ഇന്ത്യന്‍ വിജയ ഗാഥ, ഫൈനലില്‍ ലങ്ക
ഹൊ ! ഒടുവില്‍ അത് സംഭവിച്ചു. നീലക്കുപ്പായക്കാര്‍ കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസം കാത്തു. ആദ്യന്തം ആവേശം നിറഞ്ഞു നിന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ 29 റണ്‍സിനു കീഴടക്കി ലോകകപ്പ് ഫൈനലില്‍ കടന്നു. ഏപ്രില്‍ രണ്ടിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്കെതിരെയാണ് കിരീടപ്പോരാട്ടം. ഇത് മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം 1983-ല്‍ ജേതാക്കളായപ്പോള്‍, സൌരവ് ഗാന്ഗുലിയുടെ നേതൃത്വത്തിലുള്ള ടീമിന് 2003-ല്‍ ഓസ്‌ട്രേലിയയോട് തോല്ക്കേണ്ടി വന്നു. കഴിഞ്ഞ അഞ്ചു തവണ ഇന്ത്യ പാക്കിസ്ഥാനുമായി ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചു തവണയും വിജയം ഇന്ത്യയ്ക്കായിരുന്നു. ഈ അഞ്ചു കളികളും കളിച്ച ഏക വ്യക്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. സ്‌കോര്‍ : ഇന്ത്യ 50 ഓവറില്‍ ഒമ്പതിന് 260, പാകിസ്താന്‍ 49.5 ഓവറില്‍ 231ന് പുറത്ത്. നിരവധി ഭാഗ്യാവരസങ്ങള്‍ തുണച്ചു 85 റണ്‍സോടെ ഇന്ത്യന്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്ത സച്ചിന്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.
Related posts:
- മദ്യകമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാവാനുള്ള കരാര്‍ സചിന്‍ തിരസ്കരിച്ചു മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ്ങ് ധോനി ഈയിടെ ഒപ്പ്...
- ഇന്ത്യക്ക് ഇന്ന് ഒരു വെളളിയും ഒരു വെങ്കലവും ലഭിച്ചു ഏഷ്യന്‍ ഗെയിംസ് ഇന്ത്യക്ക് ഇന്ന് ഒരു വെളളിയും ഒരു വെങ്കലവും ലഭിച്ചു. പുരുഷവിഭാഗം...
- സച്ചിന് ഡബിള്‍ , ഇന്ത്യ 495നു പുറത്ത് ! ബാംഗ്ലൂര്‍ ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റില്‍ സച്ചിന് ഡബിള്‍ സെഞ്ച്വറി. സച്ചിന്റെ കരിയറിലെ...
- ഇന്ത്യ ഭദ്രം, സച്ചിന്‍ ഇരുന്നൂറിലേക്ക് കുതിക്കുന്നു മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സെടുത്തു....
- ബാംഗ്ലൂര്‍ ടെസ്റ്റ് : സച്ചിന് സെഞ്ച്വറി, മുരളി വിജയിക്ക് അര്‍ദ്ധ സെഞ്ച്വറി ബാംഗ്ലൂര്‍ : ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റില്‍ സച്ചിന് സെഞ്ച്വറി. ഇന്ത്യ ശക്തമായ...
Short URL: http://morningbellnews.com/?p=8597















