അമര്‍നാഥ് ശങ്കറിന്റെ കവിത ” വര്‍ഷം “
വര്‍ഷം – അമര്‍നാഥ് ശങ്കര്‍
ഒരിക്കല്‍ ആരോരുമില്ലാത്തോരിടവഴിയിലൂടെ -
കല്ലിനോടും കാട്ടുമുല്ലയോടും കഥ പറഞ്ഞ്,
മഞ്ഞാടിക്കുരുവും പെറുക്കി.. നടക്കവേയാണ് ,
വഴിതെറ്റി വന്ന.. നിന്നെ ഞാന്‍ കണ്ടത്..
കണ്ട മാത്രയില്‍ എന്നെ നനയിച്ച നീ ..
പൂക്കളില്‍ അനുരാഗം നിറച്ചതും..
തുമ്പികളെ നൃത്തം പഠിപ്പിച്ചതും
കൌതുകത്തോടെ ഞാന്‍ നോക്കി നിന്നു.
ആര്‍ക്കെല്ലമോ പങ്കുവെച്ച, എന്നിലെ -
ശ്രുതി മങ്ങിയിട്ടില്ലാത്ത .. തമ്പുരുവില്‍
നിനക്ക് തരാന്‍, ഒരു പുതിയ രാഗത്തിനുവേണ്ടി
ഞാന്‍ അലഞ്ഞു … പക്ഷെ കിട്ടിയില്ല ..
അറിയാതെയാണെങ്കിലും..,
നീ തന്ന മഴതുള്ളികള്‍ക്ക്… പകരമാവില്ലെങ്കിലും..
സഖീ.., സ്വീകരിക്കൂ..,
ഹൃദയത്തില്‍ കോര്‍ത്തെടുത്തോരീ .. അക്ഷരക്കൂട്ടുകള്‍.
Related posts:
- എന്‍റെ ബൌദ്ധിക കവിത – അമര്‍നാഥ് ശങ്കര്‍ (കവിത) എന്‍റെ ബൌദ്ധിക കവിത – അമര്‍നാഥ് ശങ്കര്‍ പ്രൌഢ ഗംഭീരമായ വാക്കുകള്‍ മര്‍മ്മപ്രധാനങ്ങളില്‍ ചമല്‍ക്കാരം...
- ചിരഞ്ജീവി – അരുണ്‍ വിജയന്‍ (കവിത) ചിരഞ്ജീവി - അരുണ്‍ വിജയന്‍ വീണ്ടും പ്രണയിക്കുക നീയാ വിരഹത്തെ ആര്‍ദ്രത വറ്റാത്തൊരാ...
- കാലചക്രം – ഇന്ദിരാ ബാലന്‍ (കവിത) കാലചക്രം – ഇന്ദിരാ ബാലന്‍ (കവിത) സ്വപ്നജലാശയങ്ങളില്‍ പൂത്തുനിന്ന കരിങ്കൂവളങ്ങള്‍ കണ്ണടച്ചിരിക്കുന്നു. ഏകാന്തതയുടെ...
- കവിത – ആനവണ്ടി (അജയ് മേനോന്‍) ആനവണ്ടി കാലമെറെയായീ നിരത്തുക്കളില്‍ തേരപ്പാര നിരങ്ങി നീങ്ങുമാനവണ്ടികള്‍ കാലം മാറി, കോലവും മാറി,ക്കൊമ്പും...
- കവിത-പ്രണയത്തിന്റെ നിര്‍വ്വചനങ്ങള്‍(റോഷന്‍ വി കെ ) പ്രണയത്തിന്റെ നിര്‍വ്വചനങ്ങള്‍ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഭാര്യ, ഹൃദയത്തില്‍ നിന്നും മറ്റൊരുത്തന്റെ പ്രണയ...
Short URL: http://morningbellnews.com/?p=6483

















the true realistic and romantic wordz …………………….