ആളൊഴിഞ്ഞ കസേരയുമായി ലിയു സിയാബോയുടെ നോബല്‍ സമ്മാനദാന ചടങ്ങ്
ഓസ്ലോ , നോര്‍വേ : തുറുങ്കില്‍ അടയ്ക്കപ്പെട്ട ജനാധിപത്യ പ്രക്ഷോഭകന്‍ ലിയു സിയാബോയുടെ നോബല്‍ സമ്മാനദാന ചടങ്ങില്‍ അദ്ദേഹത്തെ പ്രതിനിധീകരിച്ചത് ആളൊഴിഞ്ഞ കസേര ! ഇതു രണ്ടാം തവണയാണ് ഇത്തരത്തില്‍ ഒരു നോബല്‍ സമ്മാനദാന ചടങ്ങ് നടക്കുന്നത് . 1935 ലെ ജേതാവായ ജര്‍മന്‍ സമാധാന പ്രവര്‍ത്തകന്‍ ഒസീറ്റ്‌സ്‌കിക്കാണ് അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ വിലക്കിനെത്തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം നടന്ന പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നത്.സമാധാനതിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിച്ചതിനു പിന്നാലെ സിയാബോയുടെ ഭാര്യയെ ചൈന വീട്ടുതടവില്‍ ആക്കിയിരുന്നു . നോബല്‍ സമ്മാനം ലഭിക്കുന്നതിനു പിന്നാലെ 11 വര്‍ഷത്തെ ജയില്‍ വാസത്തില്‍ നിന്നും സിയാബോക്ക് മോചനം ലഭിക്കുമെന്ന് അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ഉറച്ചു വിശ്വസിക്കുന്നു .

ഇതിനിടെ നൊബേല്‍ സമിതിക്കെതിരെയും ലിയു സിയാബോക്കെതിരെയും കൂടുതല്‍ രൂക്ഷ വിമര്‍ശനവുമായി ചൈന വ്യാഴാഴ്ചരംഗത്തെത്തി. ജനാധിപത്യവാദിയായതിനാലല്ല ലിയുവിനെ ജയിലിലടച്ചതെന്നും രാജ്യത്ത് അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Related posts:
- സമാധാനത്തിനുളള നെബേല്‍ പുരസ്‌ക്കാരം ലിയു സിയോബോക്ക് ഈ വര്‍ഷത്തെ സമാധാനത്തിനുളള നെബേല്‍ പുരസ്‌ക്കാരം ചൈനയിലെ ജനാധിപത്യവാദിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ലിയു...
Short URL: http://morningbellnews.com/?p=6134















