കനത്ത മൂടല്‍മഞ്ഞ്: കൊച്ചയില്‍ പുലര്‍ച്ചെ വിമാനങ്ങളൊന്നും ഇറങ്ങിയില്ല
കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ വിമാനങ്ങളൊന്നും ഇറങ്ങിയില്ല. ശനിയാഴ്ച രാത്രി കനത്ത മഴയെത്തുടര്‍ന്ന് ഏതാനും വിമാനങ്ങള്‍ തിരിച്ചുവിടുകയുണ്ടായി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിമുതലുളള വിമാനങ്ങളാണ് ഇറക്കാന്‍ കഴിയാതെ വന്നത്.ബാംഗ്ലൂര്‍-കൊച്ചി കിങ്ഫിഷര്‍ വിമാനം കോയമ്പത്തൂരിലേയ്ക്കും ദോഹ-കൊച്ചി ജെറ്റ് എയര്‍വേയ്‌സ്, ഷാര്‍ജ-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ്, ബഹ്‌റൈന്‍-കൊച്ചി ബഹ്‌റൈന്‍ എയര്‍ലൈന്‍സ് വിമാനം എന്നിവ തിരുവനന്തപുരത്തേയ്ക്കും ദുബായ്-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് കോഴിയ്‌ക്കോട്ടേയ്ക്കുമാണ് തിരിച്ചുവിട്ടത്.
ഏതാനും അഭ്യന്തര വിമാനങ്ങളും ഇത്തരത്തില്‍ ഇറങ്ങാന്‍ കഴിയാത്തതിനാല്‍ കൊച്ചിയിലേക്കെത്തിയിട്ടില്ല. ഇതു മൂലം എല്ലാ വിമാനങ്ങളും പുറപ്പെടുന്നതിനും കാലതാമസം ഉണ്ടാകും.
രാവിലെ പൈലറ്റുകള്‍ക്ക് റണ്‍വേയും മറ്റും കൃത്യമായി കാണാന്‍ കഴിഞ്ഞിരുന്നില്ല. പൈലറ്റുമാര്‍ക്ക് റണ്‍വേയിലേയ്ക്ക് 1800 മീറ്ററിന്റെ ദൂരക്കാഴ്ച ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാല്‍ ഇപ്പോള്‍ ഇത് 800 മീറ്റര്‍ മാത്രമാണുള്ളതെന്നാണ് എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരം. ഇന്ന് രാവിലെ മുതല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഒരു വിമാനം പോലും പറന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Related posts:
- യന്ത്രത്തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി യന്ത്രത്തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരം- ദമാം വിമാനമാണു തിരിച്ചിറക്കിയത്. പറന്നുയര്‍ന്ന്...
- മോശം കാലാവസ്ഥ മൂന്ന് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഗള്‍ഫില്‍നിന്ന് ഇന്നു പുലര്‍ച്ചെ വന്ന മൂന്ന് വിമാനങ്ങള്‍ കരിപ്പൂര്‍...
- യന്ത്രത്തകരാര്‍ വിമാനം നെടുമ്പാശ്ശേരിയില്‍ തിരിച്ചിറക്കി നെടുമ്പോശ്ശേരി: യന്ത്രത്തകരാറിനെ തുടര്‍ന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ദുബൈ വിമാനം നെടുമ്പാശ്ശേരിയില്‍ തിരിച്ചിറക്കി. യന്ത്രത്തകരാറു...
- സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു തെക്കെന്‍ കേരളത്തില്‍ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ കാരണം 1000 വീടുകള്‍ക്ക്...
- മൂടല്‍മഞ്ഞ്: കൊച്ചിയില്‍ 8 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തിലിറക്കാനാവാതെ ഏഴ് വിമാനങ്ങള്‍ ഇന്ന് രാവിലെ മറ്റു...
Short URL: http://morningbellnews.com/?p=5194















