ഓസ്കാര്‍ – ദ കിങ്‌സ് സ്പീച്ച് മികച്ച ചിത്രം, കോളിന്‍ ഫിര്‍ത്ത് നടന്‍, നതാലി നടി
83-മത് ലെ ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് ബ്രിട്ടീഷ് സിനിമയായ ‘ദ കിങ്‌സ് സ്പീച്ച് ‘ നേടി. ജോര്‍ജ് ആറാമന്‍ രാജാവിന്റെ കഥയെ അധികരിച്ച് നിര്‍മ്മിച്ച ‘ദ കിങ്‌സ് സ്പീച്ച് ‘ 12 ഓസ്കാര്‍ നാമനിര്‍ദ്ദേശങ്ങള്‍ നേടിയിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ടോം ഹൂപ്പറാണ് മികച്ച സംവിധായന്‍, ചിത്രത്തിലെ മികച്ച അഭിനയത്തിന് കോളിന്‍ ഫിര്‍ത്ത് മികച്ച നടനുള്ള ഓസ്കാര്‍ നേടിയപ്പോള്‍ ‘ബ്ലാക്ക് സ്വാന്‍’-ല്‍ അഭിനയിച്ച നതാലി പോര്‍ട്മാന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടനുള്ള നാമനിര്‍ദ്ദേശം നേടിയവരില്‍ ജെഫ് ബ്രിഡ്ജസ്, ജാവിയര്‍ ബാര്‍ഡെം, ജെസി ഐസന്‍ബര്‍ഗ്, ജെയിംസ് ഫ്രാങ്കോ എന്നിവരും മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശങ്ങളില്‍ നിക്കോള്‍ കിഡ് മാന്‍, അന്നറ്റെ ബെനിങ്, ജെന്നിഫര്‍ ലോറന്‍സ്, മിഷേല്‍ വില്യംസ് എന്നിവരും പെടും.
ക്രിസ്റ്റിയന്‍ ബെയ്ല്‍ മികച്ച സഹനടനും മെലീസ ലിയോ സഹനടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ‘ദി ഫൈറ്റര്‍’ എന്ന സിനിമയിലെ പ്രകടനമാണ് ഇരുവര്‍ക്കും ഓസ്കാര്‍ നേടിക്കൊടുത്തത്.
മികച്ച തിരക്കഥ: ഡേവിഡ് സീല്‍ഡര്‍ (കിംഗ്‌സ് സ്പീച്ച്), പശ്ചാത്തല സംഗീതം: ട്രെന്റ് റെസ്‌മോര്‍, അറ്റിക്കസ് റോസ് (ദി സോഷ്യല്‍ നെറ്റ് വര്‍ക്ക്),ഫിലിം എഡിറ്റിംഗ്: ആന്‍ഗസ് വാള്‍, കിര്‍ക്ക് ബോക്‌സ്റ്റര്‍ ( ദി സോഷ്യല്‍ നെറ്റ്‌വര്‍ക്ക്), മികച്ച ഡോക്യുമെന്ററി: കാരന്‍ ഗുഡ് മാന്‍, കിര്‍ക് സൈമണ്‍ (സ്‌ട്രെയ്‌ഞ്ചേഴ്‌സ് നോമോര്‍), മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: ചാള്‍സ് ഫെര്‍ഗുസണ്‍, ഓേ്രഡ മാര്‍സ് (ഇന്‍സൈഡ് ജോബ്), വിഷ്വല്‍ എഫക്ട്‌സ്: പോള്‍ ഫ്രാങ്കഌന്‍, ക്രിസ് കോര്‍ബോള്‍ഡ്, ആന്‍ഡ്രൂ ലോക്‌ലീ, പീറ്റര്‍ ബോബ് (ഇന്‍സെപ്ഷന്‍), അവലംബിത തിരക്കഥ: ആരോണ്‍ സോര്‍കിന്‍ (ദി സോഷ്യല്‍ നെറ്റ് വര്‍ക്ക്), മികച്ച ഗാനം: റാന്‍ഡി ന്യൂമാന്‍ (ടോയ് സ്‌റ്റോറി 3 എന്ന ചിത്രത്തിലെ വീ ബിലോങ് ടുഗതര്‍ എന്ന ഗാനം) എന്നിവയാണ് മറ്റു അവാര്‍ഡുകള്‍.
Related posts:
- ചിരഞ്ജീവി മികച്ച ‘സഹ’നടന്‍ ചിരഞ്ജീവി മികച്ച ‘സഹ’നടന്‍ പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം ചിരഞ്ജീവി നേതൃത്വം കൊടുക്കുന്ന പ്രജാ...
- കലാമണ്‌ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കേരള കലാമണ്‌ഡലത്തിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കോട്ടയ്‌ക്കല്‍ ഗോപിനാഥന്‍ നായര്‍ക്കാണ് കലാരത്‌നം അവാര്‍ഡ്. മികച്ച...
- കുട്ടിസ്രാങ്ക് മികച്ച ചിത്രം,അമിതാഭ് ബച്ചന്‍ മികച്ച നടന്‍ ബംഗാളി നടി അനന്യ മികച്ച നടി 2009 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാള സിനിമയുടെ വന്‍തിരിച്ചുവരവ്. ഷാജി എന്‍....
- നോര്‍ത്ത് ഇന്ത്യന്‍ ലോബ്ബി വീണ്ടും ശക്തം : അമിതാഭ് ബച്ചന്‍ മികച്ച നടന്‍ നോര്‍ത്ത് ഇന്ത്യന്‍ ലോബ്ബി വീണ്ടും ശക്തം : അമിതാഭ് ബച്ചന്‍ മികച്ച നടന്‍...
- പ്രശസ്ത തമിഴ് ചലചിത്ര താരം മുരളി അന്തരിച്ചു പ്രശസ്ത തമിഴ് ചലചിത്ര താരം മുരളി(46).ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച...
Short URL: http://morningbellnews.com/?p=8206















