More »

വടക്കന്‍പാട്ടിലെ ആരുമറിയാത്ത ഒരു കഥ കൂടി മലയാളസിനിമയാകുന്നു. പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ച മൈസൂര്‍ രാജാവ് ടിപ്പു സുല്‍ത്താന്റെ വെപ്പാട്ടിയായിരുന്നു എന്നു സമര്‍ഥിക്കുന്ന ‘കടത്തനാടന്‍ നൊമ്പരങ്ങള്‍’ എന്ന പുസ്തകമാണ് വെള്ളിത്തിരയിലെത്തുന്നത്. ‘പഴശ്ശിരാജ’യുടെ നിര്‍മാതാവ് ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ‘ജ്വാലയായ്’, ‘ശ്രീ ഗുരുവായൂരപ്പന്‍’, ‘ശ്രീകൃഷ്ണന്‍’ തുടങ്ങിയ മെഗാഹിറ്റ് ടെലിവിഷന്‍ പരമ്പരകളിലുടെ ശ്രദ്ധേയനായ വയലാര്‍ മാധവന്‍കുട്ടിയാണ് ചിത്രം സംവിധാനംചെയ്യുക.ഉണ്ണിയാര്‍ച്ചയുടെ ജീവിതത്തിലെ അറിയാഏടുകളെക്കുറിച്ച് ‘കടത്തനാടന്‍ നൊമ്പരങ്ങള്‍’ എന്ന പുസ്തകമെഴുതിയത് ആര്‍ച്ചയുടെ പിന്‍മുറക്കാരന്‍ കൂടിയായ ഭാസ്‌കരന്‍ മാനന്തേരി എന്നയാളാണ്. 1790 മേയില്‍ പുത്തൂരംവീട് [...]
May 30 2011 | Posted in
Cinema,
Featured |
Read More »

“പെണ്‍ വാണിഭകാരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ കയ്യാമം വീണിരിക്കും.കയ്യാമം വെക്കുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.അതുതന്നെയാണ് ഇപ്പോഴും പറയുന്നത്.ഐസ്ക്രീം കേസിന്റെ വസ്തുതകള്‍ പയ്യെപ്പയ്യെ പുറത്തു വന്നിട്ടുണ്ട് രഹസ്യ സീഡിയും എന്നെ ഏല്പിക്കുമന്ന് പറഞ്ഞിട്ടുണ്ട്”എന്ന് VS…. നല്ലത് ഇത്തരം വിലപ്പെട്ട രേഖകള്‍ ഉത്തരവാദപ്പെട്ടവരെവേണമല്ലോ ഏല്പിക്കാൻ ഒരിക്കല്‍,അതായത് കൃത്യമായി പറഞ്ഞാല്‍ 2005 ജനുവരി 31 ന്കൊട്ടിയം പീഡനക്കേസിലെ ഇര ഷൈനി കൊലചെയ്യപ്പെട്ടു, അതിന്ന്ശേഷം ഒരാഴ്ച കഴിഞ്ഞ് 9-2-05ന് അന്നത്തെ മുഖ്യന്‍ ഉമ്മന്‍ ചാണ്ടിയുടെ കയ്യിലേക്ക്അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അച്ചുതാനന്ദന്‍,കൊല്ലപ്പെട്ട ഷൈനിയുടെ അഭിമുഖം അടക്കമുള്ള [...]
May 30 2011 | Posted in
Featured,
Politics |
Read More »

യുവമനസുകളെ ഏറെ ആകര്‍ഷിക്കുന്ന കിടിലന്‍ പെര്‍ഫോമന്‍സിലൂടെ ഭാഷദേശവ്യത്യാസമില്ലാതെ അനേകം ആരാധകരെ നേടിയ തെലുങ്ക് സൂപ്പര്‍ സ്‌റ്റാര്‍ അല്ലു അര്‍ജൂന്റെ ഹിറ്റ് ചിത്രങ്ങള്‍ മലയാളമുള്‍പ്പെടെയുള്ള വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി വന്‍വിജയം നേടുന്നത് പതിവുള്ള കാഴ്‌ചതന്നെയാണ്. ഈ നേട്ടം ആവര്‍ത്തിക്കാന്‍ പുത്തന്‍ ചിത്രം `ബദ്രിനാഥു’മായി അല്ലു അര്‍ജുന്‍ വീണ്ടും വരുന്നു. വി.വി. വിനായക് സംവിധാനം ചെയ്‌തിരിക്കുന്ന ബദ്രിനാഥ് അന്‌ധ്രയിലും കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഒരേ സമയം റിലീസ് ചെയ്യുകയാണ്. ജൂണ്‍ 10 ന് റിലീസ് ചെയ്യുന്ന ചിത്രം മലയാളത്തിലേക്ക് [...]
May 30 2011 | Posted in
Cinema,
Featured |
Read More »

രാജ്യത്തെ ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം 2022-ഓടെ നിര്‍ത്തിവെക്കുമെന്ന് ജര്‍മനി. പരിസ്ഥിതിമന്ത്രി നോര്‍ബര്‍ട്ട് റോട്‌ഗെനാണ് ഇക്കാര്യം അറിയിച്ചത്. ജപ്പാനിലെ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജര്‍മനിയുടെ തീരുമാനം. അതേസമയം, ആണവോര്‍ജത്തിനു പകരം തുല്യമായ ഊര്‍ജഉപാദിയെന്ന ചോദ്യം അവശേഷിക്കുകയാണെന്നും ഇതിനു കൃത്യമായ ഉത്തരം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
May 30 2011 | Posted in
International |
Read More »

രാജ്യത്തെ സാധാരണക്കാരുടെ ജീവിത ബജറ്റ് താളം തെറ്റിച്ച് എല്‍.പി.ജി, മണ്ണെണ്ണ സബ്‌സിഡി എടുത്തുമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. 2011 മാര്‍ച്ച് 31ഓടെ സബ്‌സിഡിയില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍തിരിയാനാണ് ഇപ്പോഴുള്ള തീരുമാനം. ഇതോടെ മണ്ണെണ്ണയുടെ വില മൂന്നിരട്ടിയിയായും പാചക വാതക വില രണ്ടിരട്ടിയായും വര്‍ധിക്കും.സബ്‌സിഡി നിര്‍ത്തലാക്കുന്നതോടെ മണ്ണെണ്ണയുടെ വില നിലവിലെ മാര്‍ക്കറ്റ് അനുസരിച്ച് 50 രൂപയായും പാചക വാതക സിലിണ്ടറിന്റെ വില 675 രൂപയായും വര്‍ദ്ധിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രം പ്രതിമാസം 2 ലിറ്റര്‍ മണ്ണെണ്ണ സബ്‌സിഡി നിരക്കില്‍ [...]
May 30 2011 | Posted in
Business |
Read More »

സാമ്രാജ്യത്വ ആഗോളീകരണവും ഭൂബന്ധങ്ങളുമടക്കം മൗലികമായ വിഷയങ്ങളിലൊന്നും തന്നെ അഭിപ്രായവ്യത്യാസമില്ലാത്ത ഈ മുന്നണികളുംഅവയുമായി ബന്ധപ്പെട്ട മറ്റു പാര്‍ട്ടികളും ഗ്രൂപ്പുകളും തമ്മിലുള്ള ഏകമത്സരസംസ്ഥാനത്തെ ജനങ്ങളുടെ മേല്‍ രാജ്യദ്രോഹ ജനദ്രോഹ സാമ്രാജ്യത്വ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ആരുടെ നേതൃത്വത്തിലായിരിക്കണം എന്ന തര്‍ക്കത്തിലാണ്ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്. ഇടതും വലതും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ മാഞ്ഞുമാഞ്ഞ് ഒടുവില്‍രണ്ടു സീറ്റിന്റെ വ്യത്യാസത്തില്‍ എത്തുമ്പോഴും“കുതിരക്കച്ചവടം”കൊണ്ട് പോലും അലോസരപ്പെടുത്തില്ലെന്ന,ഊഴം തെറ്റിക്കുന്നില്ലെന്ന ഒത്തു തീര്‍പ്പു വ്യവസ്ഥകളും കൂടിയായപ്പോള്‍,അഴിമതിക്കാരും ഭൂ മാഫിയകളും പെണ്‍ വാണിഭക്കാരും കോര്‍പ്പറേറ്റ് മാഫിയകളും ആനന്ദനൃത്തത്തിലാറാടിനാടു നീളെ പടക്കം പൊട്ടിച്ചു.കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ [...]
May 26 2011 | Posted in
Featured,
Politics |
Read More »

ജനങ്ങളുടെ നിത്യവൃത്തിയും നിലനില്പുമായി ബന്ധപ്പെട്ട എല്ലാ അവശ്യ വസ്തുക്കളുടേയും സേവനങ്ങളുടേയും വിലകള്‍ കുത്തനെ ഉയര്‍ ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന സന്ദര്‍ഭത്തില്‍ പെട്രോളിയം വിലയുടെ നിയന്ത്രണ സംവിധാനം എടുത്തു കളഞ്ഞതും അതിന്റെ ഭാഗമായി മാസംതോറും വില കൂടിക്കൊണ്ടിരിക്കുന്നതുമായ ഒരു അവസ്ഥ രാജ്യത്ത് നില നില്‍ക്കുകയുമാണ്. സ്വകാര്യ മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും റിലയന്‍സ് പോലുള്ള ഊഹ കുത്തകകളുടെ സമ്മര്‍ദ്ദത്തിന്ന് വഴങ്ങി കഴിഞ്ഞ ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് ശേഷം എട്ടാമത്തെ വര്‍ദ്ധനവാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഈ എട്ടുപ്രാവശ്യവും രാജ്യത്ത് [...]
May 26 2011 | Posted in
Business |
Read More »

പോലീസിലെയും വിജിലന്‍സിലെയും ചില ഉന്നത ഉദ്യോഗസ്ഥര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നുവെന്ന് സിബി മാത്യൂസ്. കൈക്കൂലി വാങ്ങി പ്രതിയെ ഒഴിവാക്കിയെന്ന് ആരോപിച്ചു .മുന്‍ ഡി.ജി.പി സിബി മാത്യൂസിനെതിരെ സമര്‍പ്പിച്ച ഹരജി വിജിലന്‍സ് കോടതി തള്ളിയ അവസരത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണത്തിനടിസ്ഥാനമായി തെളിവുകളില്ലാത്തതിനാലാണ് കേസ് കോടതി തള്ളിയത്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തനിക്കെതിരെ പരാതി നല്‍കിയവരില്‍ ഈ ഉന്നതര്‍ ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഡി.ജി.പിയ്ക്കു പരാതി നല്‍കി ഒന്നരവര്‍ഷത്തോളമായിട്ടും അദ്ദേഹം ശരിയായ നടപടി സ്വീകരിച്ചിരുന്നില്ല. പരാതിക്കാരെ [...]
May 26 2011 | Posted in
Crime,
Featured |
Read More »

ഇന്ത്യ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ 2ജി സ്പെക്ട്രം അഴിമതി കേസില്‍ പ്രമുഖ ഡിഎംകെ നേതാവ് കനിമൊഴിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുന്‍ ടെലികോം മന്ത്രി എ രാജയ്ക്ക് പിന്നാലെയാണു രാജ്യസഭാ എംപിയും ഡിഎംകെ നേതാവ് കരുണാനിധിയുടെ മകളുമായ കനിമൊഴിയും തിഹാര്‍ ജയിലിലേക്ക് പോകുന്നത്. കനിമൊഴിയെ കൂടാതെ കലൈഞ്ജര്‍ ടിവി എംഡി ശരദ് കുമാറിന്റെയും ജാമ്യാപേക്ഷ സിബിഐ പ്രത്യേക കോടതി ഇന്ന് തള്ളി. ഇവര്‍ രണ്ട് പേരെയും റിമാന്‍ഡ് ചെയ്തു. ജസ്റ്റിസ് സയ്നി ജാമ്യാപേക്ഷ നിരസിച്ചുകൊണ്ടുള്ള [...]
May 20 2011 | Posted in
Featured,
Politics |
Read More »
Recent Comments