
തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും വില കൂടിയ വിവാഹമോചനത്തിന് പ്രഭു ദേവ ഒരുങ്ങുന്നു. രണ്ടു വര്‍ഷത്തോളമായി അകന്നു താമസിക്കുന്ന ഭാര്യ ലതയും പ്രഭു ദേവയും വിവാഹമോചനത്തിന് കുടുംബ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. വിവാഹമോചനത്തിനായി പ്രഭു ദേവ തന്റെ ഇഞ്ജമ്പാക്കത്തെ കടല്‍ത്തീരത്തുള്ള വില്ലയും , അണ്ണാ നഗറിലെ ബംഗ്ലാവും , ഹൈദരാബാദിലെ 3 ഫ്ലാറ്റുകളും ഒരു പ്ലോട്ടും , 2 കാറുകളും ആണ് ലതയ്ക്ക് നല്‍കുക . ഇവയുടെ ഇപ്പോളത്തെ വില 25 – 30 കോടിവരെയാണ് [...]
Dec 31 2010 | Posted in
Cinema,
Featured |
Read More »

സിനിമയില്‍ അല്ലാതെ ഒരിക്കലും നേരില്‍ കാണുകപോലും ചെയ്യാത്ത കാവ്യാ മാധവന്റെ ദാമ്പത്യ ജീവിതം തകര്‍ന്നത്തിന്റെ കാരണം തന്റെ നഗ്ന പൂജയാണെന്നു പ്രച്ചരിപ്പിച്ചവരുടെ ലക്‌ഷ്യം എന്തായിരുന്നു എന്ന് തനിക്കു മനസിലാവുന്നില്ലെന്നു ഹിമവല്‍ ഭദ്രാനന്ദ . ഇത്തരം വാര്‍ത്തകള്‍ വായിക്കുന്നവര്‍ എന്നെ വെറുക്കുന്നതില്‍ അത്ഭുതമൊന്നുമില്ല .താന്‍ ഒരു ‘പഞ്ചായത്ത് മുതലാണ്’ ഇപ്പോള്‍ ആര്‍ക്കും തന്റെ മേല്‍ കുതിര കയറാം അദ്ദേഹം മോര്‍ണിംഗ് ബെല്‍ ന്യൂസ്‌നോട് പറഞ്ഞു. എന്റെ അമ്മ ,എന്നെ പ്രസവിച്ച എന്റെ പെറ്റമ്മ ഡോക്ടര്‍ മധുജ. അമ്മ എനിക്ക് [...]
Dec 30 2010 | Posted in
Cinema,
Featured |
Read More »

ദോഹ: വന്‍കിട കമ്പനികള്‍ സൃഷ്ടിച്ച തെറ്റായ സൗന്ദര്യസങ്കല്പത്തിന്റെ കെണിയിലാണ് ഇന്നത്തെ യുവതികളെന്നും സ്വാതന്ത്ര്യത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചും തെറ്റായ സങ്കല്പങ്ങളാണ് അവര്‍ വെച്ചുപുലര്‍ത്തുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി കേരള സംസ്ഥാന സമിതി അംഗവും വനിതാവിഭാഗം വൈസ് പ്രസിഡന്‍റുമായ ഇ.സി. ആയിഷ അഭിപ്രായപ്പെട്ടു. ഇത്തരം ധാരണകള്‍ സൃഷ്ടിക്കുന്നതില്‍ ചാനലുകള്‍ക്കും മറ്റു മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു. ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ഗേള്‍സ് ഇസ്‌ലാമിക് അസോസിയേഷന്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. പരിപാടിയില്‍ ഡോ.യാസര്‍ സംസാരിച്ചു. ജിഐ.എ. വിദ്യാര്‍ഥിനികള്‍ക്കായി [...]
Dec 30 2010 | Posted in
International |
Read More »

ദോഹ: സംസ്‌കൃതി ദോഹ ടൗണ്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന കഥയരങ്ങ്- 2011 ജനവരി ഏഴിനു വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് സലത്ത ജദീദിലുള്ള സ്‌കില്‍ഡ് ഡെവലപ്പ്‌മെന്‍റ് സെന്‍ററില്‍ നടക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പ്രസിദ്ധീകരിക്കാത്ത മൗലിക രചനകള്‍ ഡിസംബര്‍ 31-നു മുമ്പായി santhoshok@yahoo.com, emsudhi@yahoo.com എന്നീ ഇമെയില്‍ വിലാസങ്ങളില്‍ അയയേ്ക്കണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു 55428328, 55273758 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Dec 30 2010 | Posted in
International |
Read More »

ദോഹ: ഖത്തര്‍ 2022ലെ ലോകകപ്പ് സ്വന്തമാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് നോക്കിയയുടെ ഖത്തറിലെ വിതരണക്കാരായ സി.ജി.സി ഖത്തര്‍ എയര്‍വെയ്‌സുമായി ചേര്‍ന്ന് പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. നോക്കിയയുടെ തെരഞ്ഞെടുക്കപ്പെട്ട ഹാന്റ്‌സെറ്റുകള്‍ക്കൊപ്പം ഇന്ത്യയിലടക്കമുള്ള 22 കേന്ദ്രങ്ങളില്‍ ഒരെണ്ണം സന്ദര്‍ശിക്കുന്നതിന് ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റ് നല്‍കുന്ന പുതിയ ഓഫര്‍ കണ്‍സോളിഡേറ്റഡ് ഗള്‍ഫ് കമ്പനി (സി.ജി.സി) പ്രഖ്യാപിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ദല്‍ഹി, മുംബൈ, ഗോവ, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്‌സര്‍ , ബംഗലുരു, അബൂദബി, ബഹ്‌റൈന്‍ , ദുബൈ, കുവൈത്ത്, മസ്‌കത്ത്, [...]
Dec 30 2010 | Posted in
International |
Read More »

ദോഹ: മുന്‍ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ തന്റെ വേറിട്ട രാഷ്ട്രീയ പ്രവര്‍ത്തനശൈലിയിലൂടെ ‘ലീഡറു’മായ കെ. കരുണാകരന്റെ വിയോഗത്തില്‍ ഫ്രന്‍റ്‌സ് കള്‍ച്ചറല്‍ സെന്‍റര്‍ അനുശോചിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ കിങ്‌മേക്കറായി അറിയപ്പെട്ട അദ്ദേഹം കേരളത്തിന്റെ സമഗ്ര വികസനത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന പക്വതയുള്ള നേതാവിനെയാണ് കരുണാകരന്റെ വിയോഗത്തിലൂടെ കേരള, ദേശീയ രാഷ്ട്രീയത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Dec 30 2010 | Posted in
International |
Read More »

ദോഹ: ലീഡര്‍ കെ.കരുണാകരന്റെ വിയോഗത്തില്‍ ഖത്തറിലെ വിവിധ മലയാളി സംഘടനകള്‍ ഐ.സി.സി.യില്‍യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസിന്റെ ആഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്. കെ.കെ.സുധാകരന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഇന്‍കാസ് പ്രസിഡന്‍റ് ജോപ്പച്ചന്‍ തെക്കേക്കൂറ്റ് അധ്യക്ഷതവഹിച്ചു . ഐ.സി.സി.പ്രസിഡന്‍റ് കെ.എം.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.അബുകാട്ടില്‍ അനുശോചന പ്രമേയം അവതരിപ്പിക്കുകയുണ്ടായി. വി.എസ്.എച്ച്.തങ്ങള്‍ (കെ.എം.സി.സി.) ഷാനവാസ് ഏലച്ചോല(സംസ്‌കൃതി), പി.ടി.അബ്ദുല്ലക്കോയ(ഇസ്ലാമിക് അസോസിയേഷന്‍ ) സുബൈര്‍ വക്ര(ഇസ്ലാഹിസെന്‍റര്‍ ) പത്രപ്രവര്‍ത്തകന്‍ സി.പി.സൈതലവി, മുസ്ലീംലീഗ് സംസ്ഥാന കമ്മറ്റിയംഗം പാറക്കല്‍ അബ്ദുല്ല, അഹമ്മദ് പാതിരിപ്പറ്റ(ഇന്ത്യന്‍ [...]
Dec 30 2010 | Posted in
International |
Read More »

കേരള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ ടി സി ( ലീവ് ട്രാവല്‍ കണ്‍സഷന്‍ ) അനുവദിക്കാന്‍ ജസ്റ്റിസ് ആര്‍ രാജേന്ദ്രബാബു അധ്യക്ഷനായ ശമ്പള പരിഷ്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തേക്കും. ഇതാദ്യമായാണ് സര്‍ക്കാര്‍ ജെവനക്കാര്‍ക്ക് ഇത്തരമൊരു ആനുകൂല്യം ലഭിക്കുന്നത്. കമ്മീഷന്‍ നാളെയാണ് മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. നിലവിലുള്ള മാസ്റ്റര്‍ സ്കെയില്‍ മാറ്റി 8500 – 59840 ആയി ഉയര്‍ത്തണമെന്നാണു കമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്ന മറ്റൊരു പ്രധാന ശുപാര്‍ശ.
Dec 30 2010 | Posted in
Kerala |
Read More »

കോഴിക്കോട് ജില്ലയിലെ കല്ലായി റോഡില്‍ ബേക്കറിക്ക് തീ പിടിച്ചു. പുഷ്പ ജംഗ്ഷനിലെ ബേക്കറിയാണ് തീ പിടിത്തത്തില്‍ പൂര്‍ണ്ണമായും കത്തി നശിച്ചത്. അതിന്റെ സമീപമുള്ള ഒരു കടയുടെ മേല്‍ക്കൂരയും തീക്കിരയായി. അളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമന സേന എത്തി തീ അണച്ചിരുന്നു.
Dec 30 2010 | Posted in
Kerala |
Read More »
Recent Comments