Email ID:
   
Archive for: March, 2011

ഇന്ത്യന്‍ വിജയ ഗാഥ, ഫൈനലില്‍ ലങ്ക

India-Pak Semi WC 2011

ഹൊ ! ഒടുവില്‍ അത് സംഭവിച്ചു. നീലക്കുപ്പായക്കാര്‍ കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസം കാത്തു. ആദ്യന്തം ആവേശം നിറഞ്ഞു നിന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ 29 റണ്‍സിനു കീഴടക്കി ലോകകപ്പ്‌ ഫൈനലില്‍ കടന്നു. ഏപ്രില്‍ രണ്ടിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്കെതിരെയാണ് കിരീടപ്പോരാട്ടം. ഇത് മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം 1983-ല്‍ ജേതാക്കളായപ്പോള്‍, സൌരവ് ഗാന്ഗുലിയുടെ നേതൃത്വത്തിലുള്ള ടീമിന് 2003-ല്‍ ഓസ്‌ട്രേലിയയോട് തോല്ക്കേണ്ടി വന്നു. കഴിഞ്ഞ [...]

ജയിംസ്‌ ഗോസ്ലിംഗ്‌ ഗൂഗിളില്‍ ചേര്‍ന്നു

james

ജാവ എന്ന പ്രോഗ്രാമിംഗ്‌ ഭാഷ തയാറാക്കിയ ജയിംസ്‌ ഗോസ്ലിംഗ്‌ ഗൂഗിളില്‍ ചേര്‍ന്നു. സണ്‍ മൈക്രോസിസ്‌റ്റംസിന്റെ ഭാഗമായിരുന്നപ്പോഴാണ്‌ അദ്ദേഹം ജാവ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്‌ ഭാഷ രൂപകല്‍പന ചെയ്‌തത്‌ . പിന്നീട്‌ സണ്‍ ഡവലപ്പര്‍ പ്രൊഡക്‌ട്സ്‌ ഗ്രൂപ്പിന്റെ ചീഫ്‌ ടെക്‌നോളജി ഓഫീസറായി മാറി. സണ്ണിന്റെ ക്ലയന്റ്‌ സോഫ്‌റ്റേര്‍ ഗ്രൂപ്പിന്റെ സിടിഒ പദവിയും വഹിച്ചിട്ടുണ്ട്‌ . 2010 ല്‍ സണ്‍ മൈക്രോസിസ്‌റ്റംസിനെ ഒറാക്കിള്‍ ഏറ്റെടുത്തതോടെ അദ്ദേഹം രാജിവയ്‌ക്കുകയായിരുന്നു. ഗൂഗിളില്‍ അദ്ദേഹത്തിന്റെ പദവിയെന്തെന്ന്‌ വ്യക്‌തമല്ല. എന്തായാലും സന്തോഷമെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌ . CarnegieMellon [...]

കാലു വാരുമോ ? ഗൌരിയമ്മ തോല്‍ക്കുമെന്ന് കോണ്‍ഗ്രസ്‌ ; വിജയികളുടെ സാധ്യതാ ലിസ്റ്റില്‍ ഗൗരിയമ്മ ഇല്ല

gowri amma vyganews cc

കെ.ആര്‍.ഗൗരിയമ്മ ജയിക്കാനിടയില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ മുന്‍കൂട്ടി വിലയിരുത്തിയതായി റിപ്പോര്‍ട്ടുകള്‍ .നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന കോണ്‍ഗ്രസ്‌ അനൗപചാരികമായി തയ്യാറാക്കിയ വിജയികളുടെ ലിസ്റ്റില്‍ കെ.ആര്‍. ഗൗരിയമ്മ ഇല്ല.യുഡിഎഫ്‌ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയാല്‍ വനിതാ മന്ത്രിയായി കോണ്‍ഗ്രസ്‌ പരിഗണിക്കുന്നവരിലും ഗൗരിയമ്മയില്ല.എന്നാല്‍ ജെഎസ്‌എസിനെയോ ഗൗരിയമ്മയെയോ കാലു വാരാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ല എന്നാണു അറിയുന്നത് .2006-ലെ തെരഞ്ഞെടുപ്പില്‍ അരൂരില്‍ കോണ്‍ഗ്രസ്‌ കാലുവാരിയതുകൊണ്ടാണ്‌ താന്‍ തോറ്റതെന്ന്‌ ഗൗരിയമ്മ പരാതിപ്പെട്ടിരുന്നു. കെപിസിസി നിയോഗിച്ച സി.വി.പത്മരാജന്‍ കമ്മീഷന്‍ ഇതെക്കുറിച്ച്‌ അന്വേഷിച്ചെങ്കിലും റിപ്പോര്‍ട്ട്‌ പുറത്തുവിട്ടില്ല. യു ഡി എഫ് ജയിച്ചാല്‍ [...]

ശ്രീയില്ല ; ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

World-Cup

മൊഹാലിയില്‍ നടക്കുന്ന ലോക കപ്പ്‌ ക്രിക്കറ്റ് നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ കാപ്ടന്‍ ധോനി ബാറ്റിംഗ് തെരഞ്ഞെടുത്തു . മത്സരം ഉടന്‍ തുടങ്ങും

ബോധന സാംസ്കാരിക വേദി : ജനവിധി 2011 ചര്‍ച്ച ബംഗാളൂരില്‍

eelection2011

ബോധന സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ജനവിധി 2011 ചര്‍ച്ച സംഘടിപ്പിക്കുന്നു .തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ കുറിച്ചുള്ള പ്രബന്ധങ്ങള്‍ സുരേഷ് കോടൂര്‍ , അജിത്‌ കുമാര്‍ എന്നിവര്‍ അവതരിപ്പിക്കും . ബി ഇ എല്‍ സി ഐ ടി യു ഹാളില്‍ വച്ച് നടക്കുന്ന പരിപാടി ഏപ്രില്‍ മൂന്നിന് വൈകീട്ട് മൂന്നു മണിയോടെ തുടങ്ങും . ബോധന ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തതായി കോ ഓര്‍ഡിനെടര്‍ അര്‍ വി ആചാരി അറിയിച്ചു . കോ ഓര്‍ഡിനെടര്‍ അര്‍ വി [...]

മൊഹാലി മഹോത്സവം : ശ്രീശാന്ത് ഇറങ്ങും

Dhoni, Sreesanth

ശാന്തകുമാരന്‍ ശ്രീശാന്ത്‌ എന്ന എസ് ശ്രീശാന്ത്‌ പാക്കിസ്ഥാന് എതിരെയുള്ള സെമി ഫൈനലില്‍ കളിച്ചേക്കും. മുനാഫ് പട്ടേലിന് പകരമായിരിക്കും ശ്രീയുടെ വരവ് . മൊഹാലിയിലെ പിച്ച് പേസ് ബോളെര്‍ക്ക് അനുകൂലമാണ്. ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ മാത്രമേ ശ്രീശാന്ത് ഇതുവരെ ഈ ലോകകപ്പില്‍ കളിച്ചിട്ടുള്ളൂ.

ഭാവി ശോഭനമാക്കാന്‍ ? ശോഭനാ ജോര്‍ജ്‌ മത്സരത്തില്‍നിന്നും പിന്‍മാറി

eelection2011

നിയോജകമണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ഥി പി.സി. വിഷ്‌ണുനാഥിനെതിരേ റിബല്‍ സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ശോഭനാ ജോര്‍ജ്‌ പത്രിക പിന്‍വലിക്കും. കഴിഞ്ഞദിവസം കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതൃത്വവും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി എ.കെ. ആന്റണി, വയലാര്‍ രവി തുടങ്ങിയവര്‍ ശോഭനയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്‌ മത്സരത്തില്‍നിന്നു പിന്‍വാങ്ങിയത്‌. യുഡിഫ്‌ സ്ഥനാര്‍ഥി പി.സി. വിഷ്‌ണുനാഥിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ രംഗത്തിറങ്ങുമെന്ന്‌ ശോഭനാ ജോര്‍ജ്‌ പറഞ്ഞു.

മഴ ദൈവങ്ങള്‍ കനിയുമോ ? മൊഹാലിയില്‍ കനത്ത മഴ

World-Cup

ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിനു കരിനിഴല്‍ വീഴ്ത്തി മൊഹാലിയില്‍ ഇന്നലെ രാത്രി ഇടി മിന്നലോടു കൂടിയ കനത്ത മഴ പെയ്തു. സ്റ്റേഡിയത്തില്‍ വെള്ളക്കെട്ടുണ്ടായതായും റിപ്പോ ര്‍ട്ട്. രാത്രി വൈകിയും മഴ തുടര്‍ന്നതിനാല്‍ ഇന്നു മത്സരം നടത്തുന്ന കാര്യത്തില്‍ രാവിലെ മാച്ച് ഒഫീഷ്യലുകള്‍ മൈതാനം പരിശോധിച്ചതിനു ശേഷമേ അന്തിമ തീരുമാനമെടുക്കൂ.

നരിമാന്‍ ഹാജരാകില്ല : പിണറായിയുടെ ഹര്‍ജി ഇന്ന്‌ പരിഗണിച്ചേക്കും

pinarayi

എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന്‌ പരിഗണിച്ചേക്കും. ജസ്‌റ്റിസ്‌ എച്ച്‌.എസ്‌. ബേദി, ജസ്‌റ്റിസ്‌ സി. ആര്‍. പ്രസാദ്‌ എന്നിവരടങ്ങിയ പുതിയ ബഞ്ചാണ്‌, കേസ്‌ പരിഗണിക്കുന്നത്‌. നേരത്തെ കേസ്‌ പരിഗണിച്ച ജസ്‌റ്റിസ്‌ ആര്‍. വി. രവീന്ദ്രന്‍ പിന്‍മാറിയ സാഹചര്യത്തിലാണ്‌ കേസ്‌ പുതിയ ബഞ്ചിന്‌ വിട്ടത്‌. കേസില്‍ പിണറായിക്കുവേണ്ടി ആദ്യം ഹാജരായ എഫ്‌.എസ്‌. നരിമാനുപകരം കെ.കെ.വേണുഗോപാലാവും ഇന്ന്‌ കോടതിയില്‍ ഹാജരാവുക. സര്‍ക്കാരിനുവേണ്ടി [...]

ഇന്ത്യന്‍ ടീം സെലക്‌ടര്‍മാര്‍ സെമിഫൈനല്‍ ബഹിഷ്‌കരിച്ചു

World-Cup

ലോകകപ്പ്‌ ക്രിക്കറ്റിലെ ഇന്ത്യാ-പാക്‌ സെമിഫൈനല്‍ മത്സരം കാണാനായി മൊഹാലിയിലെത്തിയ ദേശീയ ടീം സെലക്‌ടര്‍മാര്‍ക്ക്‌ താമസസൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ ചീഫ്‌ സെലക്‌ടര്‍ കൃഷ്‌ണമാചാരി ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിസംഘം സെമിഫൈനല്‍ ഉപേക്ഷിച്ച്‌ ഡല്‍ഹിക്ക്‌ മടങ്ങി. ഇന്നലെ രാത്രിയാണ്‌ സെലക്‌ടര്‍മാര്‍ മൊഹാലിയിലെത്തിയത്‌. ഇവര്‍ക്ക്‌ നേരത്തെ ബുക്ക്‌ ചെയ്‌തിരുന്ന മുറികള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന്‌ ഇന്ന്‌ പുലര്‍ച്ചയോടെ ഇവര്‍ ഡല്‍ഹിക്ക്‌ തിരിച്ചു പോകുകയായിരുന്നു.


Recent Comments

  • AMA: Enthada padathinu oru kuzhappam
  • MorningBellNews.com: അപ്പൊ മാഷെന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക..? കാലം പൊറുക്കാത്ത കൊടും തെറ്റല്ലെ...
  • moopz: enda chetta…vayichatt budhimut thonnanundo.?valare manyamayi ettavum churukki karyangal...
  • Hareesh: Correct review !!
  • shaji: 2.30 manikur full entertainment aki mati…allathe thadi thadavikond ithra azhnu abiprayam...

Photo Gallery

Log in | Developed by EnWeb Technologies
Real Time Web Analytics