ദുബായ് – അബുദാബി അരമണിക്കൂര്‍ …? – എന്‍ലിസ്
നമ്മുടെ നാടുകളില്‍ നിങ്ങള്ക്ക് പരമാവധി എത്ര വേഗത്തില്‍ ബസുകളില്‍ സഞ്ചരിക്കാന്‍ പറ്റും (സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ ..)…? 80 KM/H—150 Km/H
ഇതിനെല്ലാം മറുപടിയായി ഈയിടെ ദുബായില്‍ നടന്ന റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി സങ്കടിപ്പിച്ച ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് എക്സിബിഷന്‍ മറുപടിപറയും.
നമ്മുടെ നാടുകളില്‍ തലങ്ങും വിലങ്ങും പായുന്ന വോള്‍വോ, ബെന്‍സ് ഇതൊന്നും ഒന്നും അല്ല എന്ന് തെളിയിച്ചു കൊണ്ട് ഇവര്‍ അവതരിപ്പിച്ച സൂപ്പര്‍ ബസ് ദുബായ് നിരത്തുകളില്‍ ഏപ്രില്‍ രണ്ടാം വാരം മുതല്‍ സ്ഥിരം കാഴ്ചയായി മാറിയേക്കാം.
അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഇതിന്റെ നിര്‍മാണത്തിനുപയോഗിചിരിക്കുന്നത്.ഇതിനായുള്ള കോണ്ക്രീറ്റ് റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തികളും പുരോഗമിച്ചു വരുന്നു.മറ്റൊരു കാര്യം ഇതിനു പരമാവധി ഓടാന്‍ കഴിയുന്ന വേഗത വെറും 250 KM /H മാത്രമാണ്.ബഹിരാകാശ പേടകങ്ങളുടെയും F1 സ്പോര്‍ട്സ് കാറുകളിലും ഉപയോഗിച്ച് വരുന്ന ഘനം കുറഞ്ഞ മെറ്റീരിയല്‍ കൊണ്ടാണ് ഇതിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്.സൂപ്പര്‍ ബസിന്റെ ആകൃതിയിലുള്ള നിര്‍മാണ ഘടന കാരണം ഇതിനു വലിയ സ്പീടിലും നല്ല കണ്ട്രോള്‍ കിട്ടും എന്ന് കമ്പനി വാഗ്ദാനം തരുന്നു.

സൂപ്പര്‍ ബസില്‍ ഇപ്പോള്‍ ഘടിപ്പിചിരിക്കുനത് റീ ചാര്‍ജു ചെയ്യാന്‍ കഴിയുന്ന 1000-1200kg ഉള്ള ബാറ്ററി ആണ്.ഇതില്‍ കയറി കഴിഞ്ഞാന്‍ യാത്രക്കാര്‍ക്ക് മാറി കയറലുകള്‍ ഇല്ലാതെ ലക്ഷ്യ സ്ഥാനത്തെത്താം.
15 മീറ്റര്‍ നീളവും 2 .5 മീറ്റര്‍ വീതിയും ഉള്ള ഈ ബസ് മറ്റു ബസ്സുകളില്‍ നിന്നും വ്യത്യസ്തനാണ്.ഇതില്‍ നടുവിലൂടെ നടക്കാന്‍ ഉള്ള സ്ഥലം ഇല്ല.അതിനാല്‍ തന്നെ നമ്മുടെ നാടിലെ പോലെ ടിക്കറ്റ് ടിക്കറ്റ് എന്ന് പറയാന്‍ കണ്ടക്ടറും ഇല്ല.ഇരുവശങ്ങളിലും നിന്ന് മുകളിലേക്ക് ഉയര്‍ത്താവുന്ന രീതില്‍ ആണ് വാതിലുകള്‍ ഘടിപ്പിച്ചിരിക്കുന്നത് ഇതിനാല്‍ ബസില്‍ കയറി കഴിഞ്ഞാല്‍ നേരെ സീറ്റിലേക്ക്.
മറ്റൊരു കാര്യം കൂടെ ഇപ്പോള്‍ അറിവായ വിവരം വെച്ച ദുബായ് സെന്‍ട്രലില്‍ നിന്നും അബുദാബി സെന്‍ട്രലില്‍ എത്താന്‍ ഈ സൂപ്പര്‍ ബസിനു വേണ്ടത് വെറും അരമണിക്കൂര്‍..!!
Related posts:
- മൂവി റിവ്യൂ : ഓഗസ്റ്റ് 15 – എന്‍ലിസ് ദയവു ചെയ്ത് ക്രിസ്റ്റി ആന്‍ഡ് ബ്രതേര്‍സുമായി ഈ സിനിമയെ താരതമ്യം ചെയ്യരുത് കാരണം...
- ജി.എസ്.എല്‍.വി. എഫ് 06 വിക്ഷേപണം നാളെ ചെന്നൈ: ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. എഫ് 06 ശനിയാഴ്ച വിക്ഷേപിക്കും....
- ’2 -States’ വെള്ളിത്തിരയിലേക്ക് – എന്‍ലിസ് ചേതന്‍ ഭഗതിന്റെ “2 -States” എന്ന നോവല്‍ സിനിമയാകുന്നു. ചേതന്‍ ഭഗതിന്റെ മറ്റു...
- ഐ ഫോണോ അതോ അന്‍ഡ്രോയിഡോ ? – എന്‍ലിസ് നിങ്ങള്‍ ഒരു ഐ ഫോണ്‍ / അന്‍ഡ്രോയിഡ് ഫോണ്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ….? മൊബൈല്‍...
- ഫാസ്റ്റ് ആന്‍ഡ് ഫ്യുരിയസ് 5 – എന്‍ലിസ് വിന്‍ ഡീസല്‍,പോള്‍ വാക്കര്‍ എന്നിവര്‍ അഭിനയിച്ച ഫാസ്റ്റ് ആന്‍ഡ് ഫ്യുരിയസ് എന്ന ചിത്രത്തിന്റെ...
Short URL: http://morningbellnews.com/?p=8550















