
83-മത് ലെ ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് ബ്രിട്ടീഷ് സിനിമയായ ‘ദ കിങ്‌സ് സ്പീച്ച് ‘ നേടി. ജോര്‍ജ് ആറാമന്‍ രാജാവിന്റെ കഥയെ അധികരിച്ച് നിര്‍മ്മിച്ച ‘ദ കിങ്‌സ് സ്പീച്ച് ‘ 12 ഓസ്കാര്‍ നാമനിര്‍ദ്ദേശങ്ങള്‍ നേടിയിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ടോം ഹൂപ്പറാണ് മികച്ച സംവിധായന്‍, ചിത്രത്തിലെ മികച്ച അഭിനയത്തിന് കോളിന്‍ ഫിര്‍ത്ത് മികച്ച നടനുള്ള ഓസ്കാര്‍ നേടിയപ്പോള്‍ ‘ബ്ലാക്ക് സ്വാന്‍’-ല്‍ അഭിനയിച്ച നതാലി പോര്‍ട്മാന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള [...]
Feb 28 2011 | Posted in
Cinema,
Featured |
Read More »

ലോകകപ്പു ക്രിക്കെറ്റ് നടക്കുന്നത് കാരണം താര സംഘടനായ അമ്മയും , കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയും , സൂര്യ ടിവിയും സംയുക്തമായി നടത്താനിരുന്ന താര നിശ മാറ്റിവച്ചു . പരിപാടിക്ക് ആവശ്യമായ സെക്യൂരിറ്റി നല്‍കാന്‍ ആവിലെന്ന് ബാംഗ്ലൂര്‍ പൊലിസ് അറിയച്ച്ചതിനെ തുടര്‍ന്നാണിത് .
Feb 25 2011 | Posted in
Bangalore,
Featured |
Read More »

രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍.. രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍.. മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-വിരഹമേഘ ശ്യാമ ഘനഭംഗികള്‍.. പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്-ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം.. ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ- വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍.. ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം.. [...]
Feb 24 2011 | Posted in
Featured,
Photos |
Read More »

“ഗഫൂര്‍ കാ ദോസ്ത് ” മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു പഞ്ജ് ഡയലോഗ് ആണ് ഇത് .അഭ്യസ്ത വിദ്യരായ രണ്ടു ചെറുപ്പകാരുടെ നീറുന്ന ജീവിത പ്രശ്നങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞപ്പോള്‍ , മലയാളികള്‍ ആര്‍ത്തു ചിരിക്കുന്നതിനോടൊപ്പം അല്പം ആലോചിക്കുകയും ചെയ്തു . ഗള്‍ഫ് അന്നും ഇന്നും മലയാളികള്‍ക്ക് ഒരു സ്വപ്ന ഭൂമി തന്നെയാണ് . തങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ പര്യാപ്തമായ ഒരു വാഗ്ദത ഭൂമിയായി ഗള്‍ഫ് നാടുകള്‍ ഒരുകാലത്ത് മലയാളി യുവാക്കളുടെ [...]
Feb 23 2011 | Posted in
Cinema,
Featured |
Read More »

പ്രശസ്‌ത സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്യുന്ന സിനിമ മഴവില്ലിനറ്റംവരെ ഏപ്രില്‍ ആദ്യവാരം തിയറ്ററുകളില്‍ എത്തുമെന്ന് കൈതപ്രം അറിയിച്ചു. ക്രിക്കറ്റിനു പ്രാധാന്യമുള്ള ചിത്രത്തില്‍ ഒരു പാക്കിസ്ഥാന്‍ പൗരനും അഭിനയിക്കുന്നു. വടക്കേ മലബാറിലെ ഒരു മുത്തപ്പന്‍ ഗ്രാമത്തിലെ ക്രിക്കറ്റ് ക്യാമ്പിലേക്ക് ഒരു പാക്കിസ്ഥാനി ക്രിക്കറ്റര്‍ വരുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ലോകകപ്പിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഗാനം ഉള്‍പ്പെടെ ചിത്രത്തില്‍ ആറു ഗാനങ്ങളാണുള്ളത്. സംഗീത സംവിധാനം ദീപാങ്കുരന്‍ നിര്‍വഹിച്ചിരിക്കുന്നു. കഥയും ഗാനവും കൈതപ്രത്തിന്റേതാണ്. തിരക്കഥ ടി.എ. റസാക്ക്. നിര്‍മാണം [...]
Feb 23 2011 | Posted in
Cinema,
Featured |
Read More »

ഇടതുസഹയാത്രികനും മാധ്യമ നിരീക്ഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഇന്ത്യാവിഷന്‍ ചീഫ് എഡിറ്ററാകാന്‍ സമ്മതം അറിയിച്ചു. മാര്‍ച്ച് ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. ഇന്ത്യാവിഷന്‍ ചാനലിന്റെ ആദ്യ ചീഫ് എഡിറ്ററാണ്. എം.വി.നികേഷ്‌കുമാര്‍ എക്‌സിക്യുട്ടീവ് എഡിറ്ററായിരിക്കെയാണ് രാജിവെച്ചത്. ആദ്യമായാണ് ഇത്ര പ്രമുഖനായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ സാന്നിധ്യം ഇന്ത്യാവിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടാകുന്നത്. ഏഷ്യാനെറ്റില്‍ ജൂനിയര്‍ റിപ്പോര്‍ട്ടര്‍ ആയിരിക്കെയാണ് നികേഷ്‌കുമാര്‍ ഇന്ത്യാവിഷനിലെത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ചാനല്‍ ഡയറക്‌ടര്‍ ബോര്‍ഡ് യോഗമാണ് സെബാസ്റ്റ്യന്‍ പോളിനെ ചീഫ് എഡിറ്ററായി നിയമിക്കാന്‍ തീരുമാനിച്ചത്. മാസങ്ങളായി [...]
Feb 22 2011 | Posted in
Business,
Featured |
Read More »

ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് തീവണ്ടി കത്തിച്ച കേസിലെ വിധി പ്രഖ്യാപിച്ചു. 31 പേരെ കുറ്റക്കാരായി കണ്ടെത്തി. 63 പേരെ വെറുതെവിട്ടു. കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്‌ച പ്രഖ്യാപിക്കും. ക്രിമിനല്‍ ഗൂഢാലോചനയും കൊലപാതകക്കുറ്റവുമാണ് കുറ്റക്കാര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒന്‍പത് കേസുകളില്‍ ആദ്യത്തേതാണിത്. അഹമ്മദാബാദിലെ പ്രത്യേക അതിവേഗ കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി ആര്‍. ആര്‍. പാട്ടേല്‍ ആണ് കേസ് പരിഗണിക്കുന്നത്.
Feb 22 2011 | Posted in
Featured,
India |
Read More »

കൊച്ചി ഐപിഎല്‍ ടീമായ ഇന്‍ഡി കമാന്‍ഡോസിന്റെ മുഖ്യഗാനചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. സംവിധായകന്‍ പ്രിയദര്‍ശനാണു ദൃശ്യങ്ങള്‍ ഒരുക്കുന്നത്. പെരിയാര്‍ തീരത്തെ വരാപ്പുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ഷൂട്ടിംഗ്. വരാപ്പുഴയിലെ ഗ്രാമഭംഗിയോടൊപ്പം തെങ്ങില്‍ കയറുന്ന ചെത്തുകാരന്‍, ബാര്‍ബര്‍ ഷോപ്പ്, ബോട്ടുയാത്ര, ബസ് ഷെല്‍ട്ടര്‍, വീട് എന്നിവയുമായി ബന്ധപ്പെട്ട രംഗങ്ങള്‍ ചിത്രീകരിച്ചു. ചിത്രീകരണം ഇന്നും തുടരും. ഗാലറിയിലെ ആരവങ്ങള്‍, ആനകള്‍, കളരിപ്പയറ്റ്, കഥകളി തുടങ്ങിയ രംഗങ്ങള്‍ ഇന്നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ചിത്രീകരിക്കും. രാവിലെ എട്ടരയ്‌ക്ക് ആരംഭിക്കുന്ന ചിത്രീകരണം വൈകുന്നേരം വരെ നീളും. [...]
Feb 22 2011 | Posted in
Featured,
Sports |
Read More »

നാദാപുരം വളയത്ത് വീണ്ടും സംഘര്‍ഷാവസ്ഥ. കളരിമുക്കില്‍ സി.പി.എം അനുഭാവി പൊന്നാങ്കോട് കണാരന്റെ വീടിന് നേരെ ഇന്ന് വെളുപ്പിന് നാടന്‍ ബോംബാക്രമണം. വീടിന്റെ ഓടുകള്‍ പൂര്‍ണമായി തകര്‍ന്നു. അരൂര്‍ പെരുമുണ്ടശേരിയില്‍ കടയ്‌ക്ക് നേരെയും ആക്രമണമുണ്ടായി. മലയില്‍ കണാരന്റെ പലചരക്ക് കടയാണ് തകര്‍ത്തത്. കടയില്‍ സൂക്ഷിച്ചിരുന്ന പലചരക്ക് സാധനങ്ങള്‍ റോഡിലെറിഞ്ഞ് നശിപ്പിച്ചു. ഇന്നലെ രാത്രി വളയം മണിയാലമില്‍ സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
Feb 21 2011 | Posted in
Crime |
Read More »

പിഎസ്‌സി നിയമനത്തട്ടിപ്പിനെക്കുറിച്ചും പൊതുമേഖലാ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനത്തെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനു നേരെ പോലീസ് ലാത്തിവീശി. ലാത്തിചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി.വിഷ്‌ണുനാഥ് എം.എല്‍.എക്കും വൈസ് പ്രസിഡന്റ് എം.ലിജുവിനും പരിക്കേറ്റു. മ്യൂസിയം ജംഗ്‌ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് നിയമസഭാമന്ദിരത്തിന് മുന്‍പില്‍ പോലീസ് തടഞ്ഞു. പോലീസ് ബാരിക്കേഡ് തകര്‍ത്ത് നിയമസഭയിലേക്ക് തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടയെണ് സംഘര്‍ഷം ഉടലെടുത്തത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ [...]
Feb 21 2011 | Posted in
Kerala |
Read More »
Recent Comments