മദ്യകമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാവാനുള്ള കരാര്‍ സചിന്‍ തിരസ്കരിച്ചു
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ്ങ് ധോനി ഈയിടെ ഒപ്പ് വെച്ച കരാറിനെക്കാള്‍ അധികം തുക വാഗ്ദാനം നല്‍കിയ മദ്യകമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാവാനുള്ള കരാര്‍ ലിറ്റില്‍ മാസ്റര്‍ തിരസ്കരിച്ചു. ഏകദേശം 30 കോടി രൂപയുടെ അടുത്ത് വരും ഈ കരാര്‍ . മദ്യ രാജാവ് വിജയ് മല്യയുടെ നേതൃത്വത്തിലുള്ള യു.ബി ഗ്രൂപ്പുമായി ധോനി ഈയിടെ 26 കോടി രുപയുടെ കരാറില്‍ ഒപ്പുവച്ചിരുന്നു.
മദ്യത്തിന്റെയോ പുകയില ഉത്പന്നങ്ങളുടെയോ പര്യസ്യത്തിന്റെ ഭാഗമാവില്ലെന്ന് അച്ഛന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ക്ക് സച്ചിന്‍ വാക്ക് നല്‍കിയിട്ടുണ്ടെന്ന് ഒരു മുന്‍ക്രിക്കറ്റ് താരം പ്രതികരിച്ചു. സച്ചിന് ലഭിക്കുന്ന പരസ്യക്കരാറുകളുടെ മേല്‍നോട്ട ചുമതലയുള്ള വേള്‍ഡ് സ്‌പോര്‍ട്ട്‌സ് ഗ്രൂപ്പ് കരാര്‍ സംബന്ധിച്ച വാര്‍ത്ത സ്ഥിതീകരിച്ചിട്ടുണ്ട് . എന്നാല്‍ , ഓഫര്‍ തുക സംബന്ധിച്ചോ ഓഫര്‍ മുന്നോട്ട് വെച്ച കമ്പനിയേതെന്നോ വേള്‍ഡ് സ്‌പോര്‍ട്ട്‌സ് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല.
Related posts:
- ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ബ്രാന്‍ഡ് അംബാസഡറായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഐസിസി നിയമിച്ചു ഏറ്റവും കൂടുതല്‍ ലോകകപ്പില്‍ കളിച്ച താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ ഒരുങ്ങുന്ന സച്ചിന് അന്താരാഷ്ട്ര...
- ബാംഗ്ലൂര്‍ ടെസ്റ്റ് : സച്ചിന് സെഞ്ച്വറി, മുരളി വിജയിക്ക് അര്‍ദ്ധ സെഞ്ച്വറി ബാംഗ്ലൂര്‍ : ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റില്‍ സച്ചിന് സെഞ്ച്വറി. ഇന്ത്യ ശക്തമായ...
- ഗെയിംസ് -നടപ്പാലം തകര്‍ന്നു വീണ് 23 പേര്‍ക്ക് പരിക്ക് ന്യൂ ഡല്‍ഹി യില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്ന്‍റെ മുഖ്യ വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു ...
- ശ്രീ കേരള ടീമില്‍ തിരിച്ചെത്തി കൊച്ചി: ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം എസ് ശ്രീശാന്ത് വീണ്ടും കേരളത്തിനുവേണ്ടി കളിക്കാനിറങ്ങുന്നു. ഈ മാസം...
- ക്രിക്കറ്റ് രാജാവ് ഇനിമുതല്‍ വ്യോമസേന ക്യാപ്റ്റന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി നല്‍കി ആദരിച്ചു....
Short URL: http://morningbellnews.com/?p=6149















