കനത്ത മഴയെത്തുടര്‍ന്നു ശബരിമല പാതയില്‍ വെള്ളം കയറി
കനത്ത മഴയെത്തുടര്‍ന്നു ശബരിമല പാതയില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്നു തീര്‍ഥാടകരുടെ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു. പത്തനംതിട്ട വടശേരിക്കരയിലെ പ്രധാന പാതയിലാണു വെള്ളം കയറിയത്. റാന്നി വഴിയാണു വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത്. കനത്തമഴയില്‍ അഴുതാ നദിയിലെ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് എരുമേലി ശാസ്താക്ഷേത്രത്തില്‍ വെള്ളംകയറി. ക്ഷേത്രത്തിന് സമീപത്തുള്ള കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലും വെള്ളം കയറിയിട്ടുണ്ട്.
മഴയെത്തുടര്‍ന്ന് കണമല അത്തിവളവിന് സമീപം രണ്ടിടിത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. എരുമേലി -റാന്നി സംസ്ഥാന പാതയില്‍ കരിമ്പിന്‍തോട് വനപാതയില്‍ ഓടിക്കൊണ്ടിരുന്ന രണ്ട് കാറുകള്‍ക്ക് മീതേ മരം കടപുഴകി വീണു. ആര്‍ക്കും പരിക്കില്ല.
Related posts:
- റെയ്ല്‍ പാളത്തില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ഗതാഗതം തടസപ്പെട്ടു കൊല്ലം പെരിനാട്ടില്‍ റെയ്ല്‍ പാളത്തില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം- ഹൈദരാബാദ്...
- ജല്‍ ചുഴലിക്കൊടുങ്കാറ്റ് -ബാംഗ്ലൂര്‍ നഗരത്തില്‍ കനത്ത മഴ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തെത്തുടര്‍ന്ന് രൂപംകൊണ്ട ജല്‍ ചുഴലിക്കൊടുങ്കാറ്റ് കാരണം ദീപാവലി തലേന്ന് തുടങ്ങിയ...
- ഗുഡ്സ് ട്രെയ്ന്‍ എന്‍ജിന്‍ പാളം തെറ്റി വളളത്തോള്‍ നഗര്‍ സ്റ്റേഷനു സമീപം ഗുഡ്സ് ട്രെയ്ന്‍ എന്‍ജിന്‍ പാളം തെറ്റി. പെട്രോളുമായി...
- സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു തെക്കെന്‍ കേരളത്തില്‍ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ കാരണം 1000 വീടുകള്‍ക്ക്...
- കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. കിളിമാനൂര്‍ സ്വദേശിനി സത്യഭാമ,...
Short URL: http://morningbellnews.com/?p=5327















