
പ്രണയത്തില്‍ സംഭവിച്ചത് – റോഷന്‍ വി കെ പ്രണയിക്കുന്നവരുടെ റേഷന്‍ കാര്‍ഡില്‍ നിന്നും പേര് വെട്ടിയപ്പോള്‍ , അവളുടെ പാദസരത്തിന്റെ ഒരു കുഞ്ഞല്ലി എന്റെ അടുത്ത് വന്നിരുന്നു ! കരയിക്കുന്നവരുടെ ആദ്യ പട്ടികയില്‍ ഇടം നേടിയ സുഹൃത്ത് മുപ്പത് വെള്ളിക്കാശിനു ഒറ്റിയപ്പോള്‍ ഒരു കുരിശ് താങ്ങായി നിന്നു ! ചങ്കില്‍ പൊടിഞ്ഞതു കൊണ്ട് എഴുതുന്നത് മായ്ക്കാന്‍ ആരോ നട്ടു വളര്‍ത്തിയ ഇലമുളച്ചി ചെടികള്‍ മത്സരിച്ചപ്പോള്‍ വക്കു പൊട്ടിയ പഴയ സ്ലേറ്റ് ഒന്നാം ക്ലാസിലേക്ക് തിരിച്ചു പോയി റിയാലിടി [...]
Apr 27 2011 | Posted in
Featured,
Poems |
Read More »

തീരപഥം ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ജലസേചന വകുപ്പ് മന്ത്രി ടി.എം ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. സര്‍ക്കാരിന് എട്ടുകോടി രൂപയുടെ നഷ്‌ടമുണ്ടാക്കിയെന്നാണ് കേസ്. 2005 ല്‍ ജലവിഭവ മന്ത്രിയായിരിക്കെ നടപ്പാക്കിയ തീരപഥം കുടിവെള്ള പദ്ധതിയിലെ ക്രമക്കേടിലാണ് അന്വേഷണം. ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് പദ്ധതിയില്‍ ഉപയോഗിച്ചിരുന്നതെന്നായിരുന്നു പരാതി.
Apr 26 2011 | Posted in
Featured,
Politics |
Read More »

ഐസ്‌ക്രീം കേസില്‍ ആരോപണവിധേയരായ ഹൈക്കോടതി മുന്‍ ജഡ്‌ജിമാരായ ജസ്റ്റീസ് കെ.കെ തങ്കപ്പനും ജസ്റ്റീസ് കെ. നാരായണക്കുറുപ്പും ചോദ്യം ചെയ്യലിന് ഹാജരായില്ല. തങ്ങളെ ചോദ്യം ചെയ്യണമെങ്കില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അനുമതി വേണമെന്നും ഈ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭിച്ചാല്‍ മാത്രമേ ഹാജരാകുകയുള്ളുവെന്നും ഇരുവരും ഫോണില്‍ അന്വേഷണ സംഘത്തെ അറിയിച്ചു. കേസില്‍ പണം വാങ്ങി കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി വിധികള്‍ പുറപ്പെടുവിച്ചുവെന്നാണ് ഇവര്‍ക്കെതിരേ ഉയര്‍ന്ന ആരോപണം.
Apr 26 2011 | Posted in
Crime |
Read More »

എന്ടോസള്‍ഫാന്‍ പൂര്‍ണമായി നിരോധിക്കണം എന്നാവശ്യപ്പെട്ടു വെള്ളിയാഴ്ച കേരളത്തില്‍ എല്‍ ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു . രാവിലെ ആറ് മണി മുതല്‍ വൈകിട്ട്ട് ആറ് വരെ ആയിരിക്കുംഹര്‍ത്താല്‍
Apr 26 2011 | Posted in
Kerala |
Read More »

ഫോട്ടോ : അജിത് ഉണ്ണികൃഷ്ണന്‍ ജനീവ കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് എതിരായ നിലപാടെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചുവെന്ന് കേരളത്തില്‍ നിന്നുള്ള സ്വതന്ത്ര നിരീക്ഷകന്‍ മുഹമ്മദ് അഷീല്‍ അറിയിച്ചുവെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. ഇന്ന് ചേര്‍ന്ന ഏഷ്യാ-പസഫിക് യോഗത്തിലാണ് ഇന്ത്യ നിരോധനത്തിനെതിരായ നിലപാടെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പിടിവാശിയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു . ജനീവ കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് അനുകൂലമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഉപവാസം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. [...]

മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ തെളിയുന്ന ദീപം മനുഷ്യനിര്‍മിതമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. പുല്ലുമേട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. ആദിവാസികളാണ് ആചാരം നടത്തിയിരുന്നത്. മകരവിളക്ക് ദിവ്യമാണെന്ന് ഒരിക്കല്‍ പോലും ദേവസ്വം ബോര്‍ഡ് അവകാശപ്പെട്ടിട്ടില്ലെന്നും ദീപം തെളിയിക്കല്‍ നിര്‍ത്തിയാല്‍ അത് വിശ്വാസികളില്‍ ഏറെ ദു:ഖമുണ്ടാക്കുമെന്നും ബോര്‍ഡ് സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതിന് മുന്‍പും ആദിവാസികള്‍ ഈ ആചാരം നടത്തിയിരുന്നു. ശബരിമലയിലെ ശാന്തിക്കാരനെ നിയോഗിച്ച് പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്താന്‍ [...]
Apr 25 2011 | Posted in
Featured,
India |
Read More »

കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് രാജിവയ്‌ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്ത മന്ത്രി ജയറാം രമേശിന് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല. കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി നിന്ന് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന്റെ കാരണം അവതരിപ്പിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ ഓഫീസിനുമുമ്പില്‍ പരിസ്ഥിതി സൗഹൃദകൂട്ടായ്‌മ സംഘടിപ്പിച്ച എന്‍ഡോസള്‍ഫാനെതിരായ ഉപവാസ സമരം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Apr 25 2011 | Posted in
Kerala |
Read More »

മലയാള സിനിമയില്‍ മാറ്റത്തിന്റെ ഉറുമി വീശുന്ന നടന്‍ പൃഥ്വിരാജ് വിവാഹിതനായി. പാലക്കാട് സ്വദേശി സുപ്രിയയാണ് വധു. സുപ്രിയയുടെ തറവാടുവീടായ തേങ്കുറിശിയിലെ കണ്ടാത്ത് വീട്ടില്‍ രാവിലെയായിരുന്നു വിവാഹ നിശ്ചയവും തുടര്‍ന്ന് വിവാഹവും. വിവാഹ നിശ്ചയ വിവരമറിഞ്ഞ് രാവിലെ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും ആരെയും അകത്തേക്കു കടത്തിവിട്ടിരുന്നില്ല. പിന്നീട് പതിനൊന്നരയോടെ ബന്ധുക്കള്‍ പുറത്തെത്തി വിവാഹം കഴിഞ്ഞ വിവരം അറിയിക്കുകയായിരുന്നു. ആരാധകരുടെ കുത്തൊഴുക്ക് ഒഴിവാക്കാനായി ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് പൃഥ്വിരാജും കുടുംബവും തേങ്കുറിശിയിലെത്തിയത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. [...]
Apr 25 2011 | Posted in
Cinema,
Featured |
Read More »

കുണ്ടലിനി യോഗ പുരാതന ഭാരതത്തിലെ ചുരുക്കം ആളുകള്‍ക്ക് മാത്രം വശമുള്ള യോഗശാസ്ത്രമായിരുന്നു . ത്യാഗപുര്‍ണവും കഠിനവുമായ ജീവിതചര്യകളിലുടെയായിരുന്നു അവര്‍ ഈ യോഗ അഭ്യസിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ശ്രീ മാതാജിയുടെ അനുഗ്രഹത്താല്‍ ആധുനിക സമുഹത്തില്‍ ജീവിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് , സത്യാന്വേഷികളായ ജനങ്ങള്‍ക്ക് , പഴയ കാലത്തേ പോലെ കഠിനമായ ജീവിത ചര്യകളും ,ക്ലേശങ്ങളുമില്ലാതെ വളരെ ലളിതമായി സഹജയോഗ എന്ന പേരില്‍ കുണ്ടലിനി യോഗ അനുഷ്ടിക്കാന്‍ സാധ്യമായിരിക്കുന്നു. കുണ്ടലിനിയോഗയും അതുമായി ബന്ധപ്പെട്ട സാംഖ്യയോഗ , കര്‍മ്മയോഗ തുടങ്ങിയവ യോഗവസിഷ്ടത്തിലും [...]
Apr 13 2011 | Posted in
Spiritual |
Read More »

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരത്തില്‍ കേരളത്തിന്റെ സ്വന്തം ഐ പി എല്‍ ടീം കൊച്ചി ടസ്‌കേഴ്‌സിനു ഏറ്റ പരാജയം മനോരമയെ വല്ലാതെ ചോടിപ്പിച്ച്ചിരിക്കുന്നു . ക്രിക്കറ്റ് പോലൊരു കളിയില്‍ പ്രവചനങ്ങള്‍ അസാധ്യമാണ് . കളി തോറ്റതിന് കേരള രണ്‍ജി ക്യാപ്ടന്‍ ബൌള്‍ ചെയ്തതാണ് എന്ന രീതിയിലാണ് മനോരമയുടെ പരാമര്‍ശം . കൂടാതെ കേമനായ ശ്രീശാന്തിനു പന്തെറിയാന്‍ കൊടുത്തിരുന്നെങ്കില്‍ കളി ജയിച്ചേനെ എന്നൊരു വിലയിരുത്തലും മനോരമ നടത്തുന്നു . ഉണ്ണികള്‍ രണ്ടും ഒരേ ഇല്ലത്തിലെ തന്നെയല്ലേ , ശ്രീ [...]
Apr 11 2011 | Posted in
Featured,
Sports |
Read More »
Recent Comments